Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നികുതി അടച്ചില്ലെങ്കിൽ ഏത് കോടീശ്വരനായാലും ജയിലിൽ തന്നെ; രാജകുമാരൻ പിടിമുറുക്കുന്നതോടെ സൗദിയിലെ പല കമ്പനികൾക്കും താഴ് വീഴുന്നു; നികുതി അടയ്ക്കാൻ വിസമ്മതിച്ച അൽവലീദ് ബിൻ തലാൽ രാജകുമാരൻ ജയിലിൽ പോയതോടെ ആശങ്കയോടെ സൗദിയിലെ മറ്റ് രാജകുടുംബങ്ങളും; സൗദി രാജകുമാരന്റെ നീക്കങ്ങളിൽ ഉറ്റുനോക്കി രാജ്യം

നികുതി അടച്ചില്ലെങ്കിൽ ഏത് കോടീശ്വരനായാലും ജയിലിൽ തന്നെ; രാജകുമാരൻ പിടിമുറുക്കുന്നതോടെ സൗദിയിലെ പല കമ്പനികൾക്കും താഴ് വീഴുന്നു; നികുതി അടയ്ക്കാൻ വിസമ്മതിച്ച അൽവലീദ് ബിൻ തലാൽ രാജകുമാരൻ ജയിലിൽ പോയതോടെ ആശങ്കയോടെ സൗദിയിലെ മറ്റ് രാജകുടുംബങ്ങളും; സൗദി രാജകുമാരന്റെ നീക്കങ്ങളിൽ ഉറ്റുനോക്കി രാജ്യം

മറുനാടൻ മലയാളി ബ്യൂറോ

സൗദി അറേബ്യ: നികുതി അടയ്ക്കാൻ വിസമ്മതിച്ച കോടീശ്വരനെ ജയിലിലടച്ചു. സൗദിയിലെ കോടീശ്വരനായ നിക്ഷേപകൻ അൽവലീദ് ബിൻ തലാൽ രാജകുമാരനെയാണ് സൗദി ഗവൺമെന്റ് ചുമത്തിയ 728 മില്യൺ നികുതിയടയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ജയിലിലടച്ചത്. രണ്ടു മാസങ്ങൾക്കു മുന്പ് അറസ്റ്റിലായ അൽവലീദിനെ കനത്ത സരക്ഷ സംവിധാനങ്ങളോടെ റിയാദ് റിറ്റ്സ് കാർലറ്റൺ ഹോട്ടലിൽ പാർപ്പിച്ചിരിക്കയായിരുന്നു. ഇപ്പോഴത്തെ സൗദി അധികാരി ബിൻ സൽമാൻ 728 മില്യൺ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു അത് അടക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ജയിലിലടച്ചത്.

കഴിഞ്ഞ വർഷം അധികാരത്തിലെത്തിയ ബിൻ സൽമാൻ രാജകുമാരനാണ് അഴിമതി തുടച്ചുമാറ്റുന്നതിന്റെ ഭാഗമായി രാജ കുടുംബാംഗങ്ങളയും ഉന്നതങ്ങളിൽ പിടിപാടുള്ളവരെയും ഉൾപ്പെടെ അഴിമതി ചെയ്യുന്നവരെയെല്ലാം അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. ഇറാനെതിരെയുള്ള സൗദി അറേബ്യയുടെ പ്രതിരോധനത്തിൽ ബിൻ സൽമാൻ പങ്ക് വഹിച്ചിരുന്നു. മുഖം നോകേകാതെയെടുക്കുന്ന നടപടിയിൽ രാജകുടുംബാംഗങ്ങളും ഉന്നത തലത്തിലുള്ളവരുമായി ഏകദേശം 200 ഓളം പേരെയാണ്് അറസ്റ്റ്് ചെയ്തത്.

സൗദി അറേബ്യയിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനികളിലൊന്നാണ് ബിൻലാദിൻ ഗ്രൂപ്പ്. അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്ത പ്രമുഖരിൽ ബിൻലാദിൻ കുടുംബത്തിലെ ഉന്നതരുമുണ്ടായിരുന്നു. ഇപ്പോൾ ബിൻലാദിൻ കമ്പനിക്ക് സർക്കാർ കുരുക്കിട്ടുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നേരത്തെയുള്ള പോലെ ഇനി കമ്പനിക്ക് പ്രവർത്തിക്കാൻ സാധ്യമല്ല. കമ്പനിയുടെ ഓഹരികളുടെ ഒരുഭാഗം സർക്കാരിന് കൈമാറി. സർക്കാർ മുന്നോട്ട് വച്ച നിർദ്ദേശം കമ്പനി അധികൃതർ അംഗീകരിക്കുകയായിരുന്നു. അടുത്തത് അൽവലീദ് ബിൻ തലാൽ രാജകുമാരന്റെ കിങ്ഡം ഹോൾഡിങ്സ് കമ്പനിയെ ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബിൻ ലാദിൻ ഗ്രൂപ്പിന്റെ ഓഹരികളിൽ വലിയൊരു ഭാഗം സർക്കാരിന് കൈമാറാനാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിനിധികളും കമ്പനിയും തമ്മിൽ ചർച്ച നടക്കുകയായിരുന്നു. മുഴുവൻ ഓഹരി കൈമാറില്ല. പകരം നിശ്ചിത ശതമാനം ഓഹരിയാണ് സർക്കാരിന് വിട്ടുനൽകുന്നത്. അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തവരിൽ ബിൻ ലാദിൻ കമ്പനിയുടെ ഉന്നതരുമുണ്ടായിരുന്നു. അഴിമതി വഴി കമ്പനി സർക്കാരിന് കോടികൾ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. ഈ പശ്ചാത്തലത്തിലായിരുന്നു അറസ്റ്റ്. നഷ്ടപരിഹാരം എന്ന നിലയിലാണ് സർക്കാരിന് ഓഹരികൾ കൈമാറുന്നത്.

സർക്കാർ നഷ്ടപരിഹാരമായി മുന്നോട്ട് വച്ച തുക നൽകാൻ കമ്പനിക്ക് കഴിയില്ലായിരുന്നു. തുടർന്നാണ് പണമില്ലെങ്കിൽ കമ്പനിയുടെ ഒരു ഭാഗം സർക്കാർ ആവശ്യപ്പെട്ടത്. തുടർന്ന് ഈ ധാരണ അംഗീകരിക്കുകയായിരുന്നു. എന്നാൽ സ്വകാര്യ മേഖലാ കമ്പനിയായി തന്നെ ഇനിയും മുന്നോട്ട് പോകുമെന്ന് ജിദ്ദ കേന്ദ്രമായി പ്രവർത്തിക്കുന്ന ബിൻ ലാദിൻ ഗ്രൂപ്പ് അറിയിച്ചു. സൗദി ഭരണകൂടത്തിന്റെ കരാറുകൾ കൂടുതലും ലഭിച്ചിരുന്നത് ബിൻലാദിൻ ഗ്രൂപ്പിനായിരുന്നു. നേരത്തെ ഒപ്പുവച്ച നിർമ്മാണ കരാറുകൾ പൂർത്തിയാക്കുമെന്നും കമ്പനി അറിയിച്ചു. മക്ക ഹറം വിപുലീകരണ കരാറുകളാണ് ഭരണകൂടവുമായി ഒപ്പുവച്ച കരാറുകൾ പ്രധാനപ്പെട്ടത്. നേരത്തെ ക്രെയിൻ ദുരന്തമുണ്ടായതിനെ തുടർന്ന് പല പുതിയ കരാറുകളും ബിൻലാദിൻ ഗ്രൂപ്പിന് നൽകിയിരുന്നില്ല. അതിന് മുമ്പ് ഒപ്പുവച്ച കരാറുകളിലെ നിർമ്മാണ പ്രവൃത്തികളും ഇനിയും പൂർത്തിയാക്കാനുണ്ട്.

ബിൻലാദിൻ ഗ്രൂപ്പിന്റെ ചെയർമാൻ ബക്കർ ബിൻ ലാദിനാണ്. ഇദ്ദേഹത്തെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഇദ്ദേഹത്തിന്റെ ചില സഹോദരങ്ങളെയും പൊലീസ് പിടികൂടിയിരുന്നു. ഇവരുടെ ഓഹരികളാണ് കമ്പനി സർക്കാരിന് വിട്ടുനിൽകിയിരിക്കുന്നത്. അറസ്റ്റിലായവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയാണ് ബിൻലാദിൻ ഗ്രൂപ്പുമായി ചർച്ച നടത്തിയത്. അറസ്റ്റിലായവരെല്ലാം ഓഹരികൾ വിട്ടുനൽകാൻ തയ്യാറായെന്ന് കമ്പനി വിശദീകരണത്തിൽ സൂചിപ്പിക്കുന്നു. ബിൻലാദിൻ കമ്പനിക്ക് കോടികൾ നിലവിൽ കടമുണ്ട്. ഇതിന്റെ ബാധ്യത ആര് ഏറ്റെടുക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കമ്പനിയുടെ ഓഹരികൾ കൈമാറുന്ന സാഹചര്യത്തിൽ ബാധ്യതകളും ഭരണകൂടം ഏറ്റെടുക്കണമെന്നാണ് ബിൻലാദിൻ കുടുംബത്തിന്റെ ആവശ്യം.

സൗദിയിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനികളിലൊന്നാണെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധി ബിൻ ലാദിൻ ഗ്രൂപ്പ് നേരിടുന്നുണ്ടായിരുന്നു. പ്രത്യേകച്ച് 2014ന് ശേഷം. എണ്ണവില കുത്തനെ ഇടിഞ്ഞ ശേഷം സർക്കാർ ബിൻലാദിൻ ഗ്രൂപ്പിന് കരാറുകൾ നൽകുന്നത് കുറച്ചതാണ് ആദ്യ തിരിച്ചടിയായത്. ഒരുലക്ഷത്തിലധികം ജീവനക്കാരാണ് ബിൻലാദിൻ ഗ്രൂപ്പിലുള്ളത്. പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടത് വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇന്ത്യക്കാരടക്കമുള്ളവരെയായിരുന്നു പിരിച്ചുവിട്ടത്. തുടർന്ന് ഇന്ത്യൻ ഭരണകൂടവും വിഷയത്തിൽ ഇടപെട്ടിരുന്നു.

സൗദി ഭരണകൂടവും അൽ വലീദ് ബിൻ തലാൽ രാജകുമാരനും തമ്മിലുള്ള ചർച്ചയിൽ അന്തിമ തീരുമാനമായിട്ടില്ല. അദ്ദേഹത്തെ വിട്ടയക്കണമെങ്കിൽ 600 കോടി ഡോളർ തിരിച്ചടയ്ക്കണമെന്നാണ് സർക്കാർ നിർദ്ദേശം. പറ്റില്ലെങ്കിൽ അദ്ദേഹത്തിന്റെ കിങ്ഡം ഹോൾഡിങ്സ് കമ്പനിയുടെ ഓഹരി കൈമാറണമെന്നാണ് ആവശ്യം. ഇക്കാര്യം അംഗീകരിക്കാൻ ബിൻ തലാൽ തയ്യാറായിട്ടില്ല. ചർച്ച ഇപ്പോഴും നടക്കുന്നുണ്ട്. തുക കുറയ്ക്കണമെന്നാണ് ബിൻ തലാലിന്റെ ആവശ്യം. ബിൻ തലാലിന് വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകരാണ് സർക്കാർ സമിതിയുമായി ചർച്ച നടത്തുന്നത്. ബിൻ തലാലിനെ ജയിലിലേക്ക് മാറ്റിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP