Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീതി എന്ന രണ്ടക്ഷരം കേവലമൊരുവാക്കല്ല! കണ്ണൂരിൽ വിചാരണ നടന്നാൽ നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല ഒട്ടും; തലശേരി സെഷൻസിൽ വിചാരണ വന്നാൽ സാക്ഷികൾ കൂറുമാറും; സിപിഎം ജില്ലാ സെക്രട്ടറിയും പാർട്ടി എംഎൽഎയും പ്രതികളായ കേസിൽ സുതാര്യവിചാരണ നടപ്പില്ലെന്ന് ഭയം; ഷുക്കൂർ വധക്കേസിൽ വിചാരണ കണ്ണൂരിന് പുറത്തേക്കോ സിബിഐ കോടതിയിലേക്കോ മാറ്റണമെന്ന് കുടുംബം; ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കും; സിബിഐ നടപടി ബിജെപി-കോൺഗ്രസ് സംയുക്ത രാഷ്ട്രീയ നീക്കമെന്ന് കോടിയേരി

നീതി എന്ന രണ്ടക്ഷരം കേവലമൊരുവാക്കല്ല! കണ്ണൂരിൽ വിചാരണ നടന്നാൽ നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല ഒട്ടും; തലശേരി സെഷൻസിൽ വിചാരണ വന്നാൽ സാക്ഷികൾ കൂറുമാറും; സിപിഎം ജില്ലാ സെക്രട്ടറിയും പാർട്ടി എംഎൽഎയും പ്രതികളായ കേസിൽ സുതാര്യവിചാരണ നടപ്പില്ലെന്ന് ഭയം; ഷുക്കൂർ വധക്കേസിൽ വിചാരണ കണ്ണൂരിന് പുറത്തേക്കോ സിബിഐ കോടതിയിലേക്കോ മാറ്റണമെന്ന് കുടുംബം; ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കും; സിബിഐ നടപടി ബിജെപി-കോൺഗ്രസ് സംയുക്ത രാഷ്ട്രീയ നീക്കമെന്ന് കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: അരിയിൽ ഷുക്കൂർവധക്കേസിൽ പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ വിചാരണ കണ്ണൂരിന് പുറത്തേക്കോ സിബിഐ കോടതിയിലേക്കോ മാറ്റണമെന്ന ആവശ്യവുമായി ഷുക്കൂറിന്റെ കുടുംബം. കേസിൽ സിപിഐ.എം നേതാക്കൾക്കെതിരായ വിചാരണ കണ്ണൂരിൽ നടന്നാൽ നീതികിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം കരുതുന്നു. വിചാരണ സിബിഐ കോടതിയിലേക്കോ കണ്ണൂരിന് പുറത്തേക്കോ മാറ്റണം. ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷുക്കൂറിന്റെ സഹോദരൻ ദാവൂദ് ചാനൽ ചർച്ചയ്ക്കിടെ വ്യക്തമാക്കി. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തലശ്ശേരിയിൽ സിപിഐ.എമ്മിന്റെ ജില്ലാ സെക്രട്ടറിയും പാർട്ടിയുടെ എംഎ‍ൽഎയും പ്രതിചേർക്കപ്പെട്ട കേസിൽ സുതാര്യമായ വിചാരണ സാധ്യമല്ലെന്നാണ് കുടുംബത്തിന്റെ വിലയിരുത്തലെന്നും തലശ്ശേരി സെഷൻസ് കോടതിയിൽ കേസ് വിചാരണയ്ക്ക് വരികയാണെങ്കിൽ സാക്ഷികളെ പോലും കോടതിയിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ദാവൂദ് പറഞ്ഞു.

'സിബിഐ കുറ്റപത്രം തലശ്ശേരി സെഷൻസ് കോടതിയിലാണ് സമർപ്പിച്ചത്. അത് സിബിഐ കോടതിയിൽ തന്നെ പരിഗണിക്കണമെന്ന ആവശ്യമാണ് തങ്ങൾക്കുള്ളത്. തലശ്ശേരി സെഷൻസ് കോടതിയിൽ ഈ കേസ് വിചാരണയ്ക്ക് വരികയാണെങ്കിൽ സാക്ഷികളെ പോലും കോടതിയിൽ സ്വാധീനിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ കേസ് സിബിഐ കോടതിയിൽ തന്നെ വിചാരണ ചെയ്യണം. ഈ ആവശ്യം ഉന്നയിച്ച് ഞങ്ങൾ കേരളാ ഹൈക്കോടതിയെ സമീപിക്കുന്നതാണ്.

സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തലശ്ശേരിയിൽ സിപിഐ.എമ്മിന്റെ ജില്ലാ സെക്രട്ടറിയും പാർട്ടിയുടെ എംഎ‍ൽഎയും പ്രതിചേർക്കപ്പെട്ട കേസിൽ സുതാര്യമായ വിചാരണ സാധ്യമല്ലെന്നാണ് കുടുംബത്തിന്റെ വിലയിരുത്തൽ. അല്ലെങ്കിൽ കണ്ണൂരിന് പുറത്ത് എറണാകുളത്തോ തിരുവനന്തപുരത്തോ വിചാരണ നടക്കണം.'

സിബി.ഐ എസ്‌പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തലശേരി സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കല്യാശേരി എംഎ‍ൽഎയായ ടി.വി രാജേഷിനെതിരെ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. കേസിൽ 32ാം പ്രതിയായാണ് ജയരാജനെ പ്രതിചേർത്തിരിക്കുന്നത്.ഷുക്കൂർ വധക്കേസിൽ ആദ്യ ഘട്ടത്തിൽ തന്നെ ജയരാജനെ പ്രതിചേർത്തിരുന്നു. എന്നാൽ ദുർബല വകുപ്പുകളാണ് അന്നത്തെ യു.ഡി.എഫ് സർക്കാർ ചുമത്തിയത്. എന്നാൽ നിലവിലെ സിബിഐ കേസ് വളരെ ഗൗരവകരമായതിനെ തുടർന്ന് സിപിഎമ്മിനെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വലിയ തിരിച്ചടിയാണിത്. സുപ്രീം കോടതി നിർദ്ദേശിച്ചതിന് ശേഷം മൂന്ന് മാസം കൊണ്ടാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസ് ഈ മാസം 14നാണ് കോടതി പരിഗണിക്കുന്നത്.മുസ്ലിംലീഗ് പ്രവർത്തകനും സംഘടനയുടെ വിദ്യാർത്ഥിവിഭാഗമായ എം.എസ്.എഫിന്റെ നേതാവുമായ അരിയിൽ ഷുക്കൂർ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം മുസ്ലിം ലീഗ് പ്രവർത്തകർ തടഞ്ഞ് ആക്രമിച്ചതിന് പ്രതികാരമായി ഷുക്കൂറിനെ വധിച്ചതാണെന്നാണ് കേസ്.

ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ ഗൂഢാലോചന കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ച സിബിഐ നടപടി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ബിജെപിയുടേയും കോൺഗ്രസിന്റേയും യോജിച്ച രാഷ്ട്രീയനീക്കത്തിന്റെ ഭാഗമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ കാലത്ത് ഉന്നതതലത്തിൽ ഗൂഢാലോചന നടത്തിയാണ് പി.ജയരാജനേയും ടി.വി രാജേഷിനേയും കള്ളക്കേസിൽ കുടുക്കി പ്രതികളാക്കിയത്. 2012ൽ കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ 73 സാക്ഷി പട്ടികയടക്കം 33 പ്രതികൾ അടങ്ങുന്ന കുറ്റപത്രമാണ് ലോക്കൽ പൊലീസ് സമർപ്പിച്ചത്.

പിന്നീട് ഷുക്കൂറിന്റെ ഉമ്മ ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയെ തുടർന്നാണ് സിബിഐ അന്വേഷണത്തിന് ഉത്തരവുണ്ടാകുന്നത്.ലോക്കൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഒരിടത്തും പി.ജയരാജനും, ടി.വി രാജേഷും ഗൂഢാലോചന നടത്തിയതായി ആക്ഷേപമില്ല. ഗൂഢാലോചന ആരോപണം സംസ്ഥാന പൊലീസ് തള്ളിയതാണ്. പഴയ സാക്ഷി മൊഴികളെ തന്നെ അടിസ്ഥാനമാക്കിയാണ് പുതിയ വകുപ്പ് ചേർത്ത് കുറ്റപത്രം സമർപ്പിച്ചത്. ഗൂഢാലോചന ആരോപണം തെളിയിക്കുന്ന പുതിയൊരു തെളിവും പുറത്തുകൊണ്ടുവരാൻ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതിൽ നിന്നും വ്യക്തമാകുന്നത് സിപി.എമ്മിനെ വേട്ടയാടാൻ സിബിഐയെ കരുവാക്കുന്നുവെന്നാണ്. ഈ രാഷ്ട്രീയ ഗൂഢാലോചനയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും കോടിയേരി ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP