Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എനിക്ക് ഒരു തെറ്റ് പറ്റിപ്പോയി ലാലേട്ടാ..... രേഷ്മയുടെ കണ്ണുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ ഈ രണ്ടു കണ്ണുകളും ദാനം ചെയ്യാൻ ഞാൻ തയാറാണ്; രജിത് സാർ... അങ്ങയുടെ നിലപാടിന് ചേർന്നതല്ല ഈ ഊച്ചാളി ബിഗ് ബോസ് എന്ന പോസ്റ്റ് വൈറൽ; നിങ്ങക്കൊന്നും വേറെ ഒരു പണിയും ഇല്ലേ ? നിങ്ങൾ നിങ്ങളുടെ വില കളയരുത്; സാധാരണക്കാർ മാതൃകയാക്കണമെന്നാഗ്രഹിക്കുന്ന ഒരു നേതാവിന്റെ ഭാര്യയും എഴുത്തുകാരിയും കൂടിയാണു നിങ്ങൾ; ഷറഫുനിസ ടി സിദ്ദിഖിന്റെ 'ബിഗ് ബോസ്' പോസ്റ്റ് ചർച്ചയാകുമ്പോൾ

എനിക്ക് ഒരു തെറ്റ് പറ്റിപ്പോയി ലാലേട്ടാ..... രേഷ്മയുടെ കണ്ണുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ ഈ രണ്ടു കണ്ണുകളും ദാനം ചെയ്യാൻ ഞാൻ തയാറാണ്; രജിത് സാർ... അങ്ങയുടെ നിലപാടിന് ചേർന്നതല്ല ഈ ഊച്ചാളി ബിഗ് ബോസ് എന്ന പോസ്റ്റ് വൈറൽ; നിങ്ങക്കൊന്നും വേറെ ഒരു പണിയും ഇല്ലേ ? നിങ്ങൾ നിങ്ങളുടെ വില കളയരുത്; സാധാരണക്കാർ മാതൃകയാക്കണമെന്നാഗ്രഹിക്കുന്ന ഒരു നേതാവിന്റെ ഭാര്യയും എഴുത്തുകാരിയും കൂടിയാണു നിങ്ങൾ; ഷറഫുനിസ ടി സിദ്ദിഖിന്റെ 'ബിഗ് ബോസ്' പോസ്റ്റ് ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബിഗ് ബോസിൽ നിന്ന് രജിത് കുമാർ പുറത്താകുമ്പോൾ രജിത് ആർമി വേദനയിലാണ്. മോഹൻലാലിനും ഏഷ്യാനെറ്റ് ചാനലിനും എതിരെ പൊങ്കാല. പലരും ഫെയ്‌സ് ബുക്കിൽ പ്രതികരണമായി എത്തുന്നു. 'എനിക്ക് ഒരു തെറ്റ് പറ്റിപ്പോയി ലാലേട്ടാ..... രേഷ്മയുടെ കണ്ണുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ ഈ രണ്ടു കണ്ണുകളും ദാനം ചെയ്യാൻ ഞാൻ തയാറാണ് ' #രജിത്ബസാർ??????... അങ്ങയുടെ നിലപാടിന് ചേർന്നതല്ല ഈ ഊച്ചാളി ബിഗ് ബോസ്.-ഈ പോസ്റ്റാണ് ഏറ്റവും ചർച്ചയാകുന്നത്. രജിത് കുമാറിനെ പുറത്താക്കിയതിലുള്ള രോഷം നിറയുന്ന പോസ്റ്റ്. ഇതിട്ടത് കോൺഗ്രസ് നേതാവായ ടി സിദ്ദിഖിന്റെ ഭാര്യയും എഴുത്തുകാരിയുമായ ഷറഫുനിസ ടി സിദ്ദിഖും. ഈ പോസ്റ്റിനെ രജിത് ആർമി വൈറലാക്കുന്നുണ്ട്. ഒപ്പം മറ്റൊരു കമന്റും ചർച്ചയാകുന്നു.

നിങ്ങക്കൊന്നും വേറെ ഒരു പണിയും ഇല്ലേ ?.. നിങ്ങൾ നിങ്ങളുടെ വില കളയരുത് , ഞങ്ങളെപോലുള്ള സാധാരണക്കാർ മാതൃകയാക്കണമെന്നാഗ്രഹിക്കുന്ന ഒരു നേതാവിന്റെ ഭാര്യയും , അതിലുപരി ഒരു എഴുത്തുകാരിയും കൂടിയാണുനിങ്ങൾ-ഇതാണ് ബിലാൽ മുഹമ്മദ് സക്കറിയയുടെ കമന്റ്. ഒരു എഴുത്ത് കാരിയും ,ഒരു പൊതു പ്രവർത്തകന്റെ ഭാര്യയുമായ നിങ്ങളിൽ നിന്നും ഇത് പോലൊരു പോസ്റ്റ് പ്രതീക്ഷിച്ചില്ല, നാട് നീളെ നടന്ന് സ്ത്രീകളെ അനാവശ്യം പറഞ്ഞു നടക്കുന്ന ഇവനെയൊക്കെ അനുകൂലിക്കുന്ന നിങ്ങളുടെ അവസ്ഥയെ ഓർത്ത് സഹതാപം തോന്നുന്നു,.. നിലവാര തകർച്ച-ഇതാണ് മറ്റൊരാളുടെ നിലപാട് വിശദീകരണം. പോസ്റ്റിന് താഴെ എത്തുന്ന കമന്റുകളിൽ ഏറെയും രജിത് കുമാറിനെ പിൻവലിക്കുന്നതാണ്. മോഹൻലാലിനും ഏഷ്യാനെറ്റിനും എതിരായ വികാരവും നിറയുന്നു. ഏതായാലും ടി സിദ്ദിഖിന്റെ ഭാര്യയയുടെ പോസ്റ്റ് വൈറലാകുമ്പോൾ ചർച്ചയാകുന്നതും ബിഗ് ബോസിനെ നീതിയും ന്യായവുമാണ്.

ബിഗ് ബോസ് വീട്ടിലുള്ള രജിത്തിന്റെ മത്സരത്തിന് പരിസമാപ്തി. എഴുപത് ദിവസത്തോളം അദ്ദേഹം വീടിനുള്ളിൽ മികച്ച മത്സരാർത്ഥി തന്നെ ആയി നിലകൊണ്ട ശേഷമാണ് പുറത്തായത്. ടാസ്‌ക്കിന്റെ ഭാഗമായി വിദ്യാർത്ഥിയായി എത്തിയ രജിത് രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. രജിത്തിനെ പോലുള്ള ഒരാളുടെ ഭാഗത്ത് നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവമായിരുന്നു ഇത്. തുടർന്ന് അദ്ദേഹത്തെ ബിഗ് ബോസ് ഷോയിൽ നിന്ന് താൽക്കാലികമായി പുറത്താക്കി. രണ്ടു ദിവസത്തിന് ശേഷം അദ്ദേഹത്തെ മോഹൻലാൽ തിരിച്ചു പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന് ബിഗ് ബോസ് വീട്ടിലേക്കുള്ള പ്രവേശനം രേഷ്മ നിഷേധിച്ചു. രേഷ്മയോട് പരസ്യമായിട്ടാണ് രജിത് കുമാർ മാപ്പ് പറഞ്ഞത്. അദ്ദേഹത്തിന്റെ മാപ്പ് രേഷ്മ സ്വീകരിച്ചെങ്കിലും വീടിനുള്ളിലേക്ക് കയറാൻ തനിക്ക് സമ്മതം ഇല്ലെന്നു രേഷ്മ ലാലിനോട് പറഞ്ഞു. ഇത് പ്രകാരമാണ് രജിത്തിനെ പുറത്താക്കിയത്. ഇതോടെയാണ് രജിത് ആർമി വിമർശനവും പ്രതിഷേധവുമായി എത്തിയത്.

അതേസമയം അദ്ദേഹം ഒട്ടനവധി വിവാദങ്ങൾക്കു നടുവിൽ നിന്നുമാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയതെങ്കിലും ഒട്ടുമിക്ക പ്രേക്ഷകരുടെയും ഹൃദയത്തിൽ ഇടം നേടാൻ അദ്ദേഹത്തിന് രണ്ടര മാസം കൊണ്ട് സാധിച്ചു എന്നാണ് പൊതുവെ സോഷ്യൽ മീഡിയയിലുള്ള ആരാധകരുടെ അഭിപ്രായം. വന്നത് വെറും കൈയോടെയാണെങ്കിലും മടക്കം ജന രാജാവായിട്ടാണ് എന്നും ചില ആരാധകർ അഭിപ്രായപ്പെടുന്നു. ടാസ്‌ക് നടക്കുന്നതിനിടെ ഡോ. രജിത് കുമാർ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചത് വലിയ വിവാദമായിരുന്നു. എല്ലാവരും പ്രതിഷേധവുമായി വരുന്നതിന് മുൻപ് തന്നെ ബിഗ് ബോസ് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. അഞ്ച് ദിവസത്തോളം പുറത്ത് നിർത്തിയതിന് ശേഷം ശനിയാഴ്ച മോഹൻലാൽ വന്ന ദിവസമാണ് അദ്ദേഹത്തെ തിരിച്ച് കൊണ്ട് വന്നത്. രേഷ്മ അടക്കം മറ്റുള്ള മത്സരാർഥികളുമായി സംസാരിച്ചതിന് ശേഷമായിരുന്നു രജിത്തിനോട് മോഹൻലാൽ സംസാരിച്ചത്. രേഷ്മയ്ക്ക് അച്ഛനോട് സംസാരിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. ശേഷം രജിത്ത് രേഷ്മയോട് മാപ്പ് പറഞ്ഞു

ശേഷം രേഷ്മയുടെ അച്ഛനും അമ്മയും മോഹൻലാലിനോട് സംസാരിച്ചിരുന്നു. മനഃപൂർവ്വം ചെയ്തതല്ലെന്ന് രജിത്ത് രേഷ്മയുടെ അച്ഛനോട് പറഞ്ഞു. നൂറ് ശതമാനം തെറ്റാണ്. എല്ലാവരുടെയും മുന്നിലും മാപ്പ് പറയുന്നു. പശ്ചാത്താപത്തിന് അപ്പുറം എന്റെ കണ്ണ് ദാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. ജീവിതത്തിൽ എന്ത് ആവശ്യത്തിനും രേഷ്മയ്ക്കൊപ്പം ഞാനുണ്ടാവും. ആർക്കുമെതിരെ ദ്രേഹം ചെയ്യുന്നില്ല ആളാണ് ഞാനെന്നും രജിത്ത് പറയുന്നു. എല്ലാവർക്കും നന്മ വരട്ടെ എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് അച്ഛൻ പറയുന്നു. പരസ്യമായി തന്നെ രജിത്ത് എല്ലാവരോടും മാപ്പ് പറഞ്ഞു. ഒടുവിൽ തീരുമാനം എടുക്കാനുള്ള അവസരം രേഷ്മയ്ക്ക് തന്നെ കൊടുത്തു. തീരുമാനം എതിരാവുകയും ചെയ്തു.

രജിത്ത് എന്ന ഒറ്റയാന്റെ അസാന്നിധ്യം ബിഗ് ബോസിലെ കളികളുടെ ദിശ തന്നെ മാറ്റിയിരിക്കുന്നു. രജിത്തിന്റെ സാന്നിധ്യത്തിൽ, പല വഴിക്കായി രജിത്ത് രഹസ്യമായും പരസ്യമായും സൃഷ്ടിച്ചെടുത്ത ഗ്രൂപ്പുകളിൽ ആശയദാരിദ്രം പ്രകടമായിത്തുടങ്ങി. പരസ്യമായി മാറ്റി നിർത്തിയിരുന്ന ദയയോടും ഫുക്രുവിനോടും രജിത്തിന് ചില പ്രത്യേക താൽപര്യങ്ങളുണ്ടായിരുന്നു. ദയയ്ക്ക് വ്യക്തിപരമായി രജിത്തിനോടുള്ള താല്പര്യത്തെ പലപ്പോഴും, രജിത്തിന് സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിപ്പെടുത്താൻ കഴിഞ്ഞിരുന്നു. അതോടൊപ്പം, രണ്ട് ടീമുകളിൽ നിൽക്കെത്തന്നെ ഒരുരഹസ്യ പരസ്പരധാരണ വച്ച് പുലർത്താനും രജിത്തും ഫുക്രുവും ശ്രദ്ധിച്ചിരുന്നു. രജിത്തിന്റെ പിന്മാറ്റത്തോടെ ദയയ്ക്ക് ചൂണ്ടിക്കാണിച്ച് കരയാൻ ഒരാളില്ലാതായി. അതോടെ ദയ ചുവട് മാറ്റി. ബിഗ് ബോസ് കാഴ്‌ച്ചക്കാരുമായുള്ള രജിത്തിന്റെ ആശയവിനിമയോപാധി ആത്മഭാഷണങ്ങളായിരുന്നു. രജിത്ത് പോയതോടെ ഈ ആത്മഭാഷണങ്ങളെ ഒറ്റയ്ക്ക് ഏറ്റെടുത്തിരിക്കുന്നത് ദയയാണ്. പക്ഷേ ഒരു പ്രശ്‌നം മാത്രം, ആണധികാരങ്ങളുടെ പ്രയോഗവത്ക്കരണമായിരുന്നു രജിത്തിന്റെ ആത്മഭാഷണങ്ങളെങ്കിൽ ദയയുടേത് അതിവൈകാരികമായ ഭാഷണങ്ങളാണ്. ഫുക്രുവാകട്ടെ പോയവർ പോയി. സ്വന്തം കളികളിലാണ്.

എന്നാൽ രജിത്ത് സൃഷ്ടിച്ചെടുത്ത സ്വന്തം സംഘാംഗങ്ങളാകട്ടെ ആശയദാരിദ്രത്തിൽപ്പെട്ട് ഉഴറുകയാണ്. അത് സുജോയും രഘുവും ഇടയ്ക്കിടെ വിളിച്ച് പറയുന്നുമുണ്ട്. ഒറ്റയ്ക്കായാലും സംഘത്തിലായാലും രജിത്ത് നിർമ്മിച്ചെടുത്ത സ്‌ക്രീൻ സ്‌പേയ്‌സ് ഇപ്പോൾ പങ്കിടുന്നതാകട്ടെ ഫുക്രുവും എലീനയുമാണ്. അമൃതയും അഭിരാമിയുമാകട്ടെ സ്‌കൂൾ ടാസ്‌കിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മൊത്തത്തിൽ താളം നഷ്ടപ്പെട്ടാണ് നിൽക്കുന്നത്. രജിത് പുറത്താകുമ്പോൾ ഇതെല്ലാം ഷോയെ ബാധിക്കുമെന്ന അഭിപ്രായം സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP