Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയ്യായിരം പേരുടെ പ്രതിഷേധ മാർച്ചിന് പകരം അഞ്ച് പേർക്ക് അനുമതി നൽകാമെന്ന് ഡൽഹി പൊലീസ്; അനുവാദമില്ലെങ്കിലും അമിത്ഷായുടെ വസതിയിലേക്ക് മാർച്ച് ആരംഭിച്ചത് രണ്ട് മണിയോടെ; പൊലീസ് വഴിയിൽ തടഞ്ഞിട്ടും സമാധാനപരമായി പ്രതിഷേധിക്കുന്നത് റോഡിൽ കുത്തിയിരുന്നും; കാലത്തിനും കെടുത്താൻ പറ്റാതെ ഷാഹിൻബാഗിലെ സമരവീര്യം

അയ്യായിരം പേരുടെ പ്രതിഷേധ മാർച്ചിന് പകരം അഞ്ച് പേർക്ക് അനുമതി നൽകാമെന്ന് ഡൽഹി പൊലീസ്; അനുവാദമില്ലെങ്കിലും അമിത്ഷായുടെ വസതിയിലേക്ക് മാർച്ച് ആരംഭിച്ചത് രണ്ട് മണിയോടെ; പൊലീസ് വഴിയിൽ തടഞ്ഞിട്ടും സമാധാനപരമായി പ്രതിഷേധിക്കുന്നത് റോഡിൽ കുത്തിയിരുന്നും; കാലത്തിനും കെടുത്താൻ പറ്റാതെ ഷാഹിൻബാഗിലെ സമരവീര്യം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഷാഹിൻബാഗ് സമരക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതോടെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധക്കാർ. പൊലീസ് അനുമതി നിഷേധിച്ചിട്ടും ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ പ്രതിഷേധ മാർച്ച് ആരംഭിക്കുകയായിരുന്നു. റോഡിൽ കുത്തിയിരുന്ന് സമാധാനപരമായി പ്രതിഷേധിക്കാനാണ് ഷാഹീൻബാഗിലെ സമരക്കാരുടെ തീരുമാനം. ഇവർ സമരം തുടരുകയാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. അയ്യായിരം പേരിടെ മാർച്ചിന് അനുമതി നൽകാൻ ആകില്ലെന്നാണ് ഡൽഹി പൊലീസിന്റെ വിശദീകരണം. അഞ്ച് പേർക്ക് അനുവാദം നൽകാം എന്നായിരകുന്നു പൊലീസ് സമരക്കാരെ അറിയിച്ചത്.

അമിത് ഷായുടെ വീട്ടിലേക്ക് മാർച്ച് നടത്താൻ അനുമതി തേടി ഷാഹിൻബാഗ് സമരക്കാർ സമീപിച്ചുവെന്ന് സൗത്ത് ഈസ്റ്റ് ഡൽഹി ഡിസിപി ആർ പി മീണ വ്യക്തമാക്കി. അയ്യായിരം പേരുടെ മാർച്ചിന് അനുമതി നൽകാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി. അഞ്ച് പേർക്ക് അനുമതി നൽകാമെന്നായിരുന്നു പൊലീസ് നിലപാട്.

കഴിഞ്ഞ ഡിസംബർ 15 മുതൽ ഷാഹീൻബാഗ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു സമരവേദിയായി മാറിയിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. കാളിന്ദികുൻജിനും നോയിഡയ്ക്കും ഇടയിലൂടെ കടന്നുപോകുന്ന പ്രധാന നിരത്തിലാണ് സമരം നടക്കുന്നത്. തെരുവുനാടകങ്ങളും, പ്രസംഗങ്ങളും, റാലികളും നടത്തി സ്ത്രീകൾ പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.

സമരം രാജ്യത്തെ എല്ലാ വിഭാഗക്കാർക്കും വേണ്ടിയാണെന്നും എത്ര കാലം വേണമെങ്കിലും സമരം തുടരാൻ തയ്യാറാണെന്നുമായിരുന്നു പൊലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെ സമരക്കാരുടെ പ്രതികരണം. പൗരത്വഭേദഗതി നിയമത്തിൽ ആശങ്കയുള്ളവരുമായി ചർച്ചക്ക് തയ്യാറാണെന്ന് അമിത് ഷാ വ്യക്തമാക്കിയതിന് പന്നാലെ ചർച്ചക്ക് തയ്യാറാണെന്ന് സമരക്കാർ അറിയിച്ചത്.

ചർച്ചക്ക് ആരു തയ്യാറായാലും സ്വാഗതം ചെയ്യുമെന്ന് ഒരു ചാനൽ ചർച്ചയിൽ അടുത്തിടെ അമിത്ഷാ പറഞ്ഞിരുന്നു. ഓഫീസുമായി ബന്ധപ്പെട്ടാൽ മൂന്നു ദിവസത്തിനകം സ്ഥലവും സമയവും അറിയിക്കുമെന്നുമായിരുന്നു പരാമർശം. ഇതിന് പിന്നാലെയാണ് ചർച്ചക്ക് തയ്യാറാണെന്ന് ഷഹിൻബാഗിലെ ഒരു വിഭാഗം നിലപാടെടുത്തത്. അതേസമയം സമരം ചെയ്യുന്നവർ രാജ്യദ്രോഹികളല്ലെന്നും സർക്കാറിനെതിരെ സമരം ചെയ്യുന്നവരെ ദേശവിരുദ്ധർ എന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP