Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

കറുത്ത മുത്തിലൂടെ സീരിയൽ രംഗത്ത് വീണ്ടും സജീവമായിട്ടും വിവാഹം കഴിച്ച് ഒതുങ്ങി കൂടിയിട്ടും നടി ശാലു മേനോന് ഇപ്പോഴും കുരുക്കായി സോളാർ കേസ്! രണ്ടാഴ്‌ച്ചത്തെ വിദേശ പരിപാടിക്ക് പോകാൻ തുനിഞ്ഞപ്പോഴും നൂലാമാലകൾ; കോടതിയിൽ കെട്ടിവെച്ച പാസ്‌പോർട്ട് ഒടുവിൽ നടിക്ക് വിട്ടുകിട്ടുന്നത് ഒരു ലക്ഷം രൂപ കെട്ടിവെച്ച് സ്വന്തം ജാമ്യത്തിലും രണ്ടാളുടെ കൂട്ടുജാമ്യത്തിലും മാത്രം

കറുത്ത മുത്തിലൂടെ സീരിയൽ രംഗത്ത് വീണ്ടും സജീവമായിട്ടും വിവാഹം കഴിച്ച് ഒതുങ്ങി കൂടിയിട്ടും നടി ശാലു മേനോന് ഇപ്പോഴും കുരുക്കായി സോളാർ കേസ്! രണ്ടാഴ്‌ച്ചത്തെ വിദേശ പരിപാടിക്ക് പോകാൻ തുനിഞ്ഞപ്പോഴും നൂലാമാലകൾ; കോടതിയിൽ കെട്ടിവെച്ച പാസ്‌പോർട്ട് ഒടുവിൽ നടിക്ക് വിട്ടുകിട്ടുന്നത് ഒരു ലക്ഷം രൂപ കെട്ടിവെച്ച് സ്വന്തം ജാമ്യത്തിലും രണ്ടാളുടെ കൂട്ടുജാമ്യത്തിലും മാത്രം

പി നാഗരാജ്‌

തിരുവനന്തപുരം: സോളാർ വിവാദം കത്തിനിൽക്കുന്ന കാലത്ത് നടി ശാലു മേനോൻ മാധ്യമങ്ങളിലെ സ്ഥിരം താരമായിരുന്നു. അഭിനയവും ഡാൻസുമായി കഴിഞ്ഞു കൂടിയപ്പോഴും നടിയെ വിവാദത്തിലാക്കിയത് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുമായുള്ള ബന്ധമായിരുന്നു. സോളാർ തട്ടിപ്പുവഴി സമ്പാദിച്ച പണം ബിജുവിനൊപ്പം ശാലുവും കൈപ്പറ്റി എന്നായിരുന്നു അന്നത്തെ ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഘട്ടത്തിലാണ് ശാലു അറസ്റ്റിലാകുന്നതും കോടതിയിൽ കഴിയേണ്ട സാഹചര്യം ഉണ്ടായതും.

കാലം മാറിയപ്പോൾ സോളാർ വിവാദം ഇപ്പോൾ അധികം വാർത്തകളിൽ നിറയാത്ത അവസ്ഥയിലാണ്. എന്നാൽ, കേരളത്തിൽ അങ്ങോളമിങ്ങോളമായി കേസുകൾ ഇപ്പോഴും നിലനില്ക്കുന്നു. രണ്ടു കേസുകളിൽ നിന്നും നടി ശാലു മേനോനെ കോടതി കുറ്റവിമുക്തയാക്കി കഴിഞ്ഞു. മറ്റ് കേസുകളിൽ നിന്നും താമസിയാതെ രക്ഷപെടുമെന്ന പ്രതീക്ഷയിലാണ് അവർ. ഇതിനിടെ വിവാദങ്ങളിൽ നിന്നും അകന്ന് തന്റെ ഡാൻസ് സ്‌കൂളിന്റെ പ്രവർത്തനവും അഭിനയവുമായി മുന്നോട്ടു പോകുകയാണ് ശാലു.

ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയൽ ആയ കറുത്തമുത്തിലെ ശ്രദ്ധേയ വേഷം അവതരിപ്പിച്ച് അഭിനയത്തിൽ സജീവമാണ് അവർ. കൂടാതെ വിവാഹം കഴിച്ച് ജീവിതവുമായി മുന്നോട്ടു പോകുന്നു. ഇങ്ങനെയൊക്കെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോഴും ഇനിയും സോളാർ കേസുകൾ നിലനിൽക്കുന്നത് അവർക്ക് തന്നെ കുരുക്കാകുകയാണ്. നടിയെന്ന നിലയിൽ വിദേശഷോകൾക്ക് അടക്കം പോകാൻ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. കേസുകളുമായി ബന്ധപ്പെട്ട് നടിയുടെ പാസ്‌പോർട്ട് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ പാസ്‌പോർട്ട് വിട്ടു കിട്ടാനും കോടതിയുടെ നൂലാമാലകളെ നേരിടേണ്ടി വന്നു.

സോളാർ തട്ടിപ്പു കേസിലെ രണ്ടാം പ്രതിയായ സാഹചര്യത്തിൽ സിനിമാ-സീരിയൽ താരം ശാലു മേനോന് ഇന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി അനുമതിനൽകി. ജാമ്യവ്യവസ്ഥ പ്രകാരം കോടതിയിൽ കെട്ടിവച്ചിരുന്ന പാസ്‌പോർട്ട് ശാലുവിന് തിരികെ നൽകാൻ കോടതി ജൂനിയർ സൂപ്രണ്ടിന് നിർദ്ദേശം നൽകുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യത്തിലുമാണ് മജിസ്‌ട്രേറ്റ് ടി മഞ്ജിത് പാസ്‌പോർട്ട് വിട്ടുനൽകിയത്. കൂടാതെ ശാലുവിൽ നിന്ന് വിശദ സത്യവാങ്മൂലവും കോടതി എഴുതി വാങ്ങി.

രണ്ടാഴ്ചത്തെ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാലുടൻ പാസ്‌പോർട്ട് തിരികെ കോടതിയിൽ കെട്ടിവെക്കാമെന്നാണ് ശാലു സത്യവാങ്മൂലത്തിൽ പറുയന്നത്. തനിക്ക് വിദേശത്ത് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിന് പാസ്‌പോർട്ട് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് താരം ഹർജി നൽകിയത്. ശാലു മേനോന് പുറമേ അവരുടെ മാതാവും സോളാർ കേസിൽ പ്രതിയായിരുന്നു. ഈ കേസിൽ ശാലിവിനെ കോടതി കുറ്റവിമുക്തയാക്കുകയുണ്ടായി. ബിജു രാധാകൃഷ്ണനുമായുള്ള അടുപ്പമാണ് ഈ കേസിൽ ശാലുവിന് വിനയായത്. തട്ടിപ്പിന് ഇരയായ സജാദിന്റെ പരാതിയിൽ സരിതയെ അറസ്റ്റു ചെയ്യുകയും പിന്നീട് ശാലുവിനെതിരെ സരിത മൊഴി നൽകുകയുമായിരുന്നു. പെരുമ്പാവൂർ മുടിക്കലിലെ സജാദിൽ നിന്ന് സോളാർ സംവിധാനങ്ങൾ ഒരുക്കി നൽകാമെന്ന് പറഞ്ഞ് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഈ കേസിലാണ് ശാലുവിനെ നേരത്ത് കോടതി കുറ്റവിമുക്തയാക്കിയത്.

ഈ കേസ് കൂടാതെയാണ് തിലുവനന്തപുരത്ത് ശാലു പ്രതിയായ കേസ്. ഈ കേസിലാണ് ശാലുവിനെ അറസ്റ്റു ചെയ്തതും റിമാൻഡ് ചെയ്തതും. റാഫിഖ് അലി എന്ന വ്യക്തിയിൽനിന്നു തട്ടിച്ചത് 75 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. ഈ കേസിൽ ബിജുവിനും സരിതയ്ക്കുമൊപ്പം ശാലുവും പ്രതിയായത്. പിന്നീട് വിവാദങ്ങളെല്ലാം മറന്ന് പിന്നീട് ശാലു അഭിനയ രംഗത്ത് സജീവമായ സീരിയൽ നടനും കൊല്ലം വാക്കനാട് സ്വദേശിയുമായ സജി ജി. നായരെ വിവാഹം കഴിക്കുകയുമുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP