Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചുമ്മാതല്ല ചിന്താ ജെറോം അച്ചന്മാരുടെ സഹായം തേടിയത്! മതം നോക്കി ചെറുപ്പക്കാർ കല്യാണം കഴിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താൻ ഡിവൈഎഫ്‌ഐ തുടങ്ങിയ സെക്യുലർ മാരേജ് വെബ്‌സൈറ്റ് വിൽപ്പനയ്ക്ക്; കൊട്ടും കുരവയുമായി തുടങ്ങിയ വെബ്‌സൈറ്റിലേക്ക് തുടങ്ങിയ ശേഷം ആരും തിരിഞ്ഞു നോക്കിയിട്ടേയില്ല

ചുമ്മാതല്ല ചിന്താ ജെറോം അച്ചന്മാരുടെ സഹായം തേടിയത്! മതം നോക്കി ചെറുപ്പക്കാർ കല്യാണം കഴിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താൻ ഡിവൈഎഫ്‌ഐ തുടങ്ങിയ സെക്യുലർ മാരേജ് വെബ്‌സൈറ്റ് വിൽപ്പനയ്ക്ക്; കൊട്ടും കുരവയുമായി തുടങ്ങിയ വെബ്‌സൈറ്റിലേക്ക് തുടങ്ങിയ ശേഷം ആരും തിരിഞ്ഞു നോക്കിയിട്ടേയില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ് ചിന്താ ജെറോമിന്റേതായി കത്തോലിക്കാ വൈദികർ നടത്തുന്ന ചാവറ മാട്രിമോണിയൽ വെബ്‌സൈറ്റിൽ വന്ന പരസ്യം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ജാതിരഹിത ചിന്തയെ ഉയർത്തിപ്പിടിക്കുന്ന കമ്മ്യൂണിസ്റ്റുകാർ തന്നെ കത്തോക്കാ വിശ്വാസിയായ വരനെ തേടിയിറങ്ങിയെന്നതാണ് വിവാദമായത്. താൻ പരസ്യം നൽകിയിട്ടില്ലെന്ന വിശദീകരണം ചിന്ത നൽകിയെങ്കിലും വിവാദം അവിടം കൊണ്ട് മാത്രം തീരുന്നില്ല. ഇക്കാര്യത്തിൽ ശക്തമായ നിലപാടെടുക്കാൻ ചിന്തയ്ക്ക് തയ്യാറാകാത്തത് സംശയത്തിന് ഇടയാക്കുകയും ചെയ്തു. എന്തായാലും എന്തുകൊണ്ടാണ് ചിന്ത അച്ചന്മാരുടെ സഹായം തേടിയതെന്നതിന്റെ ഗുട്ടൻസ് ഇപ്പോൾ പുറത്തുവന്നു. ഒരിക്കൽ ഡിവൈഎഫ്‌ഐ കൊട്ടിദ്‌ഘോഷിച്ച് കൊണ്ടുവന്ന വിവാഹ വെബ്‌സൈറ്റ് അടച്ചുപൂട്ടിയിട്ട് കാലം കുറേയായി. ഒരു ആവേശത്തിന്റെ പുറത്ത് തുടങ്ങിയ സെക്യുലർ മാരേജ് ഡോട്ട് കോം എന്ന വെബ്സൈറ്റ് ഇപ്പോൾ വിൽപ്പനയ്ക്ക് വച്ചിരിക്കയാണ്. ഇക്കാര്യം കൊണ്ട് തന്നെയാകാം ചിന്ത ജെറോം ചാവറ മാട്രിമോണിയലിൽ പരസ്യം നൽകിയതെന്നാണ് ഇപ്പോൾ കേൾക്കുന്നത്.

ജാതിരഹിത മതരഹിത സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം കൊട്ടിഘോഷിച്ച് ഡിവൈഎഫ്‌ഐ ആരംഭിച്ച സെക്യുലർ മാരേജ് ഡോട്ട് കോം (www.secularmarriage.com) എന്ന വെബ്സൈറ്റ് ഏറെക്കാലമായി അടച്ചുപൂട്ടിയിട്ട്. എത്രപേർ ഈ സംവിധാനം ഉപയോഗിച്ച് വിവാഹിതരായി എന്ന കാര്യം തന്നെ അറിയില്ല. ഈ സൈറ്റാണ് ഇപ്പോൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ഡോമൈൻ ഫോർ സെയിൽ എന്നാണ് ഈ വെബ്സൈറ്റ് ഓപ്പൺ ചെയ്താൽ ഇപ്പോൾ കാണാനാവുന്നത്. ഈ പദ്ധതിയിൽ തുടക്കത്തിലുണ്ടായിരുന്ന ആവേശവും താല്പര്യവും ഡിവൈഎഫ്‌ഐക്കാർ പതിയെ കൈവിടുകയായിരുന്നു. കോഴിക്കോട് മിശ്രവിവാഹിതരായ ഗൗതമിനും അൻഷിതയ്ക്കും നേരെ മത മൗലിക വാദികളുടേയും സദാചാര ഗുണ്ടകളുടേയും ആക്രമണമുണ്ടായപ്പോൾ അവർക്ക് അഭയം നൽകിയത് പ്രദേശത്തെ ഡിവൈഎഫ്ഐ ആയിരുന്നു.

ഈ പ്രശ്നം കത്തി നിൽക്കുന്ന സമയത്താണ് മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമുയർത്തി സെക്യുലാർ മാരേജ് ഡോട്ട് കോമുമായി ഡിവൈഎഫ്ഐ മുന്നോട്ട് വന്നത്. എന്ന് സംഘടനയുടെ ഉധ്യമം സോഷ്യൽ മീഡിയിൽ വലിയ കൈയടി നേടാൻ ഇടയാക്കിയെങ്കിലും കാര്യങ്ങളൊന്നും സുഖമമായിരുന്നില്ല. സൈറ്റ് വഴി വിവാഹം നടത്തുമ്പോൾ ഗുണത്തേക്കാൾ ഏറെ ദോഷങ്ങളാണ് ഉണ്ടാകുന്നതെന്ന ആരോപണവും ഉയർന്നിരുന്നു.

പുറത്തിറങ്ങി രണ്ടാം ദിവസം സൈറ്റ് ഹാക്ക് ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് വിശദീകരണം ഉണ്ടായിരുന്നെങ്കിലും സൈറ്റ് അതോടെ അകാലചരമം അടയുകയായിരുന്നു. ജാതിരഹിത മതരഹിത സമൂഹം എന്ന വിഷയത്തിൽ പ്രസംഗം മാത്രമാണ് നടക്കുന്നതെന്നും ഡിവൈഎഫ്ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. 2014 ഡിസംബർ 17നാണ് മതേതര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കാനായി ഏറെ കൊട്ടിഘോഷിട്ട് സെക്യുലർമാരേജ്.കോം എന്ന വെബ്സൈറ്റ് ഡിവൈഎഫ്ഐ പുറത്തിറക്കിയത്. ആ വെബ്‌സൈറ്റിനാണ് നാഥനില്ലാത്ത അവസ്ഥയിൽ എത്തിയത്.

സൈറ്റ് ആരും തിരിഞ്ഞു നോക്കാതായതോടെ ഡൊമൈൻ പേര് തന്നെ നഷ്ടമായി. ഇപ്പോൾ 2995ഡോളർ വിലയിട്ടാണ് സൈറ്റ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റ് പരിഷ്‌ക്കരിച്ച് വീണ്ടും പുറത്തിറക്കുമെന്ന് ഡിവൈഎഫ്‌ഐ നേതാക്കൾ പറഞ്ഞിരുന്നെങ്കിലും അതിന് വേണ്ട യാതൊരു ശ്രമവും ഉണ്ടായില്ല. തുടക്കത്തിൽ നിരവധി പേർ ഈ സൈറ്റിൽ രജിസറ്റർ ചെയ്തിരുന്നു. ഫേസ്‌ബുക്കിൽ പതിനായിരങ്ങൾ ലൈക്ക് ചെയ്യുകയും ഉണ്ടായി. എന്നാൽ, സെക്യുലറായി ചിന്തിക്കുന്നവരാണെങ്കിലും എത്ര സഖാക്കൾ വെബ്‌സൈറ്റ് ഉപയോഗിച്ചു വിവാഹം കഴിച്ചു എന്നു പോലും ആർക്കും അറിയില്ല. പാർട്ടി അണികളും നേതാക്കളും പോലും സ്വസമുദായങ്ങളിൽ നിന്നും വധു-വരന്മാരെ കണ്ടെത്തി വിവാഹം കഴിക്കുന്നത് ശീലമാക്കുകയും ചെയ്തു. നേതാക്കൾ പോലും ഇതിൽ നിന്നും വ്യത്യസ്തരല്ല.

എന്തായാലും അന്നത്തെ വാർത്തകളിൽ നിറഞ്ഞു നിന്ന സംഭവത്തിൽ ഉയർന്ന വികാരത്തെ ചൂഷണം ചെയ്യുക എന്നതിന് അപ്പുറത്തേക്ക് യാത1രു താൽപ്പര്യവും ഡിവൈഎഫ്‌ഐക്ക് ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് സെക്യുലർ മാരേജ് ഡോട്ട്‌കോമിന്റെ ഇപ്പോഴത്തെ അവസ്ഥ. ഇതൊക്കെ കാണുമ്പോൾ ഡിവൈഎഫ്‌ഐ നേതാക്കൾക്ക് പോലും താൽപ്പര്യമില്ലാത്ത ജാതിരഹിത സമൂഹത്തിൽ ചിന്ത ജെറോം സ്വന്തം ജാതിയിൽ പെട്ടയാളെ വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ് എന്ന ചോദ്യം ഏറെ പ്രസ്‌കതമാകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP