1 usd = 70.87 inr 1 gbp = 89.02 inr 1 eur = 78.36 inr 1 aed = 19.30 inr 1 sar = 18.89 inr 1 kwd = 233.37 inr

Sep / 2019
20
Friday

ഒരു കുഞ്ഞിനെ ഇടിച്ചു കൊന്നിട്ടും നിർത്താതെ പാഞ്ഞു പോയ ശരണ്യയുടെ അഹങ്കാരത്തിന് ഒടുവിൽ രണ്ട് കൊല്ലത്തെ തടവ്; ശിക്ഷിക്കപ്പെടുന്നതുകൊല നടത്തിയ ഡ്രൈവർ മാത്രം; കണ്ടക്ടർക്കും ഉടമയ്ക്കും നിയമലംഘനത്തിന് വെറും 1000 രൂപ പിഴ; ശരണ്യ വാഹനങ്ങളുടെ ഉടമയായ പിള്ളയുടെ ബന്ധു ചാനുലുകളിൽ കസറുന്നുണ്ടെങ്കിലും കോടതിയിൽ വന്നപ്പോൾ ഉടമ കാഞ്ഞിരപ്പള്ളിക്കാൻ അനിൽ; സ്വകാര്യ ബസ് മാഫിയകൾ പാവങ്ങളുടെ ജീവൻ എടുത്ത് വിലസുമ്പോൾ വേഷങ്ങൾ അടിക്കടി മാറുന്നത് ഇങ്ങനെ

May 03, 2019 | 09:45 AM IST | Permalinkഒരു കുഞ്ഞിനെ ഇടിച്ചു കൊന്നിട്ടും നിർത്താതെ പാഞ്ഞു പോയ ശരണ്യയുടെ അഹങ്കാരത്തിന് ഒടുവിൽ രണ്ട് കൊല്ലത്തെ തടവ്; ശിക്ഷിക്കപ്പെടുന്നതുകൊല നടത്തിയ ഡ്രൈവർ മാത്രം; കണ്ടക്ടർക്കും ഉടമയ്ക്കും നിയമലംഘനത്തിന് വെറും 1000 രൂപ പിഴ; ശരണ്യ വാഹനങ്ങളുടെ ഉടമയായ പിള്ളയുടെ ബന്ധു ചാനുലുകളിൽ കസറുന്നുണ്ടെങ്കിലും കോടതിയിൽ വന്നപ്പോൾ ഉടമ കാഞ്ഞിരപ്പള്ളിക്കാൻ അനിൽ; സ്വകാര്യ ബസ് മാഫിയകൾ പാവങ്ങളുടെ ജീവൻ എടുത്ത് വിലസുമ്പോൾ വേഷങ്ങൾ അടിക്കടി മാറുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പാലാ: കേരളത്തിലെ കുപ്രസിദ്ധ സ്വകാര്യ ബസ് ഗ്രൂപ്പാണ് ശരണ്യ. അന്തർ സംസ്ഥാന ബസുകളിൽ കല്ലറ വിലസും പോലെയാണ് കേരളത്തിലെ ഇടുങ്ങിയ വഴികളിലൂടെ ശരണ്യാ ബസിന്റെ ഓട്ടം. കേരളാ കോൺഗ്രസ് നേതാവ് ആർ ബാലകൃഷ്ണ പിള്ളയുടെ സഹോദരി പുത്രൻ മനോജിന്റേതാണ് ഈ ബസ് എന്നതാണ് പൊതുവേയുള്ള വിലിയിരുത്തൽ. എന്നാൽ മനോജ് അല്ല ഈ ബസിന്റ മുതലാളിയെന്ന് വ്യക്തമാക്കുകയാണ് ബസ് ഇടിച്ച് രാമപുരം വെള്ളിലാപ്പള്ളിയിൽ ഒരു വിദ്യാർത്ഥി മരിക്കുകയും മറ്റൊരു വിദ്യാർത്ഥിക്ക് പരിക്കേല്ക്കുകയും ചെയ്ത സംഭവത്തിലെ കേസ്.

ഈ കേസിൽ ഡ്രൈവർക്ക് രണ്ട് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ. പാലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കണ്ടക്ടറും വാഹന ഉടമയും പിഴ അടയ്ക്കണം. ഡ്രൈവർ കോട്ടയം കോരുത്തോട് കരാടിയിൽ രഞ്ജു, കണ്ടക്ടർ ഈരാറ്റുപേട്ട തലപ്പുലം ചെമ്മലിക്കൽ സന്തോഷ് കുമാർ, ബസ് ഉടമ കൂവപ്പള്ളി കുളപ്പുറം പാഴൂർ അനിൽ എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. പരിക്കേറ്റവർക്ക് സഹായം നൽകാത്തതിനും പൊലീസിനെ വിവരം അറിയിക്കാത്തതിനുമാണ് കണ്ടക്ടറെ ശിക്ഷിച്ചത്. പെർമിറ്റ് വ്യവസ്ഥകൾക്ക് വിരുദ്ധമായി സർവീസ് നടത്തിയതിന് ഉടമയും കണ്ടക്ടറും ഡ്രൈവറും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കണ്ടക്ടറും ഉടമയും 1000 രൂപ വീതം പിഴ അടയ്ക്കണം. ഇതോടെയാണ് ഈ ബസിന്റെ ഉടമയുടെ പേര് പുറം ലോകത്ത് എത്തിയത്. മനോജ് അല്ല അനിലാണ് പ്രതി. പാഴൂരിലെ അനിൽ പിഴ അടച്ച് മുതലാളിയാണെന്ന് സമ്മതിക്കുമ്പോൾ മനോജ് പ്രതികരിക്കുന്നുമില്ല.

സോളാർ കേസിലും കേരളാ കോൺഗ്രസ് പാർട്ടിയിലെ പ്രശ്‌നങ്ങളിലും ചാനൽ ചർച്ചകളിൽ നിറഞ്ഞ വ്യക്തിയാണ് മനോജ്. ശരണ്യ മനോജ് എന്നാണ് ചാനലുകൾ പേര് പോലും എഴുതിക്കാണിക്കാറുള്ളത്. ശരണ്യാ ബസിന്റെ മുതലാളിയെന്ന നിലയിലാണ് അവതരിപ്പിക്കപ്പെടുന്നതും. എന്നാൽ ബസ് കേസിൽ പെടുമ്പോൾ മുതലാളി മറ്റൊരാളാകുന്നു. ഇതാണ് വിചിത്രം. കേസിനെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഇത്. യഥാർത്ഥ മുതലാളി രക്ഷപ്പെടുകയും ചെയ്യുന്നു. ഗുരുതരമായ അപകടത്തിനാണ് വെള്ളിലാപ്പള്ളി സാക്ഷിയായത്. ഈ കേസിൽ ബസ് ഉടമയ്ക്ക് കൂടുതൽ ശിക്ഷ കിട്ടാൻ സാധ്യതയുണ്ടായിരുന്നു. പ്രതിയെ സംരക്ഷിച്ചത് അടക്കമുള്ള കുറ്റം. ഇത് മനസ്സിലാക്കിയാണ് കേസിൽ ബസിന്റെ മുതലാളിയെ മാറ്റിയത്.

2015 ഡിസംബർ അഞ്ചിന് വെള്ളിലാപ്പള്ളി പുതുവേലി പാലത്തിന് സമീപം വൈകീട്ട് അഞ്ചേകാലിനായിരുന്നു അപകടം. അപകടത്തിൽ രാമപുരം തേവർകുന്നേൽ ആകാശ് സാജൻ (13) ആണ് മരിച്ചത്. താഴാനിയിൽ ക്രിസ്റ്റി ദിലീപിന് പരിക്കേറ്റിരുന്നു. ട്യൂഷൻ ക്ലാസിൽ പോകാൻ റോഡരികിലൂടെ സൈക്കിൾ തള്ളിക്കൊണ്ടുപോകുകയായിരുന്ന കുട്ടികളെ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസിന് കുറുപ്പന്തറ, രാമപുരം റോഡിലൂടെ പോകാനാണ് പെർമിറ്റ് നൽകിയിരുന്നത്. പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച് രാമപുരത്തുകൂടി ബസ് സഞ്ചരിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വി.ജി.വേണുഗോപാൽ ഹാജരായി.

രാമപുരത്ത് അപകടമുണ്ടാക്കിയ ബസ് ശരണ്യയുടേതാണ്. പെർമിറ്റില്ലാതെ ഓടുന്ന ബസ്. ബാലകൃഷ്ണ പിള്ളയുടെ അനന്തരിവനാണ് മനോജ്. അമിത വേഗതയിൽ റോഡുകളെ മരണം ഒരുക്കുന്ന ഈ ബസിനെ ആരും തടയുന്നില്ല. പെർമിറ്റില്ലാതെ ഓടിയാലും വാഹന വകുപ്പ് കണ്ടില്ലെന്ന് നടിക്കും. പിള്ളയെ പിണക്കാനുള്ള ഭരണകൂടത്തിന്റെ ഭയമാണ് ഇതിന് കാരണം. പാല രാമപുരത്ത് അപകടത്തിന് ഇടയാക്കിയ 'ശരണ്യ' ബസ് രോഷാകുലരായ നാട്ടുകാർ തല്ലിത്തകർത്തിരുന്നു. പെർമിറ്റില്ലാതെ ഓടുന്ന ഈ ബസിനെതിരെ നിരവധി പരാതികൾ നാട്ടുകാർ പൊലീസിനും മറ്റും കൊടുത്തിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. ഇതാണ് രാമപുരത്തെ ഇന്നലത്തെ സംഘർഷത്തിന് കാരണവും.

ബസ് ഉടമകളിൽ ഏറ്റവും വലിയ അഹങ്കാരിയാണ് മനോജ് കുമാർ. ശരണ്യ ബസുകൾ മുഴുവൻ മനോജിന്റേതാണ്. വളരെ കുറച്ച് ബസുകൾക്ക് മാത്രമേ പെർമിറ്റുള്ളൂ. ഈ ബസുകളുടെ അമിതപാച്ചിൽ ജീവനെടുത്തത് അനേകരുടേതാണ്. മരണപ്പാച്ചിലിനിടയിൽ നിർത്താതെയാണ് ഈ ബസുകൾ കുതിക്കുന്നത്. ആരെങ്കിലും കൈകാണിച്ചാൽ പോലും നിർത്തില്ല. ജീവനക്കാരും അഹങ്കാരികൾ. വണ്ടി തട്ടിയ ശേഷം വാഹന ഉടമകളെ ചീത്ത വിളിക്കുകയും റോഡിന് കുറുകെ വാഹനം ഇട്ട് ബ്ലോക്ക് ചെയ്യുകയും ഒക്കെ ഇവരുടെ ശീലമാണ്. എംഎൽഎമാരുടേയും എംപിമാരുടേയും കാറുകളെ പോലും തട്ടിയിട്ട് നിർത്താതെ പോകുന്ന ശീലവും ശരണ്യ ബസുകൾക്കുണ്ട്.

എരുമേലിക്കാർ ഒരിക്കൽ തടഞ്ഞിരുന്നു. അന്ന് പകരം വീട്ടിയത് എരുമേലിയിലൂടെയുള്ള കെഎസ്ആർടിസി വാഹനങ്ങൾ എല്ലാം എരുമേലി തൊടാതെ മണിമല വഴി അയച്ചായിരുന്നു. അന്ന് ഗണേശ് കുമാർ ആയിരുന്നു കെഎസ്ആർടിസി മന്ത്രി. ആർ ബാലകൃഷ്ണ പിള്ള ഗതാഗത മന്ത്രിയായിരുന്നപ്പോഴാണ് ശരണ്യ ബസുകൾ കേരളത്തിലെ റോഡുകൾ കൈയടക്കിയത്. അന്ന് മുതൽ തെക്കൻ കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ബസ് ഗ്രൂപ്പാണ് ശരണ്യ. രാഷ്ട്രീയ ബന്ധങ്ങളുടെ കരുത്തിൽ ശരണ്യ മനോജ് ബസ് ഉടമകളുടെ അസോസിയേഷനിലെ പ്രധാനിയായി. സോളാർ കേസിൽ പോലും രാഷ്ട്രീയ ഇടപെടലുകൾ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയാണ് മനോജ്. പിള്ളയും ഗണേശും തമ്മിലെ കുടുംബ പ്രശ്നങ്ങളിലും മനോജിന്റെ ഇടെപെടലുകൾ ചർച്ചയായിരുന്നു.

ആകാശിന്റെ ജീവനെടുത്ത ശരണ്യ ബസിന് റോഡ് പെർമിറ്റ് ഇല്ലെന്നതാണ് വസ്തുത. അതുകൊണ്ടാണ് ബസിന്റെ മുതലാളിയെ മാറ്റി കോടതിക്ക് മുമ്പിൽ അവതരിപ്പിച്ചതെന്നാണ് സൂചന.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പെൺവാണിഭത്തിന് സീമ പിടിയിലായത് നിരവധി തവണ; ഓരോ തവണയും ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോൾ കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടും; ഇത്തവണ പിടിയിലായത് ഹോട്ടലുകളിൽ ഒരേസമയം അറുപതോളം യുവതികളെ എത്തിച്ച് വൻകിട പെൺവാണിഭം നടത്തിവരവേ; യുവതികളെ എത്തിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നും; പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് വരെ യുവതികളെ സപ്ലൈ ചെയ്യും; വിദേശ രാജ്യങ്ങളിലേക്കും നീളുന്ന മാഫിയാ ബന്ധമുള്ള സെക്സ് റാക്കറ്റ് നടത്തിപ്പുകാരി ഒരു ചെറിയ മീനല്ല
പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസ് തുടങ്ങും മുൻപ് വിദ്യാർത്ഥിനികളോട് ആവശ്യപ്പെട്ടത് പ്രത്യേക പ്രാർത്ഥനയ്ക്ക് എത്താൻ; പള്ളിമേടയിൽ എത്തിയ കുട്ടികളോട് യൂണിഫോം ധരിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് വസ്ത്രത്തിനുള്ളിൽ കൈകടത്തി; മറ്റു ബാലികമാർക്ക് നേരെയും ശാരീരിക ആക്രമണം; സംഭവം പുറത്തറിഞ്ഞപ്പോൾ കണ്ണ് വേദനക്ക് ചികിത്സയ്ക്ക് പോകുന്നെന്ന് പറഞ്ഞു മുങ്ങി; പള്ളി വികാരിയെ സ്ഥാനത്ത് നിന്നും നീക്കി അധികൃതർ; പോക്‌സോ കേസിൽ പ്രതിയായ പറവൂരിലെ പള്ളിവികാരിയെ തിരഞ്ഞു പൊലീസ്
മുഖ്യമന്ത്രി കസേരക്കുള്ള തടസം നീക്കിയ ഹൈക്കോടതി വിധി റദ്ദു ചെയ്യാനുള്ള അപേക്ഷ പരിഗണിക്കാതെ നാല് കൊല്ലം നീക്കിയതിന്റെ പിന്നിൽ പോലും ഉന്നത ഇടപെടൽ; വിവാദങ്ങൾ ഏറെ ഉണ്ടായിട്ടും ബെഹ്‌റയെ ഡിജിപി ആക്കിയതും ഏറെ പേരുദോഷമുള്ള ശ്രീവാസ്തവയെ സൂപ്പർ ഡിജിപി ആക്കിയതുമൊക്കെ ഓരേ കാരണത്താൽ; ഒടുവിൽ എതിർപ്പുകൾ മറികടന്ന് സമ്പത്തിനെ നിയമിച്ചതു പോലും ലാവലിൻ ഭയം മൂലം; പിണറായി ഏറെ ഭയപ്പെടുന്ന ലാവലിൻ കേസിൽ ഒക്ടോബർ ഒന്നിന് എന്ത് സംഭവിക്കും?
നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാണെങ്കിൽ യുഡിഎഫ് എട്ടു നിലയിൽ പൊട്ടുമായിരുന്നെന്ന് സർവേ ഫലം; പി ജെ ജോസഫിനെയും പി സി ജോർജ്ജിനെയും പാലയിൽ നിലംതൊടാൻ അനുവദിക്കില്ല; വോട്ടർമാരിൽ ഭൂരിപക്ഷവും പാലായുടെ വികസന നായകനാണ് മാണിയെന്ന് കരുതുന്നവർ; എന്നിട്ടും മാണിയുടെ മരണത്തിന്റെ പേരിൽ സഹതാപ തരംഗം ഉണ്ടാവുമെന്ന് കരുതുന്നത് പത്ത് ശതമാനം പേർ മാത്രം; മറുനാടൻ പാലാ അഭിപ്രായ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ