Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അടിമത്തത്തെക്കാൾ നല്ലത് സ്വാതന്ത്യത്തിനായി പോരാടി മരിക്കുന്നതാണെന്ന ടിപ്പുവിന്റെ ആദർശം ആവേശം കൊള്ളിക്കുന്നെന്ന് ഇമ്രാൻ ഖാന്റെ ട്വീറ്റ്; ഇന്ത്യൻ ചരിത്രത്തെക്കുറിച്ച് അറിയാനുള്ള ഇമ്രാന്റെ താൽപ്പര്യം അറിയാമെന്ന് പാക് പ്രധാനമന്ത്രിയെ പുകഴ്‌ത്തി ശശി തരൂർ; കിട്ടിയ അവസരത്തിൽ ആയുധമാക്കി ബിജെപി; നിങ്ങൾക്ക് ഇമ്രാനെ കെട്ടിപ്പിടിക്കാനുള്ള സമയമാണിത് എന്നു വിമർശനം; മോദിയെ പോലെ ശത്രു രാജ്യത്തെ പ്രധാനമന്ത്രിയുമൊത്ത് ബിരിയാണി കഴിക്കുന്നില്ലെന്ന് സിദ്ധരാമയ്യ; ടിപ്പുവിനെ ചൊല്ലി സൈബർ പോര്

അടിമത്തത്തെക്കാൾ നല്ലത് സ്വാതന്ത്യത്തിനായി പോരാടി മരിക്കുന്നതാണെന്ന ടിപ്പുവിന്റെ ആദർശം ആവേശം കൊള്ളിക്കുന്നെന്ന് ഇമ്രാൻ ഖാന്റെ ട്വീറ്റ്; ഇന്ത്യൻ ചരിത്രത്തെക്കുറിച്ച് അറിയാനുള്ള ഇമ്രാന്റെ താൽപ്പര്യം അറിയാമെന്ന് പാക് പ്രധാനമന്ത്രിയെ പുകഴ്‌ത്തി ശശി തരൂർ; കിട്ടിയ അവസരത്തിൽ ആയുധമാക്കി ബിജെപി; നിങ്ങൾക്ക് ഇമ്രാനെ കെട്ടിപ്പിടിക്കാനുള്ള സമയമാണിത് എന്നു വിമർശനം; മോദിയെ പോലെ ശത്രു രാജ്യത്തെ പ്രധാനമന്ത്രിയുമൊത്ത് ബിരിയാണി കഴിക്കുന്നില്ലെന്ന് സിദ്ധരാമയ്യ; ടിപ്പുവിനെ ചൊല്ലി സൈബർ പോര്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ ടിപ്പു സുൽത്താന് കൃത്യമായ പങ്കുണ്ടെന്നാണ് ചരിത്രം. ബ്രിട്ടീഷുകാർക്കെതിരെ പോരാടി മരിച്ച ചരിത്രപുരുഷനാണ് അദ്ദേഹം. എന്നാൽ, ഈ ചരിത്രം ഇഷ്ടപ്പെടാത്ത പ്രസ്ഥാനമാണ് ബിജെപി. കർണാടകത്തിൽ അടക്കം ടിപ്പു സുൽത്താന്റെ ജന്മദിനം അടക്കം മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആഘോഷമാക്കിയപ്പോൾ അത് വിവാദമാക്കിയതിൽ പ്രധാനികൾ ബിജെപിക്കാരായിരുന്നു. എന്നാൽ, അന്ന് വിമർശനങ്ങളൊന്നും വകവെക്കാതെ അദ്ദേഹം ആഘോഷം നടത്തി. ഇപ്പോൾ, ടിപ്പു സുൽത്താന്റെ പേരിൽ സൈബർ ലോകത്ത് ഒരു യുദ്ധം നടക്കുകയാണ്. ഇതിൽ ഇമ്രാൻഖാനും ശശി തരൂരും സിദ്ധരാമയ്യയും അടക്കം പങ്കാളികളാണ്.

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പുകഴ്‌ത്തിക്കൊണ്ട് ശശി തരൂർ വിവാദത്തിലായത്. ഇന്ത്യൻ ചരിത്രത്തിൽ ഇമ്രാൻ ഖാനുള്ള താത്പര്യത്തെ പുകഴ്‌ത്തിയായിരുന്നു തരൂരിന്റെ ട്വീറ്റ്. ഉത്തർ പ്രദേശിൽ അടക്കം ശക്തമായ തെരഞ്ഞെടുപ്പു പോരാട്ടം നടത്തുന്ന വേളയിലുള്ള തരൂരിന്റെ ട്വീറ്റ് രാഷ്ട്രീയമായി കോൺഗ്രസിന് തിരിച്ചടിയായി. ടിപ്പു സുൽത്താന്റെ ചരമവാർഷിക ദിനമായ മെയ് നാലിനായിരുന്നു ഇമ്രാൻ ഖാന്റെ പോസ്റ്റ്. അടിമത്തത്തെക്കാൾ നല്ലത് സ്വാതന്ത്യത്തിന് വേണ്ടി പോരാടി മരിക്കുന്നതാണെന്ന ടിപ്പുവിന്റെ ആദർശം തന്നെ സ്വാധീനിച്ചെന്നായിരുന്നു ഇമ്രാൻ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് ഏറ്റുപിടിച്ചാണ് തരൂർ പുലിവാല് പിടിച്ചത്.

ഇതിന് മറുപടിയായി ആണ് തരൂരിന്റെ ട്വീറ്റെത്തിയത്. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനൊയിരുന്നു. ''ഇന്ത്യൻ ചരിത്രത്തെക്കുറിച്ച് അറിയാനുള്ള ഇമ്രാൻ ഖാന്റെ താത്പര്യം ആത്മാർഥത നിറഞ്ഞതാണ്. എനിക്ക് നേരിട്ടറിയാം. അദ്ദേഹം വായിക്കുകയും കരുതൽ വെക്കുകയും ചെയ്യുന്നുണ്ട്. മഹാനായ ടിപ്പു സുൽത്താനെക്കുറിച്ച് ഓർമ്മിക്കാൻ ഒരു പാക് നേതാവ് വേണ്ടി വന്നു എന്നത് അപ്പോഴും നിരാശാജനകമാണ്''-ഇതായിരുന്നു തരൂരിന്റെ ട്വീറ്റ്. എന്നാൽ തെരഞ്ഞെടുപ്പു വേളിയൽ കിട്ടിയ അവസരം ബിജെപി ആയുധമാക്കി. ഇമ്രാനെ പുകഴ്‌ത്തിയ പോസ്റ്റ് ബിജെപി സൈബർ ലോകത്ത് പ്രചരിപ്പിച്ച് രാഷ്ട്രീയം നേട്ടം കൊയ്യുകയും ചെയ്തു.

പിന്നാലെ തരൂരിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. ''നിങ്ങൾക്ക് ഇമ്രാനെ കെട്ടിപ്പിടിക്കാനുള്ള സമയമാണിത്. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പ്രിയങ്കരനാകാനുള്ള എളുപ്പവഴി അതാണ്''-ബിജെപി എംപി ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ ടാഗ് ചെയ്തായിരുന്നു എംപിയുടെ വിമർശനം. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കർണാടകയിൽ ടിപ്പു സുൽത്താൻ ജയന്തി ആഘോഷിച്ചുതുടങ്ങിയത് എന്നതിനെ പരോക്ഷമായി പരാമർശിച്ചായിരുന്നു എംപി ട്വീറ്റ് ചെയ്തത്. ഇതിന് സിദ്ധരാമയ്യയുടെ മറുപടി ഇങ്ങനെ:

'ട്വീറ്റ് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ ആലോചിക്കണം. ഞാൻ നിങ്ങളുടെ കള്ളൻ നരേന്ദ്ര മോദിയെപ്പോലെ ശത്രുരാജ്യത്തെ പ്രധാനമന്ത്രിയുമൊത്ത് ബിരിയാണി കഴിക്കുന്നില്ല. നേതാക്കന്മാരെ പ്രീണിപ്പെടുത്താൻ ആദർശങ്ങളിൽ വിട്ടുവീഴ്‌ച്ച ചെയ്യാറുമില്ല. നേതാക്കന്മാരുടെ അടിമയായി ജീവിക്കുന്നതിനേക്കാൾ താങ്കൾക്ക് നല്ലത് ടിപ്പുസുൽത്താനെപ്പോലെ മികച്ചൊരു ജീവിതം നയിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി ട്വീറ്റ്. 2017ൽ ലാഹോറിലെത്തി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ നേരിൽക്കണ്ട മോദിയുെടെ നടപടി സൂചിപ്പിച്ചായിരുന്നു ട്വീറ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP