Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്താംക്ലാസ് പഠനത്തിന് ശേഷം പിടികൂടിയ വിഷാദ രോഗം; ആരുടേയും മുന്നിലേക്ക് വരാൻ കൂട്ടാക്കാത്ത ഏകാന്തജീവിതം നയിച്ച സീനയെ കാണാൻ ആരെങ്കിലും ശ്രമിച്ചാൽ തറയിൽ മുഖം കൊടുക്കാതെ കമിഴ്ന്ന് കിടക്കും; അപകടവും അരുതാത്തതും സംഭവിക്കാത്തത് രാത്രി പകലാക്കി കാവലിരുന്ന നാട്ടുകാരുടെ കരുണയുടെ തെളിർമ്മയിൽ; വെമ്പായം ഒഴുകുപാറയ്ക്കൽ സീനയ്ക്ക് ഇനി പുതു ജീവിതം; ഗാന്ധിഭവനിൽ ഇനി ചികിൽസയും പരിചരണവും; വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിന്റെ ഇടപെടൽ ഒരു ഗ്രാമത്തിന് ആശ്വാസമാകുമ്പോൾ

പത്താംക്ലാസ് പഠനത്തിന് ശേഷം പിടികൂടിയ വിഷാദ രോഗം; ആരുടേയും മുന്നിലേക്ക് വരാൻ കൂട്ടാക്കാത്ത ഏകാന്തജീവിതം നയിച്ച സീനയെ കാണാൻ ആരെങ്കിലും ശ്രമിച്ചാൽ തറയിൽ മുഖം കൊടുക്കാതെ കമിഴ്ന്ന് കിടക്കും; അപകടവും അരുതാത്തതും സംഭവിക്കാത്തത് രാത്രി പകലാക്കി കാവലിരുന്ന നാട്ടുകാരുടെ കരുണയുടെ തെളിർമ്മയിൽ; വെമ്പായം ഒഴുകുപാറയ്ക്കൽ സീനയ്ക്ക് ഇനി പുതു ജീവിതം; ഗാന്ധിഭവനിൽ ഇനി ചികിൽസയും പരിചരണവും; വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിന്റെ ഇടപെടൽ ഒരു ഗ്രാമത്തിന് ആശ്വാസമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വെമ്പായം ഒഴുകുപാറയ്ക്കൽ സ്വദേശിനിയായ സീന കഴിഞ്ഞ ഒരു വർഷമായി ആൾ താമസവും അടപ്പുറപ്പും മേൽക്കൂരയുമില്ലാത്ത വീട്ടിൽ ഒറ്റയക്കാണ് താമസം. വിഷാദ രോഗിയായ സീനക്ക് രണ്ടു സഹോദരിമാരും കിടപ്പു രോഗിയായ പിതാവും മാത്രമാണുള്ളത്. അമ്മ മരിച്ചു.

സഹോദരിയോടൊപ്പം വാടക വീട്ടിലാണ് പിതാവിന്റെ താമസം. മേൽക്കൂരയും വാതിലുകയുമില്ലാത്ത പൊളിഞ്ഞ വീട്ടിൽ നിന്നും സഹോദരിയുടെ വീട്ടിലേക്ക് മാറ്റാൻ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും പഞ്ചായത്ത് അധികൃതരും പല തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആരുടേയും മുന്നിലേക്ക് വരാൻ കൂട്ടാക്കാത്ത ഈ പെൺകുട്ടിയെ കാണാൻ ആരെങ്കിലും ശ്രമിച്ചാൽ അവൾ തറയിൽ കമിഴ്ന്ന് കിടക്കും. ആർക്കും മുഖം കൊടുക്കില്ല. ഈ കഥയറിഞ്ഞാണ് സീനയെ കാണാൻ വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ എത്തിയത്.

ഒരു തവണ നാട്ടുകാരുടെ സഹായത്തോടെ ബലം പ്രയോഗിച്ച് കൂട്ടികൊണ്ടു പോയങ്കിലും രാത്രി വീണ്ടും തിരിച്ച് പഴയ സ്ഥലത്തേക്ക് പോവുകയായിരുന്നു. നാട്ടുകാരുടെ കാവലിലാണ് ഇതുവരേയും അപകടം ഒന്നും സംഭവിക്കാതിരുന്നത്. എത്ര കാലം കാവലിരിക്കാൻ കഴിയുമെന്ന ആശങ്കയിലായിരുന്നു വീട്ടുകാരും നാട്ടുകാരും. വനിതാ കമ്മീഷനംഗം ഷാഹിദാ കമാലിന്റ ഇത്തരത്തിലുള്ള ഇടപെടലുകൾ മാധ്യമങ്ങളിലൂടെ അറിഞ്ഞ, കരുണ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളാണ് സീനുടെ വിഷയം ഷാഹിദാ കമാലിന്റെ ശ്രദ്ധയിൽ പെടുത്തിയത്. കൊല്ലത്ത് യുവതിയെ രക്ഷപ്പെടുത്തിയ വാർത്തയായിരുന്നു ഇതിന് പ്രേരകമായത്.

അതിനെ തുടർന്ന് കമ്മീഷനംഗം ഷാഹിദാ കമാൽ ഒഴുകു പാറക്കലുള്ള സീനയുടെ ഇടിഞ്ഞു പൊളിഞ്ഞ വീട്ടിലെത്തിയത്. മാതാ പിതാക്കളോടൊപ്പം ഈ വീട്ടിലായിരുന്നു സീനയുടെ താമസം. കാലപ്പഴക്കം കൊണ്ട് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ ഭിത്തികൾ മാത്രമാണുള്ളത്. കമ്മിഷനെത്തിയതറിഞ്ഞ് പൊലീസും പഞ്ചായത്ത് പ്രസിഡന്റും, കരുണയുടെ ഭാരവാഹികളും എത്തി. ഒപ്പം നാട്ടുകാരും തടിച്ചു കൂടി. മണിക്കൂറുകൾ പരിശ്രമിച്ചിട്ടിണ് സീനയെ അനുനയിപ്പിച്ച് പുറത്തു കൊണ്ടുവന്നത്. കമ്മീഷന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞു.

സഹോദരിയുടെ വീട്ടിൽ എത്തിച്ച് മിനിറ്റുകൾക്കകം രക്ഷപ്പെടാൻ ശ്രമം നടത്തി. ഏകാന്തതയിൽ നിന്നും മാറ്റി നിർത്തി ആവശ്യമായ ചികിത്സയും പരിചരണവും നൽകിയാൽ സീനയെ പുതിയ ഒരാളാക്കാൻ കഴിയും. അതിനായി കമ്മിഷൻ ഇടപെട്ട് സീനയെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റി. പത്താം ക്ലാസ്സ് വരെ പഠിച്ച സീന പെട്ടന്നാണ് വിഷാദ രോഗത്തിലേക്ക് എത്തപെട്ടതും തുടർന്ന് ഏകാന്ത ജീവിതം നയിക്കാൻ തുടങ്ങിയതെന്നുമാണ് പിതാവും സഹോദരിമാരും കമ്മീഷനോട് പറഞ്ഞത്.

രാത്രികൾ പകലാക്കി സീനയ്ക്ക് കാവിലിരുന്ന നാട്ടുകാർക്കാണ് ഇപ്പോൾ ഏറെ ആശ്വാസം. പൊലീസിന്റെയും പഞ്ചായത്തു പ്രസിഡന്റിന്റെയും നേതൃത്വത്തിൽ,കരുണ ഭാരവാഹികൾ അടക്കം വലിയ ആൾകൂട്ടമായാണ് സീനയെ ഗാന്ധിഭവനിലേക്ക് കൊണ്ടുപോയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP