Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ പോകുന്നു; എന്റെ മകനെ ഭർതൃവീട്ടുകാർക്ക് വിട്ടുകൊടുക്കരുത്; ഭർത്താവും വീട്ടുകാരും ഉപദ്രവിക്കുമായിരുന്നു; ഭർത്താവിനു എന്നോടു ഒട്ടും സ്‌നേഹമോ താത്പര്യമോ ഇല്ല: കരമനയാറ്റിൽ ചാടിയുള്ള ഭാര്യയുടെ മരണത്തിൽ പ്രതിസ്ഥാനത്തുള്ളത് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് മൂന്നാമതെത്തിയ സിപിഎം നേതാവ്; പരസ്പരം നഷ്ടമാകുന്നത് വരെ ആർക്കും ആരെയും മനസിലാകില്ല! ടിക് ടോക്കിൽ പങ്കുവച്ച വികാരവും ഭർത്താവിനെ തൊട്ടുണർത്തിയില്ല: ആര്യനാട്ടെ ഷാലുവിന്റെ ആത്മഹത്യയും ജീവിത നിരാശയിൽ നിന്ന്

ഞാൻ പോകുന്നു; എന്റെ മകനെ ഭർതൃവീട്ടുകാർക്ക് വിട്ടുകൊടുക്കരുത്; ഭർത്താവും വീട്ടുകാരും ഉപദ്രവിക്കുമായിരുന്നു; ഭർത്താവിനു എന്നോടു ഒട്ടും സ്‌നേഹമോ താത്പര്യമോ ഇല്ല: കരമനയാറ്റിൽ ചാടിയുള്ള ഭാര്യയുടെ മരണത്തിൽ പ്രതിസ്ഥാനത്തുള്ളത് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് മൂന്നാമതെത്തിയ സിപിഎം നേതാവ്; പരസ്പരം നഷ്ടമാകുന്നത് വരെ ആർക്കും ആരെയും മനസിലാകില്ല! ടിക് ടോക്കിൽ പങ്കുവച്ച വികാരവും ഭർത്താവിനെ തൊട്ടുണർത്തിയില്ല: ആര്യനാട്ടെ ഷാലുവിന്റെ ആത്മഹത്യയും ജീവിത നിരാശയിൽ നിന്ന്

എം മനോജ് കുമാർ

തിരുവനന്തപുരം: ബുധനാഴ്ച രാത്രി രാത്രി ആര്യനാട് നിന്നും കരമനയാറ്റിൽ കാണാതായ ഷാലുവിന്റെ ആത്മഹത്യാകുറിപ്പിൽ നിറയുന്നത് ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ . ജീവിതത്തെക്കുറിച്ച് നിറമുള്ള സ്വപ്നങ്ങൾ നെയ്യുകയും അത് പങ്കിടുകയും ചെയ്ത ടിക് ടോക് താരത്തിന്റെ ജീവിതം പക്ഷെ അതായിരുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പിൽ നിന്നും തെളിയുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഷാലുവിന്റെ മൃതദേഹം ആര്യനാടുള്ള സ്വന്തം വീട്ടിൽ എത്തിച്ചിരിക്കെ ചർച്ചയാകുന്നതും ആത്മഹത്യാ കുറിപ്പിലെ വരികളാണ്. 'ഞാൻ പോകുന്നു. എന്റെ മകനെ ഭർതൃവീട്ടുകാർക്ക് വിട്ടുകൊടുക്കരുത്. ഭർത്താവും വീട്ടുകാരും ഉപദ്രവിക്കുമായിരുന്നു. ഭർത്താവിനു എന്നോടു ഒട്ടും സ്‌നേഹമോ താത്പര്യമോ ഇല്ല. 'ഇങ്ങിനെയുള്ള നാല് വരികളാണ് ആത്മഹത്യാകുറിപ്പിലുള്ളത്. രണ്ടര വർഷത്തോളം നീണ്ട വിവാഹജീവിതത്തിലെ പൊരുത്തക്കേടുകൾ ആണ് വരികളിൽ നിറയുന്നത്.

മരിക്കും മുൻപ് നിരവധി ടിക് ടോക് വീഡിയോകൾ സ്വന്തം ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ഷാലു പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌നേഹവും പ്രണയവും നിറഞ്ഞൊഴുകുന്ന ടിക് ടോക് വീഡിയോകൾ ആണ് ഏറിയ പങ്കും. നീ ഇല്ലെങ്കിൽ ഞാൻ ഇല്ല എന്ന സൂചനകൾ ഈ വീഡിയോയിൽ ഷാലു പങ്കു വയ്ക്കുകയും ചെയ്യുന്നുണ്ട്. അതെ സമയം മരണത്തിലേക്ക്, വേർപാടിലേക്ക് നയിക്കുന്ന സൂചനകളുള്ള ടിക് ടോക് വീഡിയോയും ഈ കൂട്ടത്തിലുണ്ട്. പരസ്പരം നഷ്ടമാകുന്നത് വരെ ആർക്കും ആരെയും മനസിലാകില്ല. ഒരു വീഡിയോയിൽ വരികളായി ഷാലു പോസ്റ്റ് ചെയ്തിരുന്നു. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഉള്ള ആഗ്രഹങ്ങളാണ് വീഡിയോകളിൽ പങ്കു വയ്ക്കപ്പെടുന്നത്. പ്രണയം തുടിച്ച് നിൽക്കുന്ന സ്‌നേഹം തുടിച്ച് നിൽക്കുന്ന നിരവധി വീഡിയോകൾ ഈ ശേഖരത്തിൽ കാണാം.

ആത്മഹത്യാ കുറിപ്പിലെ പൊരുത്തക്കേടുകൾ വ്യക്തമാക്കുന്നതാണ് ഷാലുവിന്റെ അവസാനത്തെ നീക്കങ്ങളും. മകൻ ആരവിനെ സ്വന്തം വീട്ടിൽ നിർത്തിയാണ് ഷാലു ജീവിതം അവസാനിപ്പിക്കാൻ കരമനയാറ്റിലെ കുത്തൊഴുക്കിലേക്ക് എടുത്ത് ചാടിയത്. മകനെ ഭർതൃവീട്ടുകാർക്ക് കൈമാറരുതെന്ന് ഷാലു കുറിപ്പിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഭർത്താവ് പ്രശാന്തിന്റെ ബേക്കറിയിൽ നിന്ന് സ്‌കൂട്ടറിൽ പോയ ശേഷം കാണാതായ ഷാലുവിനെ കാണുന്നില്ലെന്ന് പരാതി നൽകുന്നതും ഷാലുവിന്റെ വീട്ടുകാർ തന്നെയാണ്.

ആര്യനാട് നിന്നും മൂന്നു കിലോമീറ്റർ അകലത്തിലാണ് ഷാലുവിന്റെ വീടും ഭർത്താവിന്റെ വീടും. കടയിൽ നിന്ന് ഭർത്താവായ പ്രശാന്തിനോട് മെഡിക്കൽ സ്റ്റോറിൽ പോകണമെന്നു പറഞ്ഞാണ് വാഹനവുമായി ഷാലു ഇറങ്ങിയത്. ബുധനാഴ്ച രാത്രി കാണാതായിട്ടും മൃതദേഹം കണ്ടു കിട്ടിയിരുന്നില്ല. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ നിന്ന് രണ്ട് യൂണിറ്റ് സ്‌കൂബ ടീം ആണ് ഇന്നലെ തിരച്ചിലിനെത്തിയത്. സ്‌കൂബ ടീം നടത്തിയ തിരച്ചിലിൽ ഏലിയാവൂർ പാലത്തിൽനിന്ന് നാല് കിലോമീറ്റർ അകലെയാണു മൃതദേഹം കണ്ടെത്തിയത്. ഷാലു വന്ന സ്‌കൂട്ടർ ഏലിയാവൂർ പാലത്തിനു സമീപം നിർത്തിയിട്ടിരുന്നു.

ഷാലുവിന്റെ ഭർത്താവ് കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായിരുന്നു. ഉഴമലയ്ക്കൽ പഞ്ചായത്തിലെ പുളിമൂട് ഏഴാം വാർഡിൽ മത്സരിച്ച പ്രശാന്തിന് മൂന്നാം സ്ഥാനമേ കിട്ടിയുള്ളൂ. കോൺഗ്രസിനും ബിജെപിക്കും പിന്നിലായിരുന്നു വോട്ട് നില. രാഷ്ട്രീയത്തിൽ സജീവമായ പ്രശാന്ത് അഡ്വക്കേറ്റുമാണ്. മോശമല്ലാത്ത സാമ്പത്തിക പശ്ചാത്തലമാണ് ഇരുവീട്ടുകാർക്കുമുള്ളത്. ആര്യനാട് ജംഗ്ഷനിൽ ബേക്കറി-ജ്യൂസ് കട നടത്തുകയാണ് പ്രശാന്ത്. ഈ കടയിൽ സഹായിക്കാൻ ഷാലു എത്തുകയും ചെയ്തിരുന്നു. ഇവിടുന്നു തന്നെയാണ് ഈ കഴിഞ്ഞ ബുധനാഴ്ച രാത്രി സ്‌കൂട്ടർ എടുത്ത് മെഡിക്കൽ ഷോപ്പിൽ പോകണം എന്ന് പറഞ്ഞു ഷാലു ഇറങ്ങിയത്.

ഈ യാത്ര മരണത്തിലേക്കുള്ള യാത്രയായി ഷാലു തിരഞ്ഞെടുക്കുകയായിരുന്നു. കുത്തൊഴുക്കുള്ള കരമനയാറ്റിലേക്കാണ് അന്ന് രാത്രി എട്ടേ മുക്കാലോടെ ഷാലു എടുത്തു ചാടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP