Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്റ്റാർ സിംഗർ സീസൺ ഫോറിൽ പാട്ടുപാടി തിളങ്ങി; 'ബഹുത് പ്യാർ കർത്തേ ഹേ'യിലൂടെ സോഷ്യൽ മീഡിയയിൽ താരമായി; പാട്ടിനപ്പുറം നിലപാട് വിശദീകരിച്ച് എഫ്ബിയിൽ നിറഞ്ഞു; താത്തക്കുട്ടികളുടെ ഫ്‌ളാഷ് മോബിനെ പിന്തുണച്ചപ്പോൾ സ്വർഗ്ഗം കൈയിലുള്ള ആങ്ങളമാർ ശത്രുക്കളായി; ആശയത്തെ ആശയം കൊണ്ട് നേരിടൂ.. ഭീഷണി അംഗീകരിക്കാനാകില്ലെന്ന് തുറന്നു പറഞ്ഞ് വീണ്ടും എഫ് ബി ലൈവ്; തട്ടമിട്ടുള്ള ജിമിക്കി കമ്മലിലെ വിമർശകരെ സൈറാ സലിം നേരിടുന്നത് ഇങ്ങനെ

സ്റ്റാർ സിംഗർ സീസൺ ഫോറിൽ പാട്ടുപാടി തിളങ്ങി; 'ബഹുത് പ്യാർ കർത്തേ ഹേ'യിലൂടെ സോഷ്യൽ മീഡിയയിൽ താരമായി; പാട്ടിനപ്പുറം നിലപാട് വിശദീകരിച്ച് എഫ്ബിയിൽ നിറഞ്ഞു; താത്തക്കുട്ടികളുടെ ഫ്‌ളാഷ് മോബിനെ പിന്തുണച്ചപ്പോൾ സ്വർഗ്ഗം കൈയിലുള്ള ആങ്ങളമാർ ശത്രുക്കളായി; ആശയത്തെ ആശയം കൊണ്ട് നേരിടൂ.. ഭീഷണി അംഗീകരിക്കാനാകില്ലെന്ന് തുറന്നു പറഞ്ഞ് വീണ്ടും എഫ് ബി ലൈവ്; തട്ടമിട്ടുള്ള ജിമിക്കി കമ്മലിലെ വിമർശകരെ സൈറാ സലിം നേരിടുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: ഒരു പാട്ട് പാടി ഫേസ്‌ബുക്കിൽ അപ്ലോഡ് ചെയ്യുമ്പോൾ സൈറ സലിം അതിത്ര വൈറലാകുമെന്ന് കരുതിയിട്ടുണ്ടാകില്ല. സൈറ വീട്ടിലിരുന്ന് പാടിയ പാട്ടിന് ഒരു മാസം കൊണ്ട് 30 ലക്ഷത്തിലേറെ പേരാണ് കണ്ടത്. സാജൻ എന്ന സിനിമയിലെ 'ബഹുത് പ്യാർ കർത്തേ ഹേ' എന്ന പാട്ട് സൈറയെ എഫ് ബിയിൽ സുപ്പർ ഹിറ്റായി. എന്നാൽ പാട്ടുകാരിക്ക് അപ്പുറത്ത് നിലപാടുകൾ വിശദീകരിക്കാനുള്ള വേദിയായി സോഷ്യൽ മീഡിയയെ ഈ പെൺകുട്ടി കണ്ടു. ജിമിക്കി കമ്മൽ ഡാൻസിൽ വരെ സ്വതന്ത്രമായി അഭിപ്രായം പറഞ്ഞു. വെല്ലുവിളികൾ ഏറെയുണ്ടായി. ഭീഷണികൾ തേടിയെത്തി. അപ്പോഴും നിലപാടുകളിൽ മാറ്റമില്ല.

ഏഷ്യാനെറ്റിന്റെ ഐഡിയാ സ്റ്റാർ സിംഗർ സീസൺ ഫോറിൽ സൈറ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ചില പ്രോഗ്രാമുകളിൽ പങ്കെടുത്തതൊഴിച്ചാൽ പിന്നീട് സംഗീത ലോകത്തേക്ക് സൈറ എത്തിയിരുന്നില്ല. ഇതിനിടെയാണ് സാജൻ എന്ന സിനിമയിലെ സൈറ ഗാനം അപ്ലോഡ് ചെയ്തത്. ഇത് വൈറലായതോടെ സുഹൃത്തുക്കൾ ആവശ്യപ്പെട്ട ഗാനങ്ങൾ പാടി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഗാനങ്ങൾക്കും വലിയ വ്യൂവേഴ്സുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിലെ പ്രിയ പാട്ടുകാരിയായി.

അതിനുമുപ്പുറത്തേക്ക് സൈറയെ സോഷ്യൽ മീഡിയയിലെ താരമാക്കിയത് നിലപാടുകളാണ്. എന്റെ സുഹൃത്തുക്കളായവരും അല്ലാത്തവരുമായ ഹിന്ദു - ക്രിസ്ത്യൻ സഹോദരിമാരെ കുറിച്ച് ആലോചിക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു. സ്വർഗ്ഗത്തിന്റെ താക്കോൽ സ്വന്തമായി കൈവശം ഉള്ള 'ഫേസ്‌ബുക്ക് ആങ്ങള'മാർ അവർക്കില്ലല്ലോ.... പാവങ്ങൾ.....-എന്ന് തുറന്നെഴുതിയ വ്യക്തിത്വമാണ് സൈറാ സലിം.

മലപ്പുറത്തെ തട്ടമിട്ടുള്ള ജിമിക്കി കമ്മൽ ഗാനവും സോഷ്യൽ മീഡിയയിൽ ചർച്ചയായി. അതിനെ കടന്നാക്രമിച്ചു. ഡാൻസ് ചെയ്ത പെൺകുട്ടികളെ വ്യക്തിപരമായി അധിക്ഷേപിച്ചു. ഇതോടെ സൈറയും നിലപാട് പറയാനെത്തി.

പക്ഷേ ഇത് ചിലർക്ക് പിടിച്ചില്ല. ഇസ്ലാമിക വിരുദ്ധതയായി അവർ ഇതിന് കണ്ടു. വീണ്ടും എഫ് ബിയിൽ ലൈവ് വന്ന് തന്റേടത്തോടെ സൈറ നിലാപാട് വിശദീകരിക്കുകയാണ്. ഒരാളുടെ പ്രവൃത്തി ,അത് തെറ്റാകട്ടെ ശരിയാകട്ടെ അതിന് 'വിധി നിർണയം' നടത്താൻ പടച്ചവന് മാത്രമെ അവകാശമുള്ളു.

അതിനർത്ഥം തെറ്റ് കണ്ടാൽ അത് ചൂണ്ടിക്കാട്ടാനും അതിൽ അഭിപ്രായം പറയുവാനും മൂന്നാമതൊരു വ്യക്തിക്ക് സ്വാതന്ത്ര്യമില്ല എന്നല്ല. സഭ്യമായ ഭാഷയിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് .എന്നാൽ വിധി നിർണയത്തിനുള്ള അവകാശം ഇല്ല. വിധി നിർണയം പടച്ചവനിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കാര്യമാണ്: അതിൽ എനിക്കൊ നിങ്ങൾക്കൊ യാതൊരു അവകാശവും ഇല്ല. അഭിപ്രായം പറയുന്നതും വിധി നിർണയവും രണ്ടും രണ്ടാണ് എന്ന് മനസ്സിലാക്കുകയെന്ന് വിമർശകർക്ക് ചുട്ടമറുപടി കൊടുക്കുകയാണ് സൈറ.

സൈറാ സലിമിന് മറുപടി തന്നുവെന്ന് പറഞ്ഞ് ചിലർ ചിലതിടുന്നു. അതിൽ സൈറാ സലിമിനുള്ള മറുപടി ഇല്ല. ഞാൻ പറഞ്ഞ കാര്യത്തിന് മറുപടി നൽകുമ്പോഴാണ് അത് എനിക്കുള്ള മറുപടിയാകുന്നത്. അതിന് പുറത്തുള്ള കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചിട്ട് എനിക്കുള്ള മറുപടിയാണെന്ന് പറഞ്ഞാൽ എങ്ങനെ അത് എനിക്കുള്ള മറുപടിയാകും. ഇസ്ലാം വിരുദ്ധത ഞാൻ പ്രകടിപ്പിച്ചുവെന്നാണ് പറയുന്നത്.

എവിടെയാണ് ഞാൻ ഇസ്ലാമിനെതിരെ പറഞ്ഞത്. ഡെബിബ്രേറ്റ് വേ ഓഫ് മാനുപ്പുലേഷനാണ് നടക്കുന്നത്. ഞാൻ ഫത് വ ഇറക്കിയെന്നു പറയുന്നു. ഇസ്ലാമിനോട് പുച്ഛമെന്ന് പറയുന്നു. ഇതൊക്കെ എങ്ങനെ ശരിയാകുമെന്നാണ് പുതിയ ഓഡിയോയിൽ ഫെയ്ക്കന്മാരായ ആങ്ങളമാരോട് സൈറയുടെ ചോദ്യം. പ്രതികരിക്കേണ്ടിടത്ത് ഇനിയും പറയേണ്ടത് പറയും. ആരേയും ഭയക്കുന്നില്ലെന്നും ഈ പുതിയ വീഡിയോയിൽ സൈറ വിശദീകരിക്കുന്നു.

തന്റെ ഇസ്ലാമല്ലാത്ത സുഹൃത്ത് ചോദിച്ച ചോദ്യമാണ് ജിമിക്കി കമ്മലിലെ പ്രതികരണത്തിന് കാരണം. ഐസിസുമായി ഇസ്ലാമിനെ താരതമ്യം ചെയ്യുന്നു. അതിന് കാറണം വഴി വിട്ട പ്രതികരണങ്ങളാണ്. വഴിയിലൂടെ നടക്കുമ്പോൾ തെറ്റു കണ്ടാൽ അതിനോട് പ്രതികരിക്കണം.. അദ്യം ശരീരം കൊണ്ട് എതിർക്കുക... രണ്ടാമത് വാക്കുകൊണ്ട് എതിർക്കു.. അല്ലെങ്കിൽ ഹൃദയം കൊണ്ട് എതിക്കുക...-ഇതാണ് ഇസ്ലാം പറയുന്നത്.

സഭ്യമല്ലാത്ത പറഞ്ഞ് എതിർക്കാൻ പറയുന്നില്ല...ആശയത്തെ ആശയം കൊണ്ട് നേരിടൂ.. ഭീഷണി അംഗീകരിക്കാനാക്കില്ല.. ഇത് ഇസ്ലാമിനെ കുറിച്ച് തെറ്റിധാരണയുണ്ടാക്കും... ഒരു മനുഷ്യനെ മൃഗത്തിൽ നിന്ന് മാറ്റി നിർക്കുന്നത് വിവേചന അധികാരമാണ്.. ബുദ്ധിയുണ്ടായിട്ടും അത് വേണ്ട രീതിയിൽ ഉപയോഗിക്കാത്ത പരാജയമാണ് ഇത്. പുലഭ്യവും ഭീഷണിയും ഇനിയും പ്രതീക്ഷിക്കുന്നു. എങ്കിലും ഞാൻ പറയും...-ഇതാണ് സൈറയുടെ നിലപാട്.

താത്തക്കുട്ടികളുടെ ഫ്‌ളാഷ് മോബിനെതിരെ ഉയർന്ന വിമർശനങ്ങളെ കടുത്ത ഭാഷയിലാണ് സൈറ വിമർശിച്ചത്. ആർജെ സൂരജിനേയും പെൺകുട്ടികളേയും പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെയാണ് സൈറാ സലിമിനെതിരെ കടന്നാക്രമണം ശക്തമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP