Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജയിലിലെ ഉന്നതൻ കറങ്ങിയത് എന്റെ മാനസപുത്രിയിലെ ഗ്ലോറിക്കൊപ്പമെന്ന് സൂചന; യാത്രയിൽ സീരിയൽ നടിയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നുവെന്ന വാദവുമായി ഡിഐജി പ്രദീപും; മലയാള സീരിയലിലെ വില്ലത്തി വീണ്ടും വിവാദക്കുരുക്കിൽ; എഡിജിപി ശ്രീലേഖ കർശന നിലപാടിൽ

ജയിലിലെ ഉന്നതൻ കറങ്ങിയത് എന്റെ മാനസപുത്രിയിലെ ഗ്ലോറിക്കൊപ്പമെന്ന് സൂചന; യാത്രയിൽ സീരിയൽ നടിയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നുവെന്ന വാദവുമായി ഡിഐജി പ്രദീപും; മലയാള സീരിയലിലെ വില്ലത്തി വീണ്ടും വിവാദക്കുരുക്കിൽ; എഡിജിപി ശ്രീലേഖ കർശന നിലപാടിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തിൽ ജയിൽ ഡിഐജി കറങ്ങിയത് സീരിയൽ നടി അർച്ചനയ്‌ക്കൊപ്പം. ടിവി അവതാരകയായെത്തി സീരിയലിൽ സ്ഥാനമുറപ്പിച്ച നടിയാണ് അർച്ചന. എന്നാൽ താൻ നടിക്കൊപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ അർച്ചനയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നുവെന്നാണ് ഡിഐജി പ്രദീപിന്റെ വാദം. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ഊമക്കത്ത് ജയിൽ ഡിജിപിക്ക് കിട്ടിയത്. ഇത്തരമൊരു ഊമക്കത്തിൽ ഡിജിപി അന്വേഷണം പ്രഖ്യാപിച്ചത് ജയിൽ വകുപ്പിൽ പുതിയ വിവാദത്തിനും വഴിവയ്ക്കുന്നു. പ്രദീപിനെതിരായ അന്വേഷണ വാർത്ത മറുനാടനാണ് ആദ്യം പുറത്തുവിട്ടത്. പിറകെ മറ്റ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയായിരുന്നു.

പത്തു വർഷം മുമ്പ് ഒരു മലയാളം ചാനലിൽ ഫോൺ-ഇൻ-പ്രോഗ്രാം അവതരിപ്പിക്കാനെത്തിയ അർച്ചന പിന്നീട് സീരിയൽ രംഗത്തെ പ്രധാനിയാവുകയായിരുന്നു. മലയാളം അറിയാത്ത ആ ഉത്തരേന്ത്യക്കാരിയുടെ കൊഞ്ചിക്കൊഞ്ചിയുള്ള സംസാരം പ്രേക്ഷകരെ ആകർഷിച്ചു. എന്റെ മാനസപുത്രി എന്ന സീരിയലിലെ വില്ലത്തി ഗ്ലോറിയായി പ്രേക്ഷകരെ കൈയിലെടുത്തു. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കറുത്തമുത്ത് എന്ന സീരിയലിലെ ഡോ.മെറീനയായും മഴവിൽ മനോരമയിലെ സീരിയലായ പൊന്നമ്പിളിയിലെ ഭൈരവിയായും വില്ലൻ വേഷത്തിലെത്തുന്ന അർച്ചന സുശീലൻ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമാണ്. അഭിനയം, നൃത്തപരിപാടികൾ എന്നിങ്ങനെ തിരക്കിട്ട ജീവിതത്തിലാണ് അർച്ചനയിപ്പോൾ. ഇതിനിടെ പല വിവാവാദങ്ങളും എത്തി. അതിൽ അവസാനത്തേതാണ് ജയിൽ വകുപ്പിലെ വിവാദം.

അർച്ചനയുടെ പിതാവ് സുശീലൻ കൊല്ലം സ്വദേശിയാണ്. അമ്മ നേപ്പാൾ സ്വദേശിനിയും. പല സീരിയൽ ഡയറക്ടർമാരും അഭിനയം അറിയില്ലെന്നു പറഞ്ഞ് തന്നെ തിരിച്ചയച്ചിട്ടുണ്ടെന്ന് അർച്ചന പറയുന്നു. ഒടുവിൽ ഡയറക്ടർ സുധീഷ് ശങ്കറാണ് അവസരം നൽകിയത്. കാണാക്കിനാവ് എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. എന്റെ മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രം അർച്ചനയ്ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തു. അമ്മക്കിളി എന്ന സീരിയലിൽ പോസിറ്റീവ് ഇമേജുള്ള കാരക്ടറായ ദേവികയായാണ് അർച്ചന പ്രേക്ഷകർക്കു മുന്നിൽ എത്തിയത്. രണ്ടു തമിഴ് സീരിയലുകളിലും അഭിനയിച്ചു. മനോജ് യാദവിനെ വിവാഹം ചെയ്യുകയും ചെയ്തു. പല വിവാദങ്ങളിൽ പോലും അർച്ചനയുടെ പേരുയർന്നു. എന്നാൽ ഒന്നിനും തെളിവുകളുണ്ടായില്ല. സീരിയലുകളും കുറഞ്ഞില്ല.

ഇതിനിടെയാണ് ജയിൽ വകുപ്പ് ഡിഐജിയുമായുള്ള കാർയാത്ര വിവാദമാകുന്നത്. ഈ പ്രശ്‌നം ആദ്യം മറുനാടൻ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ രാഷ്ട്രദീപിക സിനിമയാണ് അർച്ചനയാണ് വിവാദ നായികയെന്ന് വ്യക്തമായത്. ഇതിൽ ഒന്നുമില്ലെന്ന് ഡിഐജിയുടെ വിശദീകരണം. കാറിൽ യാത്ര ചെയ്യുമ്പോൾ അർച്ചനയുടെ അമ്മയും അച്ഛനും ഒപ്പമുണ്ടായിരുന്നു. തനിക്കെതിരെ മനപ്പൂർവ്വം വ്യാജ ആരോപണം കെട്ടിചമയ്ക്കുകയാണെന്നാണ് അടുപ്പക്കാരോട് പ്രദീപ് പറഞ്ഞത്. കഴിഞ്ഞ മാർച്ചിൽ ജയിൽ ദിനാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ടയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ നടിയുമായി ഡിഐജി ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്തുവെന്നാണ് ആക്ഷേപം. ദക്ഷിണ മേഖലയിലെ ഒരു ജയിലിലെ വാർഷികത്തിന് ഈ നടിയെ പങ്കെടുപ്പിച്ചുവെന്നും ആരോപണങ്ങളുണ്ട്.

ജയിൽ മേധാവി ആർ. ശ്രീലേഖയ്ക്കു ലഭിച്ച ഊമക്കത്താണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. കഴിഞ്ഞ മാർച്ച് 17 ന് നടിയേയും കൂട്ടി ജയിൽ ഡി ഐ ജി ഒദ്യോഗിക വാഹനത്തിൽ യാത്ര നടത്തിയെന്നും ഈ സമയം നടിയും ഡ്രൈവറും അല്ലാതെ ഡിഐജിക്കൊപ്പം ആരുമില്ലാതിരുന്നുവെന്നും ഐജി ഗോപകുമാറിന് കൈമാറിയ പരാതിയുലുണ്ട്. ഇത് തെറ്റാണെന്നാണ് പ്രദീപിന്റെ വാദം. ആദ്യമായല്ല പ്രദീപിനെതിരേ പരാതി ഉയരുന്നത്. കാരണവർ വധക്കേസിലെ പ്രതി ഷെറിനുമായി ഈ ഓഫീസർക്ക് ബന്ധമുണ്ടെന്ന് അടുത്തിടെ ആരോപണമുയർന്നിരുന്നു. പുതിയ ഊമക്കത്തിൽ അതുകൊണ്ട് തന്നെ എഡിജിപി ശ്രീലേഖ കടുത്ത നിലപാട് എടുത്തു.

പല സീരിയൽ താരങ്ങളും ഡിഐജി യുടെ ഒദ്യോഗിക വസതിയിൽ പോലും എത്താറുണ്ടന്നും ഈയിടെ സീരിയലിലെ സഹതാരങ്ങൾക്കായി ഇദ്ദേഹം ജയിൽ ആസ്ഥാനത്തിനടുത്തെ വസതിയിൽ അത്താഴ വിരുന്നൊരുക്കിയതായും ആരോപണമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP