Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പൊലീസിന് ഉപദേഷ്ടാവ് ഇല്ല; അദ്ദേഹം മുഖ്യമന്ത്രിക്ക് ഉപദേശം നൽകട്ടെ'; പൊലീസിൽ ഞാൻ തന്നെ സീനിയർ; മുഖ്യമന്ത്രിയുടെ സൗകര്യം അനുസരിച്ചു കാണും; ചീഫ് സെക്രട്ടറിയുമായുള്ള പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കണമെന്നു നിങ്ങൾ പറയൂ: നീണ്ട നിയമപോരാട്ടങ്ങൾക്കുശേഷം ഡിജിപി കസേരയിൽ തിരിച്ചെത്തിയ സെൻകുമാർ നിലപാടു വ്യക്തമാക്കുമ്പോൾ

'പൊലീസിന് ഉപദേഷ്ടാവ് ഇല്ല; അദ്ദേഹം മുഖ്യമന്ത്രിക്ക് ഉപദേശം നൽകട്ടെ'; പൊലീസിൽ ഞാൻ തന്നെ സീനിയർ; മുഖ്യമന്ത്രിയുടെ സൗകര്യം അനുസരിച്ചു കാണും; ചീഫ് സെക്രട്ടറിയുമായുള്ള പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കണമെന്നു നിങ്ങൾ പറയൂ: നീണ്ട നിയമപോരാട്ടങ്ങൾക്കുശേഷം ഡിജിപി കസേരയിൽ തിരിച്ചെത്തിയ സെൻകുമാർ നിലപാടു വ്യക്തമാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പതിനൊന്നു മാസത്തിനു ശേഷം ചരിത്രം കുറിച്ച് ടി പി സെൻകുമാർ സംസ്ഥാന പൊലീസ് മേധാവിയാകുന്നതോടെ സർക്കാരിനുള്ള ഇനിയുള്ള നാളുകൾ കൂടുതൽ നിർണായകം. സംസ്ഥാന പൊലീസ് സർവീസിൽ താൻതന്നെയാണു സീനിയർ എന്നു വ്യക്തമായി പറഞ്ഞതിലൂടെ സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിൽ താൻ തന്നെയായിരിക്കും അവസാനവാക്ക് എന്നുറപ്പിക്കുന്നതായി സെൻകുമാറിന്റെ ആദ്യത്തെ വാർത്താസമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചശേഷമാണ് താൻ അധികാരമേറ്റതെന്നു പറഞ്ഞ സെൻകുമാർ വിവാദവിഷയങ്ങളെക്കുറിച്ചൊന്നും പ്രതികരിക്കാൻ തയാറായില്ല.

 

ജനങ്ങൾക്കും സർക്കാരിനും നല്ലതുമാത്രമേ ചെയ്യൂ എന്നു പറഞ്ഞുകൊണ്ടായിരുന്നു അധികാരമേറ്റ ശേഷം പൊലീസ് ആസ്ഥാനത്തു സെൻകുമാർ മാധ്യമങ്ങളെ കണ്ടത്. മുൻ മേധാവി ലോക്നാഥ് ബെഹ്റ, ഋഷിരാജ്സിങ്, പൊലീസ് ആസ്ഥാനത്തെ എഡിജിപി ടോമിൻ ജെ തച്ചങ്കരി, ഐജി മനോജ് ഏബ്രഹാം എന്നിവരും സെൻകുമാറിനൊപ്പമുണ്ടായിരുന്നു. സംസ്ഥാനതാൽപര്യമായിരിക്കും തന്റെ പ്രധാന അജൻഡ എന്നു സെൻകുമാർ വ്യക്തമാക്കുമ്പോഴും വരും നാളുകളിൽ സർക്കാരുമായി എങ്ങനെ ഒന്നിച്ചുപോകുമെന്ന കാര്യത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്.

സർക്കാരുമായി ഏറ്റുമുട്ടലിനു പോകേണ്ടിവരില്ലെന്നാണ് സെൻകുമാർ പറഞ്ഞത്. സർക്കാരുമായി ചേർന്നു പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥനാണ് താൻ എന്ന് അദ്ദേഹം ആണയിട്ടു പറഞ്ഞു. അതേസമയം, രമൺ ശ്രീവാസ്തവയെ പൊലീസിന്റെ ഉപദേഷ്ടാവാക്കിയ സംഭവത്തിൽ ശക്തമായ ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്തുപൊലീസിന് ഉപദേഷ്ടാവില്ലെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് ഉപദേശം നൽകട്ടെയെന്നുമാണ് സെൻകുമാർ വ്യക്തമാക്കിയത്.

മുൻ സംസ്ഥാന പൊലീസ് മേധാവിയായിരുന്നെങ്കിലും രമൺ ശ്രീവാസ്തവയെ താൻ അനുസരിക്കേണ്ടതില്ലെന്ന വ്യക്തമായ സൂചനയാണ് സെൻകുമാർ നൽകിയത്. രമൺ ശ്രീവാസ്തവയുടെ ഉപദേശങ്ങൾ തന്നെപ്പോലെ സീനിയർ ആയ ഓഫീസർമാർ ഉള്ളപ്പോൾ വേണ്ട എന്നുതന്നെയാണു വരികൾക്കിടയിലൂടെ സെൻകുമാർ വ്യക്തമാക്കിയത്. സർക്കാരും സെൻകുമാറും തമ്മിൽ നല്ല സ്വരച്ചേർച്ചയിലല്ല എന്ന കാര്യത്തിൽ തർക്കമില്ല. ഈ സാഹചര്യത്തിൽ സർക്കാരിനും പൊലീസ് മേധാവിക്കുമിടയിൽ രമൺ ശ്രീവാസ്തവയെ ഒരു പാലമായി ഉപയോഗിക്കാൻ സർക്കാരിനോ പിണറായി വിജയനോ സാധിക്കില്ലെന്നുറപ്പായിരിക്കുകയാണ്.

അതേസമയം, താൻ വിട്ടുവീഴ്ചയ്ക്കില്ലെന്നുതന്നെയാണ് ഇന്നത്തെ വാർത്താ സമ്മേളനത്തിലൂടെ സെൻകുമാർ വ്യകത്മാക്കിയിരിക്കുന്നത്. ഭരണപരമായ വിഷയങ്ങളിൽ സെൻകുമാറുമായി ഏറ്റമുട്ടലിലെത്തിയ ചീഫ് സെക്രട്ടറി നളിനി നെറ്റോ തന്നെയായിരിക്കും വരും ദിവസങ്ങളിലും വിവാദനായിക. നളിനി നെറ്റോയുമായുള്ള പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണമെന്നു നിങ്ങൾ പറയൂ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി. സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നു വ്യക്തമാക്കുമ്പോഴും നളിനി നെറ്റോയുടെ ഇടപെടലുകളും അതിനോടുള്ള സെൻകുമാറിന്റെ പ്രതികരണങ്ങളും വരും ദിവസങ്ങളിൽ വാർത്തയാകുമെന്നുറപ്പാണ്.

മുഖ്യമന്ത്രി പിണറായി വിജയനുമായി താൻ സംസാരിച്ചശേഷമാണ് അധികാരമേൽക്കാൻ പൊലീസ് ആസ്ഥാനത്തെത്തിയത്. മുഖ്യമന്ത്രി തിരിച്ചെത്തിക്കഴിഞ്ഞ് അദ്ദേഹത്തെ പോയി കാണും. പൊലീസിന് എല്ലായ്പോഴും എല്ലാവരെയും തൃപ്തിപ്പെടുത്താനാവില്ല. റോഡ് അപകടങ്ങൾ ചെറുക്കുന്നതിനും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായിരിക്കും പ്രധാന ശ്രദ്ധയെന്നും സെൻകുമാർ വ്യക്തമാക്കി. നിയമപ്രശ്നങ്ങളെക്കുറിച്ചു ഈ സാഹചര്യത്തിൽ പ്രതരിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP