Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഞങ്ങളുടെ പരിചയത്തിലൊന്നും ഇങ്ങനെ ഒരുത്തനെ അറിയത്തു പോലുമില്ല; ഇവന് എന്തോ കുഴപ്പമുണ്ടെന്നല്ലാതെ എന്നാ പറയാനാ; പി സി ജോർജ്ജിന് ഇങ്ങനെ ഒരു ബന്ധുവില്ലെന്ന് ഷോൺ ജോർജ്ജ്; 'യുവ ആർജെഡിയുടെ സ്റ്റേറ്റ് പ്രസിഡന്റായ എന്റെ വണ്ടി തടയാൻ മാത്രം തന്റേടമുള്ള ഏത് പൊലീസുകാരനാണുള്ളത്? എന്നു ചോദിച്ച് ഫേസ്‌ബുക്കിൽ ലൈവിട്ട യുവാവിന്റേത് അവകാശവാദങ്ങൾ തള്ളി പി സി ജോർജ്ജിന്റെ കുടുംബം; കേരളത്തെ ചിരിപ്പിച്ച വീഡിയോയിലെ താരത്തിന്റേത് പബ്ലിസിറ്റി സ്റ്റണ്ടോ?

ഞങ്ങളുടെ പരിചയത്തിലൊന്നും ഇങ്ങനെ ഒരുത്തനെ അറിയത്തു പോലുമില്ല; ഇവന് എന്തോ കുഴപ്പമുണ്ടെന്നല്ലാതെ എന്നാ പറയാനാ; പി സി ജോർജ്ജിന് ഇങ്ങനെ ഒരു ബന്ധുവില്ലെന്ന് ഷോൺ ജോർജ്ജ്; 'യുവ ആർജെഡിയുടെ സ്റ്റേറ്റ് പ്രസിഡന്റായ എന്റെ വണ്ടി തടയാൻ മാത്രം തന്റേടമുള്ള ഏത് പൊലീസുകാരനാണുള്ളത്? എന്നു ചോദിച്ച് ഫേസ്‌ബുക്കിൽ ലൈവിട്ട യുവാവിന്റേത് അവകാശവാദങ്ങൾ തള്ളി പി സി ജോർജ്ജിന്റെ കുടുംബം; കേരളത്തെ ചിരിപ്പിച്ച വീഡിയോയിലെ താരത്തിന്റേത് പബ്ലിസിറ്റി സ്റ്റണ്ടോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിഹാറിൽ അതിശക്തരായ ആർജെഡിയുടെ കേരള ഘടകം യുവ സംസ്ഥാന പ്രസിഡന്റായിരുന്നു കുറച്ചുദിവസമായി കേരളക്കരയെ മുഴുവൻ ചിരിപ്പിച്ച വ്യക്തി. കെ എം മാണി മരിച്ച ദിവസം നഗരത്തിലെത്തിയ യുവാവിനെ പൊലീസ് തടഞ്ഞപ്പോൾ പൊലീസുകാരെ തെറിവിളിച്ചു കൊണ്ടും തൻ പി സി ജോർജ്ജിന്റെ ബന്ധുവാണെന്നും പറഞ്ഞു കൊണ്ടായിരുന്നു ആൽവിൻ എന്ന യുവാവ് രംഗത്തെത്തിയത്. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് യുവാവ് പൊലീസുകാർക്കെതിരെ സംസാരിച്ചത്. തെറി വിളിച്ചു കൊണ്ടുള്ള ലൈവ് അതിരുവിട്ടുപ്പോൾ നാട്ടുകാർ യുവാവിനെ ഓടിക്കുകയും ചെയ്തു.

എന്തായാലും ചുരുങ്ങിയ ദിവസം കൊണ്ട് സൈബർ ലോകത്ത് വൈറലായ യുവാവ് പി സി ജോർജ്ജിന്റെ ബന്ധുവാണെന്ന വാദങ്ങൾ തള്ളി മകൻ ഷോൺ ജോർജ്ജ് രംഗത്തെത്തി. ഞങ്ങളുടെ പരിചയത്തിലൊന്നും ഇങ്ങനെ ഒരുത്തനെ അറിയത്തു പോലുമില്ല. ഇവന് എന്തോ കുഴപ്പമുണ്ടെന്നല്ലാതെ എന്നാ പറയാനാ..' എന്നാണ് ഷോൺ ജോർജ്ജ് പറയുന്നു. കേരളം മുഴുവൻ ബഹുമാനിക്കുന്ന ഒരു വലിയ മനുഷ്യന്റെ വിടവാങ്ങൽ ദിവസം. പാലാ പോലെ ഒരു സ്ഥലത്ത് വന്നിട്ട് ഈ കോലംകെട്ട് കാണിച്ചവനെ എന്ത് പറയാനാണ് എന്നും അദ്ദേഹം ചോദിക്കുന്നു.

കെ എം മാണി എന്ന രാഷ്ട്രീയത്തിലെ എക്കാലത്തെയും മികച്ച നേതാവിന് പാലാ വിട നൽകുന്ന ദിവസമാണ് പൊലീസിനെയും നാട്ടുകാരെയും അപഹസിച്ചും തെറിവിളിച്ചും ഒരു യുവാവ് ഫേസ്‌ബുക്ക് വിഡിയോ ചെയ്തത്. ഇതിൽ അയാൾ എടുത്ത് പറയുന്ന കാര്യം ഞാൻ പി.സി ജോർജിന്റെ ബന്ധുവാണെന്നാണ്. പി സിയുടെ ഭാഷയിൽ തന്നെ ഇതിനൊക്കെ മറുപടി പറയാൻ തനിക്ക് അറിയാമെന്നും ഇയാൾ വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ ഇങ്ങനെയൊരു ബന്ധം തങ്ങളുടെ കൂട്ടത്തിൽ ഇല്ലെന്നാണ് ഷോൺ ജോർജ്ജ് വ്യക്തമാക്കുന്നു.

പൊലീസിനെയും നാട്ടുകാരെയും തെറി വിളിച്ച് കൊണ്ടാണ് അയാൾ സംസാരിക്കുന്നത്. അതിനുള്ള മറുപടി അപ്പോൾ തന്നെ നാട്ടുകാർ കൊടുത്തിട്ടുമുണ്ട്. ഇതിനപ്പുറം ഒന്നും പറയാനില്ല ഇവനെ കുറിച്ച്. അവൻ പി.സി ജോർജിന്റെ ബന്ധുവുമല്ല. ഞങ്ങൾക്ക് അവനെ അറിയത്തുമില്ല. ഷോൺ ജോർജ് പറഞ്ഞു. പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും തെറിവിളിച്ചതിനും ഇയാൾക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും സൈബർ ലോകത്ത് ഉയരുന്നുണ്ട്.

ലൈവ് വീഡിയോയിലൂടെ യുവാവിന്റെ പെർഫോമൻസ് ഇങ്ങനെയായിരുന്നു: പാലയിൽ കെ എം മാണിയുടെ വിയോഗത്തിന് ആദരാജ്ഞലി അർപ്പിക്കാൻ പോകുന്ന വഴിയിൽ പൊലീസ് ഒരുക്കിയ ഗതാഗത ക്രമീകരണം മറികടക്കാൻ തുനിയവേ പൊലീസ് തടഞ്ഞതാണ് യുവാവിന്റെ രോഷത്തിന് കാരണം. ആൽവിൻ മാത്യു എന്നാണ് യുവാവാണ് ആത്മരോഷം പ്രകടിപ്പിക്കുന്നത്. ഈരാറ്റുപേട്ടക്കാരെ ഹെൽമറ്റ് വെക്കിപ്പിക്കാത്ത പൊലീസ് എന്നെ നിയമം പഠിപ്പിക്കാൻ വരുന്നു എന്നു പറഞ്ഞാണ് ആൽവിൻ രംഗത്തുള്ളത്. ഒരു നിയമം മതി ഇവിടെ. യുഡിഎഫിന്റെ ഘടകകക്ഷിയാണ് ആർജെഡി. എനിക്ക് വേണ്ടി ഡൽഹിയിൽ നിന്നും വിളിക്കാനും ആളുകളുണ്ടെന്ന് യുവാവ് പറയുന്നു. ലാലു പ്രസാദ് യാദവിന്റെ സ്റ്റേറ്റ് പ്രസിഡന്റിനെ തൊട്ടിട്ട് ഇവിടെ ഒരു പൊലീസും തൊപ്പിയിട്ട് നടക്കില്ല.

ഈ റോഡ് ഉണ്ടാക്കിവെച്ചിരിക്കുന്നത് വണ്ടി പോകാനാണ്. ആർജെഡിയുടെ സ്റ്റേറ്റ് പ്രസിഡന്റായ എന്നെ തടയാൻ ധൈര്യമുള്ളത് ഏത് പൊലീസുകാരനാണ് ഉള്ളതെന്ന് എനിക്കൊന്ന് അറിയണം... ഞാൻ പിസി ജോർജ്ജിന്റെ ബന്ധവാടാ.. ഞാൻ പൊലീസിന്റെ ഷൂസും യൂണിഫോമും കണ്ട് പേടിക്കുന്നതല്ല. പാലയിൽ ഒരു നിയമം, ഈരാറ്റുപേട്ടയിൽ മറ്റൊരു നിയമം. ഇവിടെ ഒരു നിയമം മതി. പറയേണ്ടത് പറയേണ്ടിടത്ത് പറയേണ്ട സമയത്ത് പറയും.

തന്റേടമുള്ളവർ വീട്ടിലേക്ക് വാടാ.. ഒറ്റ തന്തയ്ക്ക് പറഞ്ഞവർ ആണെങ്കിൽ വീട്ടിലേക്ക് വാടാ.. എന്നു പറഞ്ഞും തെറിവിളി തുടർന്നു യുവാവ്. ഇതോടെ ചുറ്റും നിന്ന നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തി. എന്തടിസ്ഥാനത്തിലാണ് താങ്കൾ തെറിവിളിക്കുന്നത് എന്ന ചോദ്യം ഉയർത്തി ചുറ്റും നിന്നവർ രംഗത്തെത്തി. അവർ അവരുടെ പണി ചെയ്യുകയാണെന്നും നാട്ടുകാർ പറഞ്ഞു. എന്നിട്ടും യുവാവ് തെറിവിളി തുടർന്നതോടെ നാട്ടുകാർ യുവാവിനെ കൈകാര്യം ചെയ്യാൻ തുനിഞ്ഞു. ഇതോടെ ഓടി രക്ഷപെടുകയായിരുന്നു യുവാവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP