Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭിക്ഷാടന-വാണിഭ സംഘങ്ങളിൽ നിന്നും കൂടെപ്പിറപ്പിനെ കാത്ത് കണ്ണിമചിമ്മാതെ കാവലിരുന്നു; റെയിൽവേ സ്‌റ്റേഷനിലെ ഇരുളിലും നെഞ്ചോടു ചേർത്തു സംരക്ഷിച്ചു; ഇരിട്ടിയിൽ കാമുകൻ കൊന്ന നാടോടി യുവതിയുടെ മകന്റെ ധീരതയ്ക്ക് കൈയടിച്ച് മുംബൈയിലെ അനാഥാലയം; മക്കളെ പൊലീസ് കണ്ടെത്തിയത് അന്വേഷണത്തിൽ വഴിത്തിരവാകും

ഭിക്ഷാടന-വാണിഭ സംഘങ്ങളിൽ നിന്നും കൂടെപ്പിറപ്പിനെ കാത്ത് കണ്ണിമചിമ്മാതെ കാവലിരുന്നു; റെയിൽവേ സ്‌റ്റേഷനിലെ ഇരുളിലും നെഞ്ചോടു ചേർത്തു സംരക്ഷിച്ചു; ഇരിട്ടിയിൽ കാമുകൻ കൊന്ന നാടോടി യുവതിയുടെ മകന്റെ ധീരതയ്ക്ക് കൈയടിച്ച് മുംബൈയിലെ അനാഥാലയം; മക്കളെ പൊലീസ് കണ്ടെത്തിയത് അന്വേഷണത്തിൽ വഴിത്തിരവാകും

രഞ്ജിത് ബാബു

കണ്ണൂർ: ഇരിട്ടിയിൽ കാമുകനാൽ കൊലചെയ്യപ്പെട്ട നാടോടി യുവതി ശോഭയുടെ മകൻ ആര്യൻ മുംബൈ ചൈൽഡ് വെൽഫെയർ കമ്മിറ്റി അനാഥാലയത്തിൽ താരമാണ്.

അമ്മയെ കൊല ചെയ്ത കാമുകൻ മഞ്ജുനാഥ് ഇരിട്ടിയിൽ നിന്നും ബംഗളൂരു റെയിൽവേ സ്റ്റേഷനിലെത്തിക്കുകയും അവിടെ നിന്ന് മുംബൈ ട്രെയിനിൽ ശോഭയുടെ രണ്ടു കുട്ടികളെ അനാഥക്കുട്ടികളാക്കി നിഷ്‌കരുണം കയറ്റിവിടുകയുമായിരുന്നു. അന്നു മുതൽ നാല് വയസ്സുകാരിയായ അമൃതയെ നെഞ്ചോടു ചേർത്ത് കൈവിട്ടു പോകാതെ സംരക്ഷിച്ചത് ആര്യനാണ്. ആറു വയസ്സ് മാത്രമുള്ള ആര്യനെ വീരപുരുഷനായിട്ടാണ് മുംബൈ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഭാരവാഹികൾ കാണുന്നത്.

പ്രായമുള്ളവർ പോലും ഒറ്റപ്പെട്ട അവസ്ഥയിലാണ് അനാഥാലയത്തിലെത്തിച്ചേരുന്നതെന്ന് ഭാരവാഹികൾ പറയുന്നു. എന്നാൽ മുംബൈ പോലുള്ള മഹാ നഗരത്തിൽ ഒരാഴ്ചയോളം തന്റെ കൊച്ചനുജത്തിയെ കൈവിടാതെ സംരക്ഷിച്ചു നിർ്ത്തുകയും മുംബൈ വിടി റെയിൽവേ സ്റ്റേഷനിൽ സംരക്ഷണം നൽകി അനിയത്തിക്ക് സുരക്ഷാവലയം തീർക്കുകയും ചെയ്ത ആര്യനെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഇരുവരേയും കസ്റ്റഡിയിലെടുത്ത ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഏൽപ്പിക്കുകയായിരുന്നു.

ആര്യന്റെ മനക്കരുത്തുമൂലമാണ് കൂടെപ്പിറപ്പിനെ കൈവിട്ടു പോകാതിരുന്നതെന്ന് മുംബൈ പൊലീസും സാക്ഷ്യപ്പെടുത്തുന്നു. ഭിക്ഷാടനക്കാരും വാണിഭ സംഘങ്ങളും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത് പതിവായ മുംബൈ നഗരത്തിൽ നിന്നും കൂടെപ്പിറപ്പിനെ സംരക്ഷിച്ചു നിർത്തിയ ആര്യൻ ഇപ്പോൾ മുംബൈ പൊലീസിന്റേയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടേയും സ്നേഹഭാജനമാണ്.

കാലടി പൊലീസ് അവിടെ നിന്നും കാണാതായ ഒരു കുട്ടിയെ തെരഞ്ഞ് മുംബൈയിലെത്തിയപ്പോഴാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി സംരക്ഷണത്തിൽ മലയാളം സംസാരിക്കുന്ന രണ്ടു കുട്ടികളുണ്ടെന്ന് അറിഞ്ഞത്. എന്നാൽ അവർ എവിടുത്തുകാരാണെന്ന വിവരം കമ്മിറ്റിക്ക് അറിയാമായിരുന്നില്ല. പൊലീസ് അനുനയത്തിൽ ചോദ്യം ചെയ്തപ്പോൾ ഹുൻസൂർ സ്വദേശി ഇരിട്ടിയിൽ താമസിച്ചിരുന്ന മക്കളാണ് ഇവരെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഇരിട്ടി പൊലീസുമായി ബന്ധപ്പെട്ടപ്പോൾ പ്രമാദമായ ഒരു കൊലക്കേസിൽ ദൃക്സാക്ഷി കൂടിയാണ് ആര്യൻ എന്ന ആറുവയസ്സുകാരനെന്ന് വ്യക്തമായി.

കുട്ടികളെ കേരളത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേരളാ പൊലീസ്. ഇതിനു വേണ്ടിയുള്ള മതിയായ രേഖകൾ മുംബൈ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ സമർപ്പിക്കണം. കുട്ടികളുടെ ബന്ധുക്കൾ ആരെങ്കിലുമുണ്ടെങ്കിൽ ബന്ധം തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം. തുടർന്ന് കോടതിയിൽ എല്ലാ രേഖകളും സമർപ്പിക്കണം. ഇതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഈ ആഴ്ച ഒടുവിൽ കേരളാ പൊലീസ് മുംബൈയിലേക്ക് യാത്ര തിരിക്കും. അടുത്ത തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കപ്പെടുന്ന ആര്യനേയും അമൃതയേയും അന്നു തന്നെ ഇരിട്ടിയിലേക്ക് കൊണ്ടു വരാനാണ് സാധ്യത.

കഴിഞ്ഞ ജനുവരി 13 ന് രാത്രി ശോഭയോടൊപ്പം ഉറങ്ങാൻ കിടന്ന കാമുകനായ മഞ്ജുനാഥ് കുട്ടികൾ ഉറങ്ങിയതിനു ശേഷം ശോഭയുടെ കഴുത്ത് ഞെരിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകശ്രമത്തിനിടെ ശോഭയുടെ ഞരക്കം കേട്ട് ആര്യൻ ഉണർന്നു. അതിനിടെ ശോഭയുടെ കഴുത്ത് അമർത്തി പിടിച്ച് മരണം ഉറപ്പ് വരുത്തി.യ ശേഷം ഇരിട്ടി പഴയ പാലത്തിനു സമീപത്തെ കിണറ്റിൽ കൊണ്ടു പോയി മൃതദേഹം ഇട്ടു. പിറ്റേദിവസം രാവിലെ കുട്ടികളെ രണ്ടു പേരേയും കൂട്ടി മഞ്ജുനാഥ് ബംഗളൂരുവിലേക്ക് യാത്ര തിരിച്ചു. അവിടെ നിന്നും മുംബൈയിലേക്കുള്ള ട്രെയിനിൽ കുട്ടികളെ ഉപേക്ഷിച്ച ശേഷം അയാൾ മുങ്ങുകയായിരുന്നു.

ശോഭയുടെ ഭർത്താവ് രാജുവിനെ കൊല ചെയ്തത് ഇവർ രണ്ടു പേരും കൂടി ചേർന്നായിരുന്നു. ഇക്കാര്യം പറഞ്ഞ് പലപ്പോഴും ശോഭ മഞ്ജുനാഥിനെ അയാളുടെ കുടുംബവുമായി ബന്ധപ്പെടുന്നത് തടയുമായിരുന്നു. ഇത് പുറത്ത് അറിയുമോ എന്ന ഭയമായിരുന്നു ശോഭയെ കൊല ചെയ്യാൻ കാരണമായതെന്ന് പൊലീസ് കരുതുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP