Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടവത്തിൽ യുവതി പ്രവേശനത്തിന് പൊലീസിനൊപ്പം ആർ എസ് എസും കൈകോർക്കുമോ? സ്ത്രീപ്രവേശനം ആവാമെന്നു തന്നെയാണ് ആർഎസ്എസ് അഭിപ്രായമെന്ന ഹിന്ദു ഐക്യവേദി നേതാവ് ആർവി ബാബുവിന്റെ വിശദീകരണം കേട്ട് മൂക്കത്ത് വിരൽ വച്ച് വിശ്വാസികൾ; എല്ലാം തീരുമാനിക്കേണ്ടത് തന്ത്രിമാരും ആചാര്യന്മാരുമെന്ന വാദം വീണ്ടും ഉയർത്തുന്നത് വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ട് പിന്നാലെ; ശബരിമലയിൽ ആർഎസ്എസിന്റേത് ഇരട്ടത്താപ്പോ? അതൃപ്തിയുമായി എൻ എസ് എസും രാജകുടുംബവും

ഇടവത്തിൽ യുവതി പ്രവേശനത്തിന് പൊലീസിനൊപ്പം ആർ എസ് എസും കൈകോർക്കുമോ? സ്ത്രീപ്രവേശനം ആവാമെന്നു തന്നെയാണ് ആർഎസ്എസ് അഭിപ്രായമെന്ന ഹിന്ദു ഐക്യവേദി നേതാവ് ആർവി ബാബുവിന്റെ വിശദീകരണം കേട്ട് മൂക്കത്ത് വിരൽ വച്ച് വിശ്വാസികൾ; എല്ലാം തീരുമാനിക്കേണ്ടത് തന്ത്രിമാരും ആചാര്യന്മാരുമെന്ന വാദം വീണ്ടും ഉയർത്തുന്നത് വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ട് പിന്നാലെ; ശബരിമലയിൽ ആർഎസ്എസിന്റേത് ഇരട്ടത്താപ്പോ? അതൃപ്തിയുമായി എൻ എസ് എസും രാജകുടുംബവും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ശബരിമല വിഷയത്തിലെ ആർ എസ് എസിലെ പുതു ചർച്ചകളിൽ വിശ്വാസ സമൂഹത്തിൽ അസംതൃപ്തി പുകയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആർഎസ്എസ് മലക്കം മറിയുകയാണെന്നാണ് സംശയം. വിശ്വാസ സംരക്ഷണത്തിന് ഒപ്പം നിന്നതിന്റെ പേരിൽ പല സ്ഥലങ്ങളിലും ബിജെപിക്ക് എൻ എസ് എസും പന്തളം കൊട്ടരവും പരോക്ഷ പിന്തുണ നൽകിയിരുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരും പാലക്കാടും ശബരിമലയാണ് ബിജെപി ചർച്ചയാക്കിയതും. എല്ലായിടത്തും വൻ തോതിൽ വോട്ട് കൂടുമെന്നും ബിജെപി ഉറപ്പാക്കി. ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരേയും പോകുമെന്ന സംഘപരിവാറിന്റെ വാക്കുകൾ വിശ്വസിച്ചായിരുന്നു ഇത്. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞതോടെ ആർ എസ് എസിലെ താത്വിക വിഭാഗം പലതരത്തിലുള്ള ചർച്ചകൾ തുടങ്ങി. ശബരിമലയിലെ യുവതി പ്രവേശനത്തെ അനുകൂലിച്ചാണ് നേതാക്കൾ കൂട്ടത്തോടെ എത്തിയത്.

ഈ ചർച്ച സജീവമാകുന്നതിനിടെയാണ് യുവതി പ്രവേശനത്തിന് അനുകൂലമാണ് ആർഎസ്എസ് എന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു പരസ്യമായി പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് പല ഭാഗത്ത് നിന്നും കല്ലുകടികൾ പലതും പുറത്തുവരുന്നത്. സ്ത്രീപ്രവേശനമടക്കമുള്ള ഏത് ആചാരാമാറ്റവും നടത്താമെന്ന് തന്നെയാണ് സംഘത്തിന്റെ അഭിപ്രായമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബു പറയുന്നു. 
ശബരിമല പ്രക്ഷോഭം പിണറായി വിജയനെ എതിർക്കാൻ മാത്രമാണെന്ന റെഡി ടു വെയ്റ്റ് ക്യാംപയിൻ നേതാവ് പത്മപിള്ളയുടെ ആരോപണവും ആർ.വി ബാബുവിന്റെ പ്രതികരണത്തിന്റെ ചുവട് പിടിച്ചായിരുന്നു.

ശബരിമലയിലെ വിഷയത്തിൽ  വിധി വന്നതിന് ശേഷം ഗോപാലൻ കുട്ടി മാസ്റ്റർ ( ആർ.എസ്എസ് പ്രാന്ത കാര്യവാഹക്) പ്രസ്താവനയിലൂടെ വ്യക്തമാക്കിയതാണ്. എന്നാൽ ആചാര്യന്മാരും തന്ത്രിമാരും ബന്ധപ്പെട്ടവരും ചേർന്ന് തീരുമാനിക്കണമെന്നാണ് അന്നും ഇന്നും സംഘം പറയുന്നതെന്നാണ് ആർ.വി ബാബു ഫേസ്‌ബുക്കിൽ കുറിച്ചത്. അതായത് സ്ത്രീ പ്രവേശനത്തിന് അനുകൂലമാണ് ആർഎസ്എസ്. എങ്കിൽ പിന്നെ അയ്യപ്പ കർമ്മ സമിതിയുണ്ടാക്കി ഈ വിഷയത്തിൽ എന്തിന് പരിവാറുകാർ സമരത്തിന് നേതൃത്വം നൽകിയെന്നതാണ് ഉയരുന്ന ചോദ്യം. ഇപ്പോഴുള്ള സംഭവവികാസങ്ങളിൽ എൻ എസ് എസും പന്തളം കൊട്ടാരവും പൂർണ്ണ നിരാശരുമാണ്.

ഹിന്ദു ഐക്യവേദിയുടെ ഉത്തരവാദിത്തപ്പെട്ട നേതാവ് തന്നെ സ്ത്രീ പ്രവേശനത്തിന് ആർഎസ്എസ് അനുകൂലമാണ് എന്ന് പറയുന്നിടത്താണ് പ്രശ്‌നം. ഇനി ശബരിമലയിൽ യുവതികളുമായി പൊലീസ് എത്തിയാൽ തടയാൻ സംഘപരിവാറുകാർ ഉണ്ടാകില്ലെന്നാണ് വിശ്വാസികൾ ഈ ഘട്ടത്തിൽ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആർ എസ് എസുകാരും ശബരിമലയിൽ പ്രതിരോധം തീർക്കാൻ എത്തിയിരുന്നില്ല. വിശ്വാസികളെ പ്രകോപിപ്പിക്കാതിരിക്കാൻ സ്ത്രീകൾ മല കയറുന്നില്ലെന്ന് സർക്കാരും പൊലീസും ചേർന്ന് ഉറപ്പിക്കുകയായിരുന്നു. എന്നാൽ ഇടവ മാസത്തിൽ ആചാര ലംഘനത്തിന് യുവതികൾ എത്തുമെന്ന് തന്നെയാണ് വിശ്വാസികളുടെ വിലയിരുത്തൽ. ഇതിനിടെയാണ് ആർ വി ബാബു അടക്കമുള്ളവർ യുവതി പ്രവേശനത്തിന് പിന്തുണയുമായി എത്തുന്നത്. ഏതായാലും ആചാര ലംഘനത്തിനെതിരെ ശക്തമായി പ്രതികരിക്കാൻ തന്നെയാണ് പന്തളം കൊട്ടരത്തിന്റേയും എൻ എസ് എസിന്റേയും തീരുമാനം.

ശബരിമലയിൽ ബിജെപിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഇരട്ടത്താപ്പ് കാട്ടിയെന്ന് എൻ എസ് എസ് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന സർക്കാരിനേയും കേന്ദ്രത്തേയും ഒരു പോലെ വിമർശിച്ച് പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു. ഇതിന് പിന്നാലെ ബിജെപി നേതാക്കൾ അനുനയത്തിന് എത്തി. പന്തളം കൊട്ടാര പ്രതിനിധികളെ പ്രധാനമന്ത്രി മോദിയുടെ അടുക്കലും എത്തിച്ചു. ഇതെല്ലാം വോട്ടിന് വേണ്ടിയുള്ള രാഷ്ട്രീയമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ആർ എസ് എസിലെ പുതിയ ചർച്ചകൾ. ആർ വി ബാബു തന്നെ നിലപാട് വിശദീകരിക്കുമ്പോൾ ആർഎസ്എസ് നേതൃത്വവും പിൻവലിയുകയാണെന്ന സൂചനയാണ് പുറത്തു വരുന്നത്. സ്ത്രീ പ്രവേശനത്തിൽ ചർച്ച നടക്കട്ടേ എന്ന നിലപാടിലേക്ക് പരിവാറുകാരെത്തുന്നുവെന്നതാണ് വസ്തുത. ശബരിമല വിഷയത്തിലെടുത്ത നിലപാടുമായി ബന്ധപ്പെട്ട് സംഘപരിവാർ പ്രസ്ഥാനങ്ങൾക്കിടയിൽ തർക്കം നടക്കുന്നതിനിടയിലാണ് ആചാരാമാറ്റം നടത്താമെന്ന് സമ്മതിച്ച് കൊണ്ട് ഹിന്ദു ഐക്യവേദി നേതാവ് രംഗത്തെത്തുന്നത്.

സർക്കാർ തെറ്റായ രീതിയിൽ വിധി നടപ്പിലാക്കാൻ പുറപ്പെട്ടപ്പോഴാണ് നാം സമരവുമായി രംഗത്ത് വന്നതെന്നും ബാബു ഫേസ്‌ബുക്കിലിട്ട കമന്റിൽ പറയുന്നു. അതായത് എല്ലാവരുമായി ആലോചിച്ച് ആചാര ലംഘനം ആവാമെന്നാണ് പറഞ്ഞു വയ്ക്കുന്നത്. ശബരിമല പ്രക്ഷോഭത്തിലെ സംഘപരിവാർ നിലപാടിനെ വിമർശിച്ചു കൊണ്ട് റെഡി ടു വെയ്റ്റ് ക്യാംപയിൻ നേതാവ് പത്മ പിള്ള രംഗത്തെത്തിയിരുന്നു. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളുടെ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് സർക്കാറിനെതിരെ കേരളത്തിൽ നടന്ന പ്രക്ഷോഭം പിണറായി വിജയനെ എതിർക്കാൻ മാത്രമാണെന്നും ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാൻ പറ്റുന്നു എന്നോർക്കുമ്പോൾ ആത്മനിന്ദ തോന്നുന്നുവെന്നുമായിരുന്നു പത്മ പിള്ള പറഞ്ഞത്. ആർ വി ബാബുവിന്റെ കമന്റ് കണ്ടാണ് പത്മാ പിള്ള ഇത്തരത്തിൽ ഒരു പോസ്റ്റ് ഇട്ടത്.

ശബരിമലയുമായി ബന്ധപ്പെട്ട് ആർ വി ബാബുവിന്റെ പോസ്റ്റിൽ ശ്രീരാജ് ഇട്ട കമന്റാണ് വിവാദങ്ങൾ ആളിക്കത്തിക്കുന്നത്. ശ്രീ രാജ് ഉയർത്തിയ ചോദ്യം ഇതായിരുന്നു- ചേട്ടാ ഇത്തരം ആരോപണങ്ങൾക്ക് കാരണം നേതൃത്വം തന്നെ ആണ്. കാരണം പല തവണ പ്രവർത്തകർ ശബരിമല വിഷയത്തിൽ സംഘ നിലപാട് എന്താണ് എന്ന് ചോദിച്ചതാണ്. അങ്ങും ഇങ്ങും തൊടാത്ത മറുപടി ആണ് പാലക്കാട് നടന്ന പ്രാന്തീയ കാര്യകർത്യ ശിബിരത്തിലടക്കം ഉണ്ടായത്. ഞാൻ ചേട്ടനോട് വർഷങ്ങൾക്ക് മുമ്പ് fb യിൽ Mesg അയച്ച് ചോദിച്ചതാണ് ഈ വിഷയം. അന്ന് താങ്കൾ എന്നോട് പറഞ്ഞത് സ്ത്രീ പ്രവേശനം ആകാം എന്നാണ്. ( Screen Shot നഷ്ടപെട്ടു.) വിധി വന്ന ശേഷം പോലും സംഘം നിലപാട് വ്യക്തമാക്കിയത് ദിവസങ്ങൾ കഴിഞ്ഞിട്ടാണ്. അതും താഴേക്കിടയിൽ പൊട്ടിത്തെറി ഉണ്ടാകും എന്ന് ബോധ്യമായതിന് ശേഷം..... വിധി വന്ന ശേഷവും ജമ്മ ഭൂമിയിൽ ലേഘനം ഉണ്ടായിരുന്നു സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച്... ഹിന്ദു സമാജത്തിന്റെ pulse അറിയുന്നതിൽ സംഘം പരാജയപെട്ടോ എന്ന് ചിന്തിച്ചാൽ നന്നാകും എന്ന് തോന്നു.

ഇതിനാണ് സംഘ നിലപാട് എന്ന രീതിയിൽ ആചാര ലംഘനത്തെ ബാബു അനുകൂലിച്ചത്. ഇതോടെ വലിയ പൊങ്കാലയും ഈ കമന്റിന് കീഴെ എത്തി. ഇതോടെയാണ് പത്മാ പിള്ള അടക്കമുള്ളവർ പ്രതിഷേധവുമായി എത്തിയത്.

ആർ വി ബാബുവിന്റെ പേജിലെ ചില കമന്റുകൾ ഇങ്ങനെ

  • എന്നെപ്പോലെ ഉള്ളവർ പ്രതികരിച്ചത് എന്റെ അനുഷ്ഠാനം നില നിർത്തുന്നതിന് ആണ് ഏട്ടാ, എന്റെ അയ്യപ്പൻ ഒരു വെറും പഞ്ചലോഹ പ്രതിമ മാത്രം ആകാതിരിക്കാൻ.... അല്ലാതെ സമൂഹത്തെ ബോധ്യപ്പെടുത്തി പുരോഗമനം നടപ്പാക്കാൻ ഉള്ള സാവകാശം വിജയൻ തരാഞ്ഞതിന് അല്ല. നാളെ രാഷ്ട്രം അതോ അയ്യപ്പൻ എന്ന് ചോദ്യം വന്നാൽ ആദ്യം രാഷ്ട്രം തന്നെ ആയിരിക്കും എന്നും പറയുന്നു.
  • ആചാരാനുഷ്ടാനങ്ങൾ നിലനിർത്തുവാൻ വേണ്ടി കുറെയേറെ പേർ ജയിലിൽ പോവുകയും, പൊലീസിന്റെ തല്ലു കൊള്ളുകയും, ഇപ്പോഴും കേസിൽ പെട്ടു കിടക്കുകയും ചെയ്തിട്ടുണ്ട് . നിങ്ങൾക്ക് fbil ഇരുന്നു വാചകമടിച്ചാൽ മതി. എത്രയോ വിശ്വാസികളെ നിങ്ങളെ പോലെയുള്ളവർ വഞ്ചിച്ചു
  • സംഘകാര്യകർത്താക്കൾ അവരുടെ അഭിപ്രായം പറയേണ്ട സ്ഥലത്തു പറഞ്ഞാൽ പ്രശ്‌നമിണ്ടാകില്ല. മണ്ടത്തരം പറയുന്നത് ഹരിയേട്ടനാണങ്കിൽ അത് വെള്ളം തൊടാതെ വിഴുങ്ങണൊ രണ്ടു നയങ്ങൾ പ്രശ്‌നമാണ്
    ക്ഷേത്രആചാരങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടതാണ് അതിനു വേണ്ടി ഒരു കാര്യ പദ്ധതി പോലും തയ്യാറാക്കാതെ ചുമ്മാതെ വള വളാന്ന് പറഞ്ഞ് നടന്നാൽ ആരും വിമർശിക്കും ഹിന്ദുവിന്റെ പടനായകനായിരുന്ന തൊഗാഡിയ ഇപ്പം എവിടാണാവോ നാളെ ഹരിയേട്ടനും എവിടാ കുമെന്നാർക്കറിയാം അതുകൊണ്ടുതന്നെ വ്യക്തികൾക്ക് ഇവിടെ പ്രാധാന്യമില്ല അവർ എടുക്കുന്ന നിലാപാടുകളാണ് വിലയിരുത്തുന്നത്
  • കഴിഞ്ഞ ഒരു 25വർഷം മുൻപ് വരെ Rss നെ കൃത്യമായി നിയന്ത്രിച്ചു കൊണ്ടിരുന്നത് നല്ല ബൗദ്ധിക്ക് പ്രമുഖന്മാരായിരുന്നു. വ്യത്യസ്തമായ ചിന്തകളും, ചരിത്രവും, കഥകളുമായി നമ്മുടെ മനസ്സിലേക്ക് കടന്ന് കൂടിയവർ. ഭാരതീയ തത്വചിന്തയിൽ അവഗാഹമുള്ള ബൗദ്ധിക്ക് പ്രമുഖന്മാരെ വളർത്തിയെടുക്കാനുള്ള പരീശീലന പദ്ധതി ഒരോ പഞ്ചായത്തുകളിലും ആരംഭിക്കണം. മിനുമം ഒരു പഞ്ചായത്തിൽ 5 പേരെ വെച്ച് സംഘ ശീക്ഷണത്തിൽ വളർത്തിയെടുത്താൽ ഇന്നലെത്തെ മഴയ്ക്ക് പെയ്ത തകരകളുടെ പുറകെ ഒരു സംഘിയും പോകില്ലാ. എല്ലാത്തരം അസ്ഥിത്വത്തെയും പറ്റിയുള്ള ചോദ്യങ്ങൾ അവനെ കാണുന്ന വിന്റെയൊക്കെ പുറകെ പോകാൻ പ്രേരിപ്പിക്കും
  • ചേട്ടാ ഇത്തരം ആരോപണങ്ങൾക്ക് കാരണം നേതൃത്വം തന്നെ ആണ്. കാരണം പല തവണ പ്രവർത്തകർ ശബരിമല വിഷയത്തിൽ സംഘ നിലപാട് എന്താണ് എന്ന് ചോദിച്ചതാണ്. അങ്ങും ഇങ്ങും തൊടാത്ത മറുപടി ആണ് പാലക്കാട് നടന്ന പ്രാന്തീയ കാര്യകർത്യ ശിബിരത്തിലടക്കം ഉണ്ടായത്. ഞാൻ ചേട്ടനോട് വർഷങ്ങൾക്ക് മുമ്പ് fb യിൽ Mesg അയച്ച് ചോദിച്ചതാണ് ഈ വിഷയം. അന്ന് താങ്കൾ എന്നോട് പറഞ്ഞത് സ്ത്രീ പ്രവേശനം ആകാം എന്നാണ്. ( Screen Shot നഷ്ടപെട്ടു.) വിധി വന്ന ശേഷം പോലും സംഘം നിലപാട് വ്യക്തമാക്കിയത് ദിവസങ്ങൾ കഴിഞ്ഞിട്ടാണ്. അതും താഴേക്കിടയിൽ പൊട്ടിത്തെറി ഉണ്ടാകും എന്ന് ബോധ്യമായതിന് ശേഷം..... വിധി വന്ന ശേഷവും ജമ്മ ഭൂമിയിൽ ലേഘനം ഉണ്ടായിരുന്നു സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച്... ഹിന്ദു സമാജത്തിന്റെ pulse അറിയുന്നതിൽ സംഘം പരാജയപെട്ടോ എന്ന് ചിന്തിച്ചാൽ നന്നാകും എന്ന് തോനുന്നു.
  • ഏത് ആചാരമാറ്റവും നടത്താം എന്നാണ് സംഘ അഭിപ്രായം അല്ലേ? ok. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP