Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബൈക്ക് അപകടങ്ങളിൽ മരിക്കുന്നതും ഗുരുതരമായി പരിക്ക് പറ്റുന്നതും ഏറെയും പിന്നിലിരിക്കുന്നവർ; പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി നിയമം നിലവിലുണ്ടെങ്കിലും നടപ്പിലാക്കുന്നതിൽ ആർക്കും ശുഷ്‌കാന്തിയില്ല; നിയമം ലംഘിക്കാനുള്ളതാണ് എന്ന മലയാളിയുടെ മനസ്സിനെ തിരുത്താൻ മെനക്കെടാതെ അധികാരികളും

ബൈക്ക് അപകടങ്ങളിൽ മരിക്കുന്നതും ഗുരുതരമായി പരിക്ക് പറ്റുന്നതും ഏറെയും പിന്നിലിരിക്കുന്നവർ; പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി നിയമം നിലവിലുണ്ടെങ്കിലും നടപ്പിലാക്കുന്നതിൽ ആർക്കും ശുഷ്‌കാന്തിയില്ല; നിയമം ലംഘിക്കാനുള്ളതാണ് എന്ന മലയാളിയുടെ മനസ്സിനെ തിരുത്താൻ മെനക്കെടാതെ അധികാരികളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റോഡ് സുരക്ഷക്കും ഹെൽമറ്റ് വേട്ടക്കുമെല്ലാം പൊലീസും ഭരണകൂടവും പ്രധാന്യം നൽകുമ്പോഴും ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാരുടെ സുരക്ഷയെ കുറിച്ച് ബോധ്യമില്ലാതെ യാത്രക്കാരും അധികാരികളും. പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയിട്ടും ഹെൽമറ്റില്ലാതെ ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവൊന്നുമില്ല. ഇവരെ കണ്ടതായി ഭാവിക്കാതെ പൊലീസും പ്രതികരിക്കുമ്പോൾ കാണാതെ പോകുന്നത് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുമ്പോൾ ഗുരുതരമായി പരിക്കേൽക്കുകയും മരണപ്പെടുകയും ചെയ്യുന്നവരിൽ ഭൂരിഭാഗവും പിൻസീറ്റ് യാത്രക്കാരാണ് എന്ന യാഥാർത്ഥ്യമാണ്.

ഇരുചക്രവാഹന അപകടങ്ങളിൽ മരണസാധ്യത കൂടുതൽ പിന്നിലിരിക്കുന്നവർക്കാണ്. അപകടങ്ങളിൽ ദൂരേക്ക് തെറിക്കുന്നതിലേറെയും പിന്നിലിരിക്കുന്നവരാണ്. തലയ്‌ക്കേൽക്കുന്ന പരിക്ക്, തെറിച്ചുവീഴുന്നതിന്റെ ആഘാതം എന്നിവയാണ് മരണകാരണം. അതുകൊണ്ട് തന്നെ ഓടിക്കുന്നവരെക്കാൾ പിൻസീറ്റിലിരിക്കുന്നവർക്കാണ് ഹെൽമെറ്റിന്റെ ആവശ്യകത കൂടുതൽ.

50 കിലോമീറ്റർ വേഗത്തിൽ പോകുന്ന ബൈക്കിൽനിന്ന് വീഴുന്നത് മൂന്നുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് വീഴുന്നതിന് തുല്യമാണ്. വാഹനം മുന്നിലേക്ക് ഇടിക്കുമ്പോൾ പിൻഭാഗം ഉയർന്ന് പിന്നിലിരിക്കുന്നയാൾ തെറിച്ചുവീഴും. വേഗംകൂടുന്നതനുസരിച്ച് എടുത്തെറിയപ്പെടുന്ന ദൂരംകൂടും. അഞ്ചുമീറ്ററിലേറെ തെറിച്ചുവീണ സംഭവങ്ങളുണ്ട്. മനുഷ്യശരീരം വീഴുമ്പോൾ തലയാണ് ആദ്യം നിലത്തടിക്കുക. അതിനാൽ പിൻസീറ്റ് യാത്രക്കാർ ഹെൽമെറ്റ് ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.

ഇരുചക്രവാഹന അപകടങ്ങൾ പരിശോധിച്ചാൽ പിൻസീറ്റ് യാത്രക്കാരുടെ ഹെൽമറ്റിന്റെ ആവശ്യകത വ്യക്തമാകുമെന്ന് റോഡ് സുരക്ഷാ വിദഗ്ദ്ധർ പറയുന്നു. അപകടങ്ങളിൽ വാഹനത്തിൽനിന്ന് തെറിക്കുന്നതിൽ അധികവും പിൻസീറ്റിലിരിക്കുന്നവരാണ്. വാഹനത്തിന്റെ വേഗതയനുസരിച്ച് ഉയർന്ന് തെറിക്കാനുള്ള സാധ്യത കൂടും. അതേസമയം ഓടിക്കുന്നയാൾ ഏറെ ദൂരേക്ക് വീഴാറില്ല. മുന്നിലിരിക്കുന്നയാൾ കൂടുതൽ വാഹനത്തോട് ഉറച്ചാണ് ഇരിക്കുന്നത്. ഹാൻഡിലിലെ പിടിത്തം, സീറ്റിങ്ങിലെ ക്രമീകരണം എന്നിവയാണ് കാരണം. അപകടം ആദ്യം തിരിച്ചറിയുന്നതും ഓടിക്കുന്നയാളാണ്. സ്വയരക്ഷയ്ക്കുവേണ്ടി വാഹനത്തിൽ മുറുകെ പിടിക്കുന്നതും ഒഴിഞ്ഞുമാറുന്നതുമൊക്കെ രക്ഷയാകും. ഹെൽമെറ്റ് ഒരുപരിധിവരെ തലയ്‌ക്കേൽക്കുന്ന പരിക്കിന്റെ ആഘാതം കുറയ്ക്കും.

ഇരുചക്രവാഹനങ്ങളുടെ ഘടനപ്രകാരം പിന്നിലിരിക്കുന്നവർക്ക് പിടിച്ചിരിക്കാനുള്ള സൗകര്യം കുറവാണ്. മുന്നിലേക്കുനോക്കി കാൽ കുറുകെയിട്ട് ഇരിക്കുകയാണെങ്കിൽ സെഡ് ഹാൻഡിലിൽ പിടിക്കാനാകില്ല. വശത്തേക്ക് തിരിഞ്ഞിരിക്കുന്നവർക്കുമാത്രമാണ് സൈഡ് ഹാൻഡിൽ പ്രയോജനപ്പെടുന്നത്. എന്നാൽ വശത്തേക്ക് അഭിമുഖമായി ഇരിക്കുന്നത് കൂടുതൽ അപകടമാണ്.

റോഡിന്റെ മോശം അവസ്ഥയും ഇരുചക്രവാഹന യാത്രക്കാരെയാണ് ബാധിക്കുക. തകർന്ന റോഡുകളിൽ ഇരുചക്രവാഹനങ്ങളുടെ അപകടസാധ്യത ഇരട്ടിയാകുന്നുണ്ട്. ഇരുചക്രവാഹനങ്ങളിലെ യാത്രക്കാർ രണ്ടുപേരും ഹെൽമറ്റ് ധരിക്കണമെന്നത് നിർബന്ധമാക്കി ഗതാഗതവകുപ്പിന്റെ ഉത്തരവ് നിലവിലുണ്ടെങ്കിലും ഇത് പാലിക്കാനോ കൃത്യമായി നടപ്പിലാക്കാനോ ആരും മെനക്കെടുന്നില്ല.

ജൂലായ് ആറിന് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് അയച്ച കത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീം കോടതി വിധിയെ പരാമർശിച്ചുകൊണ്ടാണ് വകുപ്പ് സെക്രട്ടറിയുടെ കത്ത്. ഇരുചക്ര വാഹനങ്ങളിലെ രണ്ടു യാത്രക്കാരും ഹെൽമറ്റും, കാറുകളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നതാണെന്ന് സെക്രട്ടറിയുടെ കത്തിൽ വ്യക്തമാക്കുന്നു.

കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിൽ ഈ വിധി ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. കേരളത്തിൽ ഇപ്പോഴും ഇത് നടപ്പിലാക്കുന്നില്ലെന്നാണ് മനസിലാകുന്നത്. മാധ്യമങ്ങൾ അടക്കമുള്ളവർ ഹെൽമറ്റ് ധരിക്കാതെയും, സീറ്റ് ബെൽറ്റ് ധരിക്കാതെയുമുള്ള യാത്രകളെ പ്രോസ്താഹിപ്പിക്കുകയാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP