Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാവർക്കും കൊറോണ.... എല്ലാവനേയും പിടിച്ചു പുറത്താക്കൂ.. എന്ന് ആക്രോശിക്കുന്ന അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ; ഇഷ്ടക്കാർക്ക് ഇടനാഴിയിലൂടെ അകത്തേക്ക് വഴിയൊരുക്കും; ചോദിക്കുന്നവർക്കുള്ള മറുപടി 'ഞാനാണ് ഇവിടുത്തെ അധികാരി' എന്നും; സെക്രട്ടറിയേറ്റിൽ പിണറായിക്കും മുകളിൽ ആളുണ്ട്! ഭരണപക്ഷ യൂണിയനിലെ പ്രമുഖനെ കൊണ്ട് മടുത്ത് സെക്രട്ടറിയേറ്റിലെത്തുന്ന സാധാരണക്കാർ; കോവിഡിന്റെ പേരിൽ മനുഷ്യരെ ഒറ്റപ്പെടുത്തരുതെന്ന മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില കൽപ്പിച്ച് ജീവനക്കാരന്റെ കൊറോണ വിപ്ലവം

എല്ലാവർക്കും കൊറോണ.... എല്ലാവനേയും പിടിച്ചു പുറത്താക്കൂ.. എന്ന് ആക്രോശിക്കുന്ന അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ; ഇഷ്ടക്കാർക്ക് ഇടനാഴിയിലൂടെ അകത്തേക്ക് വഴിയൊരുക്കും; ചോദിക്കുന്നവർക്കുള്ള മറുപടി 'ഞാനാണ് ഇവിടുത്തെ അധികാരി' എന്നും; സെക്രട്ടറിയേറ്റിൽ പിണറായിക്കും മുകളിൽ ആളുണ്ട്! ഭരണപക്ഷ യൂണിയനിലെ പ്രമുഖനെ കൊണ്ട് മടുത്ത് സെക്രട്ടറിയേറ്റിലെത്തുന്ന സാധാരണക്കാർ; കോവിഡിന്റെ പേരിൽ മനുഷ്യരെ ഒറ്റപ്പെടുത്തരുതെന്ന മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില കൽപ്പിച്ച് ജീവനക്കാരന്റെ കൊറോണ വിപ്ലവം

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം : കൊറോണയുടെ പേരിൽ സെക്രട്ടറിയേറ്റിൽ അടിയന്തരാവസ്ഥ! സെക്രട്ടറിയേറ്റിലെത്തുന്ന സന്ദർശകർ പറയുന്നത് കേൾക്കാൻ പോലും തയ്യാറാകാതെ പട്ടികളെ പോലെ ആട്ടിപായിക്കുന്നുവെന്നാണ് പരാതി. കൊറോണയുടെ പേരിൽ ഭീതി വിതയ്ക്കുകയോ മനുഷ്യത്വമില്ലാതെ പെരുമാറുകയോ ചെയ്യരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കിന് പുല്ലുവില കൽപ്പിച്ചാണ് സെക്രട്ടറിയേറ്റിൽ അസിസറ്റന്റ് സെക്യൂരിറ്റി ഓഫീസറിന്റെ നേതൃത്വത്തിൽ സന്ദർശക പീഡനം.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സെക്രട്ടറിയേറ്റ് ഒന്ന്, രണ്ട് അനക്സുകളെ പരിഭ്രാന്തിയിലാഴ്‌ത്തി കൊണ്ട് ഉദ്യോഗസ്ഥർ ഇടപെടൽ നടത്തിയത്. ഒന്നാം അനക്സിൽ എത്തിയവരോടായിരുന്നു ആക്രോശം. മന്ത്രിമാരായ എ.സി.മൊയ്തീന്റെയും കെ.ടി.ജലീലിന്റെയും ഓഫീസിലേക്ക് അടിയന്തര ആവശ്യത്തിനെത്തിയവരോടാണ് തെരുവ് ഗുണ്ടയെപോലെ സെക്യൂരിറ്റി ജീവനക്കാർ തട്ടിക്കയറിയത്. സെക്രട്ടറിയേറ്റിലേക്ക് എത്തിയവരെ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന യൂണിഫോം ധരിച്ച സുരക്ഷാ ജീവനക്കാരൻ തടഞ്ഞു. കൊറോണ കാരണം നിയന്ത്രണങ്ങൾ ഉണ്ട് അത്യാവശ്യമാണെങ്കിൽ പോകേണ്ട ഓഫീസിൽ നിന്ന് വിളിച്ചാൽ വിടാമെന്നും സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.

ഇതിനിടെയായിലേക്കായിരുന്നു അസി.സെക്യൂരിറ്റി ഓഫീസറുടെ വരവ്. യൂണിഫോമിൽ അല്ലാതെ മാടമ്പികളെ പോലും തോൽപ്പിക്കുന്ന സംസാരഭാഷയുമായെത്തിയ അയാൾ സുരക്ഷാ ജീവനക്കാരനോട് തട്ടിക്കയറി 'എല്ലാവനും കൊറോണയാണ് പിടിച്ച് പുറത്താക്ക്.' എന്നായിരുന്നു നിർദ്ദേശം. സന്ദർശകരുടെ ആവശ്യത്തിന്റെ ഗൗരവം സുരക്ഷാ ജീവനക്കാരൻ ഓഫീസറെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും കേൾക്കാൻ തയ്യാറായില്ല. ഇതോടെ മാന്യനായ സുരക്ഷാ ജീവനക്കാരൻ നിസഹായനായി. ഇതിനിടെ അസിസറ്റന്റ് സെക്യൂരിറ്റി ഓഫീസറുടെ ഇഷ്ടക്കാരായ ഒരു സ്ത്രീയും പുരുഷനും അവിടെയത്തി. കൈയിലിരുന്ന മൊബൈൽ ഉയർത്തി അനക്സിന്റെ ഇടത് വശത്തെ ഇടനാഴിയിലൂടെ അകത്തേക്ക് കയറാനുള്ള നിർദേശവും നൽകി.

നേരത്തെ എത്തിയവർ അപ്പോഴും അവിടെ നിന്നു. ഞങ്ങളെയും കയറ്റിവിടണമെന്ന് പറപ്പോൾ 'കാര്യങ്ങൾ ക്ലിയർ കട്ടാണ് പറ്റില്ലന്ന് അല്ലേ പറഞ്ഞ് ' എന്ന് ആക്രോശിച്ച് രണ്ടാം അക്സിലേക്ക് നടന്നു. ബൈക്കിലെത്തിയവർ മടങ്ങുന്നതിനിടെ ' പോടെ അല്ലെങ്കിൽ ബൈക്ക് തൂക്കിയെറിയുമെന്നായി.' ഇതോടെ സന്ദർശകർ മാന്യമായി സംസാരിക്കണമെന്ന് സന്ദർശകർ ഓർമ്മിച്ചു. കാര്യമെന്താണെന്ന് ചോദിച്ചവരോടെല്ലാം, 'ഇവിടെ എല്ലാവർക്കും കൊറോണയാണെന്ന്' അയാൾ ഉച്ചത്തിൽ പറഞ്ഞു. നിങ്ങൾ എന്തിനാണ് തട്ടിക്കയറുന്നതെന്ന് ചോദിച്ചപ്പോൾ 'നിന്നോടൊന്നും പറയേണ്ട കാര്യമില്ല, ഞാൻ പറയേണ്ടവരോട് പറഞ്ഞോളാം' എന്നും പറഞ്ഞ് അസഭ്യ വാക്കുകൾ വിളിക്കുകയും ചെയ്തു.

സെക്രട്ടറിയേറ്റിലാകെ കൊറോണ പടർന്നെന്നും ആരെയും കയറ്റി വിടേണ്ടെന്ന് നിർദ്ദേശമുണ്ടെന്നും ഈ ഉദ്യോഗസ്ഥൻ പറഞ്ഞതോടെ പ്രദേശത്തുണ്ടായിരുന്നവരെല്ലാം ഭീതിയിലായി. സെക്രട്ടറിയേറ്റിൽ കൊറോണ പടർന്നെന്ന് പറയാൻ താങ്കൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനാണോ എന്ന് ചോദിച്ചവരോട്, 'ഞാനാണ് ഇവിടുത്തെ അധികാരി' എന്നായിരുന്നു മറുപടി. ചിത്രം പകർത്തിയവർക്കു നേരെ ഇയാൾ പാഞ്ഞടുക്കുകയും ചെയ്തു. സുരക്ഷാ ചുമതലയുള്ള പൊലീസെത്തിയാപ്പോഴാണ് ഇയാൾ സെക്രട്ടറിയേറ്റ് അനക്സിനുള്ളിലേക്ക് കയറിപ്പോയത്.

തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിയായ ഇയാൾ ഭരണപക്ഷ യൂണിയന്റെ പ്രബലനാണെന്ന് സ്വയം പറഞ്ഞ് സമാനമായ രീതിയിൽ പലരോടും അപമര്യാദയായി പെരുമാറിയതായി സെക്രട്ടറിയേറ്റിലെ ജീവനക്കാർ പറയുന്നു. നേരത്തെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ അംഗവുമായിരുന്നു. സെക്രട്ടറിയേറ്റിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ സുരേഷ് കുമാർ അഞ്ചുദിവസമായി അവധിയിലായത് ഈ തക്കം നോക്കിയാണ് അസി.സെക്യൂരിറ്റി ഓഫീസർ രാജാവായി വിലസുന്നതെന്നാണ് ആരോപണം.

പൊലീസിലെ ഡിവൈ.എസ്‌പിയാണ് ചീഫ് സെക്യൂരിറ്റി ഓഫീസർ. എല്ലാ സുരക്ഷാ ക്രമീകരണങ്ങളുടെയും ചുമതല ഇദ്ദേഹത്തിനാണ്. സുരേഷ് കുമാർ അവധിയിലായതിനാൽ സെക്യൂരിറ്റി ഓഫീസർ ഷാജഹാനാണ് ചുമതല.

നിരോധനമില്ല നിയന്ത്രണങ്ങൾ മാത്രമെന്ന് അധികാരികൾ

സെക്രട്ടറിയേറ്റിലും അനക്സുകളിലും ജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിട്ടില്ലെന്നും ചില നിയന്ത്രണങ്ങൾ മാത്രമാണുള്ളതെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസ് വ്യക്തമാക്കി. സാധാരണ നിലയിലുള്ളതുപോലെ എല്ലാവരെയും കയറ്റിവിടാനാകില്ല. എന്നാൽ അവശ്യം പരിഗണിച്ച് കയറ്റിവിടും. നിരോധനം സംബന്ധിച്ച് യാതൊരു ഉത്തരവും പുറത്തിറക്കിയിട്ടില്ലെും് ചീഫ്സെക്രട്ടറിയുടെ ഓഫീസ് വിശദീകരിക്കുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ ജീവനക്കാർ മാസ്‌ക് ധരിക്കുകയും സോപ്പുപയോഗിച്ച് കൈ കഴുകുകയും സാനിട്ടൈസർ ഉപയോഗിക്കുകയും വേണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ജീവനക്കാരും സന്ദർശകരും കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും ഒരു മീറ്റർ സുരക്ഷിത അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ടെന്നല്ലാതെ ഭീതി പരത്തുന്ന നടപടികൾ പാടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇന്നലെ വൈകിട്ട് പൊതുഭരണ വകുപ്പ് രഹസ്യവിഭാഗം പുറത്തിറക്കിയ നിർദേശങ്ങളിലും നിരോധനമല്ല നിയന്ത്രണങ്ങളാണ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP