Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമത ബാനർജിക്കൊപ്പം ഔദ്യോഗിക യാത്രക്കെത്തിയ മുതിർന്ന മാധ്യമപ്രവർത്തകർ ലണ്ടനിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും ഫോർക്കും സ്പൂണും മോഷ്ടിച്ചു; സെക്യൂരിറ്റി ക്യാമറയിൽ പതിഞ്ഞപ്പോൾ തിരിച്ച് നൽകി മിക്കവരും; നിഷേധിച്ചയാളെ കൈയോടെ പിടിച്ച് 50 പൗണ്ട് പിഴയിട്ട് പൊലീസ്; നാണക്കേടുമായി ഇന്ത്യൻ സമൂഹം

മമത ബാനർജിക്കൊപ്പം ഔദ്യോഗിക യാത്രക്കെത്തിയ മുതിർന്ന മാധ്യമപ്രവർത്തകർ ലണ്ടനിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും ഫോർക്കും സ്പൂണും മോഷ്ടിച്ചു; സെക്യൂരിറ്റി ക്യാമറയിൽ പതിഞ്ഞപ്പോൾ തിരിച്ച് നൽകി മിക്കവരും; നിഷേധിച്ചയാളെ കൈയോടെ പിടിച്ച് 50 പൗണ്ട് പിഴയിട്ട് പൊലീസ്; നാണക്കേടുമായി ഇന്ത്യൻ സമൂഹം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: യുകെയിലെ ഇന്ത്യൻ സമൂഹത്തിന് കടുത്ത നാണക്കെടുണ്ടാക്കുന്ന വിധത്തിലുള്ള പ്രവർത്തനമാണ് ലണ്ടനിലെത്തിയ ഒരു പറ്റം ബംഗാളി മാധ്യമപ്രവർത്തകർ നടത്തിയിരിക്കുന്നത്. ലണ്ടനിൽ ഔദ്യോഗിക പര്യടനത്തിനെത്തിയ മമത ബാനർജിയുടെ സംഘത്തിലുണ്ടായിരുന്ന മുതിർന്ന ജേർണലിസ്റ്റുകളാണ് ലണ്ടനിലെ ഫൈവ്സ്റ്റാര് ഹോട്ടലിൽ വച്ച് നടന്ന ഡിന്നറിനിടെ ഹോട്ടലിലെ വെള്ളി ഫോർക്കുകളും സ്പൂണുകളും മോഷ്ടിച്ച് നാണക്കേട് ക്ഷണിച്ച് വരുത്തിയിരിക്കുന്നത്. മോഷണം സെക്യൂരിറ്റി ക്യാമറയിൽ പതിഞ്ഞ് പിടിക്കപ്പെട്ടപ്പോൾ മിക്കവരും ഇവ തിരിച്ച് നൽകാൻ തയ്യാറായി.എന്നാൽ മോഷണം നടത്തിയെന്നത് നിഷേധിച്ച ഒരു ജേർണലിസ്റ്റിനെ കൈയോടെ പിടിച്ച് പൊലീസ് 50 പൗണ്ട് പിഴ ചുമത്തിയിട്ടുമുണ്ട്.

ഈ ഫൈവ് സ്റ്റാർ ഹോട്ടലിലെ കോൺഫറൻസ് ഹാളിൽ നടന്ന ഡിന്നറിനിടെ മുതിർന്ന ജേർണലിസ്റ്റുകൾ സാധനങ്ങൾ അടിച്ച് മാറ്റി തങ്ങളുടെ ബാഗിൽ ഇടുന്നത് സിസിടിവിയിലൂടെ ലൈവായി കണ്ട സെക്യൂരിറ്റി ജീവനക്കാർ കടുത്ത ധർമസങ്കടത്തിലായിരുന്നു. മോഷണം നേരിട്ട് കണ്ട ഉടൻ അലാറം മുഴക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ സുരക്ഷാ ജീവനക്കാർ തമ്മിൽ കടുത്ത ചർച്ച വരെ നടന്നിരുന്നു. സാധാരണ ഇത്തരം മോഷണം ശ്രദ്ധയിൽ പെട്ടാൽ അലാറം മുഴക്കി കൈയോടി പിടിക്കുകയാണ് പതിവെങ്കിലും വിവിഐപിയായ അതിഥിയായ മമതയുടെ കൂടെ വന്ന ജേർണലിസ്റ്റുകളെ അത്തരത്തിൽ അപമാനിക്കുന്നത് ശരിയല്ലെന്നായിരുന്നു സെക്യൂരിറ്റി ജീവനക്കാർ അന്തിമ തീരുമാനത്തിലെത്തിയിരുന്നത്.

ഈ ഔദ്യോഗിക ഡിന്നറിൽ ഇന്ത്യയിലെയും യുകെയിലെയും പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നതിനാൽ മോഷണത്തെ ചൊല്ലി ഇവിടെ ഒരു സീനുണ്ടാക്കാനും ഹോട്ടലിലെ സെക്യൂരിറ്റി സ്റ്റാഫുകൾ മടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇരുരാജ്യങ്ങളിലെയും പ്രമുഖ രാഷ്ട്രീയനേതാക്കളും വ്യവസായ പ്രമുഖരും ജേർണലിസ്റ്റുകളും പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെയാണ് മോഷണം നടന്നത്. മമതക്കൊപ്പം എല്ലാ ഔദ്യോഗിക വിദേശ പര്യടനങ്ങളിലും അനുഗമിക്കാറുള്ള വിവിധ പത്രങ്ങളുടെ സീനിയർ എഡിറ്റർമാരും ജേർണലിസ്റ്റുകളുമാണ് ഫോർക്കുകളും സ്പൂണുകളും മോഷ്ടിച്ച് നാണക്കേടുണ്ടാക്കിയിരിക്കുന്നത്.

ഒരു പ്രമുഖ ബംഗാളി ദിനപത്രത്തിന്റെ മുതിർന്ന ജേർണലിസ്റ്റും റിപ്പോർട്ടറുമാണ് ആദ്യം ഒരു സെറ്റ് ഡിസേർട്ട് സ്പൂൺ മേശപ്പുറത്ത് നിന്നെടുത്ത് പോക്കറ്റിലേക്കിട്ടതെന്ന് സിസിടിവി ഫൂട്ടേജുകൾ വെളിപ്പെടുത്തുന്നു. തുടർന്ന് മറ്റൊരു ന്യൂസ് പബ്ലിക്കേഷൻസിന്റെ എഡിറ്ററും ഇതേ പ്രവൃത്തി ചെയ്തിരുന്നു. ഇയാൾ മമതക്കൊപ്പം സ്ഥിരം വിദേശയാത്രകളിൽ അനുഗമിക്കുന്ന ആളാണ്. ഇത്തരത്തിൽ സംഘത്തിലെ മറ്റ് ചില മാധ്യമപ്രവർത്തകരും വെള്ള് സ്പൂണുകൾ മോഷ്ടിച്ചിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന ധാരണയിലായിരുന്നു ഇവർ മോഷണത്തിന് ധൈര്യം കാട്ടിയിരുന്നത്.

തുടർന്ന് സെക്യൂരിറ്റി സ്റ്റാഫുകൾ ഇക്കാര്യം ജേർണലിസ്റ്റുകളെ രഹസ്യമായി അറിയിക്കുകയും അവ തിരിച്ച് വാങ്ങിക്കുകയുമായിരുന്നു. നാണക്കേടിൽ നിന്നും തലയൂരുന്നതിനായി മിക്കവരും ഇത് തിരിച്ച് നൽകിയപ്പോൾ ഒരു ജേർണലിസ്റ്റ് മാത്രം താൻ മോഷ്ടിച്ചില്ലെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. എന്നാൽ തുടർന്ന് നടന്ന പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും മോഷണവസ്തുക്കൾ കണ്ടെതുത്തതിനെ തുടർന്ന് 50 പൗണ്ട് പിഴയീടാക്കുകയായിരുന്നു. ഇയാൾ ഇത്തരത്തിലുള്ള വിദേശ യാത്രകൾക്കിടെ സാധനങ്ങൾ അടിച്ച് മാറ്റുന്നത് ശീലമാക്കിയ ആളാണെന്നാണ് ഒരു ബംഗാളി ജേർണലിസ്റ്റിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വെളിപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP