Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോക് ഡൗൺ കാലത്തെ വിരസതയകറ്റാൻ വാങ്ങിക്കൂട്ടുന്നത് കോണ്ടവും ലൂബ്രിക്കന്റും മുതൽ സെക്സ് ടോയ് വരെ; "ശരി, സമയമുണ്ടല്ലോ, പുതിയ ചിലതൊക്കെ അറിഞ്ഞിരിക്കാം" എന്ന് പൊതുവെയുള്ള മനോഭാവം; സെക്സ് ടോയ്കൾ വാങ്ങുന്നതിലധികവും ഈ രം​ഗത്തെ തുടക്കക്കാർ എന്നും വിതരണക്കാർ

ലോക് ഡൗൺ കാലത്തെ വിരസതയകറ്റാൻ വാങ്ങിക്കൂട്ടുന്നത് കോണ്ടവും ലൂബ്രിക്കന്റും മുതൽ സെക്സ് ടോയ് വരെ;

മറുനാടൻ മലയാളി ബ്യൂറോ

വെല്ലിം​ഗ്ടൺ: കൊറോണയെ തുടർന്ന് ന്യൂസിലണ്ടിൽ സെക്സ് ടോയ്കളുടെ വിൽപനയിൽ വലിയ വർധനവ്. മാർച്ച് 25ന് പ്രധാനമന്ത്രി ജസിന്ദ ആർ‌ഡേൺ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളിൽ സെക്സ് ടോയ്‌കളുടെ വിൽപനയിൽ വൻ വർധനയാണ് ഉണ്ടായത്. ഒരു മാസത്തെ ലോക്ക്ഡൗണാണ് രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

പലയാളുകളും ആദ്യമായാണ് സെക്സ് ടോയ്കൾ വാങ്ങുന്നതെന്നതാണ് കൗതുകകരമായ കാര്യം. ന്യൂസീലാൻഡിലെ അഡൾട്ട് ഉൽപന്നങ്ങളുടെ നിർമ്മാതാവായ അഡൾട്ട് ടോയ് മെഗസ്സ്റ്റോറിന്റെ വക്താവായ എമിലിയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. "ശരി, സമയമുണ്ടല്ലോ, പുതിയ ചിലതൊക്കെ അറിഞ്ഞിരിക്കാം", എന്നതാണ് മിക്കവരുടെയും മനോഗതിയെന്നും അവർ ചൂണ്ടിക്കാട്ടുന്നു. മെൻസ്ട്രൽ കപ്പ്, കോണ്ടം, ല്യൂബ്രിക്കന്റ് എന്നിവയുടെ വിൽപനയും വർധിച്ചിട്ടുണ്ട്.

ന്യൂസിലാൻഡിൽ കച്ചവടം മൂന്നിരട്ടിയായി എങ്കിൽ ഓസ്‌ട്രേലിയയിൽ ഇരട്ടിയായി എന്നാണ് കണക്കുകൾ. സെക്സ് ടോയ് റിവ്യൂ ചെയ്യുന്ന ഒരു വെബ്സൈറ്റ് പറയുന്നത് കഴിഞ്ഞ കൊല്ലത്തെ ഇതേ കാലയളവിനേക്കാൾ മൂന്നിരട്ടി ആളുകൾ സെക്സ് ടോയ് വിവരമറിയാൻ അവരുടെ സൈറ്റിൽ എത്തുന്നുണ്ട് എന്നാണ്. ദിനംപ്രതി 1500 സെക്സ് ടോയ് ഉപകരണങ്ങളാണ് ഡെന്മാർക്ക്‌, സ്വീഡൻ, ഫിൻലാൻഡ് , നോർവേ എന്നീ രാജ്യങ്ങളിലേക്ക് ഓൺലൈൻ ആയി പോകുന്നത്.

യൂറോപ്യൻ രാജ്യമായ ഡെന്മാർക്കിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സെക്സ് ടോയ് കച്ചവടം കൂടിയത് 110 ശതമാനമാണ്. സദാചാര വാദികൾ ദയവായി ക്ഷമിക്കുക. പറയുന്നത് ഈ രംഗത്തെ വിശകലന വിദഗ്ധരാണ്. മറ്റുപല രാജ്യങ്ങളിലും നിയമവിധേയമായ വ്യാപാരമാണിത്. ഈ കാലത്ത് ലോകത്ത് ഇങ്ങയൊക്കെ നടക്കുന്നുമുണ്ട് . മേഖലയിലെ ഈ വിപണിയുടെ മൂന്നിലൊന്നു കൈകാര്യം ചെയ്യുന്നു എന്ന് കരുതപ്പെടുന്ന സിൻഫുൾ എന്ന കമ്പനിയുടെ ഏപ്രിൽ ആദ്യവാര കണക്കുകൾ പ്രകാരമാണിത്. ' ലോകം മുഴുവൻ ഭീതിയിലാണ്ടിരിക്കുമ്പോ ഞങ്ങൾ ചെയ്യുന്നത് നല്ല കാര്യമാണ് എന്ന തോന്നലാണ് ഈ കണക്കുകൾ കാണിക്കുന്നത്,' സിൻഫുൾ ഉടമകളിൽ ഒരാളായ മതിൽദെയ് മക്കോവിസ്കി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന ലോക്ക്ഡൗണുകളും മറ്റ് നിയന്ത്രണങ്ങളും വലിയ തോതിൽ കുട്ടികളെ ഉൽപാദിപ്പിക്കുന്നതിലേക്ക് വഴിനയിക്കുമെന്നാണ് സാമൂഹ്യശാസ്ത്രജ്ഞർ ആശങ്കപ്പെട്ടിരുന്നത്. ജനസംഖ്യ ആവശ്യമില്ലാതെ കൂട്ടാൻ താൽപര്യപ്പെടാത്ത പല രാജ്യങ്ങളും ഇതിനെതിരായ പ്രചാരണങ്ങൾ വരെ നടത്തുകയുണ്ടായി. നിരോധ് പോലുള്ള ഗർഭനിരോധന ഉപാധികളുടെ വിൽപനയിലുണ്ടായ വർധനയും മറ്റും ലോക്ക്ഡൗൺ ലൈംഗികത സംബന്ധിച്ച വ്യാപകമായ ചർച്ചയ്ക്ക് കാരണമാകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP