Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിലെ വനങ്ങളിൽ നിന്ന് പടിയിറങ്ങേണ്ടി വരുന്നത് വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്ത 900ഓളം കുടുംബങ്ങൾക്ക്; സുപ്രീം കോടതി ഉത്തരവ് പ്രകാരം രാജ്യത്ത് തനത് ആവാസ വ്യവസ്ഥയിൽ നിന്ന് പുറത്താക്കപ്പെടുന്നത് പത്തുലക്ഷത്തോളം ആദിവാസികൾ; കോടതിയുടെ നിർദ്ദേശം കേരളമുൾപ്പെടെ 20 സംസ്ഥാനങ്ങൾക്ക്; കേസ് പരിഗണിക്കുന്ന ജുലൈ 24ന് മുൻപ് ഒഴിപ്പിക്കൽ പൂർത്തിയാക്കണമെന്ന് അന്ത്യശാസനം

കേരളത്തിലെ വനങ്ങളിൽ നിന്ന് പടിയിറങ്ങേണ്ടി വരുന്നത് വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്ത 900ഓളം കുടുംബങ്ങൾക്ക്; സുപ്രീം കോടതി ഉത്തരവ് പ്രകാരം രാജ്യത്ത് തനത് ആവാസ വ്യവസ്ഥയിൽ നിന്ന് പുറത്താക്കപ്പെടുന്നത് പത്തുലക്ഷത്തോളം ആദിവാസികൾ; കോടതിയുടെ നിർദ്ദേശം കേരളമുൾപ്പെടെ 20 സംസ്ഥാനങ്ങൾക്ക്; കേസ് പരിഗണിക്കുന്ന ജുലൈ 24ന് മുൻപ് ഒഴിപ്പിക്കൽ പൂർത്തിയാക്കണമെന്ന് അന്ത്യശാസനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്ത ആദിവാസികളെ വനഭൂമിയിൽനിന്ന് ഒഴിപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശം. കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 10 ലക്ഷത്തിലേറെ ആദിവാസി കുടുംബങ്ങളെ. കേരളത്തിൽ 894 കുടുംബങ്ങളെയാണ് വിധി പ്രതികൂലമായി ബാധിക്കുക. ജഡ്ജിമാരായ അരുൺ മിശ്ര, നവീൻ സിൻഹ, ഇന്ദിര ബാനർജി എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്തവരെയാണ് ഒഴിപ്പിക്കുന്നത്. നിയമപ്രകാരമുള്ള പരിരക്ഷയ്ക്ക് കേരളത്തിൽ 39,999 അപേക്ഷകളാണ് ആദിവാസികളിൽനിന്നു ലഭിച്ചതെന്നും ഇതിൽ 894 എണ്ണം തള്ളിക്കളഞ്ഞെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.

തള്ളിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ എന്തുകൊണ്ട് ഒഴിപ്പിക്കൽ നടപടിയുണ്ടായില്ലെന്ന് ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കണം. ജുലൈ 24നാണ് കേസ് ഇനി പരിഗണിക്കുന്നത്. അതിനു മുൻപ് ഒഴിപ്പിക്കൽ പൂർത്തിയായെന്ന് ചീഫ് സെക്രട്ടറി ഉറപ്പാക്കണം. ഒഴിപ്പിക്കലുണ്ടായില്ലെങ്കിൽ ഗൗരവത്തോടെ കാണുമെന്ന് കോടതി വ്യക്തമാക്കി. നിയമം ദുരുപയോഗിക്കപ്പെടുന്നതായി ആരോപിച്ച് ചില വന്യജീവി സംരക്ഷണ സംഘടനകളാണ് കോടതിയെ സമീപിച്ചത്. കേരളമുൾപ്പെടെ 20 സംസ്ഥാനങ്ങൾക്കാണു കോടതിയുടെ നിർദ്ദേശം.

വനങ്ങളിൽ കഴിയുന്ന ആദിവാസികളുൾപ്പെടെയുള്ളവരെ ബലം പ്രയോഗിച്ച് പുറത്താക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. സംരക്ഷിത വനങ്ങളിൽ കുടിൽ കെട്ടിക്കഴിയുന്നവർ ഉൾപ്പെടെ പുറത്താക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ഇതു പ്രകാരം പത്തുലക്ഷത്തോളം വരുന്ന ആദിവാസികളാണ് തങ്ങളുടെ തനത് ആവാസ വ്യവസ്ഥയിൽ നിന്നും പുറത്താക്കുപ്പെടുകയെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.

2006 ലെ വനാവകാശ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് കോടതി നടപടി. ആദിവസികൾക്ക് ഉൾപ്പെടെയുള്ളവരടെ ആവകാശങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ സർക്കാരുകൾ പരാജപ്പെട്ടതാണ് പത്തുലക്ഷത്തോളം വരുന്ന ആദിവാസികളെ ബലം പ്രയോഗിച്ചുൾപ്പെടെ പുറത്താക്കണമെന്ന നിർദ്ദേശത്തിലേക്ക് കോടതിയെ എത്തിച്ചത്. നേരത്തെ ഫെബ്രൂവരി 13 കേസ് പരിഗണിച്ചപ്പോൾ അഭിഭാഷകനെ നിയോഗിക്കുന്നതിൽ നിന്നു പോലും കേന്ദ്ര സർക്കാർ പരാജയപ്പെട്ടിരുന്നു. കേസിൽ കേന്ദ്ര സർക്കാർ ഇടപെടുന്നില്ലെന്നതിന്റെ സൂചന കൂടിയായിരുന്നു ഈ നടപടി. യു.പി.എ സർക്കാർ കൊണ്ടുവന്ന നിയമത്തെ നേരത്തെ ബിജെപി പിന്തുണച്ചിരുന്നില്ല.

വനത്തിൽ ജീവിക്കുന്നവരെ ജൂലൈ 27 ന് മുൻപ് ഒഴിപ്പിക്കണമെന്നും സുപ്രീം കോടതി ജഡ്ജിമാരായ അരുൺമിശ്ര, നവീൻ സിൻഹ, ഇന്ദിരാ ബാനർജി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിൽ പറയുന്നു. കേസ് അടുത്തത് പരിഗണയ്‌ക്കെത്തും മുൻപ് സംസ്ഥാന സർക്കാരുകൾ ഉത്തരവ് നടപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. ജൂലൈ 27 നാണ് കേസ് വീണ്ടും പരിഗണനയ്‌ക്കെത്തുന്നത്. ഉത്തരവ് നടപ്പാക്കാത്ത പക്ഷം ഗുരുതരമായ ആക്ഷേപമായി കോടതി കണക്കാക്കുമെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.

വനാവകാശ നിയമം പരമ്പരാഗത പരമ്പരാഗത വനമേഖലകളിലുള്ളവരുടെ അവകാശവാദങ്ങളെല്ലാം ഹനിക്കുന്നതെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. നിക്ഷിപ്ത വനഭൂമിയിൽ കുടിൽകെട്ടി താമസിക്കുന്ന ആദിവാസികൾക്ക് ഭൂമി നൽകുന്നതിന് വനാവകാശ നിയമത്തിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തണമെന്നതാണ് ആദിവാസികൾ ഉയർത്തുന്ന മുഖ്യആവശ്യം. ഇതു തള്ളിയതോടെ സംസ്ഥാന സർക്കാരുകൾ ഇത്തരക്കാരെ ബലം പ്രയോഗത്തിലൂടെ ഉൾപ്പെടെ പുറത്താക്കേണ്ടിവരും.

2006ൽ ഒന്നാം യുപിഎ സർക്കാറിന്റെ കാലത്താണ് വനാവകാശ നിയമം പാസാക്കുന്നത്. ആദിവാസികൾക്ക് വനവിഭവങ്ങളുടെ മേൽ അവകാശം ഉറപ്പാക്കുകയായിരുന്നു നിയമത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ സംരക്ഷണത്തിന്റെ ഭാഗമായി ഇവരുൾപ്പെടെ കുടിയിറക്കപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഉത്തരവ് പ്രകാരം കേരളത്തിലെ 894 ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP