Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെന്നഡിയുടെ അറ്റോർണി ജനറൽ സഹോദരൻ റോബർട്ട് ആയിരുന്നു; ആക്ഷേപം ഉണ്ടാകുമ്പോൾ വാടിപ്പോകാത്ത മനോവീര്യവും കർമ്മ ധീരതയുമാണ് എൽഡിഎഫിന് ഉണ്ടാകേണ്ടത്; അച്ഛന്റെ തെരഞ്ഞെടുപ്പിന് പോലും തിരിഞ്ഞുനോക്കാത്ത മകനേയും ഗവർണ്ണമെന്റ് പ്ലീഡറാക്കിയതിന് ഉപകാരസ്മരണ മറക്കാതെ ഉപദേശവുമായി സെബാസ്റ്റ്യൻ പോൾ

കെന്നഡിയുടെ അറ്റോർണി ജനറൽ സഹോദരൻ റോബർട്ട് ആയിരുന്നു; ആക്ഷേപം ഉണ്ടാകുമ്പോൾ വാടിപ്പോകാത്ത മനോവീര്യവും കർമ്മ ധീരതയുമാണ് എൽഡിഎഫിന് ഉണ്ടാകേണ്ടത്; അച്ഛന്റെ തെരഞ്ഞെടുപ്പിന് പോലും തിരിഞ്ഞുനോക്കാത്ത മകനേയും ഗവർണ്ണമെന്റ് പ്ലീഡറാക്കിയതിന് ഉപകാരസ്മരണ മറക്കാതെ ഉപദേശവുമായി സെബാസ്റ്റ്യൻ പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബന്ധുത്വ നിയമനങ്ങൾ സിപിഎമ്മിനെ പിടിച്ചുലയ്ക്കുകയാണ്. മുഖ്യമന്ത്രി പണറായി വിജയൻ പോലും ന്യായീകിച്ചില്ല. അപ്പോഴേക്കും സംഭവിച്ചതിലൊന്നിലും തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഐ(എം) സഹയാത്രികൻ സെബാസ്റ്റ്യൻ പോൾ എത്തുന്നു. തൃക്കാക്കരയിൽ മത്സരിച്ച് തോറ്റ് സെബാസ്റ്റ്യൻ പോളിന്റെ ന്യായീകരണങ്ങളെ സിപിഐ(എം) അണികൾ പോലും സോഷ്യൽ മീഡിയയിൽ വിമർശന വിധേയമാക്കുന്നു. എന്തുകൊണ്ട് സെബാസ്റ്റ്യൻ പോൾ ബന്ധുത്വ നിയമനത്തിൽ ന്യായീകരണം നിരത്തുന്നുവെന്നതിന്റെ കാരണവും സോഷ്യൽ മീഡിയയിലെ സിപിഐ(എം) സഖാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു. ഉദ്ദിഷ്ഠകാര്യത്തിന് ഉപകാര സ്മരണ.... ബന്ധുത്വ നിമയന വിവാദത്തിൽ കുടുംബത്തിന് ഒന്നും നഷ്ടമാകാതിരിക്കാനാണ് സെബാസ്റ്റ്യൻ പോൾ എന്ന സഖാവിന്റെ ശ്രമമെന്നാണ് ഉയരുന്ന വാദം.

ഹൈക്കോടതിയിൽ പ്ലീഡറാകൻ യോഗ്യത വേണം. പ്രവർത്തി പരിചയവും അഭിഭാഷക ബിരുദവുമുള്ള ആർക്കും പ്ലീഡർമാരാകാം. ഇതിന്റെ മറവിൽ എല്ലാ സർക്കാരിന്റെ കാലത്തും ഇഷ്ടക്കാർ കയറിക്കൂടും. പരിചയവും മികവും ഒന്നും ഇതിന് ആരും നോക്കാറില്ല. അതുകൊണ്ട് തന്നെ കേസുകളെല്ലാം സർക്കാർ തോൽക്കും. ഇതൊക്കെ തന്നെയാണ് ഇത്തവണയും സംഭവിച്ചത്. അങ്ങനെ സർക്കാർ അഭിഭാഷകരായവരിൽ റോൺ ബാസ്റ്റിനുമുണ്ട്. അതായത് സെബാസ്റ്റ്യൻ പോളിന്റെ മകൻ. അഭിഭാഷക ബിരുദമുള്ളതുകൊണ്ട് തന്നെ റോണിന്റെ യോഗ്യതയെ ആർക്കും ചോദ്യം ചെയ്യാനാകില്ല. എന്നാൽ സിപിഐ(എം) നേതാവിന്റെ മകനെന്ന പരിഗണന മാത്രമാണ് റോണിനെ ഹൈക്കോടതിയിൽ പ്ലീഡറാക്കിയതെന്ന് ആർക്കും ബോധ്യപ്പെടും. അതുകൊണ്ട് തന്നെയാണ് വ്യവസായ വകുപ്പിലെ ബന്ധുത്വ നിയമനങ്ങളെ സെബാസ്റ്റ്യൻ പോൾ അനുകൂലിക്കുന്നതെന്നാണ് ഉയരുന്ന വാദം.

ബന്ധുത്വ നിയമനത്തിൽ സിപിഎമ്മിന് സെബാസ്റ്റ്യൻ പോൾ നൽകിയ ഉപദേശം ഇങ്ങനെ: കരുതലോടെ പ്രവർത്തിക്കുകയും പ്രവൃത്തിയെ പ്രതിരോധിക്കുകയും വേണം. ആക്ഷേപമുണ്ടാകുമ്പോൾ വാടിപ്പോകാത്ത മനോവീര്യവും കർമധീരതയുമാണ് എൽഡിഎഫിന് ഉണ്ടാകേണ്ടത്. രാഷ്ട്രീയ നിയമനങ്ങൾ പബ്ലിക് സർവീസ് കമ്മീഷന് വിടാനാവില്ല. അവ രാഷ്ട്രീയമായിത്തന്നെ നടക്കും. കെന്നഡിയുടെ അറ്റോർണി ജനറൽ സഹോദരൻ റോബർട്ട് ആയിരുന്നു. രാഷ്ട്രീയ നിയമനങ്ങളിൽ പാർട്ടിക്കോ പാർട്ടി പ്രവർത്തകർക്കോ മാത്രമാണ് പരാതി ഉന്നയിക്കാവുന്നത് . ഭരണഘടന, വിജിലൻസ് എന്നൊക്കെ പറഞ്ഞു ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ആരെയും വിരട്ടരുത് . പാർട്ടിയുടെ ഉപാധ്യക്ഷനും അവസരം കിട്ടിയാൽ പ്രധാനമന്ത്രിയുമായി മകനെ നിയമിച്ച അധ്യക്ഷയുടെ പാർട്ടിയാണ് അവരുടേത്. അവരുടെ കരിങ്കൊടി കാണുമ്പോൾ എൽഡിഎഫ് മന്ത്രിമാർക്ക് ഇടർച്ച ഉണ്ടാകരുത്. എൽഡിഎഫ് ഭരണത്തിൽ ആരെ എവിടെ ഇരുത്തണമെന്ന് തീരുമാനിക്കേണ്ടത് എൽഡിഎഫ് തന്നെയാണ്-ഇതായിരുന്നു കുറിപ്പ്.

അതായത് പ്രതിപക്ഷ പ്രതിഷേധങ്ങൾ വകവയ്ക്കരുത്. നിയമനങ്ങൾ അതേ പടി തുടരണമെന്നാണ് സെബാസ്റ്റ്യൻ പോളിന്റെ വിശദീകരണം. ഇതിൽ സിപിഐ(എം) അടി ഉലയുന്നത് പാർട്ടിക്ക് യോജിച്ചതല്ലെന്നും പറയുന്നു. എന്നാൽ സിപിഐ(എം) അണികളുടെ പരാതിയെ ഗൗരവത്തോടെ കാണണമെന്നും പറയുന്നു. ഇവിടെ ആരേയും എവിടേയും ഇരത്താൻ ഇടത് സർക്കാരിന് ആകണമെന്ന് സെബാസ്റ്റ്യൻ പോൾ പറയുന്നു. ഇത് റോണി ബാസ്റ്റിന്റെ നിമയനത്തെ സാധൂകരിക്കാനാണെന്നാണ് വാദം. സെബാസ്റ്റ്യൻ പോളിന്റെ സമ്മർദ്ദം മൂലമാണ് റോണിയെ ഹൈക്കോടതിയിൽ നിയമിച്ചതെന്ന വാദവും നേരത്തെ തന്നെ സജീവമാണ്. ഈ ആളിക്കത്തിക്കാൻ മാത്രമേ പുതിയ പോസ്റ്റിലൂടെ സെബാസ്റ്റ്യൻ പോളിന് കഴിയുന്നുള്ളൂ. വലിയ വിമർശനമാണ് അസ്ഥാനത്തുള്ള സെബാസ്റ്റ്യൻ പോളിന്റെ പോസ്റ്റിനെതിരെ സിപിഎമ്മുകാർ തന്നെ ഉയർത്തുന്നത്. മകന്റെ നിയമനത്തെ ന്യായീകരിക്കാനാണിതെന്നും അവർ പറയുന്നു.

ഇതിനോട് സിപിഐ(എം) അണികൾ തന്നെ പ്രതികരിക്കുന്നത് ഇങ്ങനെ: രാഷ്ട്രീയ നിയമങ്ങൾ ജടഇ ക്കു വിടാനാവില്ല എന്ന് പറയാൻ ടിയാൻ ജടഇ യുടെ ആരാണാവോ..? എന്താണാവോ..? അവ രാഷ്ട്രീയമായിത്തന്നെ നടക്കും എന്ന് പറഞ്ഞുകൊണ്ട് നിങ്ങൾ ന്യായീകരിക്കാനായി ചൂണ്ടിക്കാണിക്കുന്നത് ഒരുകാലത്തു നിങ്ങൾതന്നെ എതിർത്തുകൊണ്ടിരുന്ന സാമ്രാജ്യത്ത രാജ്യമായ അമേരിക്കൻ ഭരണത്തെ തന്നെയല്ലേ...? അവിടെ കെന്നഡി അങ്ങനെ ചെയ്‌തെങ്കിൽ ഇവിടെ അതിന്റെപേരിൽ ഇന്ന് നിങ്ങളുടെ (??) സ്വന്തം കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ചെയ്തികളെ സാമ്രാജ്യത്വ വല്കരിക്കുകയല്ലേ ചിന്തകൻ ചെയ്യുന്നത്....? മലർന്നുകിടന്ന് തുപ്പുന്ന പ്രസ്താവനകളുമായി ഇവരൊക്കെ ഇറങ്ങുമ്പോൾ പ്രസ്ഥാനവും അതിന്റെ ആശയങ്ങളും,ആദർശവും ഒക്കെ ബംഗാളിലെപ്പോലെ ദുർബലമാകുന്നു..... ഇത്തരത്തിലുള്ള കമ്മ്യൂണിസ്റ്റ് ചിന്തകൾ അസ്തമയത്തിലേക്കടുക്കുന്ന പാർട്ടിക്ക് ഭൂഷണമാവില്ല... (ആശയപരമായി പൊരുത്തപ്പെടാൻ കഴിയാത്തവർ എന്ത് ചെയ്തു എന്ന് നോക്കിയല്ല ആദർശമുള്ളവൻ പ്രവർത്തിക്കേണ്ടത്...അങ്ങനെയെങ്കിൽ പോസ്റ്റിൽ പറഞ്ഞതുപോലെ തുറന്നു സമ്മതിക്കേണ്ടിവരും ഞങ്ങളും അങ്ങനെയൊക്കെ തന്നെയാണെന്ന്....)-അതിരൂക്ഷമായ ഭാഷയിലാണ് സെബാസ്റ്റ്യൻ പോളിനെ സോഷ്യൽ മീഡിയയിലെ സിപിഐ(എം) അണികൾ പോലും കടന്നാക്രമിക്കുന്നത്.

ശ്രീ .സെബാസ്റ്റ്യൻ പോൾ ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് കേട്ടിട്ടുണ്ട് തനിക്ക് സുപ്രീം കോടതി ജഡ്ജി ആകാനായിരിന്നു ആഗ്രഹമെന്ന്. അത്രയും നീതിബോധവും,അറിവുമുള്ള ഒരു വ്യക്തി പാർട്ടി ഭേദമന്യേ ജനങ്ങൾ വിലകൽപ്പിക്കുന്ന ഒരു വ്യക്തിയായ താങ്കളിൽ നിന്നും ഇത്രയും തരംതാണ ന്യായീകരണം പ്രതീക്ഷിച്ചില്ല....പാർട്ടി പ്രവർത്തകർ പോലും തിരുത്തൽ നടപടികൾ ആഗ്രഹിക്കുന്ന ഈ ഘട്ടത്തിൽ...-എന്നാണ് മറ്റൊരു പ്രതികരണം. ഈ സോഷ്യൽ മീഡിയ ഇടപെടലുകൾക്ക് അപ്പുറമാണ് സെബാസ്റ്റ്യൻ പോളിന്റെ മകന്റെ നിയമനത്തിൽ എറണാകുളത്തെ സിപിഎമ്മുകാർക്കുള്ള അതൃപ്തി. സിപിഎമ്മുമായി ഒരു സഹകരണവും സെബാസ്റ്റ്യൻ പോളിന്റെ മകനില്ല. അച്ഛൻ തൃക്കാക്കരയിൽ മത്സിക്കുമ്പോൾ പോലും വോട്ട് ചോദിച്ച് എത്താത്ത മകൻ. എന്നാൽ അച്ഛന്റെ പേരുപയോഗിച്ച് സർക്കാർ അഭിഭാഷകനായി ഹൈക്കോടതിയിൽ ആളുകളിക്കുന്നു. ഇതിനെ എറണാകുളത്തെ സിപിഎമ്മുകാരും ചോദ്യം ചെയ്യുന്നു. കുടുംബപരമായ ആനുകൂല്യങ്ങൾ നേടിയതിന്റെ ഉപകാര സ്മരണയാണ് പുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റ് എന്നാണ് കുറ്റപ്പെടുത്തൽ.

ബന്ധുത്വ നിയമനത്തിൽ തിരുത്തൽ ആഗ്രഹിക്കുന്ന സിപിഐ(എം) നവമാദ്ധ്യമ കൂട്ടായ്മകളിൽ എല്ലാം സെബാസ്റ്റ്യൻ പോളിന്റെ പോസ്റ്റും വലിയ ചർച്ചയാണ്. തെറ്റ് ചെയ്യുന്നവരെ ശരിയുടെ വഴിയേ നടക്കുന്നവർക്ക് പിന്തുണയ്ക്കാനാകില്ല. അതുകൊണ്ട് തന്നെ ആരെന്ത് പറഞ്ഞാലും വ്യവസായ വകുപ്പിലെ നിയമനങ്ങൾ റദ്ദാക്കണം. ഒപ്പം ഹൈക്കോടതി പ്ലീഡറായുള്ള റോൺ ബാസ്റ്റിന്റെ നിയമനവും. ഇതാണ് സിപിഐ(എം) അണികൾ സോഷ്യൽ മീഡിയയിൽ ഉയർത്തുന്ന വികാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP