Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നഷ്ടമായ പാഠപുസ്തകങ്ങളും യൂണിഫോമുമെല്ലാം താമസിയാതെ അരികിലെത്തുമെന്ന് പറഞ്ഞ് സാന്ത്വനിപ്പിച്ച് അദ്ധ്യാപകർ; സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ് കുരുന്നുകളും; പ്രളയം ഭീതിവിതച്ച ഇളംമനസുകളിലെ ആശങ്ക അകറ്റാൻ ഓണാവധിക്ക് ശേഷമുള്ള ആദ്യദിനം സ്‌കൂളുകളിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ്സുകൾ

നഷ്ടമായ പാഠപുസ്തകങ്ങളും യൂണിഫോമുമെല്ലാം താമസിയാതെ അരികിലെത്തുമെന്ന് പറഞ്ഞ് സാന്ത്വനിപ്പിച്ച് അദ്ധ്യാപകർ; സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ് കുരുന്നുകളും; പ്രളയം ഭീതിവിതച്ച ഇളംമനസുകളിലെ ആശങ്ക അകറ്റാൻ ഓണാവധിക്ക് ശേഷമുള്ള ആദ്യദിനം സ്‌കൂളുകളിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ്സുകൾ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: അധ്യപകർ പകർന്ന ആത്മവീര്യത്തിന്റെ നിറവിൽ അവർ എല്ലാം മറന്നു. മ്ലാനമായിരുന്ന മുഖങ്ങളിൽ പ്രകാശം പരന്നു. നഷ്ടപ്പെട്ട പുസ്തകങ്ങളും യൂണിഫോമും എന്നുവേണ്ട പുനഃർനിർമ്മിക്കാൻ കഴിയുന്നതെല്ലാം താമസിയാതെ അരികിലെത്തുമെന്ന് ചേർത്ത് നിർത്തി സാന്ത്വനിപ്പിച്ചപ്പോൾ അവരുടെ മിഴികൾ സന്തോഷാശ്രുക്കളാൽ നിറഞ്ഞു. ആശങ്കകളും ആകുലതകളും ഒട്ടൊക്കെ മാറിയെന്ന് വ്യക്തമാക്കുന്ന മുഖഭാവുമായിട്ടായിരുന്നു അവരിൽ ഒട്ടേറെപ്പേരും ക്ലാസ്സ് മുറി വിട്ടത്.

പ്രളയ ദുരന്തം ഭീതിവിതച്ച ഇളംമനസ്സുകളിൽ ഭാവിയെക്കുറിച്ചുള്ള ആശങ്കൾ അകറ്റുന്നതിനും സാന്ത്വനമേകുന്നതിനും ലക്ഷ്യമിട്ട് ഇന്ന് സ്‌കൂളുകളിൽ വിദ്യാർത്ഥികളും അധ്യപകരും തമ്മിൽ നടന്ന മുഖാമുഖം ഏറെ ഗുണകരമായി എന്നാണ് ആദ്യറിപ്പോർട്ടുകളിലെ സൂചന. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ ഇന്നലെ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ്സുകൾ നടന്നത്.

ദുരന്തം അനുഭവിച്ചും ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞും മനസ്സിൽ ഭീതിയുമായിട്ടായിരിക്കും ഇന്ന് കുട്ടികൾ സ്‌കൂളുകളിലെത്തുന്നതെന്നും വീടും ഇഷ്ടപ്പെട്ട വളർത്തുമൃഗങ്ങളും എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ ഇവരുടെ മനസ്സിൽ ഭായാശങ്കൾ കടന്നുകൂടിയിക്കാമെന്നും ഇന്നത്തേ ദിവസം ഇവർക്ക് ആശ്വസവും സന്തോഷവും ആത്മവിശ്വാസവും പകരുന്നതിനായിരിക്കണം അധ്യപകർ ശ്രദ്ധിക്കേണ്ടതെന്നും പൊതുവിദ്യാഭ്യസവകുപ്പ് ഡയറക്ടുടെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന്റെ പകർപ്പ് വിദ്യാഭ്യസ ഉപഡയറക്ടർമാർക്കും ജില്ലാ വിദ്യാഭ്യസ ഓഫീസർമാർക്കും ഉപ ജില്ലാ വിദ്യാഭ്യസ ഓഫീസർമാർക്കും ജില്ലാ പ്രൊജക്ട് ഓഫീസർമാർക്കും അയച്ചിട്ടുണ്ട്. മധുരം നൽകിയും ഒത്തൊരുമിച്ച് പാട്ടുകൾ പാടിയും സ്നേഹപൂർവ്വം സാന്ത്വനിപ്പിച്ചും വിദ്യാർത്ഥികളുടെ മനസ്സിനെ ദീപ്തമാക്കണമെന്ന വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം അദ്ധ്യാപകർ മനസ്സുകൊണ്ട് ഏറ്റെടുത്തു എന്നു വ്യക്തമാക്കുന്നതായിരുന്നു ഇന്ന് ഭൂരിഭാഗം സ്‌കൂളുളിലെയും കാഴ്‌ച്ച.

ഈ ലക്ഷ്യത്തിലേയ്ക്കായി അധ്യപകർ പ്രത്യേക താൽപര്യമെടുത്ത് നടത്തേണ്ട 20 നിർേദ്ദശങ്ങളും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കിണറിന്റെയും മറ്റ് ജല ശ്രോതസ്സുകളും മാലിന്യമുക്തമെന്ന് ഉറപ്പുവരുത്തുക,സ്‌കൂൾ കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുക,സ്‌കൂളുകളിൽ ഇനിയും പൂർണ്ണമായും നീക്കം ചെയ്യാത്ത മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുക,സ്‌കൂൾ ലാബുകളിലെ രാസ വസ്തുക്കൾ അപകടകരമായ നിലയിലല്ലന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP