Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ പാസ്പോർട്ടുമായി ഇംഗ്ലണ്ടിൽ വരുന്നത് ദുരിതം പിടിച്ച ഏർപ്പാടെന്നു ട്വിറ്ററിൽ ശശി തരൂർ; ഏറെ മനോഹരമായ യൂറോപ്യൻ ഭൂഖണ്ഡത്തെ ഇഷ്ടപ്പെടാതിരിക്കാൻ ഏക കാരണം എയർപോർട്ടിലെ കനത്ത സുരക്ഷാ പരിശോധന; തരൂർ യുകെയിൽ പ്രവേശിക്കുന്നത് തടയേണ്ടതല്ലേയെന്നു മറു ട്വീറ്റ്: ഇനി തിരുവനന്തപുരം എംപിക്ക് ബ്രിട്ടണിൽ പ്രവേശിക്കാൻ കഴിയുമോ?

ഇന്ത്യൻ പാസ്പോർട്ടുമായി ഇംഗ്ലണ്ടിൽ വരുന്നത് ദുരിതം പിടിച്ച ഏർപ്പാടെന്നു ട്വിറ്ററിൽ ശശി തരൂർ; ഏറെ മനോഹരമായ യൂറോപ്യൻ ഭൂഖണ്ഡത്തെ ഇഷ്ടപ്പെടാതിരിക്കാൻ ഏക കാരണം എയർപോർട്ടിലെ കനത്ത സുരക്ഷാ പരിശോധന; തരൂർ യുകെയിൽ പ്രവേശിക്കുന്നത് തടയേണ്ടതല്ലേയെന്നു മറു ട്വീറ്റ്: ഇനി തിരുവനന്തപുരം എംപിക്ക് ബ്രിട്ടണിൽ പ്രവേശിക്കാൻ കഴിയുമോ?

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഇടയ്ക്കിടെ ട്വിറ്ററിൽ വെടിക്കെട്ട് പ്രകടനവുമായി എത്തുന്ന കോൺഗ്രസ് നേതാവും തിരുവനതപുരം എംപിയുമായ ശശി തരൂർ ഏറ്റവും ഒടുവിൽ നടത്തിയ ട്വീറ്റുകളിൽ ഒന്ന് യുകെയിലെ എയർപോർട്ടിൽ നേരിടേണ്ടി വരുന്ന കനത്ത സുരക്ഷാ പരിശോധനകളെ കുറിച്ചുള്ള പരിദേവനങ്ങളാണ്. യൂറോപ്പിലെ രാജ്യങ്ങൾ എല്ലാം കാഴ്ചയിൽ അതീവ സുന്ദരം ആണെങ്കിലും എയർപോർട്ട് സുരക്ഷാ ആലോചിക്കുമ്പോൾ യാത്ര പോലും പലവട്ടം ആലോചിക്കേണ്ടി വരും എന്ന ധ്വനിയിലാണ് തരൂരിന്റെ ട്വീറ്റ്.

എന്നാൽ ട്വിറ്റിൽ ഉപയോഗിച്ച ഭാഷ അൽപം കനത്തതായി പോയതോടെ ഇദ്ദേഹത്തെ ഇനി യുകെയിൽ പ്രവേശിപ്പിക്കുന്നത് ആവശ്യമാണോ എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പരിഗണിക്കണമെന്ന് മറു ട്വീറ്റും എത്തിക്കഴിഞ്ഞു. ഇതോടെ തരൂരിന് ഭാവിയിൽ യുകെ സന്ദർശനത്തിന് വിസ ലഭിക്കുമോ എന്ന കാര്യം പോലും സംശയത്തിലാകുമെന്നു പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നു.

യുകെയിൽ ഒരുവർഷം പലവട്ടം വന്നു പോകുന്ന മികച്ച ഇന്ത്യൻ പ്രാസംഗികൻ കൂടിയാണ് ശശി തരൂർ. ഓക്‌സ്‌ഫോർഡ്, കേംബ്രിജ്, വാർവിക്ക് തുടങ്ങിയ യൂണിവേഴ്സിറ്റികളിൽ സ്ഥിരം പ്രഭാഷകനുമാണ്. ഇന്ത്യ സൊസൈറ്റികൾ സജീവമായ യൂണിവേഴ്സിറ്റികളിൽ തരൂർ തന്നെ പ്രാസംഗികൻ ആകണമെന്നും വിദ്യാർത്ഥികൾ വാശി പിടിക്കാറുണ്ട്. ഇതു കൂടാതെ നിരവധി ഇന്ത്യൻ സംഘടനകൾ നടത്തുന്ന സെമിനാറുകളിലും പരിപാടികളിലും തരൂർ മുഖ്യ ആകർഷണമാണ്.

ഇത്തരത്തിൽ പല സന്ദർശങ്ങൾ ക്രമീകരിക്കുന്ന തരൂരിന് എയർപോർട്ട് ചെക്കിങ്ങിനെ കുറിച്ച് പെട്ടെന്ന് പ്രതികരിക്കാൻ തോന്നിയ കാരണമെന്തെന്ന് അദ്ദേഹം പറഞ്ഞിട്ടുമില്ല, സ്ഥിരം യാത്രികൻ എന്ന നിലയിൽ അടിക്കടി യുകെയിൽ വന്നു പോകുന്നതിന്റെ കാരണം എന്തെന്ന് ഇമ്മിഗ്രേഷൻ സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തതാകും പ്രകോപന കാരണം എന്നും വിലയിരുത്തപ്പെടുന്നു.

തരൂർ ഉൾപ്പെടെയുള്ളവർ പണം വാങ്ങി പങ്കെടുക്കുന്ന പരിപാടികളുൾടെ വിശദാംശങ്ങൾ മുൻകൂട്ടി ഹോം ഓഫീസിനെ അറിയിച്ചതിനെ തുടർന്നാണ് വിസ അനുവദിക്കുന്നത്. ഇങ്ങനെ കൈപ്പറ്റുന്ന പണത്തിനു യുകെയിൽ നികുതി നൽകേണ്ടിയും വരും. ഇകാരണത്തിൽ പ്രോഗ്രാം അടക്കമുള്ള പരിപാടികൾക്ക് എത്തുന്നവർക്ക് പരാമവധി ഒരു മാസം വരെ വിസ നൽകുന്ന പ്രൊഫഷണൽ വിസകൾ അനുവധിച്ചു നൽകുന്ന രീതിയാണ് അടുത്തകാലത്തായി ഹോം ഓഫീസ് സ്വീകരിക്കുന്നത്.

ഇങ്ങനെ വിസ ലഭിക്കുന്നവർക്ക് ഒരു മാസത്തെ ഇടവേളയിൽ വീണ്ടും യുകെ സന്ദർശിക്കണമെങ്കിൽ വിസ വീണ്ടും പുതുക്കി എടുക്കേണ്ട ഗതികേടാണ്. ഇത്തരം സാഹചര്യങ്ങൾ മുന്നിൽ എത്തിയതോടെയാണ് ശശിതരൂർ യുകെയിലെ ഇമ്മിഗ്രെഷൻ ചെക്കിങ്ങിനെ കുറിച്ച് കടുപ്പമുള്ള ഭാഷയിൽ പ്രതികരിച്ചതെന്നു അദ്ദേഹത്തെ നിരീക്ഷിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

ഈ ഒരൊറ്റ കാരണമാണ് തന്റെ യൂറോപ്പ്യൻ യാത്രയ്ക്ക് ഇപ്പോഴും മടുപ്പു നൽകുന്നതെന്നും തരൂർ പറഞ്ഞു വയ്ക്കുന്നു. യുകെയോടൊപ്പം ജർമ്മനിയിലും സുരക്ഷാ ശക്തം ആയതും തരൂർ ട്വിറ്ററിൽ ചൂണ്ടിക്കാട്ടുന്നു. തരൂർ ഉപയോഗിച്ച ബ്ലഡി മൈൻഡ്സെറ്റ് എന്ന വാക്കാണ് ട്വിറ്ററിൽ കോലാഹലം ഉയർത്തിയിയിരിക്കുന്നത്. ഇങ്ങനെ പറയുന്നവരെ എന്തിനു യൂറോപ്പിലേക്ക് സ്വാഗതം ചെയ്യണം എന്ന മറുപോസ്റ്റും ട്വിറ്ററിൽ തരൂരിനെ തേടി എത്തിക്കഴിഞ്ഞു.

ഇന്ത്യയിൽ മനോഹരമായ സ്ഥലമാണ് ശ്രീനഗർ എങ്കിലും കനത്ത സുരക്ഷാ പരിശോധന നടത്തേണ്ടി വരുമ്പോൾ യൂറോപ്പിലെ ഏതു എയർപോർട്ടും അതീവ മനോഹരമായി തോന്നും എന്നാണ് മറ്റൊരാളുടെ പോസ്റ്റ്. മുംബൈയിലും ഡൽഹിയിലും നീണ്ട ക്യൂ നേരിടുന്ന സാധാരണക്കാർ ഒരു പക്ഷെ തരൂർ യൂറോപ്പിൽ നേരിടേണ്ട ബുദ്ധിമുട്ടാണ് ഇന്ത്യയിൽ ദിവസവും നേരിടുന്നത്.

എന്നാൽ വിഐപി ഗേറ്റിൽ കൂടി കടന്നു പോകുന്ന തരൂരിന് ഇന്ത്യൻ എയർപോർട്ട്കൾ വളരെ മനോഹരമായേക്കാമെങ്കിലും സാധാരണക്കാർക്ക് അത്ര നല്ല അഭിപ്രായമല്ലെന്ന പരിഹാസവും എത്തിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP