Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊതു പണിമുടക്ക് ദിനം കാശുണ്ടാക്കണമെങ്കിൽ പുത്തരിക്കണ്ടത്ത് പോയി നിൽക്കണം! പ്രതിഷേധക്കാർ ആദ്യം ഓടിക്കയറിയത് മെയിൻ ബ്രാഞ്ച് അടിച്ചു തകർക്കാൻ; ജീവനക്കാർ കൂടുതലും സ്ത്രീകളാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അക്രമം കാട്ടാതെ തെറിയഭിഷേകവുമായി താഴത്തെ ട്രഷറി ബ്രാഞ്ചിൽ; നേതാക്കളെ കുടുക്കാൻ വനിതാ ജീവനക്കാരുടെ പരാതിയും എസ് ബി ഐ സജീവമാക്കും; സുരേഷ് ബാബുവിനെ രക്ഷിക്കാൻ കരുക്കൾ നീക്കുന്നത് സാക്ഷാൽ ശിവൻകുട്ടിയും; സിപിഎം പിടിച്ചത് പുലിവാല്

പൊതു പണിമുടക്ക് ദിനം കാശുണ്ടാക്കണമെങ്കിൽ പുത്തരിക്കണ്ടത്ത് പോയി നിൽക്കണം! പ്രതിഷേധക്കാർ ആദ്യം ഓടിക്കയറിയത് മെയിൻ ബ്രാഞ്ച് അടിച്ചു തകർക്കാൻ; ജീവനക്കാർ കൂടുതലും സ്ത്രീകളാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അക്രമം കാട്ടാതെ തെറിയഭിഷേകവുമായി താഴത്തെ ട്രഷറി ബ്രാഞ്ചിൽ; നേതാക്കളെ കുടുക്കാൻ വനിതാ ജീവനക്കാരുടെ പരാതിയും എസ് ബി ഐ സജീവമാക്കും; സുരേഷ് ബാബുവിനെ രക്ഷിക്കാൻ കരുക്കൾ നീക്കുന്നത് സാക്ഷാൽ ശിവൻകുട്ടിയും; സിപിഎം പിടിച്ചത് പുലിവാല്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊതു പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്.ബി.ഐ ആക്രമിച്ച് കേസ് ഒതുക്കിത്തീർക്കാൻ രാഷ്ട്രീയ ഇടപെടൽ. മുൻ എംഎൽഎ വി ശിവൻകുട്ടിയെയാണ് കേസ് ഒതുക്കി തീർക്കാൻ സിപിഎം നിയോഗിച്ചിരിക്കുന്നത്. നഷ്ടപരിഹാരം നൽകി ബാങ്കിനെ കൊണ്ട് കേസ് പിൻവലിപ്പിക്കാനാണ് നീക്കം. ഡിവൈഎഫ്‌ഐ നേതാവ് മുഖേനയാണ് ബാങ്കിനെ സമീപിച്ചത്. പ്രതികളുടെ സർക്കാർ ജോലി നഷ്ടപ്പെടുമെന്നതിനാൽ കേസ് പിൻവലിക്കണമെന്നാണ് അപേക്ഷ. നീക്കത്തോട് ബാങ്ക് അനുകൂലനിലപാട് സ്വീകരിച്ചിട്ടില്ല. ധാരണയാകുംവരെ അറസ്റ്റ് വൈകിപ്പിക്കാനും നീക്കം നടക്കുകയാണ്. എസ് ബി ഐയുടെ ഉന്നത നേതൃത്വത്തെ സ്വാധീനിക്കാനാണ് നീക്കം. എന്നാൽ കേസ് അട്ടിമറിക്കില്ലെന്ന് ഉറപ്പാക്കാൻ ബിജെപിയുടെ ഇടപെടലുമുണ്ട്.

ശബരിമല യുവതി പ്രവേശന വിഷയത്തിലെ സമരങ്ങളിൽ ബിജെപി നേതാക്കൾക്കെതിരേയും കേസുകളുണ്ട്. ഈ കേസുകൾ ഒതുക്കാനാണ് ബിജെപി എസ് ബി ഐ കേസിനെ ആയുധമാക്കുന്നത്. തീവണ്ടി തടഞ്ഞതിലെ ആർ പി എഫ് കേസും സിപിഎം നേതാക്കൾക്ക് വിനയാണ്. അതിനിടെ എസ് ബി ഐ ഓഫീസ് ആക്രമണക്കേസിൽ കുരുക്ക് മുറുകാനുള്ള സാധ്യതയും ഏറെയാണ്. കീഴടങ്ങിയ രണ്ടുപേരൊഴികെ കേസിലെ മറ്റു പ്രതികളെ പിടികൂടാനുള്ള ശ്രമവും നടക്കുന്നില്ല. അതിനിടെ ബാങ്ക് ആക്രമിച്ച ഇടത് നേതാക്കൾക്കെതിരെ കൂടുതൽ കേസുകൾ എടുക്കാനുള്ള സാധ്യതയും തെളിഞ്ഞു. ബാങ്കിലെ വനിതാ ജീവനക്കാർ പ്രതികൾ അസഭ്യം പറഞ്ഞ് അപമാനിച്ചെന്ന് കാണിച്ച് റീജിയനൽ മാനേജർക്ക് പരാതി നൽകി. ഈ പരാതി പൊലീസിന് കൈമാറിയേക്കും. സെക്രട്ടറിയേറ്റിന്റെ വശത്ത് എസ് ബി ഐയ്ക്ക് രണ്ട് ബ്രാഞ്ചാണുള്ളത്. സമരാമനുകൂലികൾ ആദ്യമെത്തിയത് മെയിൻ ബ്രാഞ്ചിലായിരുന്നു. ഇവിടെ മുഴുവൻ സ്ത്രീ ജിവനക്കാരായിരുന്നു. ഇവരോട് വളരെ മോശമായാണ് സമരാനുകൂലികൾ പെരുമാറിയത്.

പൊതു പണിമുടക്ക് ദിവസം ബാങ്ക് തുറക്കാൻ എത്തിയത് എന്തിനായിരുന്നുവെന്ന് ചോദിച്ചായിരുന്നു സമരക്കാരുടെ ആക്രോശം. പണം ഉണ്ടാക്കണമെങ്കിൽ പുത്തരിക്കണ്ടത്ത് പോയി നിൽക്കാനും വനിതാ ജീവനക്കാരോടെ സിപിഎം സമരാനുകലൂകിൾ ആക്രോശിച്ചു. ഇതിന് ശേഷമാണ് മെയിൻബ്രാഞ്ചിന് താഴെയുള്ള ട്രഷറി ബ്രാഞ്ചിൽ സമരക്കാരെത്തിയത്. ഇവിടെ പുരുഷ ജീവനക്കാരായിരുന്നു കൂടുതൽ. ഇവിടെ സംഘം അതിക്രമവും കാട്ടി. കമ്പ്യൂട്ടറും മറ്റും അടിച്ചു തകർത്തു. 15അംഗ സംഘത്തിൽ രണ്ട് പേരെ പിടികൂടി. എന്നാൽ പ്രമുഖ നേതാക്കളെ പൊലീസിന് വിട്ടു കൊടുത്തില്ല. അറസ്റ്റ് ചെയ്താൽ ഇവർക്ക് ജോലി നഷ്ടം സംഭവിക്കും. അതുകൊണ്ടാണ് കേസ് ഒതുക്കി നേതാക്കളെ രക്ഷിക്കാൻ നീക്കം.

എസ്‌ബിഐയുടെ സ്റ്റാച്യു ട്രഷറി ബ്രാഞ്ചിൽ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലാകാനുള്ളത് എൻജിഒ യൂണിയന്റെ രണ്ടു വന്മരങ്ങളാണ്. ഒന്ന് എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ഇ.സുരേഷ് ബാബു, മറ്റൊന്ന് എൻജിഒ യൂണിയന്റെ തന്നെ മറ്റൊരു നേതാവ് സുരേഷ്. ഇരുവരുമാണ് എസ്‌ബിഐ സ്റ്റാച്യു ട്രഷറി ബ്രാഞ്ചിലേക്ക് യൂണിയൻ നേതാക്കളെയും നയിച്ചുകൊണ്ടാണ് നീങ്ങിയത്. ഇരുവരും അറസ്റ്റിലാകാൻ സാധ്യതകൾ വളരെ പരിമിതമാണ്. അത്രയ്ക്ക് ശക്തരായ എൻജിഒ യൂണിയൻ നേതാക്കളാണ് ഇരുവരും. കേരളത്തിലെ ചരക്ക് സേവന നികുതി ഓഫീസുകളിൽ ഇ.സുരേഷ്ബാബു നടപ്പിലാക്കികൊണ്ടിരിക്കുന്ന രീതിയാണ് ആക്രമണത്തിന്റെ രൂപത്തിൽ എസ്‌ബിഐ ശാഖ നേരിട്ടുകണ്ടത്. ഈ സാഹചര്യത്തിലാണ് വമ്പൻ നേതാക്കളെ കേസിൽ നിന്ന് രക്ഷിക്കാൻ സിപിഎം നേതൃത്വം തന്നെ ഇടപെടൽ നടത്തുന്നത്. ഒന്നരലക്ഷത്തിന്റെ നഷ്ടം ബാങ്കിനുണ്ടായെന്നാണ് വിലയിരുത്തൽ. ഇത് തിരിച്ചു നൽകി കേസ് ഒഴിവാക്കാനാണ് നീക്കം.

കരമനയിലെ ചരക്ക് സേവന നികുതി വകുപ്പിന്റെ ആസ്ഥാനത്ത് എസ്റ്റാബ്ലിഷ്‌മെന്റ് എ വിഭാഗത്തിലാണ് സുരേഷ് ബാബു ജോലി നോക്കുന്നത്. ചരക്ക് സേവന നികുതി വിഭാഗത്തിൽ ഏത് ജീവനക്കാരൻ എന്ത് ചെയ്യണമെന്നു തീരുമാനിക്കുന്നത് ഈ സുരേഷ് ബാബുവാണ്. സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ അസാധ്യമായ സ്വാധീനശക്തിയാണ് സുരേഷ് ബാബുവിനുള്ളത്. ആക്രമണത്തിന് ബാങ്കിൽ കയറിപ്പോകുന്ന സുരേഷ്ബാബുവിന്റെ രൂപം സിസിടിവി ക്യാമറകളിൽ വളരെ വ്യക്തമാണ്. എന്നിട്ടും സുരേഷ് ബാബുവിനെ പൊലീസ് പിടികൂടിയില്ല. കേരളത്തിലെ ചരക്ക് സേവന നികുതി വകുപ്പ് അപ്പാടെ ഭരിക്കുന്നത് സുരേഷ് ബാബുവാണ്. രാത്രിക്ക് രാത്രി വകുപ്പിലെ ഏത് ജീവനക്കാരനെയും ട്രാൻസ്ഫർ ചെയ്യിപ്പിക്കാൻ കഴിയുന്ന നേതാവ് എന്നാണ് സുരേഷ് ബാബു അറിയപ്പെടുന്നത്. വൻ സ്വാധീന ശക്തിയുള്ള നേതാവ്. വാക്കിനു എതിർവാക്കില്ല. എതിർവാക്ക് പറഞ്ഞാൽ ജീവനക്കാർ വിവരമറിയും.

സിസിടിവി ദൃശ്യങ്ങൾ ആദ്യ ദിനം തന്നെ പൊലീസ് പരിശോധിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ശാഖാ മാനേജറുടെ മുറിയിലെ കമ്പ്യൂട്ടറും ഫോണും ചില്ലുകളും ഇന്നലെ അടിച്ചുതകർത്തു. കന്റോൺമെന്റ് പൊലീസിന് ഇന്നലെ തന്നെ ശാഖാ മാനേജർ പരാതി നൽകിയിരുന്നു. പ്രകോപനമില്ലാതെയാണ് സമരക്കാർ ആക്രമണം നടത്തിയതെന്ന് ബാങ്ക് മാനേജർ പറഞ്ഞു. ജീവനക്കാരെ സമരാനുകൂലികൾ ഭീഷണിപ്പെടുത്തിയെന്നും മാനേജർ പരാതിയിൽ പറഞ്ഞിട്ടുണ്ട്. ബാങ്ക് ആക്രമണക്കേസിലെ പ്രതികളെ രക്ഷിക്കാൻ സിപിഎം ജില്ലാ നേതൃത്വം തന്നെയാണ് രംഗത്തുള്ളത്. ഒരു കാരണവശാലും നേതാക്കൾ അകത്താകാൻ പാടില്ലെന്ന് ജില്ലാ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.

കേസിൽ രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്. എൻ.ജി.ഒ. യൂണിയൻ നേതാക്കളായ അശോകൻ, ഹരിലാൽ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ട്രഷറി ഡയറക്ടറേറ്റിലെ സീനിയർ അക്കൗണ്ടന്റാണ് അശോകൻ. ടെക്‌നിക്കൽ എജ്യൂക്കേഷൻ ഡയറക്ടറേറ്റിലെ അറ്റൻഡറാണ് ഹരിലാൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP