Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കെ.എസ്.യു ബാൻഡ് തലയിൽ അണിഞ്ഞു നിൽക്കുന്ന റാഫിക്ക് സഹായം അഭ്യർത്ഥിച്ച് എസ്എഫ്‌ഐയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജുകളിൽ അഭ്യർത്ഥന; രണ്ടു വൃക്കകളും നഷ്ടമായ കെ.എസ്.യു നേതാവിന് വൃക്ക നൽകാൻ സന്നദ്ധത അറിയിച്ച് എസ്എഫ്‌ഐ നേതാവ്; കായംകുളത്തെ കെ.എസ്.യു നേതാവ് മുഹമ്മദ് റാഫിക്ക് സ്വന്തം ശരീരം പകുത്തുനൽകി മുൻ എസ്എഫ്‌ഐ കോളജ് യൂണിയൻ ചെയർമാനും എസ്എഫ്‌ഐ നേതാവുമായ ഷാനവാസ് ഖാൻ; ക്യാംപസ് കൊലപാതക വാർത്തകൾക്കിടയിലെ മഹത്തായ വാത്സല്യം തിരിച്ചറിഞ്ഞ് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

കെ.എസ്.യു ബാൻഡ് തലയിൽ അണിഞ്ഞു നിൽക്കുന്ന റാഫിക്ക് സഹായം അഭ്യർത്ഥിച്ച് എസ്എഫ്‌ഐയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജുകളിൽ അഭ്യർത്ഥന; രണ്ടു വൃക്കകളും നഷ്ടമായ കെ.എസ്.യു നേതാവിന് വൃക്ക നൽകാൻ സന്നദ്ധത അറിയിച്ച് എസ്എഫ്‌ഐ നേതാവ്; കായംകുളത്തെ കെ.എസ്.യു നേതാവ് മുഹമ്മദ് റാഫിക്ക് സ്വന്തം ശരീരം പകുത്തുനൽകി മുൻ എസ്എഫ്‌ഐ കോളജ് യൂണിയൻ ചെയർമാനും എസ്എഫ്‌ഐ നേതാവുമായ ഷാനവാസ് ഖാൻ; ക്യാംപസ് കൊലപാതക വാർത്തകൾക്കിടയിലെ മഹത്തായ വാത്സല്യം തിരിച്ചറിഞ്ഞ് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: രാഷട്രീയം എന്നാൽ പൊതുജന സേവനമാണെന്നും അത് നന്മയിലും സ്‌നേഹത്തിലും അധിഷ്ടിതമാണെന്നും കേരളത്തെ പഠിപ്പിക്കുകയാണ് വിദ്യാർത്ഥികൾ. മനുഷ്യസ്‌നേഹത്തിന് രാഷ്ട്രീയത്തിന്റെ അതിർ വരമ്പുകളില്ലെന്നും വെറുക്കപ്പെടേണ്ടവനും തകർക്കപ്പെടേണ്ടവനുമല്ല എതിർ ചേരിയിൽ നിൽക്കുന്നവനെന്നുമുള്ള ബോധ്യം ഇന്നത്തെ തലമുറയിൽ പെട്ട വിദ്യാർത്ഥി നേതാക്കൾക്കുണ്ട് എന്നതിന്റെ തെളിവാകുകയാണ് ഇരു വൃക്കകളും തകരാറിലായ കെ.എസ്.യു നേതാവിന്റെ ജീവൻ രക്ഷിക്കാൻ എസ്എഫ്‌ഐ നടത്തുന്ന പരിശ്രമങ്ങൾ.

ജവാഹർ ബാലജനവേദി കായംകുളം ഈസ്റ്റ് മണ്ഡലം ചെയർമാനും കെഎസ്‌യു കായംകുളം ബ്ലോക്ക് കമ്മിറ്റി അംഗവുമായ പെരിങ്ങാലമഠത്തിൽ പടീറ്റതിൽ മുഹമ്മദ് റാഫിയുടെ (22) ചികിത്സയ്ക്കാണ് എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയും കൊല്ലം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയും ഫേസ്‌ബുക്കിലൂടെ സഹായം അഭ്യർത്ഥിച്ചത്. കെഎസ്‌യു ബാൻഡ് തലയിലണിഞ്ഞ റാഫിയുടെ ചിത്രം ഷെയർ ചെയ്താണ് എസ്എഫ്‌ഐയുടെ അഭ്യർത്ഥന. ഇരുവൃക്കകളും തകരാറിലായ കെഎസ്‌യു നേതാവിനെ ജീവിതത്തിലേക്കു തിരികെയെത്തിക്കാൻ കെഎസ്‌യുക്കാർക്കൊപ്പം സജീവ ശ്രമത്തിലാണ് എസ്എഫ്‌ഐയും. വൃക്ക നൽകാൻ ആദ്യം സന്നദ്ധനായതാകട്ടെ, മുൻ എസ്എഫ്‌ഐ നേതാവും.

റാഫിക്കു തന്റെ വൃക്ക നൽകാമെന്ന് സന്നദ്ധത അറിയിച്ചത് കായംകുളം എംഎസ്എം കോളജിലെ എസ്എഫ്‌ഐ മുൻ ചെയർമാൻ ഇ.ഷാനവാസ് ഖാൻ. ഇതിനുള്ള പരിശോധനകൾ നടത്തിയെന്നും ഫലം കാത്തിരിക്കുകയാണെന്നും ഷാനവാസ് ഖാൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകനായ കണ്ണൂർ സ്വദേശി രഞ്ജിത്തും തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജുവും വൃക്കദാനത്തിനു സമ്മതം അറിയിച്ചിട്ടുണ്ട്.

ഫേസ്‌ബുക്കിലെ അഭ്യർത്ഥനയ്‌ക്കൊപ്പം പ്രവർത്തകരിൽ നിന്നു നേരിട്ടു പണം കണ്ടെത്താനും ശ്രമം തുടങ്ങിയെന്ന് എസ്എഫ്‌ഐ കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി എസ്.സന്ദീപ്ലാൽ പറഞ്ഞു. ഉമ്മ റയിഹാനത്ത് വീട്ടുജോലിക്കു പോകുന്നതാണ് കുടുംബത്തിന്റെ ആകെ വരുമാനം. താമസം വാടകവീട്ടിലും. ഫെഡറൽ ബാങ്ക് കായംകുളം ശാഖയിൽ മുഹമ്മദ് റാഫിയുടെ പേരിൽ അക്കൗണ്ടുണ്ട്. നമ്പർ: 10540100300824. ഐഎഫ്എസ്സി: FDRL0001054. ഫോൺ: 90481 00377.

എസ്ഫ്‌ഐ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ വന്ന് നന്ദി അറിയിച്ച റാഫിക്ക് എസ്ഫ്‌ഐ പ്രവർത്തകർ നൽകിയ മറുപടിയാണ് ഏറെ ഹൃദയസ്പർശിയാകുന്നത്. 'കൂടയുണ്ട്' എന്ന ഒറ്റ വാചകം വിദ്യാർത്ഥി രാഷ്ട്രീയപ്രവർത്തകരിൽ വളർന്നുവരുന്ന പുത്തൻ ഐക്യബോധത്തിന്റെ നേർചിത്രമാകുകയാണ്.

എസ്ഫ്‌ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്..

റാഫിയുടെ ഇരു വൃക്കകളുടെയും പ്രവർത്തനം തകരാറിലായിരിക്കുന്നു . ഈ ദിവസങ്ങളിൽ ഡയാലസിസ് നടക്കുകയാണ് . എന്നാൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രീയയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത് . ഏകദേശം 10 ലക്ഷം രൂപയോളം ചിലവു വരും ശസ്ത്രക്രിയക്ക് . സാമ്പത്തീകമായി തീർത്തും പിന്നോക്ക അവസ്ഥയിൽ കഴിയുന്ന കുടുംബത്തിന് ശസ്ത്രക്രീയയും തുടർ ചികിത്സയുമായോ മുന്നോട്ട് പോകാൻ കഴിയില്ല.
സ്വന്തം ശാരീരിക പ്രശ്‌നങ്ങളെ പോലും മറന്ന് അഹോരാത്രം പ്രവർത്തിച്ച ഈ സഹോദരൻ ഇനിയും നമ്മോടൊപ്പം ഉണ്ടാവണം .... ആരോഗ്യവാനായ് .
നമ്മുടെ ഓരോരുത്തരുടെയും കരുതലിലാവട്ടെ റാഫിയുടെ ജീവിതം .

അക്കൗണ്ട് ഡീറ്റയിൽസ് ചുവടെ ചേർക്കുന്നു..
സഹായിക്കുക

Muhammed Rafi
Federal Bank
Branch Kayamkulam
Account Number : 10540100300824
IFSC Code : FDRL0001054

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP