Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോസ്റ്റ്മോർട്ടമില്ലാതെ പാമ്പ് കടിയേറ്റത് എങ്ങനെ ശാസ്ത്രീയമായി തെളിയിക്കും? ഷഹ്ല ഷെറിന്റെ മരണത്തിൽ ശാസ്ത്രീയ തെളിവുകൾ എവിടെയെന്ന് ഹൈക്കോടതി; കോടതി തെളിവുകൾ ആരാഞ്ഞത് അദ്ധ്യാപകരുടെ ജാമ്യാപേക്ഷകൾ പരിഗണിക്കവേ; സാക്ഷികളും സാഹചര്യ തെളിവുകളും മാത്രമേ ഇപ്പോൾ ഉള്ളൂവെന്ന് മറുപടി നൽകി സർക്കാർ അഭിഭാഷകനും; ഹൈക്കോടതി ഹർജി തീർപ്പാക്കും വരെ പ്രതികളെ അറസ്റ്റു ചെയ്യില്ല; ഷഹലയുടെ പിതാവ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയതിന്റെ പുറകെ ബൈക്കിൽ പോയ കാര്യം ചൂണ്ടിക്കാട്ടി അദ്ധ്യാപകർ

പോസ്റ്റ്മോർട്ടമില്ലാതെ പാമ്പ് കടിയേറ്റത് എങ്ങനെ ശാസ്ത്രീയമായി തെളിയിക്കും? ഷഹ്ല ഷെറിന്റെ മരണത്തിൽ ശാസ്ത്രീയ തെളിവുകൾ എവിടെയെന്ന് ഹൈക്കോടതി; കോടതി തെളിവുകൾ ആരാഞ്ഞത് അദ്ധ്യാപകരുടെ ജാമ്യാപേക്ഷകൾ പരിഗണിക്കവേ; സാക്ഷികളും സാഹചര്യ തെളിവുകളും മാത്രമേ ഇപ്പോൾ ഉള്ളൂവെന്ന് മറുപടി നൽകി സർക്കാർ അഭിഭാഷകനും; ഹൈക്കോടതി ഹർജി തീർപ്പാക്കും വരെ പ്രതികളെ അറസ്റ്റു ചെയ്യില്ല; ഷഹലയുടെ പിതാവ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയതിന്റെ പുറകെ ബൈക്കിൽ പോയ കാര്യം ചൂണ്ടിക്കാട്ടി അദ്ധ്യാപകർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സുൽത്താൻ ബത്തേരി ഗവൺമെന്റ് സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹ്ല ഷെറിൻ പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ തെളിവു ചോദിച്ചു ഹൈക്കോടതി. ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ ഇല്ലാതെ കേസ് എങ്ങനെ തെളിയിക്കുമെന്ന് ഹൈക്കോടതി ആരാഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ, കുട്ടിക്ക് പാമ്പ് കടിയേറ്റത് എങ്ങനെ ശാസ്ത്രീയമായി തെളിയിക്കുമെന്നാണ് കോടതി ആരാഞ്ഞാത്. സസ്പെന്റ് ചെയ്യപ്പെട്ട അദ്ധ്യാപകരായ സി.വി ഷജിൽകുമാർ പ്രിൻസിപ്പാൾ കെകെ മോഹനൻ എന്നിവരുടെ ജാമ്യാപേക്ഷകൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം.

എന്നാൽ സാക്ഷികളും സാഹചര്യത്തെളിവുകളും മാത്രമേ ഇപ്പോൾ ഉള്ളൂവെന്ന് സർക്കാർ അഭിഭാഷകൻ മറുപടി നൽകി. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഷഹ്ലയുടെ പോസ്റ്റ്മോർട്ടം നടത്താതിരുന്നത്,ആരോപണവിധേയരായ അദ്ധ്യാപകർ മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഹൈക്കോടതി ഹർജി തീർപ്പാക്കുന്നത് വരെ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ വ്യക്തമാക്കി. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് അറിയിച്ചത്. കേസിൽ രണ്ട് അദ്ധ്യാപകർക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ സംബന്ധിച്ച് വ്യത്യസ്ത സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഇവർ ഏത് തരത്തിലുള്ള വീഴ്ചയാണ് വരുത്തിയതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സിവി ഷജിൽ, വൈസ് പ്രിൻസിപ്പൽ കെ കെ മോഹൻ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. ഷഹ്ല ഷെറിന്റെ മരണത്തിൽ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അദ്ധ്യാപകൻ ഷജിൽ, താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ എന്നിവരെയാണ് പൊലീസ് പ്രതി ചേർത്തിരിക്കുന്നത്. തങ്ങൾ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരിക്കുന്നതിനാൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടിയത്.

സംഭവം നടക്കുമ്പോൾ താൻ സ്റ്റാഫ് റൂമിലായിരുന്നുവെന്നാണ് ഷജിൽ ജാമ്യാപേക്ഷയിൽ പറയുന്നത്. പാമ്പ് കടിയേറ്റെന്ന് ഷഹ്ല പരാതിപ്പെട്ടപ്പോൾ ക്ലാസ് മുറി പരിശോധിച്ചിരുന്നെന്നും എന്നാൽ പാമ്പിനെ കണ്ടെത്താനായില്ലെന്നുമാണ് ഷജിലിന്റെ വാദം. കൂടാതെ കുട്ടികളോട് ക്ലാസിൽ പോകാൻ ആവശ്യപ്പെട്ടത് രംഗം ശാന്തമാക്കാനും ഷഹ്ലയ്ക്ക് ശുദ്ധവായു കിട്ടാനെന്നും ഷജിൽ പറയുന്നു. മറ്റൊരു അദ്ധ്യാപകൻ പറയുമ്പോളാണ് താൻ കാര്യം അറിഞ്ഞതെന്നാണ് വൈസ് പ്രിൻസിപ്പലിന്റെ വാദം. ഷഹലയുടെ പിതാവ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയതിന്റെ പുറകെ ബൈക്കിൽ താനും പോയെന്നും വൈസ് പ്രിൻസിപ്പൽ പറയുന്നു.സംഭവത്തിന് പിന്നാലെ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും സസ്പെൻഡ് ചെയ്യുകയും പിടിഎ പിരിച്ചു വിടുകയും ചെയ്തിരുന്നു.

അതിനിടെ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്ല ഷെറിന്റെ വീട് വയനാട് എംപി രാഹുൽ ഗാന്ധി ഇന്ന് സന്ദർശിച്ചിരുന്നു. ഷഹ്ലയുടെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. സംഭവം നടന്ന സർവജന സ്‌കൂളും അദ്ദേഹം സന്ദർശിച്ചു. ഉച്ചക്ക് 12.30 ഓടെയാണ് സുൽത്താൻ ബത്തേരി പുത്തൻകുന്നിലെ ഷഹ്ല ഷെറിന്റെ വീട്ടിൽ സന്ദർശനം രാഹുൽ ഗാന്ധി നടത്തിയത്. ഷഹ്ലയുടെ മാതാപിതാക്കളുമായും ബന്ധുക്കളുമായി അദ്ദേഹം സംസാരിച്ചു. വയനാട്ടിലെ ചികിത്സാ സൗകര്യങ്ങളുടെ വികസനത്തിന് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടിൽ മികച്ച വൈദ്യസഹായം ലഭ്യമാകുന്ന ആശുപത്രികൾ ഉണ്ടായിരുന്നെങ്കിൽ ഷഹ്ല ഷെറിനെ നമുക്ക് നഷ്ടപ്പെടില്ലായിരുന്നുവെന്നും വയനാട് മെഡിക്കൽ കോളേജിനായി മധ്യപ്രദേശ് സർക്കാറിന്റെ ബീനാച്ചിയിലുള്ള ഭൂമി ലഭ്യമാക്കാനാകുമെന്നും രാഹുൽ പറഞ്ഞു.

വയനാട് മെഡിക്കൽ കോളേജ് യാതാർത്ഥ്യമാക്കാൻ ഇടപെടൽ നടത്തണമെന്ന് രാഹുലിനോട് കുടുംബം അഭ്യർത്ഥിച്ചു.ഷഹ്ലയുടെ മാതൃസഹോദരി ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുലിന് നിവേദനവും നൽകി.മെഡിക്കൽ കോളേജ് ഉണ്ടായിരുന്നെങ്കിൽ ഷഹ്ല ഷെറിനെ നഷ്ടപ്പെടില്ലായിരുന്നെന്നും മെഡിക്കൽ കോളേജിന് ഭൂമി ലഭ്യമാക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നെന്നും പറഞ്ഞു. തുടർന്ന് സർവജന സ്‌കൂളിൽ എത്തിയ അദ്ദേഹം അദ്ധ്യാപകരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഷഹ്ലയ്ക്ക് പാമ്പുകടിയേറ്റ ക്ലാസ് മുറിയും അദ്ദേഹം സന്ദർശിച്ചു. നാളെയും മണ്ഡലത്തിലെ വിവിധ പരിപാടികളിൽ രാഹുൽ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP