Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരുട്ടിനെ അകറ്റേണ്ട ഗുരുതന്നെ കാമപ്പിശാചായപ്പോൾ സഭയിലുണ്ടായത് വൻകോളിളക്കം; വിദ്യാർത്ഥിനികളെ കയറിപ്പിടിച്ചുവെന്ന സംഭവം വിവാദമായെങ്കിലും കണ്ണിൽ പൊടിയിടാൻ ഒരു സസ്‌പെൻഷൻ; പരാതിയുമായി വന്ന പെൺകുട്ടികളുടെ കാലുപിടിച്ച് പോക്‌സോ കേസിൽ നിന്നും തലയൂരി; ചൂടാറിയപ്പോൾ പഠിപ്പിക്കാൻ അതേ നാണംകെട്ട വൈദികൻ; ഒഴിവാക്കിയത് സഭാ ശുശുഷ്രകളിൽ നിന്നുമാത്രം; മലങ്കര ഓർത്തഡോക്‌സ് സഭയുടെ വിചിത്ര തീരുമാനത്തിനെതിരെ കലാപം

ഇരുട്ടിനെ അകറ്റേണ്ട ഗുരുതന്നെ കാമപ്പിശാചായപ്പോൾ സഭയിലുണ്ടായത് വൻകോളിളക്കം; വിദ്യാർത്ഥിനികളെ കയറിപ്പിടിച്ചുവെന്ന സംഭവം വിവാദമായെങ്കിലും കണ്ണിൽ പൊടിയിടാൻ ഒരു സസ്‌പെൻഷൻ; പരാതിയുമായി വന്ന പെൺകുട്ടികളുടെ കാലുപിടിച്ച് പോക്‌സോ കേസിൽ നിന്നും തലയൂരി; ചൂടാറിയപ്പോൾ പഠിപ്പിക്കാൻ അതേ നാണംകെട്ട വൈദികൻ; ഒഴിവാക്കിയത് സഭാ ശുശുഷ്രകളിൽ നിന്നുമാത്രം; മലങ്കര ഓർത്തഡോക്‌സ് സഭയുടെ വിചിത്ര തീരുമാനത്തിനെതിരെ കലാപം

എം മനോജ് കുമാർ

തിരുവനന്തപുരം: വിദ്യാർത്ഥിനികളെ കയറിപ്പിടിച്ചു എന്ന ആരോപണം നേരിടുന്ന വൈദികനെ സഭാ ശുശ്രൂഷകളിൽ നിന്നും നീക്കി നിർത്തിയപ്പോൾ അദ്ദേഹം ജോലി ചെയ്യുന്ന സ്‌കൂളിൽ തന്നെ നിലനിർത്തി മലങ്കര ഓർത്തഡോക്‌സ് സഭയുടെ വിചിത്ര തീരുമാനം. മലങ്കര ഓർത്തഡോക്‌സ് സഭയുടെ നേരിട്ടുള്ള മൂന്നു സ്‌കൂളുകളിൽ ഒന്നായ കൊട്ടാരക്കരയിലെ ഹയർസെക്കണ്ടറി സ്‌കൂളിലാണ് ഈ വൈദികൻ തുടരുന്നത്. കഴിഞ്ഞ വർഷമാണ് ഹയർസെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകനായ ഫാ: ഗീവർഗീസിനെതിരെ (ഷിബു) പെൺകുട്ടികളെ കയറിപ്പിടിച്ചു എന്ന ആരോപണം വന്നത്. അന്ന് അദ്ധ്യാപകനെ സ്‌കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരുന്നു. കുട്ടികൾ സമരവുമായി രംഗത്ത് വന്നതോടെയാണ് വൈദികന് സസ്പെൻഷൻ നേരിടേണ്ടി വന്നത്. വിവാദം കയറി കത്തിയപ്പോൾ വൈദികനെ രക്ഷിക്കാൻ സഭാ നേതൃത്വം രംഗത്ത് വരുകയായിരുന്നു.

പെൺകുട്ടികളെ പരാതിയിൽ നിന്ന് പിന്തിരിപ്പിച്ചാണ് സഭാ ഉന്നതർ വൈദികനെ കാത്തത്. അതേസമയം വൈദികനെ സ്‌കൂളിൽ നിന്നും മാറ്റി നിർത്തുന്ന ഒരു നടപടിയും സഭ കൈക്കൊണ്ടില്ല. പകരം വൈദികന് സഭാ ശുശ്രൂഷകളിൽ നിന്നും വിലക്ക് വന്നു. സ്‌കൂളിൽ നിന്നും മാറ്റിനിർത്തേണ്ട വൈദികനെ സഭയിൽ നിന്നു മാത്രം മാറ്റി നിർത്തിയ സഭാ നേതൃത്വത്തിന്റെ നടപടികളിലാണ് സഭാ നേതാക്കൾ തന്നെ അപാകത കാണുന്നത്. വിചിത്രമായ തീരുമാനമാണ് സഭയിൽ നിന്നും വരുന്നതെന്നാണ് സഭാ നേതൃത്വം തന്നെ വിരൽ ചൂണ്ടുന്നത്.

പരാതിയുമായി വന്ന പെൺകുട്ടികൾ പിന്തിരിപ്പിക്കപ്പെട്ടപ്പോൾ പോക്‌സോ കേസിൽ നിന്നുമാണ് വൈദികൻ തലയൂരിയത്. തുടർന്ന് പരിശുദ്ധ ബാവ തിരുമേനിയുടെ നിർദ്ദേശത്തെ തുടർന്ന് കൊട്ടാരക്കര-പുനലൂർ ഭദ്രാസനാധിപൻ ഈ വൈദികനെ ഭദ്രാസന ചുമതലകളിൽ നിന്നും മറ്റ് കൂദാശകളിൽ നിന്നും മുടക്കിയിരിക്കുന്നു. ഈ വിലക്ക് ഇപ്പോഴും തുടരുന്നുണ്ട്. പക്ഷെ സ്‌കൂളിൽ വൈദികൻ എത്തുന്നുമുണ്ട്. ആരോപണം ഉയർന്ന വൈദികനെ പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ നിലനിർത്തുന്ന സഭയുടെ തീരുമാനത്തിൽ അപാകത മണത്തതോടെയാണ് വൈദികനുമായി ബന്ധപ്പെട്ട വാർത്ത ചോരുന്നത്.

വിവാദം വന്നപ്പോൾ സഭാ ശുശ്രൂഷകളിൽ നിന്നും വൈദികന് വിലക്ക് വന്നു. വൈദികൻ സ്‌കൂളിൽ നിന്നും വിആർഎസ് എടുക്കുകയാണ് എന്നാണ് അന്ന് പറഞ്ഞിരുന്നത്. പക്ഷെ വിആർഎസ് എടുത്തിരുന്നില്ല എന്ന് പിന്നീട് വ്യക്തമായി. അതോടെയാണ് സഭയുടെ നടപടിക്കെതിരെ സഭാ വൃത്തങ്ങളിൽ നിന്നും എതിർപ്പ് വന്നത്. ബാവാ തിരുമേനി അറിയാതെ ബാവ തിരുമേനിക്ക് ഒപ്പമുള്ളവർ പല കാര്യങ്ങളും നടത്തുന്നതായാണ് ആരോപണം വരുന്നത്. ബാവാ തിരുമേനി വിലക്കിയ ഈ വൈദികന് ഇതേ സ്‌കൂളിൽ വീണ്ടും തുടരാൻ സഹായിക്കുന്നത് ബാവാ തിരുമേനിക്ക് ഒപ്പമുള്ള ചിലരുടെ സഹായമുള്ളതുകൊണ്ടാണ് എന്നാണ് സഭയ്ക്ക് അകത്തുള്ളവർ തന്നെ മറുനാടനോട് വിരൽ ചൂണ്ടിയത്.

ബാവാ തിരുമേനി അറിയാതെ സഭയ്ക്കുള്ളിൽ പല കാര്യങ്ങളും നടക്കുന്നതായും ഒപ്പം ആരോപണം വരുന്നു. ഇത്തരം കാര്യങ്ങൾ നടത്തൽ കാരണമാണ് ഈ വൈദികൻ ഇപ്പോഴും സ്‌കൂളിൽ തുടരുന്നതെന്നാണ് ഒരു സഭയുമായി ബന്ധപ്പെട്ടവർ മറുനാടനോട് പറഞ്ഞത്. സഭാ വിശ്വാസികൾ ജോലി കാത്ത് നിൽക്കെ സഭാ വിശ്വാസികൾ അല്ലാത്തവർക്ക് സഭാ സ്‌കൂളുകളിൽ ജോലി നൽകുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. ലക്ഷങ്ങളുടെ കോഴ ഇടപാടാണ് ഇതിൽ നടക്കുന്നത് എന്നാണ് സഭയുമായി ബന്ധപ്പെട്ടവർ മറുനാടനോട് പ്രതികരിച്ചത്. അതേസമയം ആരോപണ വിധേയനായ വൈദികനെ സഭാ സ്‌കൂളിൽ തുടരാൻ അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടു പ്രക്ഷോഭത്തിനു സഭയ്ക്കുള്ളിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്. വൈദികൻ തുടരുകയാണെങ്കിൽ പ്രക്ഷോഭമല്ലാതെ വേറെ വഴിയില്ലെന്നാണ് ഇവർ വിശ്വസിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP