Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടാം ക്ലാസുകാരനെ ക്രൂരമായി തല്ലിയ അദ്ധ്യാപികയ്‌ക്കെതിരെ പ്രതിഷേധവുമായെത്തിയത് ഡിവൈഎഫ്‌ഐ; സംഗതി പന്തിയല്ലെന്ന് കണ്ടതോടെ മിനി ജോസഫിനെ സസ്‌പെൻഡ് ചെയ്ത് മാനേജ്‌മെന്റും; മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് എൽ പി സ്‌കൂളിലെ പ്രണവ് രാജിനെ അദ്ധ്യാപിക തല്ലിയ സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷനും

രണ്ടാം ക്ലാസുകാരനെ ക്രൂരമായി തല്ലിയ അദ്ധ്യാപികയ്‌ക്കെതിരെ പ്രതിഷേധവുമായെത്തിയത് ഡിവൈഎഫ്‌ഐ; സംഗതി പന്തിയല്ലെന്ന് കണ്ടതോടെ മിനി ജോസഫിനെ സസ്‌പെൻഡ് ചെയ്ത് മാനേജ്‌മെന്റും; മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് എൽ പി സ്‌കൂളിലെ പ്രണവ് രാജിനെ അദ്ധ്യാപിക തല്ലിയ സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷനും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം : രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച അദ്ധ്യാപികയെ സ്‌കൂളിൽ നിന്നും പുറത്താക്കി. എയ്ഡഡ് സ്‌കൂളായ കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് എൽ പി സ്‌കൂളിലെ അദ്ധ്യാപിക മിനി ജോസപിനെയാണ് സസ്‌പെൻഡ് ചെയ്തത്. അദ്ധ്യാപികയ്‌ക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. തുടർന്നാണ് മിനി ജോസഫിനെ സസ്‌പെന്റ് ചെയ്യാൻ സ്‌കൂൾ മാനേജ്‌മെന്റ് തീരുമാനിച്ചത്. ഇവർക്കെതിരെ പൊലീസ് ഇന്നലെ തന്നെ കേസെടുത്തിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മീഷനും എഇഒയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. കുട്ടിയെ കടുത്തുരുത്തി താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിച്ചു.

മലയാളം വായിച്ചത് ശരിയല്ലെന്ന് ആരോപിച്ചാണ് രണ്ടാം ക്ലാസുകാരനെ അദ്ധ്യാപിക ക്രൂരമായി തല്ലിച്ചതച്ചത്. രണ്ടാം ക്ലാസ് വിദ്യാർത്ഥി പ്രണവ് രാജിനാണ് അദ്ധ്യാപികയുടെ ക്രൂരമർദനമേറ്റത്. സംഭവത്തിൽ കുട്ടിയുടെ മാതാവ് കുറുപ്പന്തറ കളത്തൂക്കുന്നേൽ സൗമ്യ ടീച്ചർക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. കുട്ടിയുടെ രണ്ടു കാലുകളിലുമായി അടിയുടെ 21 പാടുകളുണ്ട്. രാത്രിയോടെ തന്നെ കുട്ടിയെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടിയിരുന്നു.

ഉച്ചഭക്ഷണത്തിനുശേഷം മലയാളം വായിപ്പിക്കാൻ കുട്ടിയെ ടീച്ചറുടെ അടുത്തേക്ക് വിളിപ്പിച്ചു. വായിക്കുന്നത് ശരിയായില്ലെന്ന് പറഞ്ഞ് ടീച്ചർ ചൂരലിന് തല്ലുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ സൗമ്യ പറഞ്ഞു. വൈകീട്ട് വീട്ടിലെത്തിയ കുട്ടിയുടെ ഇരുകാലുകളും തടിച്ചു കിടക്കുന്നതു കണ്ട് അമ്മൂമ്മ തിരക്കിയപ്പോഴാണ് ടീച്ചർ തല്ലിയകാര്യം പറയുന്നത്. ഉടൻതന്നെ മുത്തശ്ശി കുട്ടിയുമായി സ്‌കൂളിലെത്തിയെങ്കിലും അദ്ധ്യാപിക പോയിരുന്നു. തുടർന്നാണ് ബന്ധുക്കളും നാട്ടുകാരും സംഭവം അറിയുന്നത്. ടീച്ചറോട് ചോദിച്ചപ്പോൾ മലയാളം വായിച്ച് കണ്ണ് തെളിയാനാണ് കുട്ടിയെ തല്ലിയതെന്നാണ് മറുപടി നൽകിയതെന്ന് അമ്മ പറഞ്ഞു.

തുടർന്ന് ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ട് ഇവർ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. സംഭവം വിവാദമായതോടെ സ്‌കൂൾ അധികൃതർ ക്ഷമചോദിച്ച് വീട്ടിലെത്തി. എന്നാൽ പരാതിയിൽ ഉറച്ചു നിൽക്കുകയാണെന്ന് വീട്ടുകാർ അറിയിച്ചു. സംഭവത്തിൽ പ്രഥമാധ്യാപിക പ്രതികരിക്കാൻ തയ്യാറായില്ല. ഒരുവർഷം മുമ്പ് നടന്ന അപകടത്തിൽ അച്ഛൻ മരിച്ച ശേഷം കുട്ടിയുടെ അമ്മ ജോലിചെയ്താണ് കുടുംബം പുലർത്തുന്നത്.

രാത്രിയിലാണ് വിവരം അറിഞ്ഞതെന്നും, മലയാള അക്ഷരം പഠിപ്പിക്കുന്നതിനിടയിൽ അശ്രദ്ധ കാണിച്ച കുട്ടിക്ക് ചെറിയ ശിക്ഷ നൽകിയെന്നുമാണ് പ്രഥമാധ്യാപിക പറഞ്ഞതെന്ന് കുറവിലങ്ങാട് എഇഒ ഇ എസ് ശ്രീലത പറഞ്ഞു. സ്‌കൂളിൽ ചൂരൽ ഉൾപ്പെടെയുള്ള വടികൾ ഉപയോഗിച്ചു കുട്ടികളെ ശിക്ഷിക്കാൻ പാടില്ലെന്ന വിദ്യാഭ്യാസവകുപ്പിന്റെ ചട്ടം നിലനിൽക്കെയാണ് ഈ ശിക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP