Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എഗ്രിമെന്റില് ഈ പടത്തിന്റെ പേരല്ല..അത് മാറ്റിയിട്ടുണ്ടാകും; പറയുന്ന ഡേറ്റും അതിലെഴുതിയിരിക്കുന്ന ഡേറ്റും രണ്ടും രണ്ടാണ്; പിന്നെ ഒപ്പിടീച്ചത് ...പലപ്പോഴും ഡേറ്റ് എഴുതാറില്ല..പൈസ എഴുതാറില്ല..ഇപ്പോഴും അങ്ങനെയൊക്കെ തന്നെയാണ്': ഉല്ലാസം സിനിമയിൽ കൃത്രിമം നടന്നു; നിർമ്മാതാക്കൾ വ്യാജകരാറിൽ ഒപ്പിടീച്ചെന്ന ഷെയിൻ നിഗമിന്റെ ആരോപണം ശരിവച്ച് അമ്മ ജന.സെ. ഇടവേള ബാബു

'എഗ്രിമെന്റില് ഈ പടത്തിന്റെ പേരല്ല..അത് മാറ്റിയിട്ടുണ്ടാകും; പറയുന്ന ഡേറ്റും അതിലെഴുതിയിരിക്കുന്ന ഡേറ്റും രണ്ടും രണ്ടാണ്; പിന്നെ ഒപ്പിടീച്ചത് ...പലപ്പോഴും ഡേറ്റ് എഴുതാറില്ല..പൈസ എഴുതാറില്ല..ഇപ്പോഴും അങ്ങനെയൊക്കെ തന്നെയാണ്': ഉല്ലാസം സിനിമയിൽ കൃത്രിമം നടന്നു; നിർമ്മാതാക്കൾ വ്യാജകരാറിൽ ഒപ്പിടീച്ചെന്ന ഷെയിൻ നിഗമിന്റെ ആരോപണം ശരിവച്ച് അമ്മ ജന.സെ. ഇടവേള ബാബു

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിൽ ഷെയിൻ നിഗം പറയുന്നതാണ് ശരിയെന്ന് നടീനടന്മാരുടെ സംഘടനയായ അമ്മ. ഈ സിനിമയുടെ ഡബ്ബിങ്ങിന് ഷെയിൻ എത്താതിരുന്നത് വിവാദമായിരുന്നു. അതിന് വേണ്ടി ഷെയിൻ ഉന്നയിച്ച ന്യായങ്ങളിൽ കഴമ്പുണ്ടെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. വ്യാജ എഗ്രിമെന്റ് തയ്യാറാക്കി എന്ന ഷെയിന്റെ ആരോപണവും അദ്ദേഹം ശരിവച്ചു. 

ഉല്ലാസം സിനിമ ഡബ്ബ് ചെയ്യില്ല എന്ന് ഷെയിൻ പറഞ്ഞിട്ടില്ല. ആ സിനിമയുടെ പേര് മാറ്റി വേറൊരു സിനിമ തുടങ്ങിയിട്ട് ബ്ലാങ്ക്‌എഗ്രിമെന്റ് ഒപ്പിടീച്ചിട്ട് താൻ പോലും പറയാത്ത തുക എഴുതി ചേർത്തുവെന്നും ഒപ്പിട്ട തീയതിയും തിരുത്തിയെന്നുമാണ് ഷെയിന്റെ ആരോപണം. നിർമ്മാതാക്കളുടെ സംഘടനയിൽ നേരത്തെ ഈ വിഷയം ഉന്നയിച്ചപ്പോൾ ചില അംഗങ്ങൾ ഈ കൃത്രിമം ശരി വച്ചതായും സൂചനയുണ്ട്.

ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നാണ് ഇടവേള ബാബുവിന്റെ നിലപാട്. ഇക്കാര്യത്തെക്കുറിച്ച് ഇനി ഫെഫ്ക്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്നിവരുമായി ചർച്ച നടത്തും. അവരുടെ നിലപാട് കൂടി അറിയണം. നടൻ സിദ്ദിഖിന്റെ വീട്ടിൽ ഇടവേള ബാബുവിന്റെ സാന്നിധ്യത്തിൽ ,ഷെയിനുമായി നടന്ന ചർച്ചയിലാണ് അനുരഞ്ജനത്തിനുള്ള വഴി തെളിഞ്ഞത്. ഉല്ലാസം സിനിമയുടെ ഡബ്ബിങ് തർക്കത്തെ കുറിച്ച് ഇടവേള ബാബു റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ:

'അന്ന് ഷെയിൻ അമ്മയിൽ അംഗമായിരുന്നില്ല. അതുകൊണ്ട് അന്ന് അമ്മ ചർച്ചയിൽ ഉണ്ടായിരുന്നില്ല. ഇന്നലെയാണ് എന്നെ എഗ്രിമെന്റും കാര്യങ്ങളുമൊക്കെ കാണിച്ചത്. എന്തായാലും അതും ചർച്ചയിൽ വരും. അതും കൃത്യമായി അവതരിപ്പിക്കും. പണം മാത്രമല്ല പ്രശ്‌നം. ഷെയിനും പറഞ്ഞിട്ടുള്ളത് അമ്മ പറയുന്ന തീരുമാനങ്ങളുമായി സഹകരിക്കാമെന്നാണ്. ഇരുകൂട്ടർക്കും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സത്യസന്ധമായ നിലപാടിലേക്ക് എത്താൻ അമ്മ ശ്രമിക്കും. ഏതായാലും എഗ്രിമെന്റില് ഈ പടത്തിന്റെ പേരല്ല. അത് മാറ്റിയിട്ടുണ്ടാകും. ഡേറ്റ് ഇതല്ല. പിന്നെ ഒപ്പിടീച്ചത് ...പലപ്പോഴും ഞാനടക്കം വിശ്വാസത്തിന്റെ പുറത്ത് ബ്ലാങ്ക് കരാറുകൾ ഒപ്പിട്ട് കൊടുക്കാറുണ്ട്. അത് ഡേറ്റ് എഴുതാറില്ല. പൈസ എഴുതാറില്ല. ഇപ്പോഴും അങ്ങനെയൊക്കെ തന്നെയാണ്. ഇനി അതാവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കാം. ഇക്കാര്യം ഫെഫ്ക ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുമെന്ന് വിശ്വസിക്കുന്നു. ഏതായാലും ആ ഡേറ്റിലല്ല സിനിമ നടന്നിരിക്കുന്നത്. പറയുന്ന ഡേറ്റും അതിലെഴുതിയിരിക്കുന്ന ഡേറ്റും രണ്ടും രണ്ടാണ്. ഇക്കാര്യം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും ബോധ്യപ്പെടുത്താൻ ശ്രമിക്കും. ഷെയിൻ രണ്ടുസിനിമകളുടെ ഷൂട്ടിങ്ങും ഡബ്ബിങ്ങും പൂർത്തിയാക്കിയ ശേഷമേ മറ്റുപടങ്ങളിൽ അഭിനയിക്കുയുള്ളു. '

ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ട് കരാർ ലംഘനം ആരോപിച്ച് ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നീ സഹോദര നിർമ്മാതാക്കളാണ് പരാതി പ്രൊഡ്രൂസേഴ്‌സ് അസോസിയേഷനിൽ നൽകിയത്. റൊമാന്റിക് കോമഡി ട്രാവൽ ചിത്രമായ ഉല്ലാസം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജീവൻ ജോജോയാണ്.

അതേസമയം, വെയിൽ സിനിമയുടെ ഷൂട്ടിന് 10 ദിവസം മതിയെന്നാണ് സംവിധായകൻ നേരത്തെ നടന്ന ചർച്ചയിൽ പറഞ്ഞിരുന്നത്. അത് 15 ദിവസമായി നിശ്ചയിക്കാൻ അന്ന് ഇടവേള ബാബു ഇടപെട്ട് തീരുമാനിച്ചിരുന്നു. എന്നാൽ ഷൂട്ടിങ് സെറ്റിൽ എത്തിയപ്പോൾ 24 ദിവസം വേണമെന്ന നിലപാട് സംവിധായകൻ സ്വീകരിച്ചു. അത് പറ്റില്ലെന്ന് ഷെയ്നും നിലപാടെടുത്തു. തുടർന്ന് 24 ദിവസത്തെ ഷൂട്ട് പത്ത് ദിവസത്തേക്ക് ചുരുക്കാൻ കൂടുതൽ സമയം ചിത്രീകരണം നീട്ടിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. അനൗദ്യോഗിക ഒത്തുതീർപ്പ് ചർച്ചകൾ വിജയിച്ച സാഹചര്യത്തിൽ നാളെ ഫെഫ്കയുമായുള്ള ചർച്ച നടക്കും.അതിന് ശേഷമാണ് നിർമ്മാതാക്കളുമായുള്ള ചർച്ച നടക്കുക.

ഷെയ്ൻ നിഗമിന് നിർമ്മാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയ പ്രശ്‌നം പരിഹരിക്കാനാണു ചർച്ചകൾ.താരവുമായുള്ള ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടർന്ന് ഷൂട്ടിങ് മുടങ്ങിയ 'വെയിൽ', 'കുർബാനി' എന്നീ സിനിമകൾ ഉപേക്ഷിക്കാൻ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചിരുന്നു. ഈ സിനിമകൾക്കുണ്ടായ നഷ്ടം നികത്തുംവരെ ഷെയ്ൻ അഭിനയിക്കുന്ന സിനിമകൾ നിർമ്മിക്കില്ലെന്നാണ് ഭാരവാഹികളുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP