Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചിയിലെ ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസത്തിന് ഇരയായി ഗായിക സയനോരയും; യൂബർ ടാക്‌സി വിളിച്ചതിന്റെ പേരിൽ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഗായികയ്ക്കും ഡ്രൈവർക്കുമെതിരെ അസഭ്യം വിളിയും കൈയേറ്റ ശ്രമവും; ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ച് സയനോര ഫിലിപ്പ്

കൊച്ചിയിലെ ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസത്തിന് ഇരയായി ഗായിക സയനോരയും; യൂബർ ടാക്‌സി വിളിച്ചതിന്റെ പേരിൽ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഗായികയ്ക്കും ഡ്രൈവർക്കുമെതിരെ അസഭ്യം വിളിയും കൈയേറ്റ ശ്രമവും; ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ച് സയനോര ഫിലിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിലെ ഓട്ടോറിക്ഷാക്കാർ എന്താ ഗുണ്ടകളാണോ? മീറ്ററിടാതെ ഓട്ടോ ഓടിക്കുകയും തോന്നിയപോലെ യാത്രക്കാരിൽ നിന്നും പണം പിടിച്ചുപറിക്കുകയും ചെയ്യുന്നു എന്നുമുള്ള ആക്ഷേപം ഇവർക്കെതിരെ കാലങ്ങളായി നിലനിൽക്കുന്നതാണ്. ഈ ആക്ഷേപത്തിന് ഇത്രയും കാലമായിട്ടും യതൊരു കുറവും വന്നിട്ടില്ല. യൂബർ ടാക്‌സി ഡ്രൈവർമാർക്കെതിരെയാണ് ഇപ്പോൾ കൊച്ചിയിലെ ഓട്ടോറിക്ഷക്കാരുടെ ദേഷ്യം മുഴുവൻ. ഇതിന്റെ പേരിൽ ഇവിടെ പലപ്പോഴും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന വിധത്തിൽ ഓട്ടോക്കാരുടെ ഗുണ്ടായിസം മാറുന്നുണ്ട്. ഈ സംഭവങ്ങളുടെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണ് ഇന്നലെ രാത്രി മൂന്ന് മണിയോടെ എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിൽ അരങ്ങേറിയത്. ഇത്തവണ ഓട്ടോക്കാരുടെ ക്രോധത്തിന് ഇരയായത് ഗായിക സയനോര ഫിലിപ്പും ഒരു സാധു യൂബർ ഡ്രൈവറുമാണ്.

കണ്ണൂരിൽ നിന്നും ഇന്നലെ രാത്രി മൂന്ന് മണിയോടെ എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് സയനോരയ്ക്ക് ദുരനുഭവമുണ്ടയത്. കൊച്ചിയിൽ എത്തിയപ്പോൾ യൂബർ ടാക്‌സി ബുക്കു ചെയ്യുകയായിരുന്നു സയനോര. റെയിൽവേ സ്‌റ്റേഷനിൽ നിന്നും പനമ്പള്ളി നഗറിലേക്ക് പോകാനാണ് ബുക്ക് ചെയ്തത്. ഡ്രൈവറോട് റെയിൽവേ സ്‌റ്റേഷന് മുന്നിലായി എത്താനും ആവശ്യപ്പെട്ടു. ഇത് പ്രകാരം വാഹനം എത്തിയതോടെ ഓട്ടോറിക്ഷക്കാർ ഡ്രൈവർക്ക് നേരെ ബലപ്രയോഗം നടത്തുകയായിരുന്നു. താൻ പുറത്തെത്തിയപ്പോൾ കണ്ടത് മൂന്ന് നാല് ഓട്ടോറിക്ഷക്കാർ യൂബർ ഡ്രൈവറെ കാറിൽ നിന്നും പിടിച്ചിറക്കുന്നതും കഴുത്തിന് പിടിച്ച് തള്ളുന്നതുമാണെന്ന് സയനോര മറുനാടനോട് പറഞ്ഞു.

റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിൽ കയറാൻ പാടില്ലെന്നും നിങ്ങൾ ഓട്ടോറിക്ഷക്കാർക്ക് മാത്രമാണ് അനുവാദമുള്ളതെന്നും പറഞ്ഞായിരുന്നു ഡ്രൈവർക്ക് നേരെ കൈയേറ്റം ചെയ്തത്. തന്നോട് റെയിൽവേ സ്‌റ്റേഷന് പുറത്തുപോയ ശേഷം പൊയ്‌ക്കോളാനും അസഭ്യം പറഞ്ഞുവെന്നുമാണ് സയനോര പറയുന്നത്. ഇതൊക്കെ നടക്കുന്നത് രാത്രി മൂന്ന് മണിക്കാണെന്ന് ഓർക്കണം. താനൊരു പെണ്ണാണെന്നും രാത്രി യാത്ര ചെയ്യുമ്പോൾ ആരെങ്കിലും പറയുന്നത് കേൾക്കാൻ കഴിയില്ലെന്നും പറഞ്ഞ് ഇടപെട്ടു. ഞാൻ ബോൾഡായി സംസാരിച്ചതു കൊണ്ടാണ് അവിടെ നിന്നും യാത്ര തുടരാൻ സാധിച്ചത്. മറ്റൊരെങ്കിലും ആണെങ്കിൽ ഇവരുടെ ഗുണ്ടായിസത്തെ അതിജീവിക്കാൻ പറ്റിയേക്കില്ല. എന്നെപ്പോലെ ഒച്ചയെടുത്ത് സംസാരിക്കാൻ പറ്റാത്ത സ്ത്രീകൾക്ക് വളരെ മോശം അനുഭവമാകും നേരിടേണ്ടി വരിക - സയനോര പറഞ്ഞു.

തനിക്കുണ്ടായ ദുരനുഭവം ഫേസ്‌ബുക്ക് ലൈവിലൂടെയും സയനോര പങ്കുവച്ചിട്ടുണ്ട്. കേരളം പോലൊരു സംസ്ഥാനത്ത് നടക്കാൻ പാടില്ലാത്ത സംഭവമാണ് ഇതെന്നാണ് സനയോര അഭിപ്രായപ്പെടുന്നത്. റെയിൽവേ സ്റ്റേഷനിൽ കയറി യാത്രക്കാരുമായി പോകാൻ പാടില്ലെന്ന നിയമമുണ്ടോ എന്നും അവർ ചോദിക്കുന്നു. ഉണ്ടെങ്കിൽ തന്നെ ഇതെങ്ങനെ അംഗീകരിക്കാൻ സാധിക്കുമെന്നുമാണ് സയനോരയുടെ ചോദ്യം. വളരെ ഞെട്ടിക്കുന്ന അനുഭവമായതു കൊണ്ടാണ് ഫേസ്‌ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ടതെന്നും അവർ പറഞ്ഞു.

ടാക്‌സി ഡ്രൈവേഴ്‌സിന് പ്രശ്‌നമുണ്ടെങ്കിൽ ഉദ്യോഗസ്ഥരോട് സംസാരിച്ച് ഒരു പരിഹാരം കാണുകയാണ് വേണ്ടത്. അല്ലാതെ യൂബർ ഡ്രൈവേഴ്‌സിന്റെ മെക്കിട്ടു കയറുകയല്ല വേണ്ടത്. ഈ സംഭവം എന്റെ ശരിക്കും ഞെട്ടിച്ചു എന്നും സയനോര പറയുന്നു. പൊതുജനങ്ങൾക്ക് വേണ്ടി അധികാരികൾ നടപടി വേണമെന്നും സയനോര ഫിലിപ്പ് അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP