Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അവർക്ക് വേണ്ടി എന്തൊക്കെ ചെയ്താലും മതിയാവില്ല; എനിക്ക് ചെയ്യാൻ കഴിയുന്ന എളിയകാര്യം ഞാൻ ചെയ്യട്ടെ': പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് പൂർണമായി ഏറ്റെടുത്ത് വീരേന്ദർ സേവാഗ്; കുടുംബങ്ങൾക്കായി രണ്ടുകോടി വാഗ്ദാനം ചെയ്ത് അമിതാബ് ബച്ചൻ; ഒരുമാസത്തെ ശമ്പളം നൽകി ബോക്‌സിങ് താരം വീജേന്ദർ സിങ്; ജോലി വാഗ്ദാനവുമായി കോർപറേറ്റ് സ്ഥാപനങ്ങൾ; രാജ്യം ഒറ്റക്കെട്ടായി ധീരജവാന്മാർക്കൊപ്പം

'അവർക്ക് വേണ്ടി എന്തൊക്കെ ചെയ്താലും മതിയാവില്ല; എനിക്ക് ചെയ്യാൻ കഴിയുന്ന എളിയകാര്യം ഞാൻ ചെയ്യട്ടെ': പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് പൂർണമായി ഏറ്റെടുത്ത് വീരേന്ദർ സേവാഗ്; കുടുംബങ്ങൾക്കായി രണ്ടുകോടി വാഗ്ദാനം ചെയ്ത് അമിതാബ് ബച്ചൻ; ഒരുമാസത്തെ ശമ്പളം നൽകി ബോക്‌സിങ് താരം വീജേന്ദർ സിങ്; ജോലി വാഗ്ദാനവുമായി കോർപറേറ്റ് സ്ഥാപനങ്ങൾ; രാജ്യം ഒറ്റക്കെട്ടായി ധീരജവാന്മാർക്കൊപ്പം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇരയായ സിആർപിഎഫ് സൈനികരുടെ കുടുംബങ്ങൾക്കായി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും സഹായവാഗ്ദാനം പ്രവഹിക്കുകയാണ്. കായികതാരങ്ങളും, സിനിമാ താരങ്ങളും, കോർപറേറ്റ് സ്ഥാപനങ്ങളുമെല്ലാം സന്മസുമായി മുന്നോട്ടുവരുന്നു. അക്കൂട്ടത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സേവാഗിന്റെ വാഗ്ദാനം ഏറെ സവിശേഷമായി.

ചാവേറാക്രമണത്തിൽ വീരമൃത്യു വരിച്ച എല്ലാ സിആർപിഎഫ് ജവാന്മാരുടെയും മക്കളുടെ വിദ്യാഭാസച്ചെലവ് പൂർണമായി താൻ ഏറ്റെടുക്കാമെന്നാണ് വീരുവിന്റെ വാഗ്ദാനം. 'അവർക്ക് വേണ്ടി എന്തൊക്കെ ചെയ്താലും മതിയാവില്ല. എനിക്ക് ചെയ്യാൻ കഴിയുന്നത് വീരമൃത്യു വഹിച്ച ജവാന്മാരുടെ മക്കളുടെ വിദ്യാഭാസത്തിന്റെ പൂർണസംരക്ഷണം ഏറ്റെടുക്കുക എന്നതാണ്.' സേവാഗ് ഇന്റർനാഷണൽ സ്‌കൂളിൽ അവർക്ക് പഠനസൗകര്യം ഒരുക്കാമെന്നാണ് മുൻ ക്രിക്കറ്റ് താരം തന്റെ ട്വീറ്റിൽ പറഞ്ഞത്.

ഒളിമ്പിക് മെഡലിസ്റ്റായ ബോ്കസർ വിജേന്ദർ സിങ് തന്റെ ഒരുമാസത്തെ ശമ്പളമാണ് വാഗ്ദാനം ചെയ്തത്. തന്നെ പോലെ എല്ലാവരും ഈ കുടുംബങ്ങളെ സഹായിക്കാൻ മുന്നോട്ട് വരണമെന്നും അവർക്കൊപ്പം നിൽക്കുക നമ്മുടെ ധാർമികകടമയാണെന്നും സിങ് പറഞ്ഞു.
കുടുംബങ്ങൾക്കായി ബോളിവുഡ് താരം അമിതാഭ് ബച്ചൻ 2 കോടി രൂപ നൽകും. ഓരോ ജവാന്മാരുടെയും കുടുംബത്തിന് 5 ലക്ഷം രൂപ വീതമാണ് നൽകുക. ഇറാനി കപ്പ് കിരീടം നേടിയ വിദർഭ ടീം തങ്ങളുടെ സമ്മാനത്തുക വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് നൽകും.

കായികതാരങ്ങളെല്ലാം നേരത്തെ ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തിയിരുന്നു. ചാവേർ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകണമെന്നായിരുന്നു ട്വിറ്ററിലൂടെ ഗംഭീർ വ്യക്തമാക്കിയത്. നമുക്ക് വിഘടന വാദികളുമായി സംസാരിക്കാം, പാക്കിസ്ഥാനുമായും സംസാരിക്കാം. പക്ഷേ ഇത്തവണ ചർച്ച മേശയ്ക്ക് ചുറ്റുമിരുന്നു കൊണ്ടല്ലെന്നും അത് യുദ്ധക്കളത്തിലാണെന്നുമായിരുന്നു ട്വിറ്ററിൽ ഗൗതം ഗംഭീറിന്റെ പ്രതികരണം. ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെണ്ടുൽക്കർ ശിഖർ ധവാൻ, സുരേഷ് റെയ്ന, പ്രവീൺ കുമാർ, ഉന്മുക്ത് ചന്ദ്, ഹർഭജൻ സിങ്, മിതാലി രാജ് എന്നിവരും സൈനികർക്ക് ആദരാഞ്ജലികൾ രേഖപ്പെടുത്തി.ബോക്സിങ് താരങ്ങളായ വിജേന്ദർ സിങ്, മനോജ് കുമാർ, റെസ്ലിങ് താരം സാക്ഷി മാലിക് തുടങ്ങിയവരും ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തി.

കോർപറേറ്റ് സ്ഥാപനങ്ങളും വെറുതെ ഇരിക്കുന്നില്ല. ഗ്ലോബൽ അസോസിയേഷൻ ഓഫ് കോർപറേറ്റ സർവീസസ് ജവാന്മാരുടെ കുടുംബങ്ങൾക്ക് ജോലി വാഗ്ദാനം ചെയ്തു. ജിഎസിഎസിൽ 700 ലേറെ കോർപറേറ്റ് സ്ഥാപനങ്ങൾ അംഗങ്ങളായുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP