Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതപണ്ഡിതൻ ആയ സഹോദരൻ പറഞ്ഞത് ഇസ്ലാം വിടുന്നവരെ കൊല്ലാൻ തന്നെയാണ് മതം പറയുന്നത് എന്നാണ്; കെവിൻ വധക്കേസ് പുറത്ത് വന്നത് തെളിവ് ഉള്ളതുകൊണ്ട് മാത്രം ആണെന്നും തെളിവ് ഇല്ലാതെ തീർക്കാൻ അറിയാം എന്നും വലിയ സഹോദരന്റെ ഭാര്യ; മതവിശ്വാസവും മതവിമർശനവും പ്രണയവും തന്നെയാണ് അവരെ കൊണ്ട് ഇത് ചെയ്യിക്കാനുള്ള കാരണം: ഇസ്ലാം ഉപേക്ഷിച്ച് യുക്തിവാദിയായ മലപ്പുറത്തെ ഷെറീന സികെയുടെ തുറന്നു പറച്ചിൽ ചർച്ചയാകുമ്പോൾ

മതപണ്ഡിതൻ ആയ സഹോദരൻ പറഞ്ഞത് ഇസ്ലാം വിടുന്നവരെ കൊല്ലാൻ തന്നെയാണ് മതം പറയുന്നത് എന്നാണ്; കെവിൻ വധക്കേസ് പുറത്ത് വന്നത് തെളിവ് ഉള്ളതുകൊണ്ട് മാത്രം ആണെന്നും തെളിവ് ഇല്ലാതെ തീർക്കാൻ അറിയാം എന്നും വലിയ സഹോദരന്റെ ഭാര്യ; മതവിശ്വാസവും മതവിമർശനവും പ്രണയവും തന്നെയാണ് അവരെ കൊണ്ട് ഇത് ചെയ്യിക്കാനുള്ള കാരണം: ഇസ്ലാം ഉപേക്ഷിച്ച് യുക്തിവാദിയായ മലപ്പുറത്തെ ഷെറീന സികെയുടെ തുറന്നു പറച്ചിൽ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മതത്തിന്റെ പേരിലുള്ള പീഡനങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലാത്ത നാടാണ് നമ്മുടേത്. പക്ഷേ പലരും അത് തുറന്ന് പറയാറില്ല. എന്നാൽ മലപ്പുറത്തുകാരിയ ഷെറീന സി കെ എന്ന യുവതി, ഇസ്ലാം ഉപേക്ഷിച്ച് യുക്തിവാദിയായതിന്റെ പേരിലും, പ്രണയത്തിന്റെ പേരിലും താൻ അനുഭവിച്ച കൊടിയ പീഡനങ്ങൾ നിരത്തി ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിത് ഏവരയും ഞെട്ടിച്ചിരിക്കയാണ്.

മതത്തിന്റെ പേരിൽ തന്നെ സഹോദരങ്ങൾ അടക്കമുള്ള ബന്ധുക്കൾ കൊല്ലാൻ ശ്രമിക്കുന്നെന്ന് തുറന്ന് പറയുന്ന ഇവരുടെ പോസ്റ്റ്, സോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ്. ഇതോടെ ഷെറീനക്ക് ഐക്യദാർഡ്യവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പീഡനം സഹിക്കാൻ വയ്യാതെ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന് യുവതി നേരത്തെ പോസ്റ്റ് ഇട്ടിരുന്നു. ശാരീരിക പീഡനത്തേക്കാൾ ഭീകരമാണ് മാനസിക പീഡനമെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നുമാണ് അവർ വ്യക്തമാക്കിയത്.

ഇതോടെ സുഹൃത്തുക്കൾ പരിഭ്രാന്തരായി അന്വേഷണങ്ങൾ ആരംഭിച്ചു. തീരുമാനം മാറ്റണമെന്നും ജീവനൊടുക്കരുതെന്നും പറഞ്ഞ് നൂറുകണക്കിന് കമന്റുകളാണ് പോസ്റ്റിന് താഴെ ഉണ്ടായത്. ഇതേ തുടർന്നാണ് താൻ സുരക്ഷിതയാണെന്ന പുതിയ പോസ്റ്റ് ഷെറീന ഇട്ടത്. പുതിയ പോസ്റ്റിൽ, എന്താണ് സംഭവിച്ചതെന്ന് ഷെറീന വ്യക്തമായി പറയുന്നുണ്ട്. മത വിശ്വാസവും മത വിമശനവും മൂലം ബന്ധുക്കൾ തനിക്കെതിരെ തിരഞ്ഞിരിക്കയാണെന്നും, കൊടിയ മർദ്ദനമാണ് മത പണ്ഡിതൻ കൂടിയായ സഹോദരനിൽ നിന്ന് ഏൽക്കേണ്ടി വന്നന്നെും ഇവർ പോസ്റ്റിൽ പറയുന്നു.

ഇസ്ലാം വിടുന്നവരെ കൊല്ലാൻ തന്നെയാണ് മതം പറയുന്നത് എന്നാണ് മതപണ്ഡിതൻ ആയ എന്റെ ഒരു സഹോദരൻ പറഞ്ഞതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. കെവിൻ വധക്കേസ് പുറത്ത് വന്നത് തെളിവ് ഉള്ളതുകൊണ്ട് മാത്രം ആണെന്നും തെളിവ് ഇല്ലാതെ എന്നെ തീർക്കാൻ അറിയാം എന്നുമാണ് വലിയ സഹോദരന്റെ ഭാര്യ പറഞ്ഞത്. പക്ഷേ താൻ നിയപരമായി പോരാടുമെന്നും പൊലീസ് സ്റ്റേഷനിലേക്ക് പോവുമെന്നും പറഞ്ഞാണ് ഷെറീന പോസ്റ്റ് അവസാനിപ്പിക്കുന്നത് .

ഷെറീനയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്...

ഞാൻ സേഫ് ആണ്...സഹോദരന്മാരുടെ ഒരാഴ്ചത്തെ ശാരീരികവും മാനസികവുമായ പീഡനം ആണ് എന്നെ ഈ ഒരു അവസ്ഥയിൽ എത്തിച്ചത്.... മതവിശ്വാസവും മതവിമർശനവും എന്റെ പ്രണയവും തന്നെയാണ് അവരെ കൊണ്ട് ഇത് ചെയ്യിക്കാനുള്ള കാരണം... പൊലീസിൽ റിപ്പോർട്ട് ചെയ്താലും കൊല്ലും എന്നതായിരുന്നു ഭീഷണി... ഫോൺ പിടിച്ചു വാങ്ങി 5 ദിവസം യാതൊരു കമ്മ്യൂണിക്കേഷൻ ഇല്ലാതെ ഇരുന്നു... ചില സാങ്കേതിക പ്രശ്നങ്ങൾ എന്നെ പരാതി കൊടുക്കുന്നതിൽ നിന്ന് പിന്തിരിച്ചു...

കഴിഞ്ഞ ദിവസം എന്റെ വലിയ സഹോദരൻ കഴുത്തിൽ പിടിച്ചു ഞെരിക്കുകയും മുടിപിടിച്ചു വലിച്ചു മർദിക്കുകയും ചെയ്തു... മതപണ്ഡിതൻ ആയ എന്റെ ഒരു സഹോദരൻ പറഞ്ഞത് ഇസ്ലാം വിടുന്നവരെ കൊല്ലാൻ തന്നെയാണ് മതം പറയുന്നത് എന്നാണ്... കെവിൻ വധക്കേസ് പുറത്ത് വന്നത് തെളിവ് ഉള്ളതുകൊണ്ട് മാത്രം ആണെന്നും തെളിവ് ഇല്ലാതെ എന്നെ തീർക്കാൻ അറിയാം എന്നുമാണ് വലിയ സഹോദരന്റെ ഭാര്യ പറഞ്ഞത്...

ഞാൻ ഇനി ആത്മഹത്യ ചെയ്യാൻ ഒന്നും പോവില്ല.. പോരാടാൻ തന്നെയാണ് തീരുമാനം... പൊലീസ് സ്റ്റേഷനിലേക്ക് പോവുകയാണ്... പരാതി കൊടുത്താൽ കൊല്ലും എന്നാണ് സഹോദരങ്ങളുടെ ഉൾപ്പെടെ ഭീഷണി.. അതിനാൽ ഇനി എനിക്ക് എന്ത് സംഭവിച്ചാലും അതിനു ഉത്തരവാദി എന്റെ സഹോദരന്മാരും ബന്ധുക്കളും ആയിരിക്കും...

എന്ന്
ഷെറീന സി കെ

ഷെറീനയുടെ പോസ്റ്റിനെ തുടർന്ന് മത പൗരോഹിത്യത്തെയും യഥാസ്ഥിതികരെയും വെല്ലുവിളിച്ച് നിരവധി കമന്റുകളാണ് വരുന്നത്. ഹാദിയ കേസിൽ മതസ്വാതന്ത്രത്തിനുവേണ്ടി വാദിച്ച എസ്ഡിപിഐ അടക്കമുള്ള കക്ഷികളാണ് ഇപ്പോൾ ഇസ്ലാമിനെ എതിരായവരെ തീർക്കണം എന്ന വാദവുമായി വരുന്നതെന്നും ഇത് ഇസ്ലാമിക രാജ്യമല്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു. മതത്തിൽ വിശ്വസിക്കുന്നപോലെ വിശ്വസിക്കാതിരിക്കാനും സ്വതന്ത്രമുണ്ടെന്ന് അഭിപ്രായപ്പെട്ട്, മതേതര മനസ്സുള്ളവർ ഷെറീനക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP