Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്ഐ ഹോംസിന്റെ ഫ്‌ളാറ്റ് തട്ടിപ്പിന് ഇരയായവരിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥനും ആം ആദ്മി പാർട്ടിയുടെ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയുമായിരുന്ന അജിത് ജോയിയും; 90 ശതമാനം പണം നൽകിയിട്ടും നോട്ടുനിരോധനമെന്ന മുട്ടാപ്പോക്കു ന്യായം പറഞ്ഞ് പണി വൈകിപ്പിച്ചു; അജിത് തോമസ് എബ്രഹാം എന്ന തട്ടിപ്പുകാരൻ നിക്ഷ്പകരെ ആകർഷിച്ചത് ചടുലമായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കഴിവ് ഉപയോഗിച്ച്; പണം പോയവരിൽ ഏറെയും നാട്ടിൽ സ്വന്തമായൊരു വീടെന്ന സ്വപ്‌നംകണ്ട പ്രവാസികൾ

എസ്ഐ ഹോംസിന്റെ ഫ്‌ളാറ്റ് തട്ടിപ്പിന് ഇരയായവരിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥനും ആം ആദ്മി പാർട്ടിയുടെ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയുമായിരുന്ന അജിത് ജോയിയും; 90 ശതമാനം പണം നൽകിയിട്ടും നോട്ടുനിരോധനമെന്ന മുട്ടാപ്പോക്കു ന്യായം പറഞ്ഞ് പണി വൈകിപ്പിച്ചു; അജിത് തോമസ് എബ്രഹാം എന്ന തട്ടിപ്പുകാരൻ നിക്ഷ്പകരെ ആകർഷിച്ചത് ചടുലമായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കഴിവ് ഉപയോഗിച്ച്; പണം പോയവരിൽ ഏറെയും നാട്ടിൽ സ്വന്തമായൊരു വീടെന്ന സ്വപ്‌നംകണ്ട പ്രവാസികൾ

അരുൺ ജയകുമാർ

തിരുവനന്തപുരം: 14 കോടിയോളം രൂപ കൈപ്പറ്റിയിട്ടും ഫ്‌ളാറ്റുകൾ പൂർത്തിയാക്കാതെ പ്രമുഖ ബിൽഡേഴ്‌സ് ആയ എസ്ഐ ഹോംസ് നടത്തിയ തട്ടിപ്പിന് ഇരയായവരിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥനും. മുൻ ഐപിഎസ് ഉദ്യോഗസ്ഥനും ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ തിരുവനന്തപുരം ലോക്സഭ മണ്ഡത്തിലെ സ്ഥാനാർത്ഥിയുമായിരുന്ന അജിത് ജോയ് ആണ് തട്ടിപ്പിന് ഇരയായത്. 48 ലക്ഷം രൂപ വിലമതിക്കുന്ന ഫ്ളാറ്റ് നിർമ്മാണത്തിന് 90 ശതമാനത്തോളം പണം നൽകിയവരുടെ കൂട്ടത്തിലാണ് അജിത് ജോയിയും ഉൾപ്പെട്ടിരിക്കുന്നത്.

ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ പോലും പറഞ്ഞു പറ്റിക്കുന്ന വാക് ചാതുര്യമാണ് ബിൽഡേഴ്സിന് ഉണ്ടായിരുന്നതെന്ന് വേണം ഇതിൽ നിന്നും മനസ്സിലാക്കാൻ. മൊത്തം 14 കോടിയോളം രൂപ ഫ്ളാറ്റ് ബുക്ക് ചെയ്തവരിൽ നിന്നും പിരിച്ചെടുത്തിട്ടും ഇതുവരെ പൂർത്തിയാക്കിയത് തുച്ഛമായ തുകയുടെ പണി മാത്രമാണെന്ന് അജിത് ജോയ് മറുനാടൻ മലയാളിയോട് പറഞ്ഞു.

എസ്ഐ ഹോംസിന്റെ കുടപ്പനക്കുന്ന് ഗ്രീൻഹിൽ ഹൈറ്റ്സ് ഫ്ളാറ്റിന് വേണ്ടി പണം നൽകിയത് 39 പേരാണ്. ഇതിൽ അഞ്ചു പേർക്ക് പരാതിയൊന്നുമില്ല. ഇവർ ഫ്ളാറ്റ് നിർമ്മാതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. പല തവണ ബന്ധപ്പെട്ടപ്പോഴും ഫ്ളാറ്റ് നിർമ്മാണം സംബന്ധിച്ച വിവരങ്ങൾ പുറത്ത് പറയാൻ ഇവർ തയ്യാറായില്ലെന്നും ചില ബില്ലുകൾ മാറുന്ന കാരണമൊക്കെ പറഞ്ഞ് പിന്മാറിയെന്നും അജിത് ജോയ് മറുനാടൻ മലയാളിയോട് പറഞ്ഞു. നിവധി പ്രോജക്റ്റുകൾ വിജയകരമായി പൂർത്തിയാക്കിയെന്ന കമ്പനിയുടെ സൽപ്പേരിൽ വിശ്വസിച്ചാണ് അജിത് ജോയ് ഉൾപ്പടെയുള്ളവർ പണം നൽകിയത്. കേരളത്തിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ആക്റ്റ് നടപ്പിലാക്കാത്തതിനാൽ വായ്പയെടുക്കുന്നതിൽ ചിലും ചില ബുദ്ധിമുട്ടുകളുണ്ടെന്നും ഒരു ഘട്ടത്തിൽ ഫ്‌ളാറ്റ് നിർമ്മാതാക്കൾ പറഞ്ഞിരുന്നതായും അജിത് ജോയ് പറയുന്നു.

പറഞ്ഞ സമയത്ത് പണി പൂർത്തിയാകാതെ വന്നതോടെ പണം നൽകിയവർ തിരുവനന്തപുരം ജവഹർ നഗറിലെ എസ്ഐ ബിൽഡേഴ്സിന്റെ ഓഫീസിലെത്തിയെങ്കിലും മറ്റ് പരാതിക്കാരെ കണ്ടെത്താൻ കഴിഞ്ഞില്ല. മറ്റ് നിക്ഷേപകരുടെ വിവരങ്ങൾ ആരാഞ്ഞെങ്കിലും അക്കാര്യങ്ങൾ പുറത്ത് പറയാൻ കഴിയില്ലെന്നാണ് ഫ്‌ളാറ്റ് നിർമ്മാതാക്കൾ നൽകിയ മറുപടി. പിന്നീട് പല മാർഗങ്ങളിലൂടെയും പരസ്പരം അന്വേഷിച്ച് കാര്യങ്ങൾ കണ്ടെത്താൻ ശ്രമിച്ചപ്പോഴാണ് അജിത് ജോയ് ഉൾപ്പടെയുള്ളവർ പണം നൽകിയത് പുറത്തറിയുന്നത്. പിന്നെ മറ്റ് പരാതിക്കാരെ കണ്ടെത്തി 34 അംഗങ്ങൾ ഉൾപ്പെടുന്ന സതേൺ ഇൻവെസ്റ്റേഴ്‌സ് ഗ്രീൻ ഹിൽ ഹൈറ്റ്സ് ആൻഡ് അപ്പാർട്മെന്റ്സ് പർച്ചേഴ്‌സേഴ്സ് വെൽഫെയർ അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചാണ് ഇവർ മുന്നോട്ട് പോയത്. ഇതിന്റെ സെക്രട്ടറിയായി അജിത് ജോയിയെ തെരഞ്ഞെടുക്കുകയും ചെയ്തു.

സംഘടന രൂപീകരിച്ച് ഒറ്റക്കെട്ടായി നിന്നതിനാലാണ് തങ്ങളെ കബളിപ്പിച്ചുണ്ടാക്കിയ കോടികളുമായി മുങ്ങാനാവാതെ അജിത് തോമസ് എബ്രഹാം അകത്തുകിടക്കുന്നതെന്നും നിക്ഷേപകർ പറയുന്നു. നിരവധി തവണ വാക്ക് തെറ്റിച്ചെങ്കിലും കമ്പനിയുടെ ചെന്നെയിലെ ആസ്ഥാനത്തു നിന്നു ചർച്ചകൾക്ക് അജിത് ജോസഫിനെ എത്തിക്കാനായതും തങ്ങൾ ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണെന്നും അസോസിയേഷൻ ഭാരവാഹികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. ഓരോ യോഗത്തിലും വിചിത്രമായ ന്യായങ്ങളാണ് അജിത് പറഞ്ഞ് കൊണ്ടിരുന്നത്. ഇംഗ്ലീഷ് ഭാഷയിലെ നൈപുണ്യം ഉപയോഗിച്ച് വേഗത്തിൽ കാര്യങ്ങൾ വിശദീകരിച്ച് വിശ്വാസ്യത നേടാൻ കഴിഞ്ഞതാണ് തട്ടിപ്പിന് തുണയായത്. പാറപ്പൊടി കിട്ടാനില്ല, സിമന്റ് വരുന്നില്ല, ദുബൈയിൽ എണ്ണ ക്ഷാമമാണ്, പല ബില്ലുകളില്ലും മാറിയിട്ടില്ല, നോട്ട് പിൻവലിച്ചത് തിരിച്ചടിയായി തുടങ്ങി നിരവധി മുട്ടാപ്പോക്ക് ന്യായങ്ങളാണ് ഇയാൾ നിക്ഷേപകർക്കു മുന്നിൽ ആവർത്തിച്ചുകൊണ്ടിരുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് അജിത് ജോസഫുമായി അസോസിയേഷൻ നേതാക്കൽ ചർച്ച നടത്തിയിരുന്നു. നേരത്തെ 2018 മാർച്ചിൽ കെട്ടിടം പൂർത്തിയാക്കി കൈമാറാമെന്ന് പറഞ്ഞിരുന്നെങ്കിലും പണി തുടങ്ങാതിരുന്നപ്പോളാണ് ഇയാളെ അസോസിയേഷൻ ഭാരവാഹികൾ വീണ്ടും വിളിച്ച് വരുത്തിയത്. എന്നാൽ ഒക്ടോബറിൽ ഒരാൾ പണം നൽകാമെന്ന് പറഞ്ഞിട്ടുണ്ടെന്നും റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി ആക്റ്റിന്റെ നൂലാമാലകളൊക്കെ ഒന്നു മാറി കിട്ടി അയാൾ പണം തരികയാണെങ്കിൽ 2018 അവസാനത്തോടെ പണി പൂർത്തിയാക്കാമെന്നുമായിരുന്നു ഉടമയുടെ മറുപടി. ഇത്തിരത്തിൽ നിരുത്തരവാദപരമായ നിലപാട് സ്വീകരിച്ചതാണ് കേസുമായി മുന്നോട്ടു പോകാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്.

വിദേശത്ത് കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം മുഴിവൻ നാട്ടിൽ ഒരു വീട് എന്ന സ്വപ്നത്തിന് വേണ്ടി നിക്ഷേപിച്ചവരാണ് കുരുക്കിലായവരിൽ പലരും. ഫ്‌ലാറ്റ് ലഭിക്കാത്തിനാൽ വിദേശത്തുനിന്നും മടങ്ങിയ പലരും ഇപ്പോൾ വാടകവീടുകളിലാണ് താമസിക്കുന്നത്. ഈ സാഹചര്യത്തിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയെ സമീപിച്ചിക്കുകയാണ് നിക്ഷേപകർ. ഫ്ളാറ്റു വിലയുടെ 90 മുതൽ 95 ശതമാനം വരെ എല്ലാ നിക്ഷേപകരും അടച്ചിട്ടുമുണ്ട്. ഫ്ളാറ്റിന്റെ നിർമ്മാണം പുരോഗമിക്കുന്നതനുസരിച്ച് പണം നൽകണമെന്നതായിരുന്നു കരാർ. ഇതനുസരിച്ചാണ് നിക്ഷേപകർ പണം നൽകിയത്. എന്നാൽ ഫ്ളാറ്റിന്റെ പുറമേയുള്ള പണി മാത്രമാണ് പൂർത്തിയാക്കിയതെന്ന് നാട്ടിലെത്തിയപ്പോഴാണ് പലർക്കും മനസ്സിലായത്. ടയിൽസോ പ്ലംബ്ബിങ് സാധനങ്ങളോ ഇതുവരെ വാങ്ങിയിട്ടില്ല. നിലവിൽ ഫ്‌ളാറ്റ് നിർമ്മിക്കുന്ന സ്ഥലം കാട് പിടിച്ച് കിടക്കുകയാണ്.

മൂന്ന് വർഷം കഴിഞ്ഞിട്ടും ഫ്ളാറ്റുകൾ കൈമാറാതെയായപ്പോൾ പലരും നിർമ്മാതാക്കളെ വിളിച്ച് തിരക്കിയപ്പോൾ കുറച്ച് കൂടി സമയമെടുക്കും എന്ന മറുപടിയാണ് ലഭിച്ചത്. സാധാരണ ഗതിയിലുണ്ടാകുന്ന കാലതാമസമായിരിക്കുമെന്നു കരുതി പലരും ഇത് കാര്യമാക്കിയില്ല. എന്നാൽ നാട്ടിൽ എത്തി നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടപ്പോഴാണ് പലർക്കും കാര്യം മനസ്സിലായത്. 95 ശതമാനം തുകയും ഈടാക്കിയ ശേഷം പണമില്ലെന്നു പറയുന്നത് എന്ത് ന്യായമാണെന്ന ചോദ്യമാണ് നിക്ഷേപകർ ഉന്നയിക്കുന്നത്.

(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP