Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കുടുക്കു പൊട്ടിയ കുപ്പായം' ഗാനം കോപ്പിയടിച്ചതെന്ന ആരോപണം തള്ളി ഷാൻ റഹ്മാൻ; 'എല്ലാവർക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഡിത്തരം ഞങ്ങൾക്കില്ല'; ആദ്യം തീരുമാനിച്ചത് ചുക്കാനിലെ സുരേഷ് ഗോപിയുടെ ഡാൻസടങ്ങിയ ഗാനം എടുക്കാൻ; റൈറ്റ്സ് എടുത്തില്ലെന്ന കാരണത്താൽ ഒടുവിൽ ഒഴിവാക്കി; ഈ ഓണക്കാലത്ത് വൈറലായ ലവ് ആക്ഷൻ ഡ്രാമയിലെ ഗാനത്തെ ചൊല്ലിയുണ്ടായ ആക്ഷേപങ്ങൾ തള്ളി സംഗീത സംവിധായകൻ

'കുടുക്കു പൊട്ടിയ കുപ്പായം' ഗാനം കോപ്പിയടിച്ചതെന്ന ആരോപണം തള്ളി ഷാൻ റഹ്മാൻ; 'എല്ലാവർക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഡിത്തരം ഞങ്ങൾക്കില്ല'; ആദ്യം തീരുമാനിച്ചത് ചുക്കാനിലെ സുരേഷ് ഗോപിയുടെ ഡാൻസടങ്ങിയ ഗാനം എടുക്കാൻ; റൈറ്റ്സ് എടുത്തില്ലെന്ന കാരണത്താൽ ഒടുവിൽ ഒഴിവാക്കി; ഈ ഓണക്കാലത്ത് വൈറലായ ലവ് ആക്ഷൻ ഡ്രാമയിലെ ഗാനത്തെ ചൊല്ലിയുണ്ടായ ആക്ഷേപങ്ങൾ തള്ളി സംഗീത സംവിധായകൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഈ ഓണക്കാലത്ത് വൈറലായ ഗാനമായിരുന്നു ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രമായ ലവ് ആക്ഷൻ ഡ്രാമയിലെ 'കുടുക്കു പൊട്ടിയ കുപ്പായം' എന്ന ഗാനം. വിനീത് ശ്രീനിവാസൻ ആലപിച്ച ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത് ഷാൻ റഹ്മാൻ ആയിരുന്നു. ഗാനം ഹിറ്റായതിന് പിന്നാലെ പിന്നാലെ കോപ്പിയടി ആരോപണവും ഉയർന്നിരുന്നു.

1964ൽ റിലീസ് ചെയ്ത ആദ്യകിരണങ്ങൾ എന്ന ചിത്രത്തിലെ, കെ രാഘവന്മാഷ് സംഗീത സംവിധാനം ചെയ്ത് എ.പി കോമള ആലപിച്ച 'കിഴക്കുദിക്കിലെ' എന്ന ഗാനത്തിന്റെ കോപ്പിയാണ് 'കുടുക്കുപൊട്ടിയ'ത് എന്നായിരുന്നു ആരോപണം. ഈ ആരോപണം സോഷ്യൽ മീഡിയയിൽ ശക്തമായിരുന്നു. ഇതിലെ വരികളാണ് സാമ്യതയായി പലരും സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടിയത്. ഈ ഗാനത്തിന്റെ റിമിക്‌സ് അനുവാദം ചോദിക്കാതെ സംഗീത സംവിധായകനടക്കുമുള്ള സിനിമയുടെ പിന്നണി പ്രവർത്തകർ ഉപയോഗിച്ചു എന്നായിരുന്നു പ്രധാന പരാതി. ഇതോടെ വിവാദത്തോട് പ്രതികരിച്ചത് ഷാൻ രംഗത്തെത്തി. ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഷാൻ റഹ്മാൻ വിവാദങ്ങൾക്ക് മറുപടി നൽകിയത്.

ഇത്തരം ആരോപണങ്ങൾ ഈ ഇൻഡസ്ട്രിയുടെ ഭാഗമാണ്. എല്ലാവർക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഡിത്തരം ഞങ്ങൾക്കില്ല. അല്ലെങ്കിൽ ആർക്കും അറിയാത്ത പാട്ട് ആയിരിക്കും എടുക്കുകയെന്ന് ഷാന് റഹ്മാൻ പറഞ്ഞു. ഇപ്പോൾ വലിയ ഹിറ്റ് ആയ കുടുക്ക് പൊട്ടിയ ഗാനമല്ല ചിത്രത്തിൽ ഉപയോഗിക്കാൻ ഇരുന്നതെന്ന് ഷാൻ റഹ്മാൻ പറഞ്ഞു. സുരേഷ് ഗോപി ചിത്രമായ ചുക്കാനിലെ ഹിറ്റ് ഗാനം 'മലരമ്പൻ' ആയിരുന്നു. ഗാനം എടുത്ത് പുതിയതായി ചെയതു, ചിത്രീകരണവും ചെയ്തു. അപ്പോഴാണ് മനസ്സിലാക്കുന്നത് ആ ഗാനത്തിന്റെ റൈറ്റ്സ് വാങ്ങിയിട്ടില്ലെന്ന്.

അതോടെയാണ് പുതിയ ഗാനത്തിലേക്ക് വരുന്നത്. നേരത്തെ ചിത്രീകരിച്ച രംഗങ്ങൾ മാറ്റിയതും ഇല്ല. അതുകൊണ്ടാണ് സുരേഷ് ഗോപിയുടെ പ്രസിദ്ധ ചുവട് ആ പാട്ടിൽ കാണാനാവുന്നതെന്നും ഷാൻ റഹ്മാൻ പറഞ്ഞു. മനു മഞ്ജിത് എഴുതിയ കുടുക്കു പൊട്ടിയ കുപ്പായം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ചിത്രം പുറത്തിറങ്ങും മുമ്പേ ഹിറ്റായ ഗാനം ടിക്ടോക്കിലും വൈറലാണ്.

മികച്ച കലക്ഷൻ നേടിയാണ് ലവ് ആക്ഷൻ ഡ്രാമ മുന്നേറിയത്. 10 ദിവസം കൊണ്ട് ലവ് ആക്ഷൻ ഡ്രാമ ഇവിടെ നിന്നും 1.38 കോടി രൂപ നേടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പത്താം ദിവസം 16.89ലക്ഷം കളക്ഷനാണ് സിനിമ ഈ തിയ്യേറ്ററുകളിൽ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. 76% ഒക്യൂപൻസിയോടെയാണ് ഈ നേട്ടം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP