Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെഡിക്കൽ വിദ്യാർത്ഥിനി ഷംനയുടെ മരണത്തിൽ കളമശേരി മെഡിക്കൽ കോളജ് അധികൃതരുടെ ചികിത്സാ പിഴവ് പുറത്തായി; എട്ടു മാസം മുമ്പു കണ്ണൂർ സ്വദേശിനി മരിച്ചത് ഇൻജക്ഷൻ മാറിയതു മൂലം; മരണശേഷം വിദഗ്ദ ചികിത്സയ്‌ക്കെന്ന പേരിൽ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെന്നു ഡ്യൂട്ടി ഡോക്ടറുടെ വെളിപ്പെടുത്തൽ

മെഡിക്കൽ വിദ്യാർത്ഥിനി ഷംനയുടെ മരണത്തിൽ കളമശേരി മെഡിക്കൽ കോളജ് അധികൃതരുടെ ചികിത്സാ പിഴവ് പുറത്തായി; എട്ടു മാസം മുമ്പു കണ്ണൂർ സ്വദേശിനി മരിച്ചത് ഇൻജക്ഷൻ മാറിയതു മൂലം; മരണശേഷം വിദഗ്ദ ചികിത്സയ്‌ക്കെന്ന പേരിൽ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെന്നു ഡ്യൂട്ടി ഡോക്ടറുടെ വെളിപ്പെടുത്തൽ

കൊച്ചി: കളമശേരി മെഡിക്കൽ കൊളെജിൽ ചികിത്സയിലിരിക്കെ മരിച്ച മെഡിക്കൽ വിദ്യാർത്ഥി ഷംന തസ്നിം (22) മിനെ മരിച്ചതിനു ശേഷമാണ് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ നിർദ്ദേശിച്ചതെന്ന് വെളിപ്പെടുത്തൽ. ഷംനയെ ചികിത്സിക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്റ്റർ കൃഷ്ണ മോഹൻ ഇതു വെളിപ്പെടുത്തുന്ന ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. 2016 ജൂലൈ 18നാണ് കണ്ണൂർ ശിവപുരം സ്വദേശി അബൂട്ടിയുടെ മകൾ ഷംന തസ്‌നീം കളമശേരി മെഡിക്കൽ കൊളെജിൽ ചികിത്സയ്ക്കിടെ മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ഉച്ചക്ക് ഒന്നരയോടെയാണ് മെഡിക്കൽ കോളെജിലെത്തിയത്. കുത്തിവയ്‌പ്പിനെ തുടർന്ന് അവശനിലയിലായ ഷംന അധികം വൈകാതെ മരിച്ചു. എന്നാൽ ഈ വിവരം പുറത്തു വിടാതിരുന്ന ആശുപത്രി അധിതർ മൃതദേഹം വൈകിട്ട് ആറു വരെ ആശുപത്രിയിൽ സൂക്ഷിച്ചു.

തുടർന്ന് സംഭവം വിവാദമാകുമെന്നു ഭയന്ന് ആറിനോടെ ഷംനയെ വിദഗ്ദ ചികിത്സക്കെന്ന പേരിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഈ സമയത്തു പോലും മരണവിവരം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ അറിയിച്ചിരുന്നുമില്ല. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് ഷംനയുടെ ചേതനയറ്റ ശരീരമായിരുന്നിട്ടും ഇക്കാര്യം മറച്ചു വച്ചാണ് ഇവർ ഷംനയെ അഡ്‌മിറ്റ് ചെയ്തത്.കളമശേരി മെഡിക്കൽ കൊളെജിൽ നിന്നും ഷംന മരിച്ചിരുന്നെന്നും ഇത് അറിയിക്കാതെയാണ് സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോയതെന്നുമുള്ള ശ്രീകുമാരി റിപ്പോർട്ടിലെ കണ്ടെത്തൽ തുടരന്വേഷണ റിപ്പോർട്ടിലും ശരിവെക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ നടപടിയെടുക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. കേസ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണെങ്കിലും അന്വേഷണം മന്ദഗതിയിലാണ്.

'ഈ കോളെജിലെ ഒരു വിദ്യാർത്ഥി മരിച്ചു കിടക്കുമ്പോൾ അവിടെ അത്രയും സീനിയേഴ്സായിട്ടുള്ള ഡോക്റ്റർമാർ നിൽക്കുമ്പോൾ എനിക്ക് മാറി ചെന്ന് ഒരു സ്വകാര്യം പറയാൻ കഴിയില്ല, ഇതിനിടക്ക് പോയി മരിച്ചു പോയി എന്നു പറയാൻ പറ്റിയ സാഹചര്യമല്ലായിരുന്നു'വെന്നും ഡോ. കൃഷ്ണ മോഹന്റെ സംഭാഷണത്തിലുണ്ട്.

2016 ജൂലൈ 17നാണ് ഷംന പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തുന്നത്. പനിക്കു കുറവില്ലാതിരുന്നതിനെ തുടർന്നാണ് 18ന് വീണ്ടും അത്യാഹിത വിഭാഗത്തിലെത്തിയത്. തുടർന്ന് ആശുപത്രിയിലെ സീനിയർ ഡോക്റ്റർ നൽകിയ നിർദ്ദേശം അനുസരിച്ച് നഴ്സ് എടുത്ത ഇഞ്ചക്ഷൻ മാറിയതിനെ തുടർന്നായിരുന്നു ഷംനയുടെ മരണം. ഇതിനു പകരം ഇഞ്ചക്ഷൻ എടുത്തിരുന്നുവെങ്കിൽ ഷംനയുടെ ജീവൻ സംരക്ഷിക്കാനാകുമായിരുന്നു.യതീഷ്ചന്ദ്ര ഐപിഎസിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ശശിധരനാണ് നിലവിൽ അന്വേഷണ ചുമതല. ഡ്യൂട്ടി ഡോക്റ്ററുടെ സംഭാഷണം പുറത്തു വന്നതോടെ ഷംനയുടെ മരണം സംബന്ധിച്ച കേസ് കൂടുതൽ വിവാദത്തിലേക്ക് നീങ്ങുകയാണ്.

ആശുപത്രി അധികൃതരുടെ വീഴ്‌ച്ച വ്യക്തമെന്ന് പിതാവ് അബൂട്ടി മറുനാടൻ മലയാളിയോട്

ഷംന തസ്‌നീം മരിക്കാനിടയായ സംഭവത്തിൽ ആശുപത്രി അധികൃതരുടെ വീഴ്ച വ്യക്തമാണെന്ന് പിതാവ് കെ.എ.അബൂട്ടി മറുനാടൻ മലയാളിയോട് പറഞ്ഞു. മരണത്തിൽ ആരോഗ്യവകുപ്പ് നടത്തിയ തുടരന്വേഷണത്തിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ റിപ്പോർട്ട് ഇന്നും പുറത്തുവന്നിട്ടില്ല. തന്റെ മകളുടെ മരണത്തിന് ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായമായി മൂന്ന് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ സർക്കാർ തങ്ങളെ അധിക്ഷേപിക്കുകയാണ് ചെയ്തത്. പണമല്ല മറിച്ച് മകൾക്ക് ലഭിക്കേണ്ട നീതിയാണ് തങ്ങൾക്കാവശ്യമെന്നും അബൂട്ടി പറഞ്ഞു. മരിച്ച മകളെ വിദഗ്ധ ചികിത്സയ്ക്ക പറഞ്ഞയച്ച ഡോക്റ്റർമാരെയും പ്രിൻസിപ്പലിനെയും സൂപ്രണ്ടിനെയും ആർഎംഒയെയും പുറത്താക്കണമെന്നും അബൂട്ടി ആവശ്യപ്പെട്ടു.

കണ്ണൂർ ജില്ലയിലെ ശിവപുരം എന്ന ഒരു ഉൾഗ്രാമത്തിലെ ആബൂട്ടി എന്ന സാധാരണക്കാരന്റെ മകളായാണ് ഷംന തസ്ലിം ജനിച്ചത്. കഷ്ടപ്പെട്ട് ബിസിനസ് ചെയ്തതിൽ നിന്നു കിട്ടിയ വരുമാനം കൂട്ടി വച്ചാണ് തന്റെ മകളെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് ചേർത്തത്. ഡോക്ടറാവുക എന്ന സ്വപ്ന സാക്ഷാൽകാരത്തിന് ഒരു വർഷം മാത്രം ബാക്കി നിൽകേയായിരുന്നു വിധി പനിയുടെ രൂപത്തിൽ ദുരന്തമായി വന്നത്. ഓരോ നിമിഷങ്ങളും അവൾ ഫോണിൽ വിളിച്ചറിയിക്കുമായിരുന്നു. ഒരു ദിവസം വിളിച്ചപ്പോൾ ഷംന പറഞ്ഞു ചെറിയ പനി ഉണ്ടെന്ന്. ചികിത്സിക്കാൻ നിർദ്ദേശം നൽകി ഫോൺ കട്ട് ചെയ്തതിന് ശേഷം പിന്നീട് അറിയുന്നത് ഷംനയുടെ മരണവാർത്തയായിരുന്നു. അബു മറുനാടനോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP