Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രിട്ടീഷ് സർക്കാരിന്റെ പരമോന്നത ബഹുമതി ലഭിച്ചവരിൽ ചെന്നൈയിൽ ജനിച്ച ശങ്കർ സുബ്ഹ്മണ്യനും; ഇന്ത്യൻ അഭിമാനം കാത്തത് ന്യൂക്ലിക് ആസിഡിൽ ലോകം ആദരിക്കുന്ന ശങ്കർ സുബ്രഹ്മ്ണ്യൻ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ ലിസ്റ്റിൽ

ബ്രിട്ടീഷ് സർക്കാരിന്റെ പരമോന്നത ബഹുമതി ലഭിച്ചവരിൽ ചെന്നൈയിൽ ജനിച്ച ശങ്കർ സുബ്ഹ്മണ്യനും; ഇന്ത്യൻ അഭിമാനം കാത്തത് ന്യൂക്ലിക് ആസിഡിൽ ലോകം ആദരിക്കുന്ന ശങ്കർ സുബ്രഹ്മ്ണ്യൻ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ ലിസ്റ്റിൽ

ബ്രിട്ടനിലെ പരമോന്നത സിവിലിയൻ ബഹുമതികൾ പ്രഖ്യാപിച്ചപ്പോൾ, ബ്രിട്ടന്റെ ഒളിമ്പിക് ഹീറോകൾക്ക് അർഹിച്ച ആദരം. ഇന്ത്യൻ വംശജരടക്കം ഒട്ടേറെപ്പേർ വിവിധ ബഹുമതികൾക്ക് അർഹരായി. ടെന്നീസ് താരം ആൻഡി മറെ, മോ ഫറ, ജെസ്സീക്ക എന്നിസ് ഹിൽസ്, സെയ്‌ലർ എല്ലെൻ മക്കാർതർ എന്നിവരാണ് കായികമേഖലയിൽനിന്ന് സർ ബഹുമതി നേടിയ പ്രമുഖർ. കായികതാരങ്ങൾക്ക് പൊതുവെ കരിയറിനുശേഷമാണ് സർ പദവി ലഭിക്കാറ്. എന്നാൽ, മറെയും ഫറായും ജെസ്സീക്കയും അവരുടെ കരിയറിന്റെ ഔന്നത്യത്തിൽനിൽക്കെ ബഹുമതിക്ക് അർഹരായി.

ഇന്ത്യൻ വംശജരായ ഒട്ടേറെപ്പേരും ബഹുമതിക്ക് അർഹരായി. സിബിഇ ബഹുമതി ലഭിച്ച ശങ്കർ ബാലസുബ്രഹ്മണ്യനും നീന ഗില്ലുമാണ് അതിൽ പ്രമുഖൻ. രവീന്ദ്ര പ്രഗ്യാ ഗോവിന്ദിയ, പ്രൊഫ. അനിത ഥാപ്പർ, സുർജിത് സിങ് ചൗധരി, സുനിത ഗോൽവല, വനിത പട്ടേൽ, മുകേഷ് ഷാ, ടോണി സിങ് എന്നിവർക്ക് ഒബിഇ ബരുമതികളും ലഭിച്ചു.

ചെന്നൈയിൽ ജനിച്ച 50-കാരനായ ശങ്കർ ബാലസുബ്രഹ്മണ്യൻ ബ്രിട്ടനിലെ അറിയപ്പെടുന്ന രസതന്ത്രജ്ഞനാണ്. വൈദ്യശാസ്ത്രമേഖലയിൽ രസതന്ത്രത്തിന്റെ സാധ്യതകൾ പഠിക്കുന്നതിലും പുതിയ കണ്ടെത്തലുകൾക്ക് വഴിയൊരുക്കുന്നതിലും മുൻപന്തിയിലുള്ള അദ്ദേഹം കേംബ്രിഡ്ജ് സർവകലാശാലയിലെ കെമിസ്ട്രി വിഭാഗത്തിൽ മെഡിസിനൽ കെമിസ്ട്രി പ്രൊഫസ്സറാണ്. യുകെ കാൻസർ റിസർച്ചിലെ സീനിയർ ഗ്രൂപ്പ് ലീഡറും ട്രിനിറ്റി കോളേജിലെ ഫെല്ലോയുമാണ്.

ശങ്കറിന് ഒരുവയസ്സുള്ളപ്പോഴാണ് കുടുംബം ബ്രിട്ടനിലെത്തുന്നത്. കേംബ്രിഡ്ജ് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം അമേരിക്കയിലെ പെൻസിൽവാനിയ സ്റ്റേറ്റ് സർവകലാശാലയിൽ ജോലി ചെയ്തശേഷമാണ് ബ്രിട്ടനിൽ തിരിച്ചെത്തിയത്. ഒട്ടേറെ പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ലോകമെങ്ങും അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രബന്ധങ്ങളും പാഠ്യവിഷയങ്ങളുമാണ്.

വെസ്റ്റ് മിഡ്‌ലൻഡ്‌സിൽനിന്നുള്ള യൂറോപ്യൻ പാർലമെന്റംഗമാണ് സിബിഇ ബഹുമതി ലഭിച്ച നീന ഗിൽ. പാർലമെന്ററി രംഗത്തും രാഷ്ട്രീയ രംഗത്തും നൽകിയ സേവനങ്ങളെ മാനിച്ചാണ് നീനയ്ക്ക് ബഹുമതി. ലേബർ പാർട്ടി അംഗമായ നീന 1999-ലാണ് വെസ്റ്റ്മിഡ്‌ലൻഡ്‌സിൽനിന്ന് ആദ്യം തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 2014-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

എംബിഇ അവാർഡ് ലഭിച്ച രവീന്ദ്ര പ്രഗ്ജി ഗോവിന്ദിയ വാൻഡ്‌സ്‌വർത്ത് ബോറോ കൗൺസിലിന്റെ അധ്യക്ഷയാണ്. പ്രാദേശിക കൗൺസിൽ ഭരണത്തിന് നൽകിയ സേവനങ്ങൾ മാനിച്ചാണ് ബഹുമതി. കാർഡിഫ് സർവകലാശാലയിലെ സൈക്കോളജിക്കൽ മെഡിസിനിലെയും ക്ലിനിക്കൽ ന്യൂറോസയൻസിലെയും ക്ലിനിക്കൽ പ്രൊഫസ്സറാണ് അനിത ഥാപ്പർ. കുട്ടികളുടെ മനഃശ്ശാസ്ത്രത്തിന് നൽകിയ സംഭാവനകളാണ് അവാർഡിനർഹയാക്കിയത്.

ഗ്ലാസ്‌ഗോയിലെ സെൻട്രൽ ഗുരുദ്വാര സിഖ് സഭയുടെ വൈസ് പ്രസിഡന്റാണ് സുർജിത് സിങ് ചൗധരി. സിഖ് സമൂഹത്തിന് നൽകിയ സേവനങ്ങൾ ബഹുമതിക്കായി പരിഗണിക്കപ്പെട്ടു. നൃത്തകലയ്ക്ക് നൽകിയ സംഭാവനകൾ സുനിത ഗോൾവലയെയും പുരസ്‌കാരത്തിന് ഉടമയാക്കി. അടിമത്വത്തിനെതിരായ പ്രവർത്തനങ്ങൾ മനുഷ്യാവകാശ പ്രവർത്തകയായ വനിത പട്ടേലിനെയും ജീവകാരുണ്യ മേഖലയിലെ സേവനങ്ങൾ മുകേഷ് ഷായെയും ഭക്ഷ്യ-പാനീയ വ്യവസായ മേഖലയിലെ പ്രവർത്തനങ്ങൾ ടോണി സിങ്ങിനെയും എംബിഇ ബഹുമതിക്ക് അർഹരാക്കി. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP