Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീപ്രവേശനം എന്നു കേട്ടതോടെ കൊലവെറിയുമായി സുന്നി സംഘടകൾ; 'നിസ' കോടതിയിൽ പോവുന്നു എന്ന വാർത്ത ചർച്ചയായതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ശരീഅത്ത് സമ്മേളനം; വിശ്വാസികളെ വേദനിപ്പിച്ചാൽ തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുമെന്ന് ജിഫ്രി മുത്തുകോയ തങ്ങളുടെ പ്രഖ്യാപനത്തിന് തക്‌ബീർ വിളിച്ച് അണികൾ; കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി വിമർശിച്ചു; ഒന്നും മിണ്ടാതെ വിനീത വിധേയനായി കുഞ്ഞാലിക്കുട്ടിയും; സുന്നി പള്ളികളിൽ ശബരിമല ആവർത്തിക്കുന്നതിന് തടയിടാൻ നീക്കം തകൃതി

സ്ത്രീപ്രവേശനം എന്നു കേട്ടതോടെ കൊലവെറിയുമായി സുന്നി സംഘടകൾ; 'നിസ' കോടതിയിൽ പോവുന്നു എന്ന വാർത്ത ചർച്ചയായതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ശരീഅത്ത് സമ്മേളനം; വിശ്വാസികളെ വേദനിപ്പിച്ചാൽ തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുമെന്ന് ജിഫ്രി മുത്തുകോയ തങ്ങളുടെ പ്രഖ്യാപനത്തിന് തക്‌ബീർ വിളിച്ച് അണികൾ; കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി വിമർശിച്ചു; ഒന്നും മിണ്ടാതെ വിനീത വിധേയനായി കുഞ്ഞാലിക്കുട്ടിയും; സുന്നി പള്ളികളിൽ ശബരിമല ആവർത്തിക്കുന്നതിന് തടയിടാൻ നീക്കം തകൃതി

ടി പി ഹബീബ്

കോഴിക്കോട്: ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ ഏറെ വേദനയും നീരസവും പ്രകടിപ്പിക്കുന്ന വിഭാഗമാണ് കേരളത്തിലെ സുന്നി വിഭാഗം. കാരണമാണ് ഏറെ രസാവഹം. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കാമെന്ന വിധിക്കിടയിൽ സുന്നി പള്ളികളിലെ സ്ത്രീ പ്രവേശനവും ചർച്ചയാകും. സിപിഎം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ തന്നെ ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. പുരോഗമ മുസ്ലിം സ്ത്രീകളുടെ സംഘടനയായ നിസ ഇക്കാര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് സുന്നി സംഘടനകൾ നിലപാട് കടുപ്പിച്ചത്.

ഇ.കെ.വിഭാഗം സുന്നികളുടെ നേത്യത്വത്തിൽ കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന സമ്മേളനമാണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്.സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ശരീഅത്ത് സമ്മേളനമാണ് നടന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെ മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം ചർച്ചയായതിന് പിന്നാലെയാണ് സമസ്തയുടെ നേത്യത്വത്തിൽ ശരീഅത്ത് സമ്മേളനം വിളിച്ചു ചേർത്തത്. വിശ്വാസികളെ വേദനിപ്പിച്ചാൽ തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുമെന്ന് ശക്തമായ ഭാഷയിലാണ്പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ സംസാരിച്ചത്.

രാഷ്ട്രീയക്കാർ അവരവരടുടെ ജോലി എടുത്താൽ മതിയെന്ന് പറഞ്ഞ് തുടങ്ങിയ പ്രസംഗത്തിൽ വേദിയിലിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി എംപി.യെയും രൂക്ഷമായി വിമർശിച്ചു.നേരത്തെ പാർലിമെന്റിൽ ഉണ്ടായിരുന്ന ബനാത്ത് വാല അടക്കമുള്ള എംപി.മാർ സമുദായത്തിന് ഏറെ ഗുണകരമായ കാര്യങ്ങൾ ചെയ്തപ്പോൾ ഇപ്പോഴുള്ള കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ ഇക്കാര്യത്തിൽ നല്ല പ്രകടനമല്ല കാഴ്ചവെകുന്നതെന്നാണ് തങ്ങൾ പറഞ്ഞത്.നേരത്തെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് പോലും ചെയ്യാൻ കഴിയാത്ത കുഞ്ഞാലിക്കുട്ടിയുടെ നിലവിലുള്ള പാർലിമെന്റ് പ്രകടനമാണ് ഉദേശിച്ചതെന്നും സമസ്തയിലെ നേതാക്കൾ പിന്നീട് സ്വകാര്യ സംഭാഷണത്തിൽ വിശദീകരിക്കുന്നു.

മുസ്ലിം സ്ത്രീകൾ പള്ളിയിൽ പോവണമെന്ന് പറഞ്ഞാൽ രാഷ്ട്രീയക്കാർ ഏറെ ബുദ്ധിമുട്ടാകുമെന്ന് പറയാനും തങ്ങൾ മറന്നില്ല.നല്ല ഭീഷണിയുടെ സ്വരം പ്രസംഗത്തിലുണ്ടായിരുന്നു. ഇത്തരം വാക്കുകൾക്ക് തക്‌ബീർ ധ്വനികളുടെ അകമ്പടിയുണ്ടായിരുന്നു.മുസ്ലിം ലീഗിനെയും ലീഗിന്റെ നേതാക്കളെയും പറയുമ്പോൾ സദസ്സിൽ നിന്നും തക്‌ബീർ ധ്വനികളുണ്ടായി.തങ്ങളുടെ പ്രസംഗത്തിന് പേടിച്ചാണോ അതല്ല തിരഞ്ഞെടുപ്പ് അടുത്തിട്ടാണോ എന്തന്നറിയില്ല ലീഗിനും തനിക്കും എതിരെയുള്ള വിമർശനങ്ങൾക്കെതിരെ കമാ എന്ന അക്ഷരം ഉരിയാടാൻ കുഞ്ഞാലിക്കുട്ടി തയ്യാറായിട്ടില്ല.

എന്നാൽ ലീഗിനെയും പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിക്ക് എതിരെയുള്ള വിമർശനത്തെ വിമർശിച്ചാണ് പാണക്കാട് സാദിഖലി തങ്ങൾ പ്രസംഗം നടത്തിയത്.സമസ്തയെയും ലീഗിനെയും പിണക്കാതിരിക്കാൻ തങ്ങൾ പ്രത്യേകം ശ്രദ്ധപതിപ്പിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയെ ജിഫ്രി തങ്ങൾ എതിർത്തതിനെ സാദിഖലി തങ്ങൾ എതിർത്ത് സംസാരിച്ചപ്പോൾ സദസ്സിൽ നിന്നും വലിയ പിന്തുണയൊന്നും ലഭിച്ചില്ലെന്നതും ശ്രദ്ധേയമായി.

ന്യുനപക്ഷ വിഷയങ്ങളിൽ പാർലിമെന്റിനകത്തും പുറത്തും ഏറെ പോരാട്ടം നടത്തിയ ഇ.ടി.മുഹമ്മദ്ബഷീറിന് പകരം കുഞ്ഞാലിക്കുട്ടിയെയായിരുന്നു ലീഗിന്റെ പ്രതിനിധി എന്ന നിലയിൽ സമസ്ത ശരീഅത്ത് സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.തലയിൽ തൊപ്പ് വെച്ച് വിനീത വിധേയനായി ഇരുന്ന കുഞ്ഞാലിക്കുട്ടിയുടെ ശരീരഭാഷ സമസ്തയുടെ നേതാക്കളുടെ വിമർശനം അതിരുകടന്നതായി വ്യക്തമാക്കുന്നതായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP