Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡിവൈഎഫ് ഐയിലും എസ് എഫ് ഐയിലും യൂത്ത് കോൺഗ്രസിലും കെ എസ് യുവിലും വരെ എസ് ഡി പി ഐക്കാർ കൊടി നാട്ടി; മിക്ക പത്ര മാധ്യമങ്ങളിലും എസ് ഡി പി ഐ സാന്നിധ്യം; പൊലീസിൽ പച്ചവെളിച്ചം എന്ന പേരിൽ പ്രത്യേക ഗ്രൂപ്പ്; ഇസ്ലാമിക തീവ്രവാദത്തിനെതിരെ കേരളത്തെ തിരിയാൻ വിടാതെ കാക്കാൻ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയിൽ സർവ്വ മേഖലയിലും നുഴഞ്ഞു കയറി എസ് ഡി പി ഐക്കാർ; മുഖ്യമന്ത്രിക്ക് ലഭിച്ച രഹസ്യന്വേഷണ റിപ്പോർട്ട് ഞെട്ടിക്കുന്നത്

ഡിവൈഎഫ് ഐയിലും എസ് എഫ് ഐയിലും യൂത്ത് കോൺഗ്രസിലും കെ എസ് യുവിലും വരെ എസ് ഡി പി ഐക്കാർ കൊടി നാട്ടി; മിക്ക പത്ര മാധ്യമങ്ങളിലും എസ് ഡി പി ഐ സാന്നിധ്യം; പൊലീസിൽ പച്ചവെളിച്ചം എന്ന പേരിൽ പ്രത്യേക ഗ്രൂപ്പ്; ഇസ്ലാമിക തീവ്രവാദത്തിനെതിരെ കേരളത്തെ തിരിയാൻ വിടാതെ കാക്കാൻ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയിൽ സർവ്വ മേഖലയിലും നുഴഞ്ഞു കയറി എസ് ഡി പി ഐക്കാർ; മുഖ്യമന്ത്രിക്ക് ലഭിച്ച രഹസ്യന്വേഷണ റിപ്പോർട്ട് ഞെട്ടിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ബിജെപിയിലും എസ് ഡി പി ഐക്കാർ ഉണ്ടോ എന്ന് ഇനി അറിയാനുള്ളൂ... ഇതല്ലാതെ എല്ലാ മേഖലയിലും എസ് ഡി പി ഐക്കാർ എത്തിയെന്നാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നത്. പുരോഗമന രാഷ്ട്രീയപ്പാർട്ടികളിലടക്കം എസ്.ഡി.പി.ഐ. പ്രവർത്തകർ നുഴഞ്ഞു കയറി പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. എസ്.എഫ്.ഐ., ഡിവൈഎഫ്ഐ., കോൺഗ്രസ് പ്രസ്ഥാനങ്ങളിൽ എസ്.ഡി.പി.ഐ.ക്കാർ കയറിപ്പറ്റിയിട്ടുണ്ട്. ഇസ്ലാമിക വത്കരണത്തിന് ആക്കം കൂട്ടാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് ഇത്. എസ് ഡി പി ഐയുമായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അടുപ്പിക്കാനാണ് ഇത്.

എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തെ ശക്തിയായി അപലപിക്കുന്നതായും കാമ്പസ ഫ്രണ്ട എസ.ഡി.പി.ഐയുടെ വിദ്യാർത്ഥി സംഘടന അല്ലെന്നും എസ്.ഡി.പി.ഐ എറണാകുളം ജില്ല സെേ്രകട്ടറിയറ്റ് വിശദീകരിച്ചിരുന്നു. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടിരുന്നു. എസ്.എഫ്.ഐ, കാമ്പസ് ഫ്രണ്ട് എന്നീ വിദ്യാർത്ഥി സംഘടനകൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ എസ് ഡി പി ഐയ്‌ക്കെതിരായ വിവര ശേഖരണം തുടങ്ങി. ഇതിലാണ് നുഴഞ്ഞു കയറ്റം വ്യാപകമാണെന്ന് പൊലീസ് തിരിച്ചറിയുന്നത്.

പൊലീസിലും ഇവർക്ക് പ്രത്യേക വിഭാഗമുണ്ട്. പച്ചവെളിച്ചമെന്ന ഗ്രൂപ്പിലൂടെയാണ് ആശയപ്രചരണം. ഇത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. കേന്ദ്ര ഇന്റലിജൻസും ഇതെല്ലാം നിരീക്ഷിക്കുന്നു. അതിരുവിട്ട ഇടപെടലുകൾ എസ് ഡി പി ഐ നടത്തുന്നുണ്ട്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് എല്ലാ സംഘടനകളിലും നുഴഞ്ഞു കയറിയുള്ള ഇടപെടലിന് എസ് ഡി പി ഐ തയ്യാറായത്. കത്വ സംഭവത്തിൽ മുൻ ആർ എസ് എസുകാർ കുത്തിപൊക്കിയ പോസ്റ്റിൽ ഹർത്താൽ നടത്തിയത് ഏറെ വിവാദമായിരുന്നു. അന്ന് പ്രതിഷേധത്തിന് എസ് ഡി പി ഐയാണ് മുന്നിൽ നിന്നത്. ഇവർക്കൊപ്പം കോൺഗ്രസുകാരും സിപിഎമ്മുകാരു പോലുമെത്തി. ഇതോടെയാണ് പാർട്ടികളിലെ എസ് ഡി പി ഐ നുഴഞ്ഞു കയറ്റം ചർച്ചയായത്. ഇതാണ് ഇപ്പോൾ പൊലീസ് സ്ഥിരീകരിക്കുന്നത്.

മാധ്യമങ്ങളിലും എസ് ഡി പി ഐക്കാർ സജീവമായി എത്തുന്നുണ്ട്. പത്രങ്ങളിലും ചാനലുകളിലും ചുവടുറപ്പിച്ച് എസ് ഡി പി ഐയുടെ ആശയ പ്രചരണത്തിനുള്ള വേദിയാക്കി ഇത് മാറ്റാനാണ് നീക്കം. ന്യൂജെൻ കുട്ടികളെന്ന വ്യാജേന പത്രങ്ങളിലും മറ്റും കയറിക്കൂടുന്നവർ വ്യക്തമായ ലക്ഷത്തോടെയാണ് വരുന്നത്. എസ് ഡി പി ഐ ബന്ധം മറച്ചുവച്ച് ഇവർ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാകും. അതുകൊണ്ട് തന്നെ പൊലീസും മാധ്യമങ്ങളുമെല്ലാം എസ് ഡി പി ഐയുടെ വരുതിലേക്ക് ഭാവിയിൽ മാറുമെന്നാണ് ഇന്റലിജൻസ് കണ്ടെത്തൽ.

എസ്.ഡി.പി.ഐ.ക്കെതിരേ ഉയരുന്ന ആരോപണങ്ങളെ ഇത്തരം പ്രസ്ഥാനങ്ങൾക്കുള്ളിൽ നിന്നുതന്നെ പ്രതിരോധിക്കുകയാണ് തന്ത്രം. എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവ് കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സംഭവവികാസങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അതിജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് ആശംസകളുമായി എസ്.ഡി.പി.ഐ.യുടെ ഫ്‌ളക്‌സ് ബോർഡ് ഉയർന്നതും വീടുകയറി പ്രചാരണം നടത്തിയതും രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇടത് പക്ഷത്തെ എസ് ഡി പി ഐയുമായി അടുപ്പിക്കാനായിരുന്നു ഇതെല്ലാം. പരസ്യമായി ഇത്തരം നീക്കങ്ങൾ നടത്തുമ്പോൾ അതീവ രഹസ്യമായാണ് നുഴഞ്ഞു കയറ്റം.

ഡിവൈഎഫ്ഐ.യിലോ കോൺഗ്രസിലോ എസ്.ഡി.പി.ഐ.ക്കാർക്കു ചേരാം, ആവശ്യം വരുമ്പോൾ എസ്.ഡി.പി.ഐ.ക്കൊപ്പം നില്ക്കണമെന്നു മാത്രം. പകൽ പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം നിൽക്കുന്നവർ രാത്രിയിൽ എസ്.ഡി.പി.ഐ.ക്കുവേണ്ടി പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സമീപകാലത്ത് മൊബൈൽ ഫോൺ വഴി നടത്തിയ മിന്നൽ ഹർത്താലിൽ ഇതു വ്യക്തമായതായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. ബലമായി കട അടപ്പിച്ച സംഭവത്തിൽ ആലപ്പുഴയിൽ അറസ്റ്റുചെയ്തവരിൽ പകുതി പേരും ഡിവൈഎഫ്ഐ. ബന്ധമുള്ളവരായിരുന്നു. യഥാർത്ഥത്തിൽ ഇവരെല്ലാം എസ് ഡി പി ഐയുടെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുന്നവരാണ്. ഇതും പൊലീസ് മുഖഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചിട്ടുണ്ട്.

ബൊബൈൽ ഫോൺ വില്പന മേഖലയിൽ എസ്.ഡി.പി.ഐ.ക്കുള്ള സ്വാധീനവും ഇന്റലിജൻസ് നിരീക്ഷണത്തിലാണ്. മൊബൈൽ വില്പനക്കാരുടെ സംഘടനയിൽ 60 ശതമാനം എസ്.ഡി.പി.ഐ.ക്കാരാണെന്നാണ് കണ്ടെത്തൽ. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിലെ വിവിധ ഭാഗങ്ങളിൽനിന്നായി എൺപതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മണ്ണഞ്ചേരി ഉൾപ്പടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി അറുപതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം 40 പേരെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ വിവിധ ഭാഗങ്ങളിൽ തെരച്ചിൽ തുടരുകയാണ്.

അഭിമന്യൂ വധക്കേസിലെ പ്രതികൾ ജില്ലയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണു പരിശോധന ശക്തമാക്കിയത്. കഴിഞ്ഞദിവസം പാർട്ടിയുടെ ആലപ്പുഴ വെള്ളക്കിണറിലുള്ള ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയതിനു പിന്നാലെ ചില നേതാക്കളേയും പ്രവർത്തകരെയും വിവിധ പ്രദേശങ്ങളിൽനിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീടുകൾ കയറിയും പാർട്ടി ഓഫീസുകൾ കയറിയും നേതാക്കളെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധവുമായി എസ്.ഡി.പി.ഐ. ജില്ലാ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനു മുന്നിൽ പ്രവർത്തകർ തടിച്ചു കൂടുകയും കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉപരോധ സമരം നടത്തുകയും ചെയ്തിരുന്നു.

ഇന്നലെ ആലപ്പുഴയിൽ ജില്ലാ ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിൽ സിപിഎമ്മിനെതിരേ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. ഭരണസ്വാധീനം ഉപയോഗിച്ച് പ്രവർത്തകരെ വേട്ടയാടുകയാണെന്നും മഹാരാജാസ് കോളജിലുണ്ടായ സംഭവത്തിന്റെ മറവിൽ മറ്റു ജില്ലകളിലും ഭീതി വിതയ്ക്കാനാണു പൊലീസ് ശ്രമിക്കുന്നതെന്നും ജില്ലാ പ്രസിഡന്റ് വി എം. ഫഹദ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP