Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റസ്‌കാർ സേനയെ നേരിടാൻ രാജാവ് ഓടിയെത്തിയത് നെഹ്‌റുവിന്റെ കാൽക്കീഴിൽ; പാക് നീക്കത്തെ തകർത്ത് സ്വയംഭരണാവകാശമുള്ള സംസ്ഥാനമാക്കിയത് തന്ത്രപരമായി; കാശ്മീരികളല്ലാത്തവർ സ്ഥലം വാങ്ങുന്നതും സ്ഥിരതാമസം വിലക്കുന്നതും ചോദ്യം ചെയ്ത് നിരാഹാരം കിടന്നത് ശ്യാമപ്രസാദ് മുഖർജിയും; ജനസംഘം സ്ഥാപകന്റെ ജയിലിലെ ബലിദാനം ആർഎസ്എസിന് നൽകിയത് തീരാ വേദന; കാശ്മിരിനെ വിഭജിച്ച് അമിത് ഷായിലൂടെ മോദി നടപ്പാക്കിയത് പരിവാറുകാരുടെ ചിരകാല അഭിലാഷം

റസ്‌കാർ സേനയെ നേരിടാൻ രാജാവ് ഓടിയെത്തിയത് നെഹ്‌റുവിന്റെ കാൽക്കീഴിൽ; പാക് നീക്കത്തെ തകർത്ത് സ്വയംഭരണാവകാശമുള്ള സംസ്ഥാനമാക്കിയത് തന്ത്രപരമായി; കാശ്മീരികളല്ലാത്തവർ സ്ഥലം വാങ്ങുന്നതും സ്ഥിരതാമസം വിലക്കുന്നതും ചോദ്യം ചെയ്ത് നിരാഹാരം കിടന്നത് ശ്യാമപ്രസാദ് മുഖർജിയും; ജനസംഘം സ്ഥാപകന്റെ ജയിലിലെ ബലിദാനം ആർഎസ്എസിന് നൽകിയത് തീരാ വേദന; കാശ്മിരിനെ വിഭജിച്ച് അമിത് ഷായിലൂടെ മോദി നടപ്പാക്കിയത് പരിവാറുകാരുടെ ചിരകാല അഭിലാഷം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കപ്പെടുന്നതോടെ അസാധുവാകുന്നത് ഇതുവരെയുള്ള കാശ്മീരിന്റെ ചരിത്രവും സ്വത്വവുമാണ്. തുടക്കം മുതൽ 370 ാം വകുപ്പിനെ എതിർത്തിരുന്ന ഇന്ത്യൻ വലതു പക്ഷം ഒടുവിൽ തങ്ങളുടെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് നടപ്പാക്കിയത്. ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിൽ നിലകൊണ്ടിരുന്ന ആർട്ടിക്കിൾ 370 ഇല്ലാതാകുന്നതോടെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു കാശ്മീരിന്റെ കാര്യത്തിൽ ഇനി മുതൽ നിലവിൽ വരും.

ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരങ്ങളും നൽകിയ തീരുമാനത്തിനെതിരേ ആദ്യമായി ശക്തിയുക്തം എതിർത്തിയത് ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയായിരുന്നു. 1949ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എടുത്ത തീരുമാനത്തിനെതിരേ ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക എന്ന മുദ്രാവാക്യം ഉയർത്തിയാണ് മുഖർജി 370ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്. ജമ്മു കശ്മീരിനു പ്രത്യേക ഭരണഘടന എന്ന ആവശ്യം ഭരണഘടനാ അസംബ്ലിയിൽ അദ്ദേഹം ശക്തമായി എതിർത്തു. അദ്ദേഹത്തിന്റെ അഭിലാഷത്തിന്റെ പൂർത്തീകരണം കൂടിയാണ് ഇന്ന് നടക്കുന്നത്. ആർ എസ് എസിനെ തന്നോട് കൂടുതൽ അടുപ്പിക്കുകയാണ് മോദി ഇതിലൂടെ. അമിത് ഷായെ മുന്നിൽ നിർത്തി കളികൾ നിയന്ത്രിച്ച് തന്ത്രപരമായാണ് എല്ലാം നടപ്പാക്കുന്നതും.

ഇന്നത്തെ നടപടികളോടെ പ്രതിരോധം, വിദേശകാര്യം, ധനകാര്യം, ആശയവിനിമയം എന്നീ വകുപ്പുകൾ ഒഴികെയുള്ള മറ്റു നിയമങ്ങൾ പ്രദേശത്ത് വിനിയോഗിക്കുന്നതിന് കേന്ദ്ര സർക്കാരിന് സാധിക്കും. താൽക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370ാം വകുപ്പെങ്കിലും 35എ വകുപ്പ് സ്ഥിരം വകുപ്പായിരുന്നു. ഏറ്റവും പ്രധാനം 35 എ ഇല്ലാതാകുന്നതാണ്. ഇതോടെ കാശ്മീരികളല്ലാത്തവർക്കും മേഖലയിൽ ഭൂമി വാങ്ങുവാൻ സാധിക്കും. കാശ്മീരികൾ വല്ലാത്തൊരു വൈകാരികതയോടെയാണ് ആർട്ടിക്കിൾ 35 എ യെ കണ്ടിരുന്നത്. രാജ്യത്തെ മുസ്ലിം ഭൂരിപക്ഷമുള്ള ഏക സംസ്ഥാനമായി തുടരാൻ കാശ്മീരിനെ അനുവദിച്ചിരുന്നത് 35 എ ആയിരുന്നു.

ഇതു പ്രകാരം കാശ്മീരിൽ ഭൂമിയുടെ ക്രയവിക്രയം നടത്താൻ കാശ്മീരികൾക്കു മാത്രമേ സാധ്യമായിരുന്നുള്ളു. ആരാണ് കാശ്മീരിയെന്ന് നിർണ്ണയിക്കുന്നതിനുള്ള അധികാരം കാശ്മീരിലെ ഭരണകൂടത്തിലും നിക്ഷിപ്തമായിരുന്നു. കാശ്മീരിനെ വിഭജിച്ചതോടെ പ്രദേശത്ത് ജനസംഖ്യപരമായ ഒരു വലിയ മാറ്റത്തിനാകും വഴി തെളിയുക. 1987 നു ശേഷം താഴ്‌വരയിൽ നിന്നും പലായനം ചെയ്ത കാശ്മീരി പണ്ഡിറ്റുകളെ തിരികെ കാശ്മീരിൽ എത്തിക്കാൻ സർക്കാർ തന്നെ മുൻകൈയെടുത്തേക്കും. കാശ്മീരിനു പുറത്തു നിന്നും വിവാഹം കഴിക്കുന്ന കാശ്മീരി സ്ത്രീകൾക്ക് ഇതുവഴി സ്വത്തവകാശം ലഭിക്കുകയും ചെയ്യും.

ബ്രിട്ടൻ ഇന്ത്യ വിടുമ്പോൾ ലയന ഉടമ്പടി പ്രകാരം നാട്ടുരാജ്യങ്ങൾ പാക്കിസ്ഥാനിലും ഇന്ത്യയിലും ചേർന്നു. സ്വാതന്ത്രം ലഭിച്ച വേളയിൽ ഇന്ത്യയോട് ചേരാൻ ജമ്മു കാശ്മീരിലെ രാജാവ് മഹാരാജാ ഹരിസിങ്.വിസമ്മതിച്ചു. ഇന്ത്യയിലോ പാക്കിസ്ഥാനിലോ, അതോ സ്വതന്ത്രമായി നിലനിൽക്കുകയാണോ കാശ്മീർ ചെയ്യുക എന്ന അനിശ്ചിതത്വത്തിലാണ് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കാശ്മീർ തങ്ങളുടേതായിരിക്കണമെന്ന് അവകാശപ്പെട്ട പാക്കിസ്ഥാന്റെ പിന്തുണയോടെ ഗോത്ര വർഗക്കാരായ റസാകർ സേന കാശ്മീരിലേക്ക് നുഴഞ്ഞു കയറുന്നതും ആക്രമണം അഴിച്ചു വിടുന്നതും. ഇവർക്കെതിരെ സ്വയം പ്രതിരോധിക്കാൻ കഴിയില്ലെന്ന് ഉറപ്പായിരുന്ന ഹരിസിങ് ഇന്ത്യുടെ സഹായം തേടി.

എന്നാൽ കാശ്മീർ ഇന്ത്യയുടെ ഭാഗമല്ലാത്ത സ്വതന്ത്ര നാട്ടുരാജ്യമായതിനാൽ സൈന്യത്തെ അയക്കുന്നതിനും ഹരിസിങിനെ പിന്തുണയ്ക്കുന്നതിനും പരിമിതികൾ ഉണ്ടെന്ന നിലപാട് നെഹ്രു സ്വീകരിച്ചതോടെ ഇന്ത്യയുമായി ലയന ഉടമ്പടി ഒപ്പിടാൻ രാജവിനെ നിർബന്ധിതനാക്കി. പക്ഷേ കാശ്മീർ ഇന്ത്യയുടെ ഭാഗമാകുമോ എന്നുള്ളതിൽ അന്തിമ തീരുമാനം ജനഹിത പരിശോധനയിലൂടെ ആയിരിക്കുമെന്നായിരുന്ന എന്നായിരുന്നു വ്യവസ്ഥ. ഹരിസിങിനെ തുടർന്ന സംസ്ഥാനത്തിന്റെ അധികാരം ഏറ്റെടുത്ത ഷെയ്ക്ക് അബ്ദുള്ളയായിരുന്നു ആർ്ട്ടിക്കിൾ 370 നിലവിൽ വന്നതിൽ മുഖ്യ പങ്ക് വഹിച്ചത്. ആർട്ടിക്കിളിന്റെ കരട് തയ്യാറാക്കിയതും അദ്ദേഹമായിരുന്നു. കാശ്മീരുമായുള്ള ഇന്ത്യയുടെ ബന്ധം മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി തുടരാൻ ആർട്ടിക്കിൾ 370 കാരണമായി.

ഇതിനെതിരെ ആർഎസ്എസ് നേതാവും ജനസംഘം സ്ഥാപകുമായ ശ്യാമപ്രകാശ് മുഖർജീയുടെ നേതൃത്വത്തിൽ 1950 കളിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. 1953 ൽ മൂഖർജീ കാശ്മീരിൽ കാശ്മീരികളല്ലാത്തവർ സ്ഥലം വാങ്ങുന്നതിനും സ്ഥിരതാമസക്കാർ ആകുന്നതും തടയുന്നതിനെതിരെ നിരാഹാര സമരം തുടങ്ങി. അനധികൃതമായി കാശ്മീരിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ മൂഖർജി ജയിലിൽ വച്ചു മരിക്കുകയായിരുന്നു.

ജമ്മു കശ്മീരിനെ ഇന്ത്യൻ യൂണിയനോട് ചേർത്തത് സംസ്ഥാനത്തിന്റെ ഭരണഘടന നിർമ്മാണ സഭ 1954ൽ ഔദ്യോഗികമായി അംഗീകരിച്ചു. ഗവൺമെന്റിന്റെ നിർദ്ദേശ പ്രകാരം രാഷ്ട്രപതിയുടെ നേരിട്ടുള്ള ഉത്തരവിലൂടെ ഇതേവർഷം മെയ്‌ 14 ന് 35 എ യും ഭരണഘടനയുടെ ഭാഗമായി. പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നിവയ്ക്കപ്പുറമുള്ള മറ്റെല്ലാറ്റിലും ഭരണപരമായി അധികാരം ജമ്മു കശ്മീർ അസംബ്ലിക്കായിരുന്നു. സംസ്ഥാന നിയമസഭയുടെ കാലാവധി മറ്റെല്ലാ സംസ്ഥാനങ്ങളിലും അഞ്ചുവർഷമായിരിക്കേ ജമ്മു കശ്മീരിന് ആറുവർഷമായി, നിയമ നിർമ്മാണത്തിനും കേന്ദ്രത്തിന് നിയമസഭയുടെ അനുമതി വേണ്ടി വന്നു.

കഴിഞ്ഞ വർഷം പാർലമെന്റിൽ രേഖാ മൂലം നൽകിയ മറുപടിയിൽ ആർട്ടിക്കിൾ 370 നീക്കം ചെയ്യാൻ പദ്ധതിയില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ പറഞ്ഞത്. എന്നാൽ ബിജെപി നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ആർട്ടിക്കിൾ 370 നീക്കം ചെയ്യുന്നതും ഉൾപ്പെട്ടു. തുടക്കം മുതൽ 370 ാം വകുപ്പിനെ എതിർത്തിരുന്ന ഇന്ത്യൻ വലതു പക്ഷം ഒടുവിൽ തങ്ങളുടെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് നടപ്പാക്കിയത്. ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിൽ നിലകൊണ്ടിരുന്ന ആർട്ടിക്കിൾ 370 ഇല്ലാതാകുന്നതോടെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു കാശ്മീരിന്റെ കാര്യത്തിൽ ഇനി മുതൽ നിലവിൽ വരും.

കാശ്മീരിനെ വിഭജിച്ചതോടെ പ്രദേശത്ത് ജനസംഖ്യപരമായ ഒരു വലിയ മാറ്റത്തിനാകും വഴി തെളിയുക. 1987 നു ശേഷം താഴ്‌വരയിൽ നിന്നും പലായനം ചെയ്ത കാശ്മീരി പണ്ഡിറ്റുകളെ തിരികെ കാശ്മീരിൽ എത്തിക്കാൻ സർക്കാർ തന്നെ മുൻകൈയെടുത്തേക്കും. കാശ്മീരിനു പുറത്തു നിന്നും വിവാഹം കഴിക്കുന്ന കാശ്മീരി സ്ത്രീകൾക്ക് സ്വത്തവകാശം ലഭിക്കുകയും ചെയ്യും ഇതുവഴി.

ആർട്ടിക്കിൾ 370 ന്റെ കാതൽ

പ്രതിരോധം ,വിദേശകാര്യം, ധനകാര്യം, വാർത്താവിനിമയം ഒഴികെ ഇന്ത്യൻ പാർലമെന്റ് പാസാക്കുന്ന ഒരു നിയമവും ജമ്മുകാശ്മീർ നിയമസഭ അംഗീകരിക്കാത്തിടത്തോളം അവിടെ നടപ്പാകില്ലെന്നതാണ് ആർട്ടിക്കിൾ 370 ന്റെ കാതൽ . ജമ്മുകാശ്മീരിനു പ്രത്യേക സ്വയം ഭരണാവകാശം നൽകുന്നതിനായി താൽക്കാലികമായി ഉണ്ടാക്കിയ ഒന്നാണ് 370-ാം വകുപ്പ് എന്നാണ് ഇന്ത്യൻ ഭരണഘടന വിവക്ഷിക്കുന്നത്. 1956ൽ ഇന്ത്യൻ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോൾ ഭരണഘടനയിൽ നിന്ന് നീക്കം ചെയ്ത 238ാം വകുപ്പിലെ വ്യവസ്ഥകൾ ജമ്മുകാശ്മീരിനു ബാധകമല്ലെന്നും 370ാം വകുപ്പിൽ വ്യക്തമാക്കുന്നു. 370ാം വകുപ്പിന്റെ കരട് രൂപം ഉണ്ടാക്കാൻ ആദ്യം ബി.ആർ.അംബേദ്കർ വിസമ്മതിച്ചപ്പോൾ 1949ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു കാശ്മീർ നേതാവായിരുന്ന ഷെയ്ക്ക് അബ്ദുല്ലയോട് നിയമമന്ത്രിയായിരുന്ന അംബേദ്കറുമായി ആലോചിച്ച് കാശ്മീരിന് യോചിച്ച ഒരു വകുപ്പിന്റെ കരട് ഉണ്ടാക്കി ഭരണഘടനയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിക്കുകയായിരുന്നു. അങ്ങനെയാണ് പ്രതിരോധം, ധനകാര്യം, വിദേശകാര്യം, വാർത്താവിനിമയം എന്നിവ ഒഴിച്ച് ഇന്ത്യൻ പാർലിമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മുകാശ്മീരിൽ നടപ്പിലാകണമെങ്കിൽ അവിടത്തെ സർക്കാരിന്റെ അംഗീകാരം വേണമെന്ന വ്യവസ്ഥയോടുകൂടി 370ാം വകുപ്പ് ഭരണഘടനയുടെ ഭാഗമാക്കുന്നത്.

1947ൽ പാക്കിസ്ഥാനോടൊപ്പം പോകാതെ ഇന്ത്യൻ യൂണിയന്റെ ഭാഗമാകാൻ കാശ്മീർ രാജാവായിരുന്ന മഹാരാജാ ഹരി സിങ് ഉണ്ടാക്കിയ കരാർ അനുസരിച്ചായിരുന്നു ഇങ്ങനെയൊരു വകുപ്പ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. ഇതിന്റെ ഫലമായി കാശ്മീരിലെ ജനങ്ങൾക്ക് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേക നിയമവും ഭരണഘടനയും നിലവിൽ വന്നു. പൗരത്വം, സ്വത്തുക്കളിൽ ഉള്ള അവകാശം, മൗലികാവകാശങ്ങൾ എന്നിവയിൽ കാശ്മീർ ജനത ഇന്ത്യയിൽനിലനിൽക്കുന്ന നിയമങ്ങളിൽ നിന്ന് വ്യത്യസ്തമായി. 1952 ലെ ഡൽഹി ഉടമ്പടി പ്രകാരം ജമ്മുകാശ്മീരിന് ഇന്ത്യൻ ദേശീയ പതാകയ്ക്ക് പുറമേ തുല്യ പദവിയോടുകൂടി സ്വന്തം പതാകയും അനുവദിച്ചു. 1974ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി രാജാ ഹരി സിങ് നിയോഗിച്ച ജമ്മുകാശ്മീർ പ്രധാനമന്ത്രി ഷെയ്ക്ക് അബ്ദുള്ളയുമായി ചേർന്ന് ഉടമ്പടി ഒന്നുകൂടി ബലപ്പെടുത്തി. .ഇന്ത്യൻ സംസ്ഥാനങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന 352ാം വകുപ്പ് ജമ്മുകാശ്മീരിനു ബാധകമാക്കുന്നതിനെ ഉടമ്പടി എതിർക്കുകയും ചെയ്തു.
മാണ്.

ജമ്മു, കശ്മീർ, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്നതാണ് ഭരണഘടനയിലെ 35എ വകുപ്പ്. 1954 മെയ്‌ 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതാണിത്. ജമ്മു കശ്മീരിൽ സ്ഥിരമായി വസിക്കുന്നവരെ നിർവചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാക്കുന്നതുമാണു വകുപ്പ്. മറ്റു സംസ്ഥാനക്കാർക്ക് ജമ്മു കശ്മീരിലെ സ്‌കോളർഷിപ്പിനു പോലും അപേക്ഷിക്കുക സാധ്യമല്ല. ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370ാം വകുപ്പെങ്കിലും 35എ വകുപ്പ് സ്ഥിരം വകുപ്പാണ്. ഇതെല്ലാമാണ് മോദിയും കൂട്ടരും ഇന്ന് അപ്രസക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP