Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുജറാത്ത് തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ പാക്ക് ബോട്ടുകൾ കണ്ടെത്തിയതിന് തൊട്ട് പിന്നാലെ പരിഭ്രമം ഉണ്ടാക്കിക്കൊണ്ട് വിഴിഞ്ഞം തീരത്ത് കൂടി പാക് ജീവനക്കാരുമായി പനാമ കപ്പൽ കടന്ന് പോയി; തീരത്തിന് 60 കിലോമീറ്റർ അടുത്ത് കൂടി പോയ കപ്പലിന്റെ വിശദാംശങ്ങൾ തേടി പ്രതിരോധ മന്ത്രാലയം; ആത് നിമിഷവും ദക്ഷിണേന്ത്യയിൽ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് തീരദേശത്ത് അതീവ ജാഗ്രത

ഗുജറാത്ത് തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ പാക്ക് ബോട്ടുകൾ കണ്ടെത്തിയതിന് തൊട്ട് പിന്നാലെ പരിഭ്രമം ഉണ്ടാക്കിക്കൊണ്ട് വിഴിഞ്ഞം തീരത്ത് കൂടി പാക് ജീവനക്കാരുമായി പനാമ കപ്പൽ കടന്ന് പോയി; തീരത്തിന് 60 കിലോമീറ്റർ അടുത്ത് കൂടി പോയ കപ്പലിന്റെ വിശദാംശങ്ങൾ തേടി പ്രതിരോധ മന്ത്രാലയം; ആത് നിമിഷവും ദക്ഷിണേന്ത്യയിൽ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് തീരദേശത്ത് അതീവ ജാഗ്രത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ് നിലനിൽക്കവെ പാക്കിസ്ഥാൻ ജീവനക്കാരുമായി വിദേശ ചരക്കു കപ്പൽ വിഴിഞ്ഞം തീരം വഴി കടന്ന് പോയത് ആശങ്ക സൃഷ്ടിച്ചു. ഗുജറാത്തിൽ ഉപേക്ഷിക്കപ്പെട്ട പാക് ബോട്ടുകൾ കണ്ടെത്തിയതിന് പിന്നാലെ രാജ്യത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരർ ലക്ഷ്യമിടുന്നത് ഒരു ദക്ഷിണേന്ത്യൻ നഗരത്തെ ആയിരിക്കും എന്ന സൈന്യത്തിന്റെ മുന്നറിയിപ്പ് വന്നത്. പനാമ സർക്കാരിന്റെ `അരിയാന` എന്ന കപ്പലാണ് വിഴിഞ്ഞം തീരത്തിന് 60 കിലോമീറ്റർ അകലെ കടന്ന് പോയത്.

വിഴിഞ്ഞം തീരം വഴി കടന്ന് പോയ കപ്പലിനെ കോസ്റ്റ് ഗാർഡ് ചെറുകപ്പലുകൾ രഹസ്യമായി പിന്തുടർന്നു നിരീക്ഷിച്ചു. കേരള അതിർത്തി പിന്നിട്ടുവെങ്കിലും വ്യോമസേനയുൾപ്പെടെ വിവിധ വിഭാഗങ്ങൾ കപ്പലിനെ അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഇതിനിടയിൽ കപ്പലിന്റെ വിശദാശങ്ങൾ കേന്ദ്ര പ്രതിരോധമന്ത്രാലയം തേടുന്നുണ്ട്. എപ്പോൾ എവിടെ നിന്ന് എങ്ങോട്ട് പോയി. ഏതൊക്കെ തീരങ്ങളിൽ അടുത്തു തുടങ്ങിയ വിവരങ്ങളാണ് കേന്ദ്രം അന്വേഷിക്കുന്നത്.21 ജീവനക്കാരുള്ള കപ്പലിൽ 20 പേരും പാക്കിസ്ഥാനികളാണെന്നു കോസ്റ്റ് ഗാർഡ് അധികൃതർ പറഞ്ഞു. ഒരാൾ ഇത്യോപ്യയിൽ നിന്നുള്ളയാൾ. കെമിക്കൽ ടാങ്കർ ആയ കപ്പൽ കറാച്ചി തുറമുഖത്തുനിന്നാണ് ഇന്ത്യൻ അതിർത്തിയിലേക്കു കടന്നതെന്നതും കപ്പലിലുള്ളവരിൽ ഭൂരിഭാഗവും പാക്കിസ്ഥാൻ സ്വദേശികളെന്നതുമാണ് സംശയത്തിനിട നൽകിയത്.

ഗുജറാത്ത് തീരത്ത് സിർ ക്രീക്ക് അതിർത്തി മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പാക്കിസ്ഥാൻ ബോട്ടുകൾ കണ്ടെത്തിയതിനെ തുടർന്ന് കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരാക്രമണത്തിനു സാധ്യതയെന്ന കരസേനയുടെ മുന്നറിയിപ്പ് കൂടി വന്നതോടെ സംശയം ഇരട്ടിച്ചു. കപ്പൽ ഇന്ത്യൻ അതിർത്തിയിലേക്കു പ്രവേശിച്ചതു മുതൽ കർശന നിരീക്ഷണത്തിലായിരുന്നു. മുംബൈ ഭീകരാക്രമണം നട്തതാൻ തീവ്രവാദികൾ എത്തിയതും കടൽ മാർഗ്ഗമായിരുന്നു എന്നതിനാലാണ് ഇപ്പോൾ ആശങ്ക വർധിച്ചത്. എന്തായാലും വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കാൻ വ്യോമ, നാവിക സേനകൾക്കും നിർദ്ദേശം നൽകി കഴിഞ്ഞു.

ഗുജറാത്തിലെ കച്ച് മേഖലയിലെ സർക്രീക്കിൽ ഉപേക്ഷിച്ച നിലയിൽ ബോട്ടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയിരുന്നത്.എന്തും നേരിടാൻ സൈന്യം സജ്ജമാണെന്ന് കരസേനയുടെ ദക്ഷിണ കമാൻഡ് മേധാവി ലഫ്.ജനറൽ എസ്.കെ സെയിനി അറിയിച്ചു.സൈന്യം മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.കഴിഞ്ഞ ആഴ്ചയും ഗുജറാത്ത് തീരംവഴി തീവ്രവാദികൾ ഇന്ത്യയിലേക്ക് തീവ്രവാദികൾ നുഴഞ്ഞുകയറിയേക്കാമെന്ന മുന്നറിയിപ്പ് നൽകിയിരുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ തുറമുഖങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്തതിനോടുള്ള പ്രതികാരമായി പാക്കിസ്ഥാൻ വൻനീക്കങ്ങൾക്ക് തയ്യാറെടുക്കുന്നുവെന്നാണ് ഇന്റലിജൻസ് നൽകുന്ന മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ കരുതൽ തടങ്കലിൽ നിന്ന് മോചിപ്പിച്ചു. ഇതോടെ ജയ്ഷിന്റെ ആസൂത്രണത്തിൽ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് വിവരം ആദ്യം പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് ലക്ഷ്യം ദക്ഷിണേന്ത്യയാണ് എന്ന തരത്തിൽ പുതിയ മുന്നറിയിപ്പുകൾ വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP