Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗോമൂത്ര ഗവേഷണത്തിന് 5000 അയ്യായിരം കോടി ചെലവിടുന്നത് പാഴ് വേലയെന്ന് ശാസ്ത്രജ്ഞർ; ഗോമൂത്രത്തിനും ചാണകത്തിനും ഔഷധ ഗുണമൊന്നുമില്ല; ക്യാൻസർ ചികിത്സയിൽ ഗോമൂത്രത്തിന് ഒന്നും ചെയ്യാനില്ല; മതഗ്രന്ഥങ്ങളിൽ നിന്ന് കണ്ടുപിടിക്കുന്ന സാങ്കൽപികമായ ഗുണങ്ങളെപ്പറ്റി അന്വേഷിച്ച് പാഴാക്കാനുള്ളതല്ല സർക്കാറിന്റെ പണം; കേന്ദ്രത്തിന് ഓൺലൈനിൽ കത്തെഴുതി 500ൽ അധികം ശാസ്ത്രജ്ഞർ

ഗോമൂത്ര ഗവേഷണത്തിന് 5000 അയ്യായിരം കോടി ചെലവിടുന്നത് പാഴ് വേലയെന്ന് ശാസ്ത്രജ്ഞർ; ഗോമൂത്രത്തിനും ചാണകത്തിനും ഔഷധ ഗുണമൊന്നുമില്ല; ക്യാൻസർ ചികിത്സയിൽ ഗോമൂത്രത്തിന് ഒന്നും ചെയ്യാനില്ല; മതഗ്രന്ഥങ്ങളിൽ നിന്ന് കണ്ടുപിടിക്കുന്ന സാങ്കൽപികമായ ഗുണങ്ങളെപ്പറ്റി അന്വേഷിച്ച് പാഴാക്കാനുള്ളതല്ല സർക്കാറിന്റെ പണം; കേന്ദ്രത്തിന് ഓൺലൈനിൽ കത്തെഴുതി 500ൽ അധികം ശാസ്ത്രജ്ഞർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗോമൂത്ര ഗവേഷണത്തിന് അയ്യായിരം കോടി അനുവദിച്ച കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നതിനിടെ ശക്തമായ മറുപടിയുമായി ഇന്ത്യൻ ശാസ്ത്രജഞർ. ഗോമൂത്രത്തിനും ചാണകത്തിനുമൊന്നും യാതൊരു ഔഷധ ഗുണം ഇല്ലെന്നും ഇതിനായി കോടികൾ അനുവദിക്കുന്നത് ശുദ്ധ ധൂർത്താണെന്നും ചൂണ്ടിക്കാട്ടി, 500ൽ അധികം ശാസ്ത്രജ്ഞർ ഒത്തുചേർന്നാണ് ഓൺലൈനിൽ കേന്ദ്രത്തിന് കത്തുനൽകിയത്.ഗോമൂത്രം, ചാണകം എന്നിവയുടെ ഔഷധഗുണത്തേപ്പറ്റിയും ക്യാൻസർ അടക്കമുള്ള മാറാ രോഗങ്ങളെ ഭേദമാക്കുന്നതിൽ അതിനുള്ള ഫല സിദ്ധിയെപ്പറ്റിയും പഠനങ്ങൾ നടത്താൻ ഗവേഷകർക്ക് മേൽ സമ്മർദം മുറുകിയ സാഹചര്യത്തിലാണ് മറുപടി.

വിശ്വാസത്തിൽ അധിഷ്ഠിതമായ കപടശാസ്ത്രത്തിലുള്ള താൽപ്പര്യമാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്ക് പിന്നിലെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. ഇതിനായി വൻതോതിൽ പണം ചെലവിടുന്നത് നിലവിലെ രാജ്യത്തെ സാമ്പത്തിക അവസ്ഥയിൽ ഉചിതമല്ല. വിശ്വാസപരമായി പ്രചരിക്കുന്ന കാര്യങ്ങൾക്ക് അടിസ്ഥാനുണ്ടെന്ന് കാണിക്കുന്നതിനാണ് ഇത്തരമൊരു ഗവേഷണം കൊണ്ട് ലക്ഷ്യമിടുന്നതെന്നും അല്ലാതെ ശാസ്ത്രീയ നേട്ടമല്ലെന്നും ഹർജി തയ്യാറാക്കിയ ഗവേഷകൻ അനികേത് സൂലെ പറയുന്നു. ഹോമി ബാബാ സെന്റർ ഫോർ സയൻസ് എഡ്യൂക്കേഷനിലെ റീഡർ പദവി വഹിക്കുന്ന വ്യക്തിയാണ് അനികേത് സൂലെ. ഇത്തരം ഗവേഷണങ്ങളിലേക്ക് പണം എറിയുന്നതിന് മുൻപ് അവകാശ വാദങ്ങളിൽ അടിസ്ഥാനമുണ്ടോയെന്ന് പ്രാഥമിക പരിശോധനയെങ്കിലും നടത്തേണ്ടതാണെന്നും അനികേത് വ്യക്തമാക്കി.

ശാസ്ത്ര സാങ്കേതിക വകുപ്പാണ് ഗവേഷക പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്. ആയുർവേദ, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപതി വിഭാഗങ്ങളെ ഉൾപ്പെടുത്തിയായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. 'കൗപതി'യിൽ അധിഷ്ഠിതമായ ഗവേഷണങ്ങളെയായിരുന്നു കേന്ദ്ര സർക്കാർ സ്വാഗതം ചെയ്തത്. ഗോമൂത്രം, ചാണകം എന്നിവയുടെ ഉപയോഗം കൊണ്ട് ക്യാൻസർ, പ്രമേഹം എന്നിവയ്ക്ക് പുറമേ കാർഷിക മേഖലയിലെ സാധ്യതകളും തേടിയായിരുന്നു ഗവേഷണം. മതഗ്രന്ഥങ്ങളിൽ നിന്ന് കണ്ടുപിടിക്കുന്ന സാങ്കൽപികമായ ഗുണങ്ങളെപ്പറ്റി അന്വേഷിച്ച് പാഴാക്കാനുള്ളതല്ല സർക്കാറിന്റെ പണമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

500 ഓളം ഗവേഷകരാണ് ഗവേഷണം നിർത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടത്. ഗോമൂത്രത്തിന് ശാസ്ത്രീയപരമായ ഗുണമൊന്നുമില്ലെന്നും ക്യാൻസർ ചികിത്സയിൽ ഗോമൂത്രത്തിന് ഒന്നും ചെയ്യാനില്ലെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി. ഗവേഷണത്തിലൂടെ സ്വദേശി പശുക്കളിൽ നിന്നുള്ള ഉത്പന്നങ്ങൾ വർധിപ്പിക്കാനുള്ള ശാസ്ത്രീയ നീക്കം എന്ന് പേരിട്ടിരുന്ന ഈ പഠനം കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലാണ് നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിനായി ചില ശാസ്ത്രകാരന്മാരെയും തിരഞ്ഞെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP