Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുടുംബത്തെ അവഹേളിച്ചതിൽ മാപ്പു പറഞ്ഞ് ജോബി; വെയിൽ പൂർത്തിയാക്കും, ജോബിയുടെ അടുത്ത ചിത്രത്തിൽ നിന്ന് പിന്മാറി ഷെയിൻ; തർക്കം ഒത്തുതീർന്നത് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും അമ്മയുടെയും സംയുക്ത ഇടപെടലിൽ; ചർച്ചയിൽ തൃപ്തിയും സന്തോഷവും ഉണ്ടെന്ന് ഷെയിൻ; ഇനി ജോബിയുടെ ചിത്രങ്ങളിൽ അഭിനയിക്കില്ലെന്നും വ്യക്തമാക്കി നടൻ

കുടുംബത്തെ അവഹേളിച്ചതിൽ മാപ്പു പറഞ്ഞ് ജോബി; വെയിൽ പൂർത്തിയാക്കും, ജോബിയുടെ അടുത്ത ചിത്രത്തിൽ നിന്ന് പിന്മാറി ഷെയിൻ; തർക്കം ഒത്തുതീർന്നത്  ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും അമ്മയുടെയും സംയുക്ത ഇടപെടലിൽ; ചർച്ചയിൽ തൃപ്തിയും സന്തോഷവും ഉണ്ടെന്ന് ഷെയിൻ; ഇനി ജോബിയുടെ ചിത്രങ്ങളിൽ അഭിനയിക്കില്ലെന്നും വ്യക്തമാക്കി നടൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; നടൻ ഷെയിൻ നിഗവും നിർമ്മാതാവ് ജോബി ജോർജുമായുണ്ടായ തർക്കത്തിൽ ഒത്തുതീർപ്പ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും 'അമ്മ'യുടെയും നേതൃത്വത്തിലായിരുന്നു ചർച്ച. ജോബി ജോർജിന്റെ വെയിൽ എന്ന ചിത്രം ഷെയ്ൻ പൂർത്തിയാക്കും. എന്നാൽ ജോബിയുടെ തന്നെ അടുത്ത ചിത്രത്തിൽ നിന്നും ഷെയിൻ പിന്മാറി. ഇപ്പോൾ അഭിനയിക്കുന്ന കുർബാനിയുടെ ചിത്രീകരണം നവംബർ 10 ന് അവസാനിക്കും. ഇതിന് ശേഷം നവംബർ 16 മുതൽ ജോബിയുടെ വെയിൽ എന്ന ചിത്രത്തിൽ ഷെയ്ൻ അഭിനയിക്കും.

കരാർ അനുസരിച്ചുള്ള 16 ലക്ഷം രൂപ ഉടനെ ഷെയ്‌നിന് ജോബി നൽകും. ഷെയ്‌നിന്റെ കുടുംബത്തെ അവഹേളിച്ചതിൽ ജോബി ജോർജ് മാപ്പ് പറഞ്ഞു. 40 ലക്ഷം നൽകാനായിരുന്നു കരാർ. 30 ലക്ഷം കൊടുത്തെന്ന് ജോബി പറഞ്ഞത് ശരിയല്ല.നിർമ്മാണത്തിലുള്ള രണ്ടുചിത്രങ്ങൾ കരാർപ്രകാരം പൂർത്തീകരിക്കാൻ ഷെയിനിനോട് ആവശ്യപ്പെടുമെന്നും ഷെയിനും ജോബിയുമായുള്ള പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും സംഘടനാനേതൃത്വം വ്യക്തമാക്കിയിരുന്നു. മറ്റൊരു സിനിമയ്ക്കായി താൻ മുടിമുറിച്ചതിന് ജോബി വധഭീഷണി മുഴക്കിയെന്നാരോപിച്ച ഷെയ്ൻ ഓഡിയോ ക്ലിപ്പുകൾ പുറത്തു വിട്ടിരുന്നു.

തുടർന്ന് ജോബി കൊച്ചിയിൽ വാർത്തസമ്മേളനം നടത്തി. ഷെയ്‌നെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് പറഞ്ഞ ജോബി, 30 ലക്ഷം രൂപയാണ് ചിത്രത്തിനായി ഷെയ്ൻ ചോദിച്ച പ്രതിഫലമെന്നും പിന്നീട് ചിത്രീകരണം തുടങ്ങിയപ്പോൾ അത് 40 ലക്ഷമാക്കിയെന്നും പറയുന്നു. ഭീഷണിപ്പെടുത്തുകയല്ല തന്റെ അവസ്ഥ പറയുകയാണുണ്ടായത്. സിനിമയുമായി സഹകരിക്കാതെ പോയാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നതായും ജോബി ജോർജ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ചർച്ചയിൽ തൃപ്തിയും സന്തോഷവും ഉണ്ടെന്നു ഷൈൻ നിഗവും പ്രതികരിച്ചു. 'വെയിൽ സിനിമയുടെ തുടക്കവും മുതൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു'. ഇപ്പോൾ എല്ലാം പരിഹരിച്ചതായും ഷെയ്ൻ കൂട്ടിച്ചേർത്തു. അമ്മയുടെയും കേരള ഫിലിം പ്രൊഡ്യൂസർ അസോസിയേഷന്റെയും പ്രതിനിധികളും ചിത്രീകരണം തീരും വരെ ഇവർക്കിടയിൽ മധ്യസ്ഥത നിൽക്കാനും യോഗത്തിൽ തീരുമാനമായി. എന്നാൽ ജോബിയുടെ സിനിമകളിൽ ഇനി മേലിൽ താൻ അഭിനയിക്കില്ലെന്നും ഷെയ്ൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP