Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ശ്രീ ടാക്‌സി'യുമായി നിരത്തിലിറങ്ങി രണ്ട് വനിതാ ഡ്രൈവർമാർ; പ്രസവാനന്തരം അമ്മയെയും കുഞ്ഞിനെയും വീടുകളിലെത്തിക്കാൻ ഇനി 'ശ്രീ ടാക്‌സി' വിളിപ്പുറത്ത്; കുടുംബശ്രീ ജില്ലാ മിഷന്റെ സംസ്ഥാനത്തെ ടാക്‌സി കാർ പദ്ധതിക്ക് തിരൂർ ജില്ലാ ആശുപത്രിയിൽ തുടക്കം കുറിച്ചു

'ശ്രീ ടാക്‌സി'യുമായി നിരത്തിലിറങ്ങി രണ്ട് വനിതാ ഡ്രൈവർമാർ; പ്രസവാനന്തരം അമ്മയെയും കുഞ്ഞിനെയും വീടുകളിലെത്തിക്കാൻ ഇനി  'ശ്രീ ടാക്‌സി' വിളിപ്പുറത്ത്; കുടുംബശ്രീ ജില്ലാ മിഷന്റെ സംസ്ഥാനത്തെ ടാക്‌സി കാർ പദ്ധതിക്ക് തിരൂർ ജില്ലാ ആശുപത്രിയിൽ തുടക്കം കുറിച്ചു

എം പി റാഫി

മലപ്പുറം: അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി എത്തിക്കാൻ ഇനി വിളിപ്പുറത്ത് 'ശ്രീ ടാക്‌സി' ഉണ്ടാകും. കുടുംബശ്രീ ജില്ലാ മിഷന്റെ സംസ്ഥാനത്തെ ആദ്യ പദ്ധതി മലപ്പുറം തിരൂർ ജില്ലാ ആശുപത്രിയിലാണ് തുടക്കം കുറിച്ചിരിക്കുന്നത്. അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി എത്തിക്കുന്ന 'ശ്രീ ടാക്‌സി' പദ്ധതിയുടെ പൂർണ ചുമതലയുള്ളത് രണ്ട് വനിതാ ഡ്രൈവർമാർക്കാണ്.

തിരൂർ ജില്ലാ ആശുപത്രിയുമായി സഹകരിച്ചാണ് 'ശ്രീ ടാക്‌സി' പദ്ധതിക്ക് കുടുംബശ്രീ ജില്ലാ മിഷൻ തുടക്കം കുറിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതലാണ് വാഹനം ഓടിത്തുടങ്ങിയത്. രണ്ട് വനിതാ ഡ്രൈവർമാർ സദാസമയം വാഹനത്തിലുണ്ടാകും. 18 വർഷമായി ഡ്രൈവിങ് രംഗത്തുള്ള തിരൂർ കോരങ്ങത്ത് സ്വദേശി ചുങ്കത്ത് റഹ്മത്ത്, കോട്ടക്കൽ സ്വദേശി ഗീത പിലാക്കൽ എന്നിവരാണ് 'ശ്രീ ടാക്‌സി ' കാറിലെ ഡ്രൈവർമാർ. ഇരുവവരും ട്രോമാകെയർ വളണ്ടിയർമാരും കുടുംബശ്രീ പ്രവർത്തകരുമാണ്. ജില്ലാ ആശുപത്രിയാണ് ഇവർക്ക് ശമ്പളം നൽകുക.

ജില്ലാ ആശുപത്രിയിൽ പ്രസവത്തിനെത്തുന്നവരെ, പ്രസവാനന്തരം അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി വീടുകളിലെത്തിക്കുന്നതാണ് ശ്രീ ടാക്‌സി പദ്ധതി. പ്രസവശേഷം എത്തിക്കേണ്ടവരുടെ വിവരണം ആശുപത്രി അധികൃതർ മുൻകൂട്ടി വനിതാ ഡ്രൈവർമാരെ അറിയിക്കും. ആദ്യ ഘട്ടത്തിൽ ഒരു വാഹനമാണുള്ളത്. ഉടനെ ഒരു കാർ കൂടി 'ശ്രീ ടാക്‌സി 'യായി നിരത്തിലിറക്കാൻ കുടുംബശ്രീക്ക് പദ്ധതിയുണ്ട്.

പദ്ധതി വിജയകരമാകുന്നതോടെ മറ്റു ജില്ലകളിലേക്കും 'ശ്രീ ടാക്‌സി ' വ്യാപിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 11 ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീൽ നിർവഹിക്കും. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഡ്രൈവർമാരായ റഹ്മത്ത്, ഗീത എന്നിവർ മറുനാടൻ മലയാളിയോടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP