Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ ഒപ്പമുണ്ടെന്ന് കരുതി പോക്കറ്റിൽ നിന്നും കാശെടുത്തു പിള്ളേർക്ക് കഞ്ഞി വെച്ചു കൊടുത്ത അദ്ധ്യാപകർ കടക്കെണിയിൽ; സർക്കാർ ഫണ്ട് ലഭിക്കാത്തതിനാൽ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം അവതാളത്തിൽ; മൂന്ന് മാസമായി പണം ലഭിക്കാതെ വന്നതോടെ പോക്കറ്റിൽ നിന്നും പണമെടുത്ത് ഭക്ഷണം ഒരുക്കിയ പ്രധാനാധ്യാപകർ സാമ്പത്തിക ഞെരുക്കത്തിൽ; വിഷയം ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

സർക്കാർ ഒപ്പമുണ്ടെന്ന് കരുതി പോക്കറ്റിൽ നിന്നും കാശെടുത്തു പിള്ളേർക്ക് കഞ്ഞി വെച്ചു കൊടുത്ത അദ്ധ്യാപകർ കടക്കെണിയിൽ; സർക്കാർ ഫണ്ട് ലഭിക്കാത്തതിനാൽ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം അവതാളത്തിൽ; മൂന്ന് മാസമായി പണം ലഭിക്കാതെ വന്നതോടെ പോക്കറ്റിൽ നിന്നും പണമെടുത്ത് ഭക്ഷണം ഒരുക്കിയ പ്രധാനാധ്യാപകർ സാമ്പത്തിക ഞെരുക്കത്തിൽ; വിഷയം ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ ഒപ്പമുണ്ട് എന്നതാണ് പിണറായി സർക്കാറിന്റെ പ്രധാന മുദ്രാവാക്യം. നാടുനീളെ ലക്ഷങ്ങൾ മുടക്കി ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള ഫ്‌ളക്‌സുകളും സ്ഥാപിച്ചിട്ടുണ്ട്. എന്തായാലും പരസ്യത്തിനും മുഖം മിനുക്കാനും വേണ്ടിയുള്ള ശ്രമങ്ങൾ ഒരുവശത്ത് തുടരുമ്പോൾ തന്നെ മറുവശത്ത് സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാസ്തവചിത്രവും അവിടെ നിൽക്കുന്നു. സർക്കാർ ഫണ്ട് ലഭിക്കാത്തതിനാൽ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണവും അവതാളത്തിലാണ് എന്ന വാർത്തയാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്.

കഴിഞ്ഞ മൂന്ന് മാസമായി ഉച്ചഭക്ഷണം നൽകിയ വകയിൽ മിക്ക സ്‌കൂളുകളിലും പണം ലഭിച്ചിട്ടില്ല. പണം ലഭിച്ചില്ലെങ്കിലും കുട്ടികൾക്ക് ഭക്ഷണം മുടങ്ങേണ്ടെന്ന് കരുതി സ്വന്തം പോക്കറ്റിൽ നിന്നും പണം എടുത്തു ചിലവഴിച്ച പ്രധാന അദ്ധ്യാപകരാണ് ഇതോടെ കുരുക്കിലായത്. മിക്ക സ്‌കൂളുകളിലെയും പ്രധാനാധ്യാപകർ ലക്ഷക്കണക്കിനു രൂപ കടത്തിലാണ്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും ഫണ്ട് വിതരണ സമ്പ്രദായം മാറ്റിയതുമാണ് 12,000 സ്‌കൂളുകളിലെ 26 ലക്ഷം വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തെ ബാധിക്കുന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ എത്തിയത്. മുൻ വർഷങ്ങളിൽ സ്‌കൂൾ തുറക്കുമ്പോഴേ 3 മാസത്തെ തുക മുൻകൂർ പ്രധാനാധ്യാപകരുടെ അക്കൗണ്ടിലേക്ക് എഇഒമാർ വഴി നൽകും.

ഇത്തവണ ഓരോ മാസാവസാനവും ബിഐഎംഎസ് എന്ന സോഫ്റ്റ്‌വെയർ വഴി എഇഒയുടെ സാക്ഷ്യപ്പെടുത്തലോടെ ബില്ല് ട്രഷറിയിൽ കൊടുത്തു ഫണ്ട് കൈപ്പറ്റുന്ന സംവിധാനമാണു നടപ്പാക്കിയത്. ഒരു രൂപപോലും കിട്ടാത്ത സ്‌കൂളുകളാണ് അധികവും. ഒരു വിദ്യാർത്ഥിക്ക് 8 രൂപ നിരക്കിലാണ് ഉച്ചഭക്ഷണത്തിന് സർക്കാർ നൽകുന്നത്. അരി സിവിൽ സപ്ലൈസിൽ നിന്ന് സ്‌കൂളുകൾക്ക് നേരിട്ട് എടുക്കാം. ദിവസവും പച്ചക്കറി പൊതുവിപണിയിൽ നിന്നു വാങ്ങണം. ആഴ്ചയിൽ 2 ദിവസം പാൽ, ഒരു ദിവസം മുട്ട എന്നിവ നൽകണം. ഈ അധ്യയന വർഷത്തിൽ ചില ജില്ലകളിൽ കേന്ദ്രസർക്കാർ വിഹിതമായ 4.61 രൂപ വീതം ആണു വിതരണം ചെയ്തത്. ബാക്കി ജില്ലകളിലെ സ്‌കൂളുകളിൽ ഒരു രൂപപോലും കിട്ടിയിട്ടില്ല. കഴിഞ്ഞ വർഷത്തെ 2 മാസത്തെ തുക ലഭിക്കാത്ത സ്‌കൂളുകളുമുണ്ട്.

400 വിദ്യാർത്ഥികളുള്ള സ്‌കൂളിൽ ഒരു ദിവസം മാത്രം 32,000 രൂപയാണ് കണ്ടെത്തേണ്ടത്. ഒരു മാസത്തെ 20 പ്രവൃത്തി ദിവസത്തേക്ക് 2 ലക്ഷത്തോളം രൂപ വേണം. പ്രൈമറി സ്‌കൂളുകളിൽ അദ്ധ്യാപകർ അവരുടെ ശമ്പളത്തിൽ നിന്നു പങ്കിട്ടാണ് ഉച്ചഭക്ഷണ പദ്ധതി മുന്നോട്ടുകൊണ്ടുപോയതെന്നും ഇനി നിർവാഹമില്ലാത്ത സ്ഥിതിയാണെന്നും പ്രധാനാധ്യാപക സംഘടനാ പ്രതിനിധികൾ പറയുന്നു.

അതേസമയം, വിഷയം ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പറയുന്നത്. 3 മാസത്തെ ബില്ലുകളും ട്രഷറികളിലേക്കു കൊടുത്തിട്ടുണ്ട്. പാസായി വരുന്ന താമസമാണുള്ളത്. ധനമന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യമെത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രിയും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. വേഗത്തിൽ പരിഹാരമുണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP