Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരുമല പമ്പാ ദേവസ്വം ബോർഡ് കോളജിൽ എസ്എഫ്ഐയുടെ അഴിഞ്ഞാട്ടം; കോളജ് അടിച്ചു തകർത്തു; ഗാന്ധി പ്രതിമയുടെ ശിരസിൽ സിമെന്റ് കട്ട വച്ച് അപമാനിച്ചു; പ്രതികളെ പിടികൂടാതെ പൊലീസ്

പരുമല പമ്പാ ദേവസ്വം ബോർഡ് കോളജിൽ എസ്എഫ്ഐയുടെ അഴിഞ്ഞാട്ടം; കോളജ് അടിച്ചു തകർത്തു; ഗാന്ധി പ്രതിമയുടെ ശിരസിൽ സിമെന്റ് കട്ട വച്ച് അപമാനിച്ചു; പ്രതികളെ പിടികൂടാതെ പൊലീസ്

ആർ കനകൻ

തിരുവല്ല: മൂന്ന് എബിവിപിക്കാരെ തല്ലിയോടിച്ച് ആറ്റിൽ ചാടിച്ച് എറിഞ്ഞു കൊന്നതിലൂടെ എസ്എഫ്ഐ കുപ്രസിദ്ധി നേടിയ പമ്പ പരുമല ദേവസ്വം ബോർഡ് കോളജിൽ വീണ്ടും എസ്എഫ്ഐക്കാരുടെ അക്രമം. കോളജ് ഓഫീസ് അടക്കം അടിച്ചു തകർത്തു. ഓഫീസിന് മുന്നിൽ ക്യാമ്പസിന് മധ്യഭാഗത്തായി സ്ഥാപിച്ചിരുന്ന ഗാന്ധിപ്രതിമയുടെ ശിരസിൽ സിമെന്റ് കട്ട വച്ച് അപമാനിക്കുകയും ചെയ്തു. സംഘം ചേർന്ന് മദ്യപിച്ച ശേഷമാണ് നാലു എസ്.എഫ്.ഐ നേതാക്കൾ അഴിഞ്ഞാടിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

കോളജിലെ വാച്ചർമാർ സംഭവം കണ്ടിരുന്നുവെങ്കിലും എസ്എഫ്ഐയുടെ ഗുണ്ടായിസം ഭയന്ന് മിണ്ടിയില്ല. ബുധനാഴ്ച രാവിലെ പ്രിൻസിപ്പലും അദ്ധ്യാപകരും എത്തിയപ്പോഴാണ് ഇതു ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വാച്ചർമാർക്ക് കുറ്റാരോപണ മെമോ നൽകാൻ നീക്കമുണ്ടായി. ഇതോടെ അവർ സത്യം തുറന്നു പറഞ്ഞു. ആർട്ട്സ് ക്ലബ് സെക്രട്ടറി അക്ഷയ് ബാബു, റാഹിൽ ആർ. നായർ, അശ്വിൻ മനോഹർ, മഹേഷ് എന്നിവരാണ് അക്രമത്തിന് പിന്നിലെന്ന് ബോധ്യമായതോടെ നാലു പേരെയും സസ്പെൻഡ് ചെയ്തു. എന്നാൽ, ഈ വിവരം പുറത്തു വിടാൻ പ്രിൻസിപ്പാളിന് ഭയമാണ്. പുളിക്കീഴ് പൊലീസിലും ഇതു സംബന്ധിച്ച് പരാതിയുണ്ട്.

പ്രതികൾ ആരെന്ന് അറിയില്ലെന്നാണ് പൊലീസ് പറയുന്നത്. നാലു പേരെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്ത കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ തങ്ങൾക്ക് അതേപ്പറ്റി അറിയില്ലെന്നാണ് പുളിക്കീഴ് എസ്ഐ പറയുന്നത്. കോളജിലെ നോട്ടിസ് ബോർഡും ലൈറ്റുകളും എറിഞ്ഞു തകർത്ത നിലയിലാണ്. 1996 സെപ്റ്റംബർ 16 ന് എസ്എഫ്ഐ-എബിവിപി സംഘട്ടനത്തിനൊടുവിൽ പമ്പാ നദിയിൽ ചാടിയ മൂന്നു എബിവിപി പ്രവർത്തകരെ എറിഞ്ഞു കൊന്നതിന്റെ പേരിൽ കുപ്രസിദ്ധമായ കലാലയമാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP