Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുത്തേറ്റ അഖിലിനെയും ഉൾപ്പെടുത്തി യൂണിവേഴ്‌സിറ്റി കോളജിൽ എസ്എഫ്‌ഐയ്ക്ക് പുതിയ കമ്മിറ്റി; 25 അംഗ അഡ്ഹോക്ക് കമ്മിറ്റിയിൽ കൺവീനറായി എ ആർ റിയാസ്; എട്ടു പെൺകുട്ടികളും കമ്മിറ്റിയിൽ; നേതാക്കളുടെ കൊള്ളരുതായ്മയിൽ അടിത്തറ ഇളകിയ കോളേജിൽ തിരുത്തൽ നടപടികളുമായി എസ്എഫ്ഐ; യൂണിവേഴ്സിറ്റി കോളേജിനകത്ത് വച്ച് തന്റെ നെഞ്ചിൽ കുത്തിയത് ശിവരഞ്ജിത്ത് തന്നെയെന്ന് പൊലീസിൽ മൊഴി നൽകി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഖിൽ

കുത്തേറ്റ അഖിലിനെയും ഉൾപ്പെടുത്തി യൂണിവേഴ്‌സിറ്റി കോളജിൽ എസ്എഫ്‌ഐയ്ക്ക് പുതിയ കമ്മിറ്റി; 25 അംഗ അഡ്ഹോക്ക് കമ്മിറ്റിയിൽ കൺവീനറായി എ ആർ റിയാസ്; എട്ടു പെൺകുട്ടികളും കമ്മിറ്റിയിൽ; നേതാക്കളുടെ കൊള്ളരുതായ്മയിൽ അടിത്തറ ഇളകിയ കോളേജിൽ തിരുത്തൽ നടപടികളുമായി എസ്എഫ്ഐ; യൂണിവേഴ്സിറ്റി കോളേജിനകത്ത് വച്ച് തന്റെ നെഞ്ചിൽ കുത്തിയത് ശിവരഞ്ജിത്ത് തന്നെയെന്ന് പൊലീസിൽ മൊഴി നൽകി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഖിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്എഫ്‌ഐക്കാർ തമ്മിലടിച്ച യുണിവേഴ്‌സിറ്റി കോളേജിൽ സംഘടനയിൽ അഴിച്ചുപണി നടത്തി എസ്എഫ്‌ഐ. യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ താത്കാലിക കമ്മിറ്റി രൂപീകരിച്ചു. കുത്തേറ്റ അഖിലും കമ്മിറ്റിയിൽ അംഗമാണ്. 25 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം എആർ റിയാസ് കൺവീനറയാണ് കമ്മിറ്റി രൂപീകരിച്ചത്.

പുതിയ കമ്മിറ്റിയിൽ എട്ട് പെൺകുട്ടികളുണ്ട്. പിരിച്ചുവിട്ട കമ്മിറ്റിയിൽ നാല് പെൺകുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. യൂണിവേഴ്സിറ്റി കോളജിൽ നടന്ന സംഘർഷത്തിൽ അഖിലിന് കുത്തേറ്റതിന് പിന്നാലെയാണ് പഴയ കമ്മിറ്റി പിരിച്ചുവിട്ടത്. കഴിഞ്ഞ ദിവസം കോളജിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എസ്എഫ്ഐ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. പഠന സമയം കഴിഞ്ഞാൽ ക്യാമ്പസിനകത്ത് വിദ്യാർത്ഥികൾ തങ്ങുന്നത് ഒഴിവാക്കണം, കോളജിലും ഹോസ്റ്റലലിലും തിരിച്ചറിയിൽ കാർഡുകൾ നിർബന്ധമാക്കണം തുടങ്ങിയവയായായിരുന്നു നിർദ്ദേശങ്ങൾ.

അതേസമയം സംഘർഷത്തിൽ കുത്തേറ്ര വിദ്യാർത്ഥി അഖിലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള ഒന്നാം പ്രതി ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്ന് അഖിൽ പൊലീസിന് മൊഴി നൽകി. സംഘർഷത്തിനിടെ നസീം തന്നെ പിടിച്ചുവച്ചതിന് പിന്നാലെ ശിവരഞ്ജിത്ത് കുത്തുകയായിരുന്നെന്ന് അഖിൽ പറഞ്ഞു.എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയെ അംഗീകരിക്കാത്ത ഒരു വിഭാഗം വിദ്യാർത്ഥികൾ കോളേജിലുണ്ടായിരുന്നു. ഇതിൽ താനുൾപ്പെടുന്ന വിദ്യാർത്ഥികൾ ഉൾപ്പെട്ടിരുന്നു.

ഇതേ തുടർന്ന് യൂണിറ്റ് കമ്മിറ്റിയിലുള്ള ചിലർക്ക് തങ്ങളോട് വിരോധമുണ്ടായിരുന്നെന്ന് അഖിൽ പറഞ്ഞു. ക്യാമ്പസിൽ പാട്ടു പാടരുതെന്നും ക്ലാസിൽ പോകണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സംഘർഷം ഉണ്ടായത്. ഇതിന് പിന്നാലെ നസീം തന്നെ പിടിച്ചുവച്ച് ശിവരഞ്ജിത്ത് കുത്തുകയായിരുന്നെന്ന് അഖിൽ പൊലീസിനോട് പറഞ്ഞു. അഖിൽ ഇക്കാര്യങ്ങൾ ഡോക്ടറോടും അച്ഛനോടും നേരത്തെ പറഞ്ഞിരുന്നു.പരിക്കേറ്റ അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. കേസിൽ ദൃക്സാക്ഷികളുടെ അടക്കം മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ ആറു പേരുൾപ്പടെ 16 പേർക്കെതിരെയാണ് നിലവിൽ അന്വേഷണം നടക്കുന്നത്.

അഖിലിന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷം കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.അതേസമയം, മുഖ്യപ്രതികളായ ശിവരഞ്ജിത്തിന്റെയും, നസീമിന്റെയും കസ്റ്റഡി അപേക്ഷ രാവിലെ കോടതി പരിഗണിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ എത്താത്തതിനെ തുടർന്ന് മാറ്റി വെച്ചു. കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്ത് ,യൂണിവേഴ്‌സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം. പ്രതികളുപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP