Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്യമ്പസ് ഫ്രണ്ടുകാർ കുത്തിമലർത്തിയ അഭിമന്യുവിനെ സഖാക്കൾ ഇത്ര പെട്ടെന്നു മറന്നുപോയോ? ക്യാമ്പസ് ഫ്രണ്ടിനും കെഎസ്‌യുവിനുമൊപ്പം ഒരേ കമ്പിൽ കൊടികെട്ടി എസ്എഫ്ഐയുടെ പ്രകടനം; തിരുവനന്തപുരം എജെ കോളേജിലെ പ്രകടനത്തിൽ സംഘടനയ്‌ക്കെതിരെ രൂക്ഷ വിമർശനം; എസ്എഫ്‌ഐ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് അനുഭാവികൾ; പ്രതികരിക്കാതെ ഔദ്യോഗിക നേതൃത്വം

ക്യമ്പസ് ഫ്രണ്ടുകാർ കുത്തിമലർത്തിയ അഭിമന്യുവിനെ സഖാക്കൾ ഇത്ര പെട്ടെന്നു മറന്നുപോയോ? ക്യാമ്പസ് ഫ്രണ്ടിനും കെഎസ്‌യുവിനുമൊപ്പം ഒരേ കമ്പിൽ കൊടികെട്ടി എസ്എഫ്ഐയുടെ പ്രകടനം; തിരുവനന്തപുരം എജെ കോളേജിലെ പ്രകടനത്തിൽ സംഘടനയ്‌ക്കെതിരെ രൂക്ഷ വിമർശനം; എസ്എഫ്‌ഐ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് അനുഭാവികൾ; പ്രതികരിക്കാതെ ഔദ്യോഗിക നേതൃത്വം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കറുത്ത അധ്യായമായിരുന്നു മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകം. വർഗീയതയ്‌ക്കെതിരെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കമാണ് വിദ്യാർത്ഥിയുടെ കൊലപാതകത്തിലേക്ക് കൊണ്ടു ചെന്നെത്തിച്ചത്. എസ്എഫ്‌ഐ പ്രവർത്തകരായ വിനീത്, അർജുൻ എന്നിവർക്കും സംഭവത്തിൽ കുറ്റേറ്റിരുന്നു. എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യു.

എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് അക്രമി സംഘങ്ങളാണ് അഭിമന്യുവിനെ നെഞ്ചിൽ കുത്തി വീഴ്‌ത്തിയത്. മുഖ്യപ്രതി ഇതുവരെയും പിടിയിലായിട്ടുമില്ല. മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ ചുവരെഴുതാൻ വച്ചിരുന്ന സ്ഥലത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ മുദ്രാവാക്യം എഴുതിയതാണ് തർക്കത്തിന് വഴിവെച്ചത്. ഇത് ചോദ്യം ചെയ്ത വിദ്യാർത്ഥികളെ ക്യാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ക്യാമ്പസ് ഫ്രണ്ടിനും കെഎസ്‌യുവിനുമൊപ്പം ഒരേ കൊടിക്കമ്പിൽ പതാക നാട്ടിയാണ് എസ്എഫ്ഐയുടെ യൂണിയൻ തിരഞ്ഞെടുപ്പ് പ്രകടനം അരങ്ങേറിയത്.

തിരുവനന്തപുരം എജെ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലാണ് മൂന്നു സംഘടനകളും ഒരുമിച്ച് കൊടികുത്തി പ്രകടനം നടത്തിയിരിക്കുന്നത്. പ്രകടനത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഇതിനെതിരെ ഉയർന്നിരിക്കുന്നത്.സംഘടന അനുഭാവികളും പ്രവർത്തകരും അടക്കം നിരവധി പേരാണ് ഇതിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ചില സൈബർ സഖാക്കൾ ഈ വിഷയം തള്ളിക്കളയുന്നുണ്ടെങ്കിലും ഇത്രയും ദിവസമായിട്ടും ഔദ്യോഗിക നേതൃത്വത്തിൽ നിന്ന് ഇതുവരെയും പ്രതികരണമൊന്നും വന്നിട്ടില്ല.

എജെ കോളജിന്റെ പേരിലുള്ള ഇൻസ്റ്റഗ്രം ഐഡിയിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വിഎ വിനീഷിന്റെ നാട്ടിലുള്ള ക്യാമ്പസാണിത്. എസ്എഫ്ഐയും കെഎസ്‌യുവും ക്യാമ്പസ് ഫ്രണ്ടും തമ്മിലായിരുന്നു ഇവിടെ മത്സരം.എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന ക്യാമ്പസ് ഫ്രണ്ടിനൊപ്പം തന്നെ കൊടി കെട്ടി
പ്രകടനം നടത്തിയതിനെതിരെ ശക്തമായ വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നിരിക്കുന്നത്.

' അഭിമന്യുവിനെ കൊന്ന വലതു തീവ്ര പ്രസ്ഥാനത്തിന്റെ കൂടെ കൊടി കെട്ടി ആഘോഷിക്കാൻ എസ്എഫ്ഐയ്ക്ക് ലേശമെങ്കിലും ഉളുപ്പുണ്ടോ' എന്നാണ് ചിത്രത്തിന് പ്രതികരണങ്ങൾ ലഭിക്കുന്നത്.'അഭിമന്യുവിനോട് അൽപമെങ്കിലും ആദരവുണ്ടെങ്കിൽ എസ്എഫ്ഐ പൊതു സമൂഹത്തോട് മാപ്പ് പറയണം' എന്നാവശ്യപ്പെട്ട് എഐഎസ്എഫും രംഗത്ത് വന്നിട്ടുണ്ട്.വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഒരേ കമ്പിൽ എസ്എഫ്‌ഐയുടെയും ക്യാമ്പസ് ഫ്രണ്ടിന്റെയും കെഎസ്‌യുവിന്റെയും കൊടി കെട്ടി പ്രകടനം നടത്തിയത്. പ്രകടനത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമത്തിൽ വൈറലാണ്. ഇതോടെ വലിയ വിമർശനങ്ങളാണ് പുറത്ത് നിന്ന് വരുന്നത്.

അതേസമയം അഭിമന്യു വധക്കേസിലെ പ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങൾ പ്രതികൾക്ക് നൽകാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് രണ്ടാം പ്രതി ജിസാൽ റസാഖ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് ഇറക്കിയിരിക്കുന്നത്. ദൃശ്യങ്ങൾ നൽകണമെന്ന ആവശ്യം തള്ളിയ കീഴ്ക്കോടതി വിധിക്കെതിരെ ജിസാൽ റസാഖ് കോടതിയെ സമീപിക്കുകയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP