Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എം.ബി.എ പഠനസമയം സ്വപ്നം കണ്ടത് മികച്ച ജോലിയും ശമ്പളവും; ചെമ്പഴന്തി എസ്.എൻ കോളജിലെ ബിരുദ പഠനത്തിന് ശേഷം എം.ബി.എ ചേർന്നത് ബിസിനസ് അഡ്‌മിനിസ്ട്രേഷൻ; വായിൽ അനുഭവപ്പെട്ട അസ്വസ്ഥത ജീവിതം മാറ്റി മറിച്ചത് അർബുദം എന്ന മാറാവ്യാഥിയുടെ രൂപത്തിൽ; 17 വർഷം നീണ്ട ചികിത്സയിൽ നാല് സർജറിയും 30 റേഡിയേഷനും; വീടും വസ്തുവും വിറ്റതോടെ ഏഴ് വയസുകാരി മകളും ഭർത്താവിനുമൊപ്പം ചായ്‌പ്പിൽ വാടകയ്ക്ക്; കണ്ണീരോടെ ഷൈനി പറയുന്നു

എം എസ് ശംഭു

തിരുവനന്തപുരം: പഠനത്തിൽ മിടുമിടുക്കി. എം.ബി.എ പഠനം കഴിഞ്ഞ് ജോലി ലഭിച്ച് കുടുംബം രക്ഷപ്പെടുത്തണം എന്ന ആഗ്രഹവുമായി നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി വായിൽ വന്ന അസുഖം വിധിയെ മാറ്റി മറിച്ചത്. വായിൽ അനുഭവപ്പെട്ട വേദനയാണ് ആറ്റിങ്ങൽ, കറിച്ചിയിൽ ചരുവിള വീട്ടിൽ ഷൈനി(31)യുടെ ജീവിതം മാറ്റിയത്. ചിറയിൻ കീഴ് താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയും തുടർന്ന് നടത്തിയ പസർജറിയും അസുഖം അർബുദമാണെന്ന് കണ്ടെത്തി.

പിന്നീടുള്ള ജീവിതം സർജറികളും റേഡിയേഷനുകളും മാത്രമായി ചുരുങ്ങി. 2003 മുതലാണ് ഷൈനിക്ക് രോഗം കണ്ട് തുടങ്ങിയത്. വായിൽ ബാധിച്ച അർബുദം ജീവിതം തകർന്നതോടെ പഠനത്തിൽ മിടുക്കിയായിരുന്ന ഷൈനി എംബി.എ പഠനവും ഉപേച്ചിച്ചു.അർബുദത്തിന്റെ ചികിത്സയ്ക്കായി മാറ്റി വെയ്ക്കേണ്ടത് ഭാരിച്ച തുകയായിരുന്നു. ഇതോടെ സ്വന്തമായുള്ളമായുള്ള 5 സെന്റ് പുരയിടവും വീടും വിറ്റ് മൂന്നരലക്ഷം രൂപയിൽ ചികിത്സ തുടർന്നു. 2018 കാലയളവിൽ വരെ ചികിത്സ തുടർന്നതോടെ സർക്കാരിന്റെ കാരുണ്യ. പദ്ധതി വഴി മൂന്ന് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. പക്ഷേ വിധി അവിടേയും ഷൈനിയെ തളർത്തി. വായിൽ വന്ന ക്യാൻസർ അതിന്റെ പൂർണാവസ്ഥയിൽ എത്തിയതോടെ പൂർണമായി ഓപ്പറേറ്റ് ചെയ്യേണ്ടി വന്നു. ഇതോടെ വായിൽ വലിയ ദ്വാരമാവുകയും ചെ്ത്തു. ഭക്ഷണം കഴിച്ചാൽ പോലും അത് മൂക്കിലൂടെ പുറത്തിറങ്ങിയും തുടങ്ങി.

ഇതോടെ ചായ്‌പ്പിന് സമാനമായ ഒരു വാടകവീട് താത്കാലികമായി താമസത്തിന് ലഭിച്ചു. ഹൗസ് ഉടമകൾ വാടക നൽകേണ്ട ആവശ്യമില്ല എന്ന ആവശ്യവും മുന്നോട്ട് വച്ചതോടെ പകുതി ആശ്വാസമായി. പഠനത്തിൽ മിടുമിടുക്കിയായിരുന്നു ഷൈനി. ആറ്റിങ്ങൽ ഗേൾസ് സ്‌കൂളിലെ പഠനം കഴിഞ്ഞ്. ചെമ്പഴന്തി എസ്,.എൻ കോളജിൽ നിന്ന് പഠനവും പൂർത്തിയാക്കി. ഈ അവസരത്തിൽ പഠനം മുന്നോട്ട് പോകുമ്പോഴാണ് വായിൽ വന്ന അസ്വസ്ഥതയ്ക്കായി ആശുപത്രിയിലെത്തുന്നത്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിച്ചപ്പോൾ രോഗം തിരിച്ചിറഞ്ഞു. 17 വർഷമായി തുടർന്ന സർജറിയിൽ ഇതിനോടകം 4 സർജറികൾ കഴിഞ്ഞു 30 റേഡിയേഷനുകളും പൂർത്തിയാക്കി. എങ്കിലും സംസാരിക്കാൻ പോലും ഷൈനിക്ക് സാധിക്കുകയില്ല, വായിൽ തിരി കയറ്റിയാൽ മാത്രമേ ഒന്നു സംസാരിക്കാൻ കഴിയു.

സർക്കാർ സഹായമായി ലഭിച്ചത് കാരുണ്യയിൽ നിന്ന് ലഭിച്ച തുകമാത്രമാണ്. സ്വന്തമായി ഉണ്ടായിരുന്ന വീട് വിറ്റതോടെ പട്ടയം പോലുമില്ലാത്തതിനാൽ നഗരസഭാ പരിധിയിൽ നിന്നുള്ള സഹായവും അന്യമായി. പല ജനപ്രതിനിധികളേയും സഹായത്തിനായി ക്ഷണിച്ചെങ്കിലും ഫലം മറിച്ചായിരുന്നു. ആദ്യനാളുകളിൽ മാതൃഭൂമി ഉൾപ്പടെയുള്ള പത്രങ്ങളുടെ പ്രാദേശിക പേജിൽ ഷൈനിയുടെ ജീവിതം വാർത്തയായി എത്തി. തുടർ ചികിത്സയ്ക്കായി 15 ലക്ഷം രൂപയിലധികം ചെലവ് വരുമെന്നാണ് ആർ.സി.സി അധികൃതർ അറിയിച്ചിട്ടുള്ളത്.സാമൂഹിക പ്രവർത്തകയായി മുന്നിൽ നിൽക്കുന്ന ജിൻഷാ ബഷീർ അടക്കമുള്ളവർ ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയതോടെയാണ് വിഷയം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടിയത്. അസുഖം മാറിയാൽ എം.ബി.എ പഠനം പൂർത്തിയാക്കി ജോലി നേടണം എന്നതാണ് ഷൈനിയുടെ ആഗ്രഹം.

സഹായിക്കാൻ ... താഴെ കാണുന്ന അക്കൗണ്ട് നമ്പറിലായി ബന്ധപ്പെടാം :-

ഷൈനി
ചരുവിള വീട്ടിൽ
കരിച്ചിയിൽ
ആറ്റിങ്ങൽ,

Bank Of India
Shni R B
AC: NO: 852510110004760
IFCc: BK ID 0008525
Attingal branch

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP