Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്‌ബിഐയിൽ ലയിച്ചപ്പോൾ വായ്പ പിരിക്കാൻ ഏൽപ്പിച്ചത് റിലയൻസിനെ; സർക്കാർ ധനസഹായം പ്രഖ്യാപിച്ചപ്പോൾ എസ്‌ബിറ്റിയിൽ നിന്നും വായ്പ എടുത്ത വിദ്യാർത്ഥിനികൾ റിലയൻസിൽ കുടുങ്ങി; ഇത്തരക്കാർക്ക് സഹായധനം നൽകില്ലെന്ന് സർക്കാർ; റിലയൻസിൽ നിന്നല്ല എസ്‌ബിറ്റിയിൽ നിന്നാണ് വായ്പ എടുത്തതെന്ന് പറഞ്ഞിട്ടും കൈമലർത്തി എസ്‌ബിഐ: എന്തുചെയ്യണമെന്നറിയാതെ 20,000 വിദ്യാർത്ഥികൾ

എസ്‌ബിഐയിൽ ലയിച്ചപ്പോൾ വായ്പ പിരിക്കാൻ ഏൽപ്പിച്ചത് റിലയൻസിനെ; സർക്കാർ ധനസഹായം പ്രഖ്യാപിച്ചപ്പോൾ എസ്‌ബിറ്റിയിൽ നിന്നും വായ്പ എടുത്ത വിദ്യാർത്ഥിനികൾ റിലയൻസിൽ കുടുങ്ങി; ഇത്തരക്കാർക്ക് സഹായധനം നൽകില്ലെന്ന് സർക്കാർ; റിലയൻസിൽ നിന്നല്ല എസ്‌ബിറ്റിയിൽ നിന്നാണ് വായ്പ എടുത്തതെന്ന് പറഞ്ഞിട്ടും കൈമലർത്തി എസ്‌ബിഐ: എന്തുചെയ്യണമെന്നറിയാതെ 20,000 വിദ്യാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: എസ്‌ബിഐയിൽ ലയിച്ചപ്പോൾ എസ്.ബി.ടി.യുടെ കുടിശ്ശികയായ വിദ്യാഭ്യാസ വായ്പകൾ പിരിക്കാൻ എസ്‌ബിറ്റി ഏൽപ്പിച്ചത് റിലയൻസ് അസെറ്റ് കൺസ്ട്രക്ഷൻ കമ്പനിയെയാണ്. എന്നാൽ ഇപ്പോൾ സർക്കാർ സഹായം പ്രഖ്യാപിച്ചതോടെ റിലയൻസിൽ കുരുങ്ങിയ 20,000 വിദ്യാർത്ഥികൾക്ക് ധനസഹായം ലഭിക്കാൻ അർഹതയില്ലെന്ന് സർക്കാർ. മറ്റു ബാങ്കുകളിൽ നിന്നും വായ്പകൾ എടുത്തവർക്ക് സഹായധനം ലഭിക്കുമ്പോൾ റിലയൻസിന്റെ പേര് പറഞ്ഞ് ധനസഹായത്തിൽ നിന്നും ഈ വിദ്യാർത്ഥികളെ മാത്രം മാറ്റി നിർത്തിയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ എസ്‌ബിഐയിൽ ചോദിക്കാനെത്തിയ വിദ്യാർത്ഥികൾക്ക് മുന്നിൽ ബാങ്ക് അധികൃതരും കൈമലർത്തി. 20,000ത്തിൽ അധികം വിദ്യാർത്ഥികളാണ് എന്തു ചെയ്യണമെന്നറിയാതെ വെട്ടിലായിരിക്കുന്നത്.

ലയന സമയത്ത് എസ്.ബി.ടി.യുടെ കുടിശ്ശികയായ വിദ്യാഭ്യാസ വായ്പകൾ റിലയൻസ് അസെറ്റ് കൺസ്ട്രക്ഷൻ കമ്പനിക്ക് കൈമാറിയതാണ് വിദ്യാഭ്യാസ വായ്പയെടുത്ത 20,000-ലേറെ കുട്ടികൾ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 2016 മാർച്ച് വരെ വിദ്യാഭ്യാസ വായ്പ കുടിശ്ശികയായവർക്കാണ് സർക്കാർ സഹായം പ്രഖ്യാപിച്ചത്. 40 ശതമാനം വിദ്യാർത്ഥികൾ അടയ്ക്കണം. 60 ശതമാനം സർക്കാർ കൊടുക്കും. പലിശ അതത് ബാങ്കുകൾ കുറച്ചുകൊടുക്കും. സർക്കാർ പോർട്ടലിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ 31 ആണ് അവസാന തീയതി. ഇതുവരെ 5,50,000 അപേക്ഷകൾ ലഭിച്ചു.

മറ്റെല്ലാ ബാങ്കുകളും സർക്കാരിനോട് സഹകരിച്ചു പോകുമ്പോൾ എസ്‌ബിഐയുടെ കൈകഴുകൽ നയം കൂടിയാണ് വിദ്യാർത്ഥികളെ തൃശങ്കുവിലാക്കിയിരിക്കുന്നത്. എസ്‌ബിറ്റിയുടെ വായ്പയെ കുറിച്ച് തങ്ങൾക്ക് അറിവില്ല.ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെന്ന നിലപാടാണ് എസ്.ബി.ഐ. അധികൃതരുടേത്. എസ്.ബി.ടിയെ ഏറ്റെടുക്കുമ്പോൾ മുതലുള്ള ബാധ്യതമാത്രമേ വഹിക്കേണ്ടതുള്ളൂ എന്ന നിലപാടാണ് എസ്‌ബിഐ സ്വീകരിച്ചിരിക്കുന്നത്. 2017 മാർച്ചിന് മുൻപുള്ള എസ്.ബി.ടി.യുടെ ഒരു രേഖയും എസ്.ബി.ഐ. സൂക്ഷിക്കുന്നില്ല. അതിനാൽ ഇക്കാര്യം ബാങ്കിനെ ബാധിക്കുന്നതേയല്ലെന്നും എസ്.ബി.ഐ. അധികൃതർ വ്യക്തമാക്കുന്നു.

എസ്.ബി.ടിയിൽനിന്ന് വായ്പയെടുത്തവരെത്തുമ്പോൾ അവിടെ രേഖകളില്ലെന്നും റിലയൻസുമായി ബന്ധപ്പെടണമെന്നുമുള്ള അറിയിപ്പാണ് എസ്‌ബിഐയിൽ നിന്നും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. എന്നാൽ തങ്ങൾ റിലയൻസിൽനിന്ന് വായ്‌പ്പയെടുത്തിട്ടില്ലെന്ന നിലപാടിലാണ് ഇവർ. ഇതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി ഈ വിദ്യാർത്ഥികൾ.

മുംബൈ ചർച്ച് ഗേറ്റ് ട്രസ്റ്റ് ഓഫീസിൽ നിന്നാണ് റിലയൻസിന്റെ കൊച്ചി ഓഫീസിലേക്ക് വായ്പയെടുത്തവരുടെ വിവരങ്ങൾ കൊടുത്തിട്ടുള്ളത്. പലരുടെയും വിവരങ്ങൾ ഇവിടെ ഇല്ല. മുംബൈയിൽനിന്ന് ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നുമില്ല. എസ്.ബി.ടി വായ്പ പിരിക്കാൻ റിലയൻസിനെ ഏൽപ്പിച്ചതിന്റെ പേരിൽ സർക്കാർ സഹായം നിഷേധിക്കുന്നത് നീതി നിഷേധമാണെന്ന് വായ്പയെടുത്ത വിദ്യാർത്ഥികളുടെ കൂട്ടായ്മ പറയുന്നു. സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അവർ ആവശ്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP